നോവൽ
💘
💘സ്നേഹ തീരം
💞
💞
ഭാഗം 12




ഭാഗം 12
ഡാ....മുത്തേ...നീ എവിടുന്നാ എന്താ നിനക്കു പറ്റിയെ .പറയാതെവിടെ പോയതാ...?
ഇച്ചേച്ചി ഞാൻ പറയണ ഒന്നു കേൾക്ക് എന്തു ചെയ്യണമെന്നെനിക്കറിയില്ല .കുറച്ചാളുകൾ എന്തോ ഒന്നു മണപ്പിച്ചു ഞാനുറങ്ങി പോയി .ഉണർന്നപ്പോൾ ഞാനൊരാളല്ല ഒത്തിരിക്കുട്ടികളോടെത്തൊരു വണ്ടിയിൽ .ഞാനുണർന്നൊച്ച വെച്ചപ്പോൾ വീണ്ടുമവർ എന്നെ മണിപ്പിച്ചു ഇപ്പോളെവിടാണന്നൊന്നും അറിയില്ല .
എന്നിട്ടു നീ എവിടാ ഇപ്പോൾ എങ്ങനെ ഫോൺ വിളിച്ചു ..
ഇച്ചേച്ചി.,,അധിക നേരം സംസാരിക്കാൻ പറ്റില്ല അവർ തിരികെ വന്നാൽ പിടിക്കപ്പെടും ഞങ്ങൾ .
നിങ്ങളൊ ..?
അതേ എന്റെ ഒപ്പം മുണർന്ന മറ്റൊരു കൂട്ടുകാരനുമുണ്ട് ഞങ്ങൾ ഉറങ്ങുന്ന പോലെ നടിച്ചു കിടന്നു .അവർ വണ്ടി ലോക്കു ചെയ്തു എവിടെയോ പോയ സമയത്തു കൈയ്യിലൊരു കമ്പി കിട്ടി അതു വെച്ചു ചില്ലുടച്ചു പുറത്തു വന്നു .ഇച്ചേച്ചി തന്ന പൈസയിൽ കുറച്ചു ബാക്കി ഉള്ളതു കൊണ്ടു ഫോൺ ചെയ്തു .
മോനെ നീ എവിടാണന്നു പറ
അതറിയില്ല ഇച്ചേച്ചി
അടുത്തു കടകൾ വല്ലതു ഉണ്ടങ്കിൽ പേരു നോക്കു അതിന്റെ അടിഭാഗത്തു സ്ഥലപ്പേരും കാണും
ഇച്ചേച്ചി ഞങ്ങൾ നിൽക്കണ ഇടത്തു ഒരു സാംരങ്കി ജുവലറിയുണ്ട് സ്ഥലം...ആ...മൈനാഗപ്പള്ളി ,
നിങ്ങളവരുടെ കണ്ണിൽ പെടാതെ എവിടെങ്കിലും ഒളിച്ചു നിൽക്ക് .ഇച്ചേച്ചി പരിഹാരമുണ്ടാക്കാം
ഇച്ചേച്ചി എന്തു ചെയ്താലും താമസിക്കരുത് .ഇച്ചേച്ചി ഞാൻ ഫോൺ വെക്കുകയാ .അവൻമാരാണന്നു തോന്നണു വരണത്
ഫോൺ കട്ടായി രമ നേരെ പോലീസ് ഹെഡ്കോർട്ടോഴ്സിൽ വിവരമറിയിച്ചു
*****************************
മുത്തു മടങ്ങിയെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞാണു പൊന്നമ്മ വിവരമറിഞ്ഞതു .അവരുടെ ആരോഗ്യനില സാമാന്യം മെച്ചപ്പെട്ടിരുന്നു .അനവധി കുട്ടികളുടെ രക്ഷക്കു കാരണക്കാരനായ മുത്തിന്റെ ധീരതക്കു പോലീസ് വകുപ്പ് ധീരതക്കുള്ള പാരിതോഷികം നൽകി ആധരിച്ചു .വലിയൊരു കുട്ടികളെ കടത്തു സംഘമാണു അവനാൽ ജയിലഴികൾക്കുള്ളിലായതു .കുറച്ചു ദിവസങ്ങൾക്കു ശേഷം പൊന്നമ്മയേ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു .അതിനു ശേഷം മായയുടെ വീട്ടിലവർ ഒരുമിച്ചു പോകുകയും കല്ല്യാണ തീയതി നിശ്ചയിക്കുകയും ചെയ്തു .വിവാഹത്തിനായി മായയുടെ വീട്ടിൽ അതിഗംബീരമായ ഒരുക്കങ്ങൾ തുടങ്ങി .
വിവാഹത്തിനായി ശങ്കരൻമാമയും വൈശാഖും കുംടുബവും എത്തി .അവർ അത്ര സന്തോഷത്തിലായിരുന്നില്ല .മാളുവിനെ കണ്ട രമ ശരിക്കും അതിശയിച്ചു .
എന്തു പറ്റി ഇവൾക്കു .ആളാകെ ക്ഷീണിച്ചിരിക്കുന്നല്ലോ മാമ ..?
എന്താണന്നറിയില്ല .കുറച്ചു ദിവസമായവൾക്കൊരു വൈയ്യാഴിക ചെറിയൊരു പനി വന്നാൽ പോലും വിട്ടുമാറുന്നില്ല .ആവിപിടുത്തവും അടുത്തുള്ള ഹോസ്പിറ്റലിൽ പോയി മരുന്നൊക്കെ മേടിച്ചു കഴിച്ചും നോക്കി ഇതങ്ങോട്ടു കുറയണില്ല .
രമയവളുടെ നെറ്റിയിൽ തൊട്ടു നോക്കി
മാമ നല്ലതായി പനിക്കണുണ്ടല്ലോ..?ഞാനിവളെയും കൂട്ടി ഹോസ്പിറ്റലിൽ പോയി വരാം ഇപ്പോളത്തെ ചെറിയ പനികൂടി വെച്ചോണ്ടിരിക്കാൻ പറ്റില്ല .നിങ്ങൾ ഹോസ്പിറ്റലിൽ നേരത്തേ കാണിച്ച ചീട്ടൂടെ അവിടെ കാണിക്കാം അതൂടെയെടുത്തു താ..,
**************************
ഹോസ്പിറ്റലിൽ എത്തിയ രമ വാതിൽക്കൽ അമ്മു നിൽക്കണ കണ്ടു .എന്തേ അമ്മു നിങ്ങളിതു വരെ പോയില്ലേ...?
ഹോസ്പിറ്റലിൽ എത്തിയ രമ വാതിൽക്കൽ അമ്മു നിൽക്കണ കണ്ടു .എന്തേ അമ്മു നിങ്ങളിതു വരെ പോയില്ലേ...?
ഇല്ല ചേച്ചി പോലീസുകാർ പറഞ്ഞു കേസിനു ബലം കൂടാൻ കുറച്ചു ദിവസങ്ങൾ കൂടുതൽ അഡ്മിറ്റാകാൻ അവൻമാരെ അറസ്റ്റു ചെയ്തത്രേ...ചേച്ചിയുടെ മൊബയിൽ ഒന്നു തരുമോ കുറേ ദിവസമായി വാട്സപ്പ് ഒന്നു തുറന്നിട്ടു എന്റെ ഐഡി തുറക്കുന്നതിൽ വിരോധമല്ലേൽ മതി കേട്ടോ .മുകളിലത്തേ വാർഡിൽ ഞാൻ കാണും
അതിനെന്താ മോളു നോക്കിക്കോ രമേച്ചി ഇവൾക്കൊരു പനി ഡോക്ടറെ കാട്ടിയിട്ടു മുകളിലേക്കു വരാം മോളുടെ അച്ഛനേയും അമ്മയേയും കാണണം ഒരു വിവരം പറയാനുണ്ടേ..
അമ്മു അവളുടെ മൊബയിലും വാങ്ങി മുകളിലേക്കു പോയി .രമയും മാളുവും ഡോക്ടറെ കണ്ടു .ചീട്ടുകളും മാളുവിനേയും പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു .
ഒന്നു വിശദമായി ചെക്കപ്പു നടത്തി നോക്കാം രക്തം പരിശോധനക്കായി കൊടുത്തിട്ടു പൊയ്ക്കോളു. തൽക്കാലം ഈ മരുന്നു കഴിക്കാം. നാളെ ഒാപിയിൽ വരു .അപ്പോഴേക്കും രക്ത പരിശേദനയുടെ റിസൾട്ടും കിട്ടും
അവരവിടുന്നു മാളുവിന്റെ അടുത്തേക്കു പോകുവാൻ മുകളിലേക്കു പടികൾ കയറി വാർഡിന്റെ മൂലയിൽ വെട്ടിവിയർത്തു മൗനയായി എന്തോ ആലോചിച്ചു നിൽക്കണ മാളുവിനെയാണവർ കണ്ടത്
ആ കൊള്ളാം വാട്സപ്പ് നോക്കാനെന്നും പറഞ്ഞു മൊബയിലും വാങ്ങി വന്നു പെണ്ണെന്തൊന്നാലോചിച്ചു നിൽക്കുവാ.,
ഒരക്ഷരം ഉരിയാടാതവൾ രമയുടെ കൈകളിൽ മൊബയിൽ തിരികെ ഏൽപ്പിച്ചു .മൊബയിലിൽ ഒരു വീഡിയോ ചലിക്കുന്നുണ്ടായിരുന്നു രമയതിലേക്കു നോക്കി പെട്ടന്നാണതു സംഭവിച്ചതു അമ്മു മുകളിലത്തേ ടെറസിലേക്കോടിക്കേറി .അവളെ നോക്കി രമവിളിച്ചു പറഞ്ഞു
മോളെ നിൽക്കു ഞാൻ പറയട്ടേ...
അവളതു കേൾക്കാതെ മുകളിലേക്കോടി കയറി .എന്തോ ഒന്നു മനസ്സിലുറപ്പിച്ചിരുന്നതു പോലെ.,,
തുടരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക