Slider

എന്റെ പ്രണയം

0
എന്റെ പ്രണയം
••••••••••••••••••••••••••••••••••••••••
ആർദ്രമായ മനസ്സിന്റെ ചെപ്പിലെവിടെയോ ഒളിപ്പിച്ചൊരു കുന്നിക്കുരു പോലെ,
മാനം കാട്ടാതെ ജീവിതത്താളുകൾക്കിടയിൽ ഞാനും സൂക്ഷിച്ചിരുന്നു മയിൽപീലി പോലൊരു പ്രണയം.
ഹൃദയതന്ത്രികളിൽ ഉത്സവാഘോഷങ്ങളുടെ ദേവസംഗീതം മുഴക്കിയൊരു വസന്തകാലം.
ഉണർന്നതും ഉറങ്ങിയതും സ്വപ്നം കണ്ടതും,
വേഗമേറ്റി ജീവിതവഴിയിൽ കുതിച്ചോടിയതും,
ഒരു വേള "കണ്ണടച്ചിരുളും വരെ" കാത്തുസൂക്ഷിക്കാമെന്നേറ്റ ആ പ്രണയത്തിനൊപ്പമായിരുന്നു.
ഏതോ വർഷകാലപ്പെരുമഴ കൈ ചോർത്തി കൊണ്ടു പോയെന്റെ കുഞ്ഞുമോഹങ്ങളൊക്കെയെങ്കിലും,
ഇന്നുമറിയുന്നു ഞാൻ അടർന്ന് വീണൊരു കുഞ്ഞു പൂവല്ലെൻ പ്രണയം,
തടിയുലഞ്ഞൊരീ തേന്മാവിലിന്നും ചുറ്റിപിണയുന്നു മുല്ലവള്ളി പോലെ ഇന്നും നിന്റെ പ്രണയം.
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo