
പ്രിയതമനൊപ്പം പോകാനാണ് അന്നൊരുവള്‍
സതി അനുഷ്ഠിച്ച് ഇഹലോകംവെടിഞ്ഞത്
പ്രിയതമനൊപ്പം പോവാനാണ് ഇന്നൊരുവള്‍
ചതി അനുഷ്ഠിച്ച് ഭര്‍ത്താവിനെ വെടിഞ്ഞതും
ചതി അനുഷ്ഠിച്ച് ഭര്‍ത്താവിനെ വെടിഞ്ഞതും
ഒരുചാട്ടത്തിലൂടെ അന്നവള്‍ അഗ്നിയിലമര്‍ന്നു
ഒരുചാട്ടത്തിലൂടെ ഇന്നുമൊരുവള്‍വെന്തുരുകുന്നു
സതിയിലേത് ആളിക്കത്തുന്ന തീയെങ്കില്‍
ചതിയിലേത് വെന്തുരുകുന്ന തീക്കനലാണ്
ഒരുചാട്ടത്തിലൂടെ ഇന്നുമൊരുവള്‍വെന്തുരുകുന്നു
സതിയിലേത് ആളിക്കത്തുന്ന തീയെങ്കില്‍
ചതിയിലേത് വെന്തുരുകുന്ന തീക്കനലാണ്
അവിടെ ഒറ്റച്ചാട്ടത്തില്‍ എല്ലാമൊടുങ്ങുന്നു
ഇവിടെ ഒറ്റച്ചാട്ടത്തില്‍ എല്ലാം തുടങ്ങുന്നു
സതി ഒരനാചാരമായും ചതി ഒരാചാരമായും
ഇന്നും തുടരുന്നു രണ്ടിലും തീയുണ്ട്..!!
ഇവിടെ ഒറ്റച്ചാട്ടത്തില്‍ എല്ലാം തുടങ്ങുന്നു
സതി ഒരനാചാരമായും ചതി ഒരാചാരമായും
ഇന്നും തുടരുന്നു രണ്ടിലും തീയുണ്ട്..!!
ആര്‍.ശ്രീരാജ്....................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക