Slider

സായന്തനത്തിന്റെ കണ്ണു നീർ

0
സായന്തനത്തിന്റെ കണ്ണു നീർ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
നിലത്തു വിരിച്ച
പായയിൽ ഇരുന്ന് 
മുത്തശ്ശി പറഞ്ഞു.
കാഴ്ച മങ്ങിക്കോട്ടെ,
രോഗങ്ങൾ വന്നോട്ടെ,
വേദനയും സഹിച്ചോളാം.
പക്ഷേ....
കൂടെയിരിക്കാൻ
ഒരു കുഞ്ഞു കുട്ടിയെങ്കിലും
ഉണ്ടായിരുന്നെങ്കിൽ..
കുറെ നാൾ കൂടി
ഈ ലോകം കാണാൻ ഇഷ്ടമാണ്..
പക്ഷേ...
ഇതു പറയുമ്പോൾ,
മുത്തശ്ശിയുടെ കൂടെ
ആരും ഉണ്ടായിരുന്നില്ല.
ആരും...
അരികിൽ
ഊന്നുവടിയൊഴികെ
ഒന്നുമുണ്ടായിരുന്നില്ല.
ഒന്നും.
°°°°°°°°°°°°
സായ് ശങ്കർ 


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo