Slider

പത്മപാദം

0
പത്മപാദം.
പോയ ജന്മത്തിന്റെ പുണ്യങ്ങളിൽ ഞാൻ
മീരയായ് തന്നെ ജനിച്ചിരുന്നുന്നെന്നോ..?
കണ്ണന്റെ ഹൃദയത്തിലമൃത് തുകുന്നൊരീ
ഗാനങ്ങളായെന്നും അലിഞ്ഞിരുന്നോ?
സർവ്വം സമർപ്പിച്ച പ്രണയം കണ്ണാ..
ഇതാനന്ദമുക്തിതൻ ദിവ്യഭാവം.'
നിന്നോർമ്മപോലെ എന്നും വിടരുന്ന
പുക്കളെപോലെന്റെ സുപ്രഭാതം.
ഹരിനാമകീർത്ത പുണ്യത്തിലെന്നുമെൻ
ആത്മമോക്ഷത്തിന്റെ ഈരടികൾ
പ്രാർത്ഥനാമലരുകൾ കോർത്തു നിത്യം
വാഴ്ത്തി ഭജിക്കുന്നെൻ മുരളീധരാ..
തേടിയണയുമ്പോൾ നേരിലും കാണുന്നു
നയനമനോഹര രൂപങ്ങളിൽ.
കൈയ്യത്തും ദൂരത്തും കരഗതമാകുന്ന
മോഹനരൂപമായെന്നുമെന്നും.
പത്മപാദം പോലെ നിന്നെ നെഞ്ചേറ്റുന്ന
ഭൂമികയാകട്ടെയെന്നും.
Babu Thuyyam.
16/02/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo