ഒരിടത്തൊരിടത്തൊരു ചാത്തൻ - 3 (കഥ )
അച്ചൻ പോയേ പിന്നെ കൊച്ചന്നയുടെ ചിന്ത ലൂക്കാച്ചനേം കൊണ്ട് കുടുംബത്തീന്നു പൊറുതി മാറുന്നതു മാത്രമായി.. ലൂക്കാച്ചൻറെ രണ്ടു പെങ്ങമാരേ നേരത്തെ കെട്ടിച്ചു. . ഒരുത്തി ലൂക്കാക്കു നേരെ മൂത്തതും മറ്റൊരുത്തി നേരെ ഇളയതും . പിന്നെയുള്ള യൊരുത്തി കോളേജ് കുമാരി. അടുക്കള വശത്തു വെട്ടി വിഴുങ്ങാൻ മാത്രം വരുന്ന ശൃങ്കാര മറിയ.
അനിയനൊരുത്തൻ ബാംഗളൂരിൽ പഠനം. ഏറ്റവും ഇളയവൻ ചുമ്മാ തെക്കു വടക്കു നടക്കുന്നു. അവന്റെ പേരിൽ കുടുംബത്തിന് പേരുദോഷം കുറച്ചൊന്നുമല്ല.. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പം കണക്കു പഠിപ്പിച്ച സുമ ടീച്ചറിന് പ്രേമലേഖനം കൊടുത്ത മുതൽ അങ്ങോട്ടേതേലും ക്ലാസ്സിൽ കുട്ടികൾക്ക് പഠിക്കാൻ ചരിത്രപുസ്തകം രചിക്കാൻ മാത്രമുണ്ട് കഥകൾ ..
എന്തിനുമേതിനും ഇട്ടിയച്ചന്റെ പെമ്പറന്നോരുടെ സഹായം തേടുന്ന കൊച്ചന്ന പൊറുതി മാറ്റത്തിനും സഹായം തേടി അങ്ങോട്ടോടി..
കാര്യം കല്യാണം കഴിഞ്ഞു മാസം മൂന്ന് ആയുള്ളൂവെങ്കിലും കൊച്ചന്ന മിടുക്കിയാണ്..
അന്ന് രാത്രി ലൂക്കാച്ചൻ കളി ചിരിയുമായി വന്നപ്പം കൊച്ചന്ന എടുത്തു പിടിച്ചങ്ങു നിന്നു .ലൂക്കാ അവളെ പിടിച്ചു കട്ടിലിലിരുത്തി .. അവനിച്ചിരി ബല പ്രയോഗം നടത്തേണ്ടി വന്നു.. കല്യാണം കഴിഞ്ഞു മൂന്നേ മൂന്ന് മാസം കൊണ്ട് പെണ്ണങ് കൊഴുത്തു മിനുത്തു..

“എന്നതാടി കൊച്ചെ..?” കൊതിയോടെ ലൂക്ക ചോദിച്ചു. സാധാരണ തേൻ പുരട്ടിയുള്ള “കൊച്ചെ” വിളിയിൽ പാലിലിട്ട പഞ്ചാര പോലെ കൊച്ചന്ന അലിയുന്നതാണ് . പക്ഷെ ഇന്ന് ..ങേ ഹേ ... രക്ഷയില്ല.
മിണ്ടാട്ടം മുട്ടി നിന്ന കൊച്ചന്ന, പോലീസുകാരനെപോലെയുള്ള ലൂക്കയുടെ ചോദ്യം ചെയ്യലിനൊടുവിൽ ആ സത്യമങ്ങു വിതുമ്പികൊണ്ടു തുറന്നു പറഞ്ഞു -കുളിച്ചു കൊണ്ടിരുന്നപ്പോൾ ഇച്ചിരി വിട്ടുപോയ മരവാതിലി ന്റെ വിടവിലൂടെയൊരു പച്ച ഷർട്ട്.
ആ വീട്ടിൽ പച്ച ഷർട്ടുള്ളത് ഇളയ ചെക്കന് മാത്രം...
ചെക്കനോട് ചോദിക്കാൻ ലൂക്ക കട്ടിലിൽ നിന്നുമേറ്റപ്പം കൊച്ചന്ന വട്ടം പിടിച്ചു
“എന്റെ പൊന്നു ലൂക്കാച്ച, കെട്ടി വന്ന പെണ്ണ് കാരണം നിങ്ങ ചേട്ടനനിയന്മാർ തമ്മി തല്ലണ്ട .പുറത്തറിഞ്ഞാ നാണക്കേടാ.. നമുക്കുടൻ പൊറുതി മാറാം.”

കെട്ടിയവനെ വട്ടം പിടിച്ചു നിന്ന കൊച്ചന്നയുടെ ചൂട് ശ്വാസനിശ്വാസങ്ങളേറ്റു ആകെ ചൂട് പിടിച്ച ലൂക്ക തലകുലുക്കി സമ്മതിച്ചു അവളുമായി കട്ടിലിലേക്ക് മറിഞ്ഞു.
പതുപതുത്ത മെത്തയിൽ ചുവന്ന വെൽവെറ്റ് ഉടുപ്പിട്ട വൈരത്തിന്റെ ആഭരണങ്ങൾ ധരിച്ച രാജകുമാരി. അവളുടെ സ്വർണപാദസ്വരമിട്ട കാൽപാദങ്ങൾ മടിയിൽ വെച്ചുഴിയുന്ന പരിചാരകൻ.. അന്ന് രാത്രി അന്ന കണ്ട സ്വപ്നത്തിലെ രാജകുമാരിക്ക് അവളുടെ മുഖം. പരിചാരകന് ലൂക്കയുടെയും...
പിറ്റേന്ന് രാവിലെ ലൂക്ക ജോലിക്കു പോകാനിറങ്ങുമ്പം സ്വപ്നത്തിന്റെ ലഹരിയിലാണ്ട് അന്ന വീടിന്റെ ഒന്നുകൂടെ കാര്യം ഓർമിപ്പിച്ചു..
മാസമൊന്നു കഴിഞ്ഞിട്ടും പുതിയ പൊറുതിയുടെ കാര്യം ലൂക്ക മറന്നെന്നു കണ്ടു കൊച്ചന്ന അടുത്ത അടവ് പയറ്റി.. ഇത്തവണ അന്നക്കിച്ചിരി നൊന്തു.. എന്നാലും വേണ്ടൂല്ല ..ലൂക്കാച്ചനെയും കൊണ്ട് ഒറ്റക്കൊരു പൊറുതി മാത്രമാണ് കൊച്ചന്നയുടെ സ്വപ്നങ്ങളിൽ..

രാത്രി കിടക്കാൻ നേരം കൊച്ചന്നയുടെ കൈ പിടിച്ചു “കൊ..” എന്ന് ലൂക്ക വിളിച്ചതും അന്ന ഒരലർച്ച! നോക്കുമ്പം അവളുടെ വെളുവെളു തുടുത്ത വലതു കൈയിൽ പപ്പടവട്ടത്തിൽ പൊള്ളിയ പാട്.. ലൂക്ക കൊതിയോടെ കേറി പിടിച്ചതുമതിൽ തന്നെ.. ലൂക്കയുടെ ചങ്കു പൊട്ടി
“ എന്റെ കൊച്ചെ, അടുക്കളയിൽ നേരാം വണ്ണം നോക്കീം കണ്ടും പണിയണ്ടേ ?” ലൂക്കയുടെ ചോദ്യത്തിന് അന്ന അവനെ കെട്ടിപിടിച്ചങ്ങു പൊട്ടിക്കരഞ്ഞു
“ എന്റെ കൊച്ചെ, അടുക്കളയിൽ നേരാം വണ്ണം നോക്കീം കണ്ടും പണിയണ്ടേ ?” ലൂക്കയുടെ ചോദ്യത്തിന് അന്ന അവനെ കെട്ടിപിടിച്ചങ്ങു പൊട്ടിക്കരഞ്ഞു
അവന്റെ കാതോട് ചുണ്ടു ചേർത്ത് സ്വകാര്യം പറഞ്ഞു ..
അമ്മയോട് ചോദിക്കാൻ ലൂക്ക കട്ടിലേന്നെഴുന്നേറ്റ് പുറത്തേക്കു നടക്കുന്നതിനിടയിൽ കൊച്ചന്ന ലൂക്കയെ വട്ടം പിടിച്ചു. പിന്നേം അവൾക്കു കൈ നൊന്തു.
“എന്റെ പൊന്നു ലൂക്കാച്ച, കെട്ടി വന്ന പെണ്ണ് കാരണം നിങ്ങ അമ്മയും മകനും തമ്മി തല്ലണ്ട .പുറത്തറിഞ്ഞാ നാണക്കേടാ.. നമുക്ക് പൊറുതി മാറാം”
രാത്രി മൊത്തം അവളുടെ കൈ ഊതിയാറ്റി ലൂക്ക നേരം വെളുപ്പിച്ചു. കമാന്നൊരക്ഷരം അമ്മയോട് ചോദിച്ചാൽ പിന്നെ പൂമി മലയാളത്തിൽ അന്നയെ കാണൂല എന്ന അന്നയുടെ വാക്ക് വിശ്വസിച്ചു ലൂക്ക, അവള് പറഞ്ഞതെല്ലാം നിലം തൊടാതങ്ങു വിഴുങ്ങി..
മാസം പിന്നെമൊന്നു കഴിഞ്ഞിട്ടും പൊറുതി കാര്യം ലൂക്ക മിണ്ടാതിരുന്നപ്പോൾ അന്ന ഇച്ചിരി കൂടെ മുന്നോട്ടു പോയി...
രാത്രിയെത്ര വിളിച്ചിട്ടും അന്ന ലൂക്കാച്ചൻറെ അടുത്തിരുന്നില്ല
. ഒടുവിൽ അവള് നിന്ന വാതിലിനടുത്തേക്കു ലൂക്ക ചെന്നു .ഇത്തവണ കാരണം കേട്ട് ലൂക്ക ഞെട്ടിയത് ഒന്നല്ല, രണ്ടു വട്ടം.
ഉച്ചക്ക് ഉറങ്ങാൻ കിടന്ന അന്നയുടെ അല്പം മാറിയ സാരിക്കിടയിൽ കൂടെ വ്യക്തമായ വെളുത്തു തുടുത്ത കാലിലാണ് പിടുത്തം വീണത്.. അതും ലൂക്കയുടെ അപ്പന്റെപരുപരുത്ത കൈ കൊണ്ട്..
അപ്പനോട് ചോദിക്കാനായി പുറത്തേക്കു പോവാൻ ലൂക്ക വാതിലിന്റെ സാക്ഷ നീക്കിയപ്പോൾ അന്ന തടഞ്ഞു..
അപ്പനോട് ചോദിക്കാനായി പുറത്തേക്കു പോവാൻ ലൂക്ക വാതിലിന്റെ സാക്ഷ നീക്കിയപ്പോൾ അന്ന തടഞ്ഞു..
“എന്റെ പൊന്നു ലൂക്കാച്ച കെട്ടി വന്ന പെണ്ണ് കാരണം നിങ്ങ അപ്പനും മകനും തമ്മി തല്ലണ്ട.പുറത്തറിഞ്ഞാ നാണക്കേടാ.. നമുക്കുടൻ പൊറുതി മാറാം”
അന്നയുടെ പൂ പോലിരിയ്ക്കുന്ന കാലേൽ വീണു അപ്പന് വേണ്ടി ലൂക്ക മാപ്പു ചോദിച്ചു.. കെട്ടിയവന്റെ കഷ്ടം കണ്ടു അന്നക്കു ഇച്ചിരി ദയ തോന്നിയെങ്കിലും ലൂക്കാച്ചൻറെ കൂടെയുള്ള ഒറ്റ പൊറുതി സ്വപ്നം കണ്ടു അവൾ കടുംപിടുത്തം പിടിച്ചു..
കെട്ടിവന്ന വീട്ടിലെ പണിയെടുത്തു അന്നക്കു മടുത്തു. കോട്ടയത്തു അവളുടെ വീട്ടിൽ അടുക്കളയിൽ കൈ സഹായത്തിനു തന്നെയുണ്ട് മൂന്നാലു ജോലിക്കാർ. ഇവിടെ പൊറം പണീം അടുക്കള പണീം ചെയ്തു അന്നയുടെ നടുവൊടിഞ്ഞു.എല്ലാം കഴിഞ്ഞു തളർന്നു വരുമ്പോഴാണ് ലൂക്ക വക പുന്നാരം...
ഒടുവിൽ കാലേൽ വീണ ലൂക്കയെ കെട്ടിപിടിച്ചു അവളും തറയിലിരുന്നു. രണ്ടു പേരും കല്യാണം കഴിഞ്ഞു ആറാം മാസം ആദ്യമായി വെറും തറയിൽകിടന്നു. കൂടെ കിടന്നു കൂർക്കം വലിച്ചുറങ്ങുന്ന പെണ്ണ് “തറ”യാണെന്നറിയാതെ രാത്രിമൊത്തം അപ്പന്റെ പരുപരുത്ത കൈ വീണ അവളുടെ പതുപതുത്ത കാല് തടവി ഒരു പോള കണ്ണടക്കാതെ ലൂക്ക നേരം വെളുപ്പിച്ചു.
പിറ്റേന്നോരു വാടക വീട് തേടിപ്പിടിച്ചു കൂടും കുടുക്കയുമായി ലൂക്കയും കൊച്ചന്നായും പുതിയ പൊറുതി തുടങ്ങി...
പിറ്റേന്നോരു വാടക വീട് തേടിപ്പിടിച്ചു കൂടും കുടുക്കയുമായി ലൂക്കയും കൊച്ചന്നായും പുതിയ പൊറുതി തുടങ്ങി...
***
കൊച്ചന്ന പുതിയ പൊറുതി തുടങ്ങിയ കാര്യം ഇട്ടിയച്ചൻ വഴി തിയോഫിയൂസ് അച്ചനറിഞ്ഞു .അല്ലേലും അവള് മിടുക്കിയാ .. ചാത്തൻ കുടുംബത്തിൽ നിന്നും അവള് രക്ഷപ്പെട്ടല്ലോ.. അവളെ കർത്താവു കൈ വിടില്ല..
കൊച്ചന്ന പുതിയ പൊറുതി തുടങ്ങിയ കാര്യം ഇട്ടിയച്ചൻ വഴി തിയോഫിയൂസ് അച്ചനറിഞ്ഞു .അല്ലേലും അവള് മിടുക്കിയാ .. ചാത്തൻ കുടുംബത്തിൽ നിന്നും അവള് രക്ഷപ്പെട്ടല്ലോ.. അവളെ കർത്താവു കൈ വിടില്ല..
കൊച്ചന്നയുടെ മാലാഖയെ പോലുള്ള മുഖവും സിനിമ നടിയെ പോലെയുള്ള ശരീരവും ഓർത്തു അച്ചന് ചിരിച്ചു..
ക്രൂശിത രൂപത്തെ നോക്കി കൊച്ചന്നാക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു.
“കർത്താവെ, ആ പെൺകുഞ്ഞാടിനെ കാത്തോണേ..”
പതിയെ പതിയെ അച്ചനറിഞ്ഞു മറിയകുട്ടിയുടെ വീട്ടിൽ ചാത്തനൊന്നുമില്ലെന്നും പണിയെടുക്കാൻ മടിയായി കൊച്ചന്ന പൊറുതി മാറാനെടുത്ത തന്ത്രമായിരുന്നെന്നും..
“എന്നാലുമവൾ വികാരിയെ തന്നെ കൂട്ടുപിടിച്ചല്ലോ...?”അച്ചൻ ക്രൂശിത രൂപത്തിൽ നോക്കി
നെടുവീർപ്പിട്ടു. ക്രൂശിതനായ കർത്താവ് കണ്ണടച്ച് കിടന്നു..
ഇട്ടിയച്ചൻ വക ഒരു കത്ത് ആയിടക്കാണ് കൊച്ചന്ന വീണ്ടും അച്ചന്
കൊടുത്തു വിട്ടത്..
കൊടുത്തു വിട്ടത്..
അച്ചനോടുള്ള ബഹുമാനമൊട്ടും കുറയാതെ തന്നെ എഴുതിയ കത്തിൽ പൊറുതി മാറിയ കാര്യം അച്ചനെയറിയിക്കാൻ താമസിച്ചതിൽ ക്ഷമ ചോദിച്ചിരുന്നു. പിന്നെ പുതിയ വീട് വെഞ്ചരിക്കാൻ അച്ചനൊരു ക്ഷണവും..
ഏതിനും ഞായറാഴ്ച കുർബാന കഴിഞ്ഞു അത്രടം വരെ പോവാൻ അച്ചൻ തീരുമാനിച്ചു.. ചാത്തന്റെ കാര്യമുള്ളതാണോ കൊച്ചെ എന്ന് അവളുടെ വായീന്നു തന്നെ കേൾക്കാമല്ലോ.. നാട്ടുകാരെ അച്ചന് വിശ്വാസം പോരാ .കാരണം കുമ്പസാരം കേൾക്കുന്നത് അച്ചനാണല്ലോ?
കുർബാന കഴിഞ്ഞു ഹാന വെള്ളം കുപ്പിയിലെടുത്തു, കുപ്പി പോക്കറ്റിലിട്ടു അച്ചൻ കൊച്ചന്നയുടെ വീട്ടിലേക്കു നടന്നു
വേദപാഠത്തിന് പോവുന്ന കുട്ടികൾ ഉറക്കെ വിളിച്ചു കൂവി -
വേദപാഠത്തിന് പോവുന്ന കുട്ടികൾ ഉറക്കെ വിളിച്ചു കൂവി -
“കൊന്തയച്ചോ, ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ..”
കൊന്തയിൽ പിടിച്ചു അച്ചൻ ഉത്തരം കൊടുത്തു “കുട്ടി തേവാങ്കുകളെ, ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ..”.
ലൂക്കാച്ചൻറെ പടി കടന്നതും നല്ല പോത്തിറച്ചിയുടെ മണം മൂക്കിലേക്ക് തുളഞ്ഞു കയറി..
നസ്രാണികൾക്കു പോത്തില്ലാതെ എന്നാ ഞായറാഴ്ച ? ഇ ന്നെന്താവും പോത്തിറച്ചിയുടെ കൂടെ കൊച്ചന്ന യുണ്ടാക്കുന്നതെന്ന് ചിന്തിച്ചു മുന്നോട്ടു നടക്കുമ്പോഴാണ്
കുറ്റിച്ചൂൽ മുറ്റത്തുലയുന്നയൊച്ച അച്ചൻ കേട്ടത് .
പോത്തിറച്ചിക്കിപ്പോൾ തേങ്ങാപ്പാലിൽ വെന്ത മണം .വെള്ളമിറക്കി ഒച്ച കേട്ടിടത്തോട്ടു നോക്കിയപ്പോൾ ചാത്തന്റെ കാര്യത്തിൽ അച്ചനൊരു തീരുമാനത്തിലെത്തി...
പോത്തിറച്ചിക്കിപ്പോൾ തേങ്ങാപ്പാലിൽ വെന്ത മണം .വെള്ളമിറക്കി ഒച്ച കേട്ടിടത്തോട്ടു നോക്കിയപ്പോൾ ചാത്തന്റെ കാര്യത്തിൽ അച്ചനൊരു തീരുമാനത്തിലെത്തി...
കൈലി മടക്കി കുത്തി കുറ്റിച്ചൂലും കൊണ്ട് മുറ്റം തൂക്കുന്ന ലൂക്കാ..
ലൂക്കയുടെ കാര്യത്തിലും ഏകദേശം തീരുമാനത്തിലായ അച്ചൻ മുരടനക്കി..
“ ഒരു ഗ്ലാസ്. ..”
“ ഒരു ഗ്ലാസ്. ..”
പറഞ്ഞു തീരുന്നതിനു മുന്നേ പൂ പോലുള്ള ഗ്ലാസിൽ ചായയുമായി വിടർന്ന താമര പൂ പോലെ കൊച്ചന്ന.. “ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ..”
ഇത്തവണ പഞ്ചാര ചിരിയുമായി നിൽക്കുന്ന അന്നയെ നോക്കി അച്ചൻ കാപ്പി മൊത്തം ഒറ്റവലിക്ക് കുടിച്ചു.
“ചൂലവിടെങ്ങാനുമിട്ടു നിങ്ങ ചെന്ന് ഇറച്ചി നോക്കിയേ. വീടും പരിസരവും വെഞ്ചരിക്കാൻ ഞാനച്ചനെ സഹായിക്കട്ടെ”
കൊച്ചന്നയുടെയൊച്ച ഇത്ര പൊങ്ങി അച്ചൻ കേൾക്കുന്നതിതാദ്യം. .. അതിന്റെ ചെറിയ ഞെട്ടൽ അച്ചനുണ്ടായെങ്കിലും ഇതൊക്കെ യെന്തെന്ന മട്ടിൽ ലൂക്ക ചൂല് പോലെ അടുക്കളയിലേക്കു പോയി...
ഗ്ലാസ് അന്നയുടെ നേരെ നീട്ടി അവൾക്കു മാത്രം മനസിലാവുന്ന ഒരു ചിരി അച്ചൻ ചിരിച്ചു..
“നീ ആള് കൊള്ളാമല്ലോടി ..മിടുക്കി !”
ഗ്ലാസ് അന്നയുടെ നേരെ നീട്ടി അവൾക്കു മാത്രം മനസിലാവുന്ന ഒരു ചിരി അച്ചൻ ചിരിച്ചു..
“നീ ആള് കൊള്ളാമല്ലോടി ..മിടുക്കി !”
സിനിമാനടി ഷീലയെ പോലെ കൊച്ചന്ന കുണുങ്ങി കുണുങ്ങി മുന്നേ നടന്നപ്പോൾ ചോദിയ്ക്കാൻ വന്ന കാര്യമെല്ലാം അചനങ് മറന്നു.. അല്ലേൽ തന്നെ ഇനിയെന്നതിനാ ചോദ്യവും പറച്ചിലും . കുമ്പസാരിക്കാൻ ഇവളങ്ങോട്ടു വരുമല്ലോ?
വെഞ്ചരിപ്പും കഴിഞ്ഞു പോത്തിറച്ചിയുടെ ഗന്ധത്തോട് വിട പറഞ്ഞു പടിക്കു പുറത്തിറങ്ങുമ്പോൾ അച്ചൻ വീണ്ടും മറന്നു... അന്നയോടു ചോദിച്ചില്ല.. പോത്തിന്റെ കൂടെ എന്താണോ അവളുണ്ടാക്കിയത്?
കൊച്ചന്ന മിടുക്കിയാ .അവളിപ്പം മുറ്റമടിച്ചു തളർന്ന ലൂക്കയെ മുട്ടിയുരുമ്മി നിന്ന് കള്ളപ്പവും പോത്തിറച്ചിയും വിളമ്പുകയാവും.
വേദപാഠം കഴിഞ്ഞു വരുന്ന കുട്ടികൾ വിളിച്ചു കൂവി..
വേദപാഠം കഴിഞ്ഞു വരുന്ന കുട്ടികൾ വിളിച്ചു കൂവി..
“കൊന്തയച്ചോ ..ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ..”
കൊന്തയിൽ പിടിച്ചു അന്തവും കുന്തവുമില്ലാതെ ഓരോന്ന് ചിന്തിച്ചു അച്ചൻ പള്ളിമേടയിലേക്കു നടന്നു.** (ശുഭം) Sanee John.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക