Slider

ഒരു ന്യൂ ജനറേഷൻ പ്രണയ കഥ

0
Image may contain: 1 person, tree and outdoor
ഇന്നലെ ഇത്തിരി കൂടി പോയി.വെളിച്ചം ശക്തിയായി മുഖത്തടിച്ചിട്ടും എഴുന്നേല്ക്കാൻ കഴിയുന്നില്ല.കണ്ണ് ചവർക്കുന്ന പോലെ.ഒരു വിധം എണീറ്റു..ഭൂമി കറങ്ങുന്നുണ്ടോ?ഒടുക്കത്തെ ഹാങ്ങോവർ..മൊബൈലിൽ നോക്കിയപ്പോൾ സമയം 10 മണി കഴിഞ്ഞിരിക്കുന്നു.
മൊബൈൽ നോക്കിയപ്പോൾ ഒരു നമ്പരിൽ നിന്നും രണ്ടു മെസ്സേജുകൾ വന്നിട്ടുണ്ട്.രശ്മിയാണ്..എന്റെ കൂടെ ജോലി ചെയ്യൂന്നു..എന്റെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്..(എനിക്കൊരുപാട് ബെസ്റ്റ് ഫ്രണ്ട് കൾ ഉണ്ടായിട്ടുണ്ട് കേടോ)..
മെസ്സേജ് ഇങ്ങനെ ആയിരുന്നു.
."വിഷമിക്കരുത്,ഞാനുണ്ട് നിന്റെ കൂടെ"..അടുത്ത മെസ്സേജ് ഇങ്ങനെ " "11 മണിക്ക് തന്നെ ഓഡിടോറിയത്തിൽ എത്തണം..ഞാൻ കാത്തിരിക്കും..വരാതെ ഇരിക്കരുത്..അവൾ പോയാൽ നിനക്ക് ഒന്നും വരില്ലാന്ന് കാണിച്ചു കൊടുക്കണം"...
പ്രധാന കാര്യം പറയാൻ മറന്നു..ഇന്ന് എന്റെ കാമുകി തുഷാരയുടെ വിവാഹമാണ്..1 വർഷത്തെ സുദീർഘ പ്രണയം..എനിക്ക് കിട്ടിയിരുന്ന ശമ്പളത്തിന്റെ മുക്കാൽ ഭാഗവും ഒരു വർഷമായി അവളിലെക്കാണ് ഒഴുകിയിരുന്നത്‌..അവളുടെതു അവൾ എന്നെ സ്നേഹിച്ചത് മുതൽ സ്റ്റാർട്ട്‌ ചെയ്ത സേവിംഗ് അക്കൌന്റിലെക്കും..എന്റെ കൂട്ടുകാർ അന്ന് ഉപദേശിച്ചിരുന്നു..കുറച്ചൊക്കെ കൊടുത്തോ..മുഴുവന് കൊടുക്കല്ലേ മോനെ..പണി 8 ന്റെ രൂപത്തിൽ കിട്ടും..ഞാൻ അത് കാര്യമാകിയില്ല..ഞാനല്ലാതെ ആരാ അവൾക്കു ചിലവാക്കാൻ..പക്ഷെ തുഷരയുടെ പപയുടെ ജ്വല്ലറി മറ്റു സ്വത്തുക്കൾ എന്നിവയെ കുറിച്ച് അവള പറഞ്ഞത് വിശ്വസിക്കാതെ സ്വന്തമായി ഒരു അന്വേഷണം നടത്തിയാണ് ഞാൻ ഇതെല്ലം സ്ട്രാറ്റ് ചെയ്തത് കേടോ..
ഇതെല്ലാം ആലോചിച്ചപ്പോൾ എനിക്ക് കലി കയറി..ഉള്ളിൽ തുഷരയോടുള്ള വെറുപ്പ്‌ നിറഞ്ഞു..അവളുടെ കുറെ വൃത്തി കെട്ട ഫോട്ടോകൾ ഉണ്ട്..മൊബൈലിൽ
(മെമ്മറി കാർഡ്‌ മുഴുവൻ അതാണ്‌)..അതെല്ലാം ഡിലീറ്റ് ചെയ്യണം..അവളുടെ ഒരു ഓർമ്മ പോലും ഇനി അവശേഷിക്കരുത്..ഞാൻ മൊബൈൽ അണ്‍ ലോക്ക് ചെയ്തു..ഫോട്ടോ ഫോൾഡർ തുറന്നു..ഫയൽ ഓപ്പണ്‍ ചെയ്തപ്പോൾ ആദ്യം വന്നത് ഞാനും തുഷാരയും കൊടൈക്കനാലിലെ മഞ്ഞിൽ പുതച്ച പുലരിയിൽ ഇഴകി ചേർന്ന് നില്ക്കുന്ന ഒരു ഫോട്ടോ..(രണ്ടു ദിവസം മുൻപ് വരെ അതായിരുന്നു എന്റെ വാൾപേപ്പർ.) അത് കണ്ടപ്പോഴേ എന്റെ മനസ്സിൽ കല്ല്‌ കടിച്ചു..വായിൽ കയ്പ് രസം നിറഞ്ഞു..ഓക്കാനം വന്നു..അത് ഡിലീറ്റ് ചെയ്യാനായി എന്റെ കൈ തരിച്ചു..അവളോടിപ്പോൾ തോന്നുന്നത് വെറുപ്പാണ്..വൃത്തി കെട്ട..ആക്ക്രാന്തം പിടിച്ച ജന്തു..
ഞാൻ ജനലിനരികെ വന്നു പുറത്തേക്ക് കാർക്കിച്ചു തുപ്പി..എടീ തുഷാരെ,കൂതറെ..എനിക്ക് നിന്നെ വേണ്ടടീ..നിന്റെ വിയർപ്പിന് ഒടുക്കത്തെ സ്മെല്ൽ അണടീ..അണ്‍ സഹിക്കബിൾ..പിന്നെ നിന്നെ സലിം ബ്യൂട്ടി എന്നൊക്കെ പറഞ്ഞു സോപ്പിട്ടത് വെറുതെയാടീ..നീ അടുത്തു ചേർന്ന് നിൽക്കുമ്പോൾ എന്റെ ദേഹത്ത് എല്ല് കുത്തുമായിരുന്നു..എടീ പെണ്ണായാൽ,കുറച്ചു തടിയൊക്കെ വേണം..ഞാൻ അവൾ തനിച്ചുള്ള ഫോട്ടോ എടുത്തു സൂം ചെയ്തു.."ഛെ..എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി..ഈർക്കിലിയിൽ സാരി പുതച്ച പോലുണ്ട് "..നിന്റച്ചന്റെ ജ്വല്ലറി ഗോൾഡിന് വില കുറഞ്ഞു കച്ചവടമില്ലാതെ പണ്ടാരമടങ്ങി പോവുമെടീ..ഞങ്ങളുടെ മോഡിജി വന്നു കഴിഞ്ഞു..ഇനി കാണാം പവന് 7500 ൽ എത്തും..
എന്നോട് തന്നെ പുച്ഛം തോന്നിയപ്പോൾ ഞാൻ നിർത്തി..പതിയെ അടുത്ത ഫോട്ടോ എടുത്തു..ഞാനും രശ്മിയും ചേർന്ന് നില്ക്കുന്നു..അതിനിടയിൽ ഒരു ഗാപ് ഉണ്ട്..അതെല്ലാം ആ പൂതന തുഷാരയുടെ ആവശ്യമായിരുന്നു..പുറമേ ഭയങ്കര സോഷ്യൽ ആണെന്ന് കാണിക്കുമ്പോഴും ഉള്ളിൽ അവൾ ഒരു പഴഞ്ചനായിരുന്നു..അതെങ്ങനാ..രാത്രി വേലക്കാരിയുടെ റൂം പൂട്ടി താക്കോൽ സാരിയിൽ തൂകിയിടുന്ന അമ്മയുടെ മോളല്ലേ..(ഈ കാര്യവും അവൾ തന്നെ പറഞ്ഞതാ)..ഞാൻ രശ്മിയുടെ മുഖത്തേക്ക് നോക്കി..അവളുടെ മുഖത്തു ഒരു മൃദു മന്ദഹാസമുണ്ട്..അവളുടെ മുഖത്തെ നുണക്കുഴി ചിരിക്കുമ്പോൾ കൂട്ത്തൽ ഭംഗിയുള്ളതാവുന്നു..കണ്ടിട്ടും കണ്ടിട്ടും എന്റെ അത്ഭുതം അവസാനിക്കുന്നില്ല..ദൈവമേ..ഇത്ര നല്ല ഒരു കുട്ടി അടുട്ടുണ്ടായിട്ടനല്ലോ ഞാനാ പൂതനയെ..ഛെ..
ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു..പിന്നെ മനസ്സിൽ ഇങ്ങനെ മൊഴിഞ്ഞു:സാരമില്ല രശ്മി..ഇനി നീയാണ് എന്റെ ദേവി"..അവള അയച്ച മെസ്സജെ ഒന്ന് കൂടി വായിച്ചു..അതെ..അതിൽ എവിടെയോ എന്നോടുള്ള സ്നേഹം നിറഞ്ജോഴുകുന്നില്ലേ? അത് പറയാതെ പറയുകയല്ലേ ആ എസ് എം എസ്...
പക്ഷെ പ്രശനം അതല്ല..തുഷാരയുടെ അച്ഛന്റെ ജ്വല്ലറി കണ്ടിട്ടാണ് ഞാൻ രശ്മിയെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആകിയത്..അവൾക്കു എന്നോട് ഒരിഷ്ടം ഉണ്ടോന്നു തോന്നിയിരുന്നു പലപ്പോഴും..ഇനി ഈ ഫ്രണ്ട്ഷിപ്‌ ൽ നിന്നും ഒഴിഞ്ഞു മാറണം..അല്ലെങ്കിൽ തന്നെ ജ്വല്ലറിയിൽ ഇനി എന്തിരിക്കുന്നു..രശ്മിയുടെ സിവിൽ എഞ്ചിനീയർ ആയ ഡാഡി റിട്ടയർ ചെയ്ത് ശേഷം ഇപ്പോൾ സ്വന്തമായി കണ്‍സ്ട്രക്ഷൻ കമ്പനി തുടങ്ങിയിരിക്കുന്നു..ഇനിയുള്ള കാലം ബിൽടെഴ്സിന്റെല്ലേ..പിന്നെ തുഷാരയെ പോലെ രശ്മി വെറും നായരല്ല..വാരിയരാണ്..അമ്പലവാസി..മേനോനായ എനിക്ക് അവളാണ് കൂട്ത്തൽ അനുയോജ്യം..ഞാൻ നാടോടിക്കാറ്റിലെ ശ്രീനിവാസന്റെ ഡയലോഗ് എന്നോട് തന്നെ ചോദിച്ചു.."എന്താ ദാസാ നിനക്ക് ഇതൊന്നും നേരത്തെ തോന്നന്നിരുന്നത്.,ഉള്ളിൽ ലാലേട്ടൻ എന്നോട് പറഞ്ഞു..വിജയാ..എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മോനെ.." കുറച്ചകലെ പാഞ്ഞു പോവുന്ന ട്രെയിനിന്റെ ഹോണ്‍ എനിക്കപോൾ ഐശ്വര്യത്തിന്റെ സൈറണ്‍ ആയി തോന്നി..
ഇനി രശ്മിയെ വളക്കണം..ഇത് പോലെ ഒടിയാത്ത രീതിയിൽ..ദൈവമേ എന്താ ഒരു വഴി? വഴിയലോചിച്ചു മുഖം തടവിയപ്പോൾ മൂന്നു ദിവസമായി ഷേവ് ചെയ്യാത്ത താടി മുഖത്തു തടഞ്ഞു..ശ്രീനിവാസാൻ പറഞ്ഞ പോലെ ഞങ്ങൾ പരമ്പര്യമായെ രോമം ഇത്തിരി കൂട്ത്തൽ ഉള്ള കൂട്ടത്തിലാ..പെട്ടെന്ന് തലയിൽ ലഡു പൊട്ടി..ഞാൻ താടിയിൽ സ്നേഹത്തോടെ തടവി..പരമാവധി വികൃതമാക്കി..താടി നിരാശാ കാമുകകരുടെ സിംബലാണല്ലോ പണ്ട് മുതലേ..
ഞാൻ മൊബൈലിൽ സമയം നോക്കി..10.20 കഴിഞ്ഞിരിക്കുന്നു..സമയമില്ല..ആദ്യം കൂതറ തുഷാരയുടെ ഫോറെ ഡിലീറ്റ് ചെയ്യാനായി ഞാൻ ഓപ്ഷൻസ് എടുത്തു..വീണ്ടും തലയിൽ ലഡു പൊട്ടി.ഇവൾ ഇന്ന് എനിക്ക് പൂതനയാണ്..പക്ഷെ ഗൾഫിൽ വലിയൊരു കമ്പനിയിൽ സീനിയർ കമ്മ്യൂണിക്കെഷൻ എഞ്ചിനീയർ ആണ് അവളുടെ വരൻ അശ്വിൻ..അവനെ കണ്ടാൽ അറിയാം..ധാരാളം കാശുള്ള മണ്ണുണ്ണിയാണെന്ന്..എന്നെങ്കിലും അവൾ വീണ്ടും ദേവതയാവില്ലെന്നു ഉറപ്പില്ല..പിന്നെ ഇന്ത്യയില ഇനിയെന്നാ ഫിനൻഷ്യൽ ക്രൈസിസ് വരികായെന്നരിയില്ലല്ലോ..അപ്പോൾ പിടിച്ചു നില്ക്കെണ്ടേ? പ്രേമിക്കുന്ന കാലത്ത് ഇഴകി ചേർന്ന് ഫോട്ടോകൾ എടുത്താൽ കാശില്ലാത്ത കാലത്ത് ബ്ലാക്ക് മെയിൽ ചെയ്യാം എന്നാ ന്യൂ ജി പഴങ്ജോല്ല് ഓർത്ത്‌ ഞാൻ വേഗം ഡാറ്റ കേബിൾ എടുത്തു മൊബില്ലുമായി കണക്ട് ചെയ്തു..ഫോട്ടോസ് എല്ലാം വേഗത്തിൽ ലപ്ടോപിലെക്ക് ഷെയർ ചെയ്തു..മൊബൈലിൽ ഫോട്ടോസ് ഡിലീറ്റ് ആക്കാനിരിക്കെ വീണ്ടും അതാ പൊട്ടുന്നു പുതിയ ലഡു..അത് രശ്മിയുടെ സാനിധ്യത്തിൽ വേണം ചെയ്യാൻ..ഇന്നലെ വിശ്വാസം പിടിച്ചു പറ്റാൻ കഴിയൂ..
ഞാൻ വേഗം കുളിച്ചു..ഫ്ളാറ്റ് ലോക്ക് ചെയ്തിറങ്ങി..തുഷാര എനിക്ക് ഗിഫ്റ്റ് തന്ന ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നത്..(അതും സെന്ടിയടിക്കാനുള്ള പദ്ധതിയുടെ ആവിഷ്ക്രമായിരുന്നു)..
ഞാൻ കാർ എടുത്തില്ല..മനപൂർവ്വം ബൈക്ക് എടുത്തു.രശ്മിക്ക്‌ സ്വന്തമായി വാഹനം ഇല്ലന്നും ഓട്ടോ അന്ന് അവളുടെ ഇഷ്ട വാഹനം എന്നും എനിക്കറിയാമായിരുന്നു..ഇന്നവൾ എന്റെ ബൈക്കിൽ കയറും..തീർച..മുൻപ് ഒരു തവണ അവൾക്കു ലിഫ്റ്റ്‌ കൊടുത്തത്തിനു പിണങ്ങിയ തുഷരയുടെ കാലു പിടിച്ചത് ഓർത്തപ്പോൾ വീണ്ടും വന്നു..വോമിറ്റിംഗ് സെൻസ്..
ഓഡിടോറിയം : 11 മണിക്ക് കൃത്യം ഞാൻ എത്തി..വളരെ ആർഭദമായ വിവാഹം..ഒരുപാട് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു..ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു ഹാള്ളിൽ എത്തി..വാതിൽക്കൽ എന്നെ കാത്തു ദുഃഖം നിറഞ്ഞ മുഖവുമായി കാത്തു നില്ക്കുന്നണ്ടായിരുന്നു എന്റെ ദേവി. 1 മണിക്കൂറായി ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ രശ്മി..ഞാൻ അവളെ നോക്കി..എന്തൊരു സിമ്പിൾ ഡ്രെസിംഗ്..സെറ്റ് സാരിയിൽ അവൾ ശരിക്കും ദേവത തന്നെയായിരുന്നു..എന്തൊരു സ്ത്രീത്വം..ഞാൻ മിഴികൾ അടക്കാതെ എത്ര നേരം നോക്കി നിന്നും എന്നറിയില്ല.."എന്താടാ നീ ആദ്യം കാണുന്ന പോലെ"..അവളുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്..
ഞാൻ മുഖത്തു പരമാവധി നിരാശ വരുത്തി..പിന്നെ നിരാശയോടെ പറഞ്ഞു.."നിന്നെ സെറ്റ് സാരിയിൽ കാണാൻ എന്തൊരു ഭംഗി..തുഷാരയെ ഇങ്ങനെ കാണണമെന്ന് എന്നും ഞാൻ കൊതിച്ചിരുന്നു..പിന്നെ വളരെ ലൈറ്റ് ആയി കണ്ണ് തുടച്ചു..എന്റെ കോമ്ബില്മെറ്റ് കേട്ടപ്പോൾ പൂ പോലെ വിടർന്ന അവളുടെ മുഖത്തു വീണ്ടും ദുഃഖം നിറഞ്ഞു.."സാരമില്ല..നമുക്ക് അവർക്ക് ഒരു ബെസ്റ്റ് വിഷെസ് കൊടുത്തിട്ട് വേഗം പോവാം"..അവൾ എന്റെ കൈ പിടിച്ചു ചെറിയ കുട്ടികളെ പോലെ മുന്നോട്ടു നടത്തി..ഞാൻ ഒരു നായയെ പോലെ അവളെ അനുഗമിച്ചു..
സ്റെജിൽ ക്യാമറകളുടെ വെളിച്ചത്തിൽ കുളിച്ചു നില്ക്കുകയാണ് ആശ്വിനും തുഷാരയും..9 മണിക്കായിരുന്നു താലി കെട്ടു..ഭക്ഷണം കഴിച്ചു റിലാക്സ്ടു ആയി ഫോട്ടോ സെസ്ഷന് വേണ്ടി പോസ്സു ചെയ്യുകയാണ് ഇരുവരും..ആളുകൾ വിഷ് ചെയ്തു ഫോട്ടോ എടുത്തു പോക്കുന്നുണ്ട്..ഞാനും രശ്മിയും കയറി ചെല്ലുന്നത് കണ്ടപ്പോഴേ അവൾ ഭർത്താവിനെ നോക്കി എന്തോ പിറുപിറുത്തു..അവൻ ചിരിച്ചു കൊണ്ടേയിരിക്കുന്ന മുഖവുമായി എന്നെ നോക്കി..ക്യാമറകൾ ഫ്ലാഷ് ചെയ്തു കൊണ്ടിരുന്നു..
ഞാൻ ആശ്വിനെ ശ്രദ്ധിച്ചു പടികൾ കയറി..32 വയസ്സുല്ലുവെങ്കിലും കാഴ്ചയിൽ 40 ൽ കൂട്ത്തൽ തോന്നിക്കും..ഉടുത്തിരിക്കുന്ന മുണ്ടിനും സിൽക്ക് ഷർട്ടിലും ഒതുങ്ങാത്ത കുട വയർ..കയ്യിൽ5 പവനിൽ അധികം തോന്നുന്ന കട്ടിചങ്ങല..കഴുത്തിൽ തൂങ്ങുന്ന 10 പവനിൽ അധികം വരുന്ന മാല ഷർട്ട്‌ ന് വെളിയിലേക്ക് ഇട്ടിരിക്കുന്നു..അൽപൻ..എനിക്കവനോട് തോന്നിയത് പുച്ഛമായിരുന്നു..അവളോട്‌ സഹതാപവും..
അവൻ ചിരിച്ചു കൊണ്ട് ഷേക്ക്‌ ഹാണ്ട് തന്നു..പക്ഷെ കണ്ണുകളിൽ എന്നെ കൊല്ലാനുള്ള ദേഷ്യം ഞാൻ കണ്ടു..അതിനൊരു കാരണം ഉണ്ട്..രണ്ടു ദിവസം മുൻപ് ഇവന്റെ നമ്പർ തപ്പിയെടുത്തു ഞാൻ വിളിച്ചിരുന്നു..സ്വയം പരിചയപ്പെടുത്തിയ ശേഷം അവളെ എനിക്ക് വിട്ടു തരണമെന്ന് അഭ്യര്തിച്ചപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.."പെണ്‍കുട്ടികൾ ആയാൽ അങ്ങനെ ചില അഫയേഴ്സ് സാധാരണമാണ്.ഫിസികൾ റിലേഷൻ ഒന്നും ഉണ്ടായിട്ടില്ലല്ലോ..സോറി ബോയ്‌..അതൊന്നും ഞാനത്ര കാര്യമാകുന്നില്ല..തുഷാരയെ എനിക്ക് വിശ്വാസമാണ്,ഇനി ഇത് പറയാനായി ബുദ്ധിമുട്ടി വിളിക്കേണ്ട ".. കേട്ടപ്പോൾ തോന്നിയത് ഷോക്ക്‌ ആയിരുന്നു//പിന്നെ ഉറപ്പിച്ചു..ഇവനും ന്യൂജി തന്നെ..
പക്ഷെ അവനെ ഞാൻ വീണ്ടും വിളിച്ചു..പക്ഷെ ഈ കാര്യം പറയാനായിരുന്നില്ല..രണ്ടെണ്ണം അടിച്ചപ്പോൾ അവനെ വിളിച്ചു രണ്ടു തെറി പറയണം എന്ന് തോന്നി..അങ്ങനെ നട്ടപ്പാതിരാക്ക്‌ ടൌണിൽ കറങ്ങി ഒരു ബൂത്ത്‌ കണ്ടു പിടിച്ചു അവനെ വിളിച്ചു എന്തെല്ലാം പറഞ്ഞു എന്നറിയില്ല..അന്ന് അതും പറഞ്ഞു കാറിൽ കയറി ലോക്ക് ചെയ്തു ഉറങ്ങിപോയി..അടുത്ത ദിവസം യാത്ര പറയാൻ വന്ന തുഷാര പൊട്ടിത്തെറിക്കുകയായിരുന്നു..നീയല്ല ആര് പറഞ്ഞാലും ഏട്ടൻ ഞാൻ പറയുന്നതെ കേൾക്കൂ..കേട്ടോടാ നായേ..അന്നത്തെ ഫീലിംഗ് കാരണം അതിനു മറുപടി പറയാൻ കഴിഞ്ഞില്ല..അപ്പോഴേക്കും അവൾ പോയിരുന്നു..
ഇപ്പോൾ പന്ത് എന്റെ കോർട്ടിലാണ്..ഞാൻ അശ്വിന്റെ മുഖത്തു നോക്കി ആത്മാർഥത അഭിനയിച്ചു പറഞ്ഞു.."നിങ്ങൾ പറഞ്ഞതാണ് ശരി..ഞാൻ അന്ന് മദ്യത്തിൽ പലതും പറഞ്ഞു..സോറി ." അവനതു വിശ്വസിച്ചു..എന്നെ ഗാഡമായി ആലിംഗനം ചെയ്തു..അവന്റെ ഗുളു ഗുളാന്ന ശരീരവും കുട വയറും ദേഹത്ത് സ്പർശിച്ചപ്പോൾ എനിക്ക് മനസ്സിലായി..ഇവനെ കൊണ്ട് അവൾക്കു ഒന്നുമാവില്ലാ..
അവൾ എന്നെ നോക്കി..മുഖത്തു പുച്ഛം നിറഞ്ഞു..അവൾ തന്ന ഡ്രസ്സ്‌ ഇട്ടതു കൊണ്ടോ അതോ മുഖത്തെ താടി കണ്ടോ എന്നറിയില്ല..എന്നാലും അവളുടെ മുഖത്തു ഭയം കാണുന്നുണ്ട്..ഉള്ളിൽ അവൾ എന്നെ ഭയക്കുന്ന്ട്..
"അശ്വിൻ,ഞങ്ങൾ ഒരു മിനുട്ട് ഇവളോടോന്നു തനിച്ചു സംസരിചോട്ടെ"? രശ്മി ചോദിച്ചപ്പോൾ അവൻ ഉദാരമാതിയായി അമേരിക്കൻ ആക്സന്ടിൽ സമ്മതം മൂളി "ഷോർ"..
ഞങ്ങൾ സ്റേജിൽ നിന്നും ഇറങ്ങി വേറൊരു കോർണറിലേക്ക് മാറി..ഞാൻ രശ്മിയോടായി പറഞ്ഞു..രശ്മി ഇന്ന് മുതൽ തുഷാര ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്..പഴയതിന്റെ ഒരു തെളിവും ഇനി ബാക്കിയാവാൻ പാടില്ല..അത് കൊണ്ട് ഇവളുടെ ഫോട്ടോസ് നീ തന്നെ ഡിലീറ്റ് ചെയ്തേക്കു..രശ്മി വിടർന്ന കണ്ണുകളോടെ എന്നെ നോക്കി..പിന്നെ പറഞ്ഞു "അതാടാ ശരി"..അവൾ ഫോണ്‍ മെമ്മറിയിൽ നിന്നും എല്ലാം ഡിലീറ്റ് ചെയ്തു..ഞാൻ മെമറി കാർഡ് ഊരി തുഷാരക്കു നൽകി..അവളുടെ മുഖം ഇപ്പോൾ കൂട്ത്തൽ ഗർവ് ഉള്ളതായി..അവൾ ഞങ്ങളുടെ മുന്നില് വച്ച് തന്നെ മെമ്മറി കാർഡ്‌ രണ്ടായി പൊട്ടിച്ചു വലിച്ച്ഹെരിഞ്ഞു..ഇനിയൊരിക്കലും ഞാൻ നിന്റെ ജീവിതത്തിലേക്ക് വരില്ല..അത് പോലെ നീയും ഒരിക്കലും വരരുത്..ഞാൻ തുഷരയോടായി പറഞ്ഞു..അവളുടെ മുഖതിപ്പോഴും പുച്ഛം തന്നെയായിരുന്നു..അവളുടെ മുഖത്തെ ഭയം ഇപ്പോൾ പൂർണമായും ഇല്ലാതായിരിക്കുന്നു ..അവൾ ഞങ്ങളോട് ഭംഗി വാക്ക് പറഞ്ഞു..വന്നതിൽ താങ്ക്സ്..സീ യു അഗൈൻ
അവൾ പോകാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു തുഷാര,ഒരു മിനുറ്റ്..അവൾ തിരിഞ്ഞു..എന്താ? ഞാൻ രശ്മിയോട് പറഞ്ഞു ..രശ്മി ഞാൻ ഇവളോട്‌ ഒരു കാര്യം പറഞ്ഞ്ട്ട് വരാം..തനിച്ചു..അവസാനമായി..രശ്മിയുടെ മിഴികളിൽ ഒരു പരിഭവം ഞാൻ കണ്ടു..എന്നാലും അവൾ പെട്ടെന്ന് നല്ല കുട്ടിയായി..ശരി എന്ന് പറഞ്ഞു സ്ഥലം വിട്ടു.
ഞാനും തുഷരയും തനിച്ചായി.."എന്താ നിനക്ക് പറയാൻ ഉള്ളത്? ഞാൻ ക്ഷമിച്ചു..ചോദ്യവും ഉത്തരവും അവൾ തന്നെ പറഞ്ഞു..അവൾ തുടരുകയാണ്..ഗൾഫിൽ ചാൻസല്ലേ..ഞാൻ ശരിയാക്കാം..ഏട്ടന്റെ മെയിൽ ഐ ഡി ഞാൻ സെൻറ് ചെയാം..സി വി അതിലേക്കു അയച്ചാൽ മതി..പക്ഷെ ഐ ടി ക്കൊന്നും വലിയ ചാൻസില്ല..കമ്യൂണിക്കേഷൻ ആണെങ്കിൽ നോക്കാമായിരുന്നു..എന്തായാലും സി വി അയയ്ക്കു.".ഞാൻ ഇത്തിരി കൂടി അവളോട്‌ ചേർന്ന് നിന്നു..എന്റെ ക്ഷമയുടെ നെല്ലിപ്പടി തകർന്നു..ഞാൻ അവളോട്‌ പതിഞ്ഞ സ്വരത്തിൽ തീക്ഷണതയോടെ പറഞ്ഞു..എടീ പുന്നാര മോളെ , എന്റെ പട്ടിക്കു വേണം നിന്റെ ജോലി..പെട്ടെന്നുള്ള എന്റെ ഭാവ മാറ്റത്തിൽ അവൾ സ്തംഭിച്ചു പോയിരുന്നു..അതെന്നെ വല്ലാതെ ഹരം കൊള്ളിച്ചു..ഞാൻ തുടർന്നു..ഈ മണ്ണുന്നിയെ കൊണ്ട് നിനക്ക് എന്താവനാടീ..? ഏതായാലും നീ മുസ്ലി പവർ എക്സ്ട്രാ വാങ്ങിച്ചു കൊടുക്ക്‌..പുരോഗതിയുണ്ടാവുമോ എന്നറിയില്ല...എന്നാലും മുടക്കേണ്ട..നിനക്കിനി പണി ഇതെല്ലാം രൂപത്തിൽ വരും എന്നരിയില്ലടീ..പിന്നെ നീ ഒരു ബോട്ടിൽ ബോഡി സ്പ്രേ മുഴുവൻ അടിച്ചാലും നിന്റെ വിയർപ് നാറ്റം സഹിക്കില്ലടീ..ഒരു ഡോക്ടറെ കാണ്..പിന്നെ നീ തന്ന ഡ്രസ്സ്‌ ഇട്ടതു സ്നേഹം കൊണ്ടാല്ലടീ..സെന്റിയടിച്ച് രശ്മിയെ വളക്കാനാ..അവൾ എന്റെതായി കഴിഞ്ഞു..നിന്നെ ഇനി ആർക്കു വേണമെടീ..ഇനി അവളാടീ എന്റെ ദേവി..അവളുടെ മുന്നിൽ നീ പുഴുവാടീ."..ഫോട്യുടെ കാര്യം ഞാൻ പറയാത്തത് മനപൂർവ്വം തന്നെയായിരുന്നു..വേറൊന്നും അവൾക്കു കിട്ടാൻ സാധ്യതയില്ല..അവന്റെ പണത്തിന്റെ സുഖ സൌകര്യങ്ങളിൽ കുറച്ചു കാലം അവൾ മനസമാധാനത്തോടെ ജീവിക്കട്ടെ..പെട്ടെന്ന് വീഴുംബോഴേ വീഴ്ചക്ക് ആഘാതം കൂടൂ..
കഴിഞ്ഞു..മനസ്സു നിറഞ്ഞു..ഞാൻ തിരിഞ്ഞു നടന്നു..അവൾ പാവയെ പോലെ സ്റെജിലെക്കും..രശ്മി എന്നെ കാത്തു ഒരു ചെയറിൽ ഇരിപ്പുണ്ടായിരുന്നു..ഇത്തവണ ഞാൻ അധികാരത്തോടെ അവളുടെ കൈ പിടിച്ചു..അവൾ വിധേയത്വത്തോടെ എന്റെ കൂടെ നടന്നു..ഞാൻ പിറകോട്ടു തിരിഞ്ഞു നോക്കി..ഞങ്ങളെ തന്നെ നോക്കി തുഷാര സ്റേജിൽ നില്പുണ്ടായിരുന്നു..പക്ഷെ അവളുടെ മുഖത്തു പുച്ഛം ഉണ്ടായിരുന്നില്ല..പക്ഷെ എന്റെ മുഖത്തു നിറയെ അതായിരുന്നു..
പുറത്തു വന്നതും ഞാൻ രാഷ്മിയോടു ചോദിച്ചു..എന്താ ഭക്ഷണം കഴിക്കാതിരുന്നത്?അവൾ എന്റെ കണ്ണിലേക്കു ആർദ്രതയോടെ നോക്കി..കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ച വഴിയെ പോവുന്നു എന്ന് മനസ്സിലാക്കിയ ഞാൻ മുഖത്തു ദൈന്യ ഭാവം നിറച്ചു..ഒന്നും പറഞ്ഞില്ല..അവൾ എന്റെ കണ്ണുകളിൽ തന്നെ നോക്കി ഇങ്ങനെ പറഞ്ഞു.."നിന്നെ ഇത്രയധികം വിഷമിപിച അവളുടെ സദ്യ എനിക്കും വേണ്ട"..വീണ്ടും അവൾ എന്നോട് ചോദിച്ചു.."നിനക്ക് വിഷമം ഉണ്ടോടാ"?..ഞാൻ ഒന്നും മിണ്ടിയില്ല..കണ്ണുകളിൽ ബാഷ്പം നിറച്ചു..അവൾക്കു തോന്നണം ഞാൻ അഗാധ ദുഖത്തിൽ ആണെന്ന്..അതിൽ ഞാൻ വിജയിച്ചു..സാരമില്ലടാ..നീ വാ..നമുക്ക് പോവാം..ഞാൻ മിണ്ടാതെ തലയാട്ടി...
രശ്മി..ഞാൻ എന്തോ ഓർത്ത പോലെ വിളിച്ചു..ഊം? അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി..ഞാൻ വന്നത് കാറിൽ അല്ല,ബൈക്കാണ്..ഞാൻ അവളെ നോക്കി.."അതിനെന്താ എന്നെ ബൈക്കിൽ കയറ്റിയതിനു നിന്നോട് പിണങ്ങാൻ ഇനി ആരുമില്ലല്ലോ"..അതും പറഞ്ഞവൾ ബൈക്കിൽ കയറി..ഞാൻ വണ്ടി മുന്നോട്ടെടുത്തു..ആദ്യമാദ്യം ബൈക്കിന്റെ ഗാർഡിൽ പിടിച്ചിരുന്ന കൈ എപ്പോഴോ എന്റെ തോളിൽ സ്പർശിച്ചു..എന്തോ മടിയുള്ള പോലെ..ഞാൻ ഒന്നും അറിയാത്ത പോലെ വാഹനം ഓടിച്ചു..ഒടുവിൽ അത് സ്ഥിരമായി എന്റെ തോളത്തു വിശ്രമിച്ചു..
"എവിടെക്കാ",ഞാൻ ചോദിച്ചു.."നിനക്ക് ഇഷ്ടമുള്ള എവിടെ വേണമെങ്കിലും" അവൾ പറഞ്ഞു..മൂന്നു ദിവസത്തിനു ശേഷം എന്റെ മനസ്സ് വീണ്ടും തരളിതമായി...ബൈക്ക് നിന്നത് ടൌണിൽ നിന്നും മാറി നദീതീരത്തെ റസ്റോരാന്റിലാണ്..നീ എനിക്ക് വേണ്ടി ഇത്ര നേരം വിശപ്പ്‌ സഹിച്ചിരിക്കുകയല്ലേ..നമുക്കാദ്യം കഴിക്കാം..ഞാൻ പറഞ്ഞു...ഭക്ഷണം ഓർഡർ ചെയ്തത് ലഭികാനുള്ള ഇടവേളയിൽ എപ്പോഴോ അവൾ ചോദിച്ചു."ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ"..? ഊം ..ഞാൻ മൂളി..അവൾ മടിച്ചു മടിച്ചു കാര്യം പറഞ്ഞു..
"നീ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ..നിന്റെ സ്നേഹം ഉപേക്ഷിച്ചു പോയ അവളോട്‌ എനിക്ക് സഹതാപം ഉണ്ട്..അവൾ കുറച്ചു നേരം മൌനം പാലിച്ചു..പിന്നെ ഒറ്റ ശ്വാസത്തിൽ ചോദിച്ചു,"നിന്റെ സ്നേഹം എനിക്ക് തന്നൂടെ,.മരണം വരെ നിന്നെ സ്നേഹിച്ചു ഞാൻ അത് തിരിച്ചു തന്നോളം"..ഞാൻ ഒന്നും മിണ്ടിയില്ല..ഇത്ര പെട്ടെന്ന് ഈ ചോദ്യം ഞാനും പ്രതീക്ഷിച്ചില്ലായിരുന്നു..അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഒരു വാക്കിനായി ഞാൻ പരതി..
എന്റെ മറുപടി ലഭിക്കാത്തതിനാൽ പറഞ്ഞത് തെറ്റായൊ എന്നാ സംശയത്തിൽ അവൾ എന്നെ നോക്കി..ഞാൻ അപ്പോഴും വിശ്വാസം വരാത്ത പോലെ അവളെ നോക്കുകയായിരുന്നു..ഒടുവിൽ അവൾ ക്ഷമാപണം പോലെ പറഞ്ഞു.."നിന്റെ വിഷമം കണ്ടു സഹിക്കാതെ പറഞ്ഞതാ..നീ ക്ഷമിക്കു..ഞാൻ എന്നും നിന്റെ നല്ല ഫ്രണ്ട് ആയിരിക്കും".. അവിടെ പണി പാളി..പക്ഷെ ഞാൻ അഡ്ജസ്റ്റ് ചെയ്തു..ഞാൻ വിശ്വാസം വരാതെ അവളോട്‌ ഇങ്ങനെ ചോദിച്ചു.."നിന്നെ പോലെ ഒരു പെണിനെ ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടോ? അത്രയ്ക്ക് പുണ്യം ഞാൻ ചെയ്തിട്ടുണ്ടോ?"..രശ്മി ഫ്ളാറ്റ്..
അവളുടെ മിഴികൾ വിടർന്നു..ചുണ്ടുകൾക്ക് അരുണിമ കൂടി..മുഖം തുടുത്തു..അവളുടെ ചന്തമുള്ള വിരലുകള എന്റെ വിരലുകളെ പൊതിഞ്ഞു...ഞാൻ ആ വിരലുകളെ തഴുകി..അവൾ നവ വധുവിനെ പോലെ എന്റെ തോളിൽ ചാഞ്ഞു..ഞാൻ അവളെ ചേർത്ത് പിടിച്ചു..പിന്നീട് ഞങ്ങൾക്കിടയിൽ വാക്കുകള ഇലായിരുന്നു..മൗനം mathram.. അതിനു ഒരായിരം അർത്ഥങ്ങളും..അവളുടെ വീടിന്റെ ഗേറിന് മുൻപിൽ ഇറങ്ങുമ്പോൾ അവൾ എന്നോട് പറഞ്ഞു..ഡാ..ഇനി നിനക്ക് ഈ നിരാശ വേണ്ട..ഈ താടിയും. മീശ വെച്ചോളൂ ..അത് എനിക്കിഷ്ടാണ്..ഊം..ഞാൻ മൂളിയാതെയുള്ളൂ..മനസ്സിൽ ഞാൻ ഇങ്ങനെ പറഞ്ഞു " നീ പറഞ്ഞില്ലന്കിലും അത് ഞാൻ ചെയ്യുമെടീ..ചൊരിഞ്ഞിട്ടു വയ്യ"..
അടുത്ത ദിവസം ഞാൻ അതിരാവിലെ എഴുന്നേറ്റു..ജോഗിങ്ങിനു പോയി..അത് കഴിഞ്ഞ ഉടനെ 8 മണിക്ക് പോയി കട തുറപ്പിച്ചു ഷേവ് ചെയ്യിപ്പിച്ചു..മീശ കുറച്ചു താഴത്ത് പോയിന്റ് ആക്കി. കണ്ണാടിയിൽ നോക്കിയപ്പോൾ വിശ്വാസം വരുന്നില്ല .ഇത് ഞാൻ തന്നെ ആണോ..അവൾ പറഞ്ഞതാ ശരി..എനിക്ക് ഇതാ നല്ലത്..തുഷരക്കിഷ്ടം ക്ളീൻ ഷേവ് ആയിരുന്നു..അന്നതായിരുന്നു എനിക്ക് നല്ലത്..കമുകിമാർക്കു അനുസരിച്ച് കോലം കെട്ടണം എന്നല്ലേ ന്യൂ.ജി പഴഞ്ചൊല്ല്..വീട്ടിൽ പോയി..കഴിഞ്ഞ ഫ്രണ്ട് ഷിപ്‌ഡേക്ക് രശ്മി തന്ന ഷർട്ട്‌ ധരിച്ചു..ഞാൻ ആവേശത്തോടെ ഓഫീസിലേക്ക്......
ഇന്ന് ഓഫീസ് എന്റെ സ്വർഗ്ഗമാണ് കേടോ..അവിടെ എന്റെ ദേവി ഉണ്ടാവും..ആയിടെ ഒരു പുതിയ കുട്ടി ജോയിൻ ചെയ്തു..ചിത്ര..ആരോടും അധികം മിണ്ടാത്ത പ്രകൃതം..രശ്മിയും ജോയിൻ ചെയ്യുമ്പോൾ ഇങ്ങനെ ആയിരുന്നു..അവളെ അടിമുടി മാറ്റിയെടുത്തത് ഞാനും..ഓഫീസ് ടൈം കഴിഞ്ഞു കാറിൽ വീട്ടിൽ പോവുമ്പോൾ രശ്മി ചിത്രയെ വിളിച്ചു പിറകിൽ കയറ്റി..അര മണിക്കൂർ നേരത്തെ യാത്ര ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി..ചിത്ര പറഞ്ഞു..എനിക്ക് ആശ്വാസമായി..നല്ല രണ്ടു ഫ്രണ്ട് സിനെ കിട്ടിയല്ലോ..ചിത്രയെ ഹോസ്റലിൽ വിട്ടു വീടിനു മുന്നിൽ ഇറങ്ങുന്നതിനു മുൻപ് രശ്മി എന്നോട് പറഞ്ഞു..അരുണ്‍ ,ചിത്ര നല്ല കുട്ടിയാണ്..അവൾ ഇനി നമ്മുടെ നല്ല ഫ്രണ്ട് ആണ് കേടോ..അരുണും അവളെ അങ്ങനെ കാണണം..ഞാൻ തലയാട്ടി..തിരിച്ചു ഡ്രൈവിനു ഇടയിൽ ഞാൻ മനസ്സിൽ പറഞ്ഞു "നീ ഫ്രാണ്ടാക്കിയില്ലന്കിലും ഞാൻ ആക്കും മോളെ..ഒരു ഫ്രണ്ട് സ്റ്റാന്റ് ബൈ ആയി നല്ലതാ..നാളെ നിന്നെ കെട്ടാൻ ഏതെങ്കിലും ബിൽഡർ വരുമോ എന്നറിയില്ലല്ലോ ..അനഗ്നെയെങ്കിൽ എന്റെ സങ്കടം മാറ്റാൻ ആരെങ്കിലും വേണ്ടേ ? അല്ല ഇനി ഞാൻ നിന്നെ കല്യാണം കഴിച്ചാൽ തന്നെ ഒരു മൊബൈലിൽ രണ്ടു sim ഉപയോഗിക്കുന്ന എത്ര പേരുണ്ട് ..രണ്ടു എഫ് ബി അക്കൌണ്ടുള്ള എത്ര പേരുണ്ട് ? പോട്ടെ നമ്മുടെ കാറിൽ പോലും നമ്മൾ ഒരു സ്റ്റെപ്പിനി കൂട്ത്തൽ വെക്കില്ലേ ?

By:
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo