ബാല്ല്യത്തിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരക്ഷരമുണ്ടായിരുന്നു,
''ഉ''
ആശാൻ കളരിയിൽ ആശാന്റെ മുന്നിൽ ചമ്രം പഠിഞ്ഞിരുന്ന് എത്ര എഴുതിയാലും തെറ്റി പോകുന്ന അക്ഷരം പിന്നീടെന്റെ ഉയിരായി,
കറുത്ത സ്ളേറ്റിൽ,
വെളുത്ത ചോക്കും, കല്ലുപെൻസിലും കൊണ്ട് ഉ എന്നക്ഷരത്തെ എഴുതിയും വരച്ചും ഞാനാക്ഷരത്തെ സ്നേഹിച്ചു, താലോലിച്ചു, !!
വെളുത്ത ചോക്കും, കല്ലുപെൻസിലും കൊണ്ട് ഉ എന്നക്ഷരത്തെ എഴുതിയും വരച്ചും ഞാനാക്ഷരത്തെ സ്നേഹിച്ചു, താലോലിച്ചു, !!
കാരണം,
ഉഷസ്സിന് മുമ്പെ ഉണർന്ന്,
ഉരലിനരുകിൽ ഉറി പോലെ തൂക്കിയിട്ടിരിക്കുന്ന ഉമിക്കിരിയിൽ നിന്ന് ഒരു നുളെളടുത്ത് ഉളളംകെെയ്യിലാക്കി ഒരോട്ടാണ്,
ഉരലിനരുകിൽ ഉറി പോലെ തൂക്കിയിട്ടിരിക്കുന്ന ഉമിക്കിരിയിൽ നിന്ന് ഒരു നുളെളടുത്ത് ഉളളംകെെയ്യിലാക്കി ഒരോട്ടാണ്,
തൊടിയിലെ പേരമരത്തിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ കയറിയിരുന്ന് ഉളളം കാലിന്റെ ഉപ്പൂറ്റി വച്ച് നിലത്താഞ്ഞ് ഊഞ്ഞാൽ ആടികൊണ്ട് പല്ല് തേയ്ക്കും,
അടുക്കളയിൽ നിന്ന് ഉമ്മ ഉപ്പുമാവുണ്ടാക്കുന്ന മണം ഉമ്മറം വരെ പരക്കും,
ഉമ്മറത്തപ്പോഴും ഉളളിലെരിയുന്ന കനലുമായി ഉപ്പ പിറു പിറുക്കും,
''തമ്പുരാനെ ഇന്നും പണിയില്ലെങ്കിൽ ,പട്ടിണി തന്നെ,
''തമ്പുരാനെ ഇന്നും പണിയില്ലെങ്കിൽ ,പട്ടിണി തന്നെ,
ഉച്ചിയിൽ എണ്ണ തേച്ച് പിന്നീടൊരു കുളിയാണ്, ശേഷം,
ഉമ്മ തരുന്ന
ഉപ്പുമാവും തിന്ന് ഉത്സാഹത്തോടെ പളളിക്കൂടത്തിലേക്ക്,
ഉമ്മ തരുന്ന
ഉപ്പുമാവും തിന്ന് ഉത്സാഹത്തോടെ പളളിക്കൂടത്തിലേക്ക്,
പഠിക്കാനല്ല,
ജയിക്കാനുമല്ല ,
വലിയവനാകാനുമല്ല ,
ജയിക്കാനുമല്ല ,
വലിയവനാകാനുമല്ല ,
ഉച്ചക്കൊരു നേരമെങ്കിലും വയറ് നിറച്ച് ''ഉച്ചക്കഞ്ഞി '' കുടിച്ച് ഊയിര്
നിലിർത്താൻ, ! !!
=============
നിലിർത്താൻ, ! !!
=============
(കുവെെറ്റിൽ നടക്കുന്ന മധുരമെൻ മലയാളം എന്ന ഷോയിലേക്ക് വേണ്ടി എഴുതിയ മധുരാക്ഷരത്തെ കുറിച്ചെഴുതിയ കുറിപ്പ് ! )
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
13/04/2017._
കുവെെത്ത്,
13/04/2017._
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക