Slider

മാനസം

0
Image may contain: 1 person, sunglasses, selfie and closeup

*
മുറ്റത്തു വിടര്‍ന്നു നിന്ന ചെമ്പരത്തി പൂവിനോട് അവള്‍ പതിയെ ചോദിച്ചു. നീയെന്നെ അറിയുന്നുവോ?..വാടി വീഴാറായ ആ പൂവ് മെല്ലെ തലയാട്ടി അന്ത്യനിദ്ര കൊണ്ടു. ഉച്ചിയില്‍ വിരിയുന്ന സൂര്യകിരണങ്ങള്‍ ആ ആത്മാവിനെ തന്നിലേക്ക് ലയിപ്പിച്ചു. കാറ്റ് തന്റെ മൃദുല ചുണ്ടുകളാല്‍ അതിന് അന്ത്യ ചുംബനമേകി..
അവള്‍ പതിയെ പിന്നിലേക്ക് നടന്നു. അടഞ്ഞ വാതിലുകള്‍ പതിയെ തുറന്നു. ഒാരോ വാതിലുകളായി അത് തുടര്‍ന്നു കൊണ്ടിരുന്നു..ആ നിശബ്ദതയെ കീറിമുറിക്കുവാനെന്നോണം എങ്ങു നിന്നോ വന്ന വണ്ട് ചിറകിട്ടടിച്ചു കൊണ്ട് ആ കാതുകളെ അലോസരപ്പെടുത്തി കൊണ്ടിരുന്നു..
അവള്‍ തന്റെ കാതുകള്‍ കൊട്ടിയടച്ചു. പതിയെ ആ ശബ്ദം തന്റെ പ്രതികരണത്തില്‍ അലിഞ്ഞില്ലാതാവുന്നത് അവള്‍ വ്യക്തമായി തിരിച്ചറിഞ്ഞു.
ഭ്രാന്തമായ അനുഭൂതിയില്‍ നിന്ന് തിരിച്ചറിവിലേക്കെത്തിയ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവള്‍ പൊട്ടിച്ചിരിച്ചു..ലോകം അതുകേട്ട് പ്രകമ്പനം കൊണ്ടു......
പെണ്ണിന്റെ സ്വാതന്ത്ര്യം എന്ന് ലോകം വാഴ്ത്തി. അഹങ്കാരം എന്ന് മറ്റു ചിലരും ..പാതാളത്തിന്റെ അകത്തളങ്ങളില്‍ ഇരുന്ന സീത അതു കേട്ട് ഞെട്ടി...പെണ്ണിന്റെ കാലമോ????

By: SmrithiRajeevan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo