പ്രണയം സ്വർഗ്ഗമാകുന്നു- കവിത
സജി വർഗീസ്
****************************************

പ്രണയത്തിൻ താജ് മഹലിൽ നിനക്കായ് ഞാനൊരു ഹൃദയ താക്കോൽ സൂക്ഷിച്ചിട്ടുണ്ട്;
തുറക്കുന്നനേരം നിന്നരക്കെട്ടിലെ പ്രണയത്തിന്റെയരഞ്ഞാണമഴിച്ച് പ്രണയ നദിയിൽക്കുളിച്ച് ,
നിന്റെ കരിമഷിക്കണ്ണുകളിലിളകിയാടുന്ന രതിമേഘങ്ങളെ നോക്കിയിരിക്കുമ്പോൾ,
നിന്റെ വിറയ്ക്കുന്ന ചുണ്ടിൽ നിന്നുതിരുന്ന മധുകണങ്ങളെ ഒപ്പിയെടുത്ത് മാറോട് ചേർക്കുമ്പോൾ,
ആലിലവയറിലൂടെ വീണമീട്ടുമ്പോൾ;
അഴിഞ്ഞുലഞ്ഞകാർകൂന്തൽ പുറകോട്ടൊതുക്കി,
നിന്റെകഴുത്തിലെ നീലഞരമ്പിനെ ചുംബിച്ച് ത്രസിപ്പിച്ച്;
കൊത്തിവച്ച ശില്പംപോലെകിടക്കുന്ന നിൻ മൃദുമേനിയിൽ ഒച്ചിഴയുന്ന വേഗത്തിലിഴഞ്ഞ്, ഉത്തുംഗശൃംഗത്തിലെത്തി നിന്നിലാകെ കത്തിപ്പടർന്ന്,
കൂമ്പിയടഞ്ഞ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോഴെന്റെ പ്രണയം സ്വർഗ്ഗമാകുന്നു.

Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക