
മോഹിച്ചുപോയി മാരിക്കാറൊന്നു
ചുരത്തിയെങ്കില്‍, വാനത്തിന്‍ മന-
മാര്‍ദ്രമായെങ്കില്‍, കനയ്ക്കും
വേനലാറിയെങ്കില്‍, ഒരിളംതെന്നല്‍
പ്പതുക്കെത്തലോടിയേറുമുഷ്ണമാറ്റി
യെങ്കില്‍.....!!!
ചുരത്തിയെങ്കില്‍, വാനത്തിന്‍ മന-
മാര്‍ദ്രമായെങ്കില്‍, കനയ്ക്കും
വേനലാറിയെങ്കില്‍, ഒരിളംതെന്നല്‍
പ്പതുക്കെത്തലോടിയേറുമുഷ്ണമാറ്റി
യെങ്കില്‍.....!!!
പ്രതീക്ഷകള്‍ക്കുമേലേ കനലാടുന്നു
വാനം, ആര്‍ദ്രത വറ്റിയ വന്ധ്യമേഘ-
ങ്ങള്‍തന്‍ ദാഹം പെരുകവേ നിശ്ശബ്ദം
നിലവിളിയ്ക്കുന്നു വസുധ...!!!
വാനം, ആര്‍ദ്രത വറ്റിയ വന്ധ്യമേഘ-
ങ്ങള്‍തന്‍ ദാഹം പെരുകവേ നിശ്ശബ്ദം
നിലവിളിയ്ക്കുന്നു വസുധ...!!!
അല്ലലൊട്ടേറുന്നു, ആറു,മടവിയും
മായുന്നു, മണ്ണിന്മേനിയൂഷര-
നഗ്നതയിലാടതേടുന്നു....,
മായുന്നു, മണ്ണിന്മേനിയൂഷര-
നഗ്നതയിലാടതേടുന്നു....,
വരണ്ട മിഴികളും, വിണ്ടടര്‍ന്ന-
യധരങ്ങളും ഒരു നീര്‍മേഘത്തെ
പ്രാര്‍ത്ഥി ച്ചുണര്‍ത്താന്‍ വെമ്പുന്നു
വൃഥാ...!
യധരങ്ങളും ഒരു നീര്‍മേഘത്തെ
പ്രാര്‍ത്ഥി ച്ചുണര്‍ത്താന്‍ വെമ്പുന്നു
വൃഥാ...!
ഒരുവേള മുന്നേ വീശിയകന്നുപോയ
കാറ്റിനോടും, കന്മഷംപോലെ കനയ്ക്കും
വെയിലിനോടും വെറുതെ പരാതി
ചൊല്ലുന്നൂഴി.....,
കാറ്റിനോടും, കന്മഷംപോലെ കനയ്ക്കും
വെയിലിനോടും വെറുതെ പരാതി
ചൊല്ലുന്നൂഴി.....,
ബധിര കര്ണ്ണങ്ങളിലില്ല കേള്‍വിതന്‍
കനിവെന്നറിയെ പിറവിയെപ്പഴിക്കുന്നു
കേഴുന്നാസന്നമൃതിയുടെയങ്കലാപ്പില്‍..!
കനിവെന്നറിയെ പിറവിയെപ്പഴിക്കുന്നു
കേഴുന്നാസന്നമൃതിയുടെയങ്കലാപ്പില്‍..!
എന്നുമേറ്റം പ്രിയമോടെ പാലിച്ച
പുത്രനവന്‍റെ കൊടുമകള്‍ കൊണ്ടു
വന്നുപോയതാണീ ദുരന്തമെന്നോര്‍ക്കിലും
നീറുന്നുകണ്തട,മിറ്റുനീരിനു ദാഹിക്കു-
മവന്‍റെ ദൈന്യത പാര്‍ക്കുകില്‍...!
പുത്രനവന്‍റെ കൊടുമകള്‍ കൊണ്ടു
വന്നുപോയതാണീ ദുരന്തമെന്നോര്‍ക്കിലും
നീറുന്നുകണ്തട,മിറ്റുനീരിനു ദാഹിക്കു-
മവന്‍റെ ദൈന്യത പാര്‍ക്കുകില്‍...!
By Unni KT
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക