
ഇന്ന് സന്ധ്യക്ക് പപ്പാ കേറി വന്നു, കയ്യില്‍ ഒരു കൂടും പിടിച്ച്..
എന്തായിരിക്കും? പഴം പൊരി?? വട??? അതോ ബോണ്ടയോ???
ആഹാ.. ഇന്നത്തെ കാര്യം ഓക്കെ... മനസ്സില്‍ ലഡ്ഡു പൊട്ടിത്തുടങ്ങി. പക്ഷെ അകത്തു വന്നപ്പോള്‍ മനസ്സിലായി പൊട്ടിയത് ലഡ്ഡു അല്ല ബോംബ് ആണെന്ന്...
മീനിനെ തോട്ടിലും കറി ചട്ടിയിലും മാത്രം കണ്ടിട്ടുള്ള എന്‍റെ മുന്നിലേക്ക് എന്‍റെ പപ്പാ വന്നിരിക്കുന്നു... അര കിലോ പച്ചമീനുമായിട്ട്... അതും നമ്മുടെ സ്വന്തം ചാള.!
എന്ത് ചെയ്യും??? ഇതിനെ എങ്ങനെ തിന്നും??? പോട്ടെ.. എങ്ങനെ ഒരു കറി ആക്കും?? ഒന്നുമറിയില്ല. ആ സത്യം പപ്പയോടു പറയാന്‍ അഭിമാനം അനുവദിച്ചില്ല. പക്ഷെ അഭിമാനം വെട്ടി കണ്ടിച്ചിട്ടു പുഴുങ്ങിയാല്‍ മീന്‍ കറി ആവില്ലല്ലോ... എന്ത് ചെയ്യും??
സഹായത്തിനു പതിവു പോലെ മമ്മീ.. എന്നു നീട്ടിവിളിക്കാൻ തുടങ്ങീതാ. അപ്പഴാ ഓർത്തെ സ്വർഗത്തിലിരുന്നു മീൻ കറിക്കൂട്ട് അയച്ചു തരാൻ പറ്റില്ലല്ലോ..
ഒടുവില്‍ ഇതുവരെ കഴിച്ചിട്ടുള്ളതും ഇല്ലാത്തതുമായ എല്ലാ മത്സ്യജീവികളെയും മനസ്സില്‍ ധ്യാനിച്ച് കറിചട്ടിയും കത്തിയും എടുത്തു. ഒപ്പം ഒരു ചാളയും...
അല്ലാ... എടുത്തതൊക്കെ കൊള്ളാം... ഇത് എവിടുന്നു തുടങ്ങും? പിന്നെ രണ്ടും കല്‍പ്പിച്ച് കൊടുത്തു, തലക്കിട്ടൊരു വെട്ട്.. ആ ചാളയുടെ വിധി ഓര്‍ത്തു വേദനിച്ചിട്ടാണോ അതോ ഒരു മീന്‍ തല തിന്നാന്‍ കിട്ടിയ സന്തോഷം കൊണ്ടാണോ എന്നറിയില്ല, കൂട്ടില്‍ കിടന്ന പട്ടി ഒന്ന് നീട്ടി കൂവി... അങ്ങനെ എങ്ങനെയൊക്കെയോ മീന്‍ വെട്ടി അടിപൊളിയാക്കി.
പക്ഷെ പ്രശ്നം തീര്‍ന്നില്ലല്ലോ... അത് തുടങ്ങിയതല്ലേ ഉള്ളൂ.. ഇനി ഇതിനെ എങ്ങനെ കറി ആക്കും?
കണ്ടിട്ടുള്ള മീന്‍ കറികളില്‍ കറിവേപ്പിലയും പിന്നെ കറുത്ത ഒരു വസ്തുവും (അത് കുടം പുളി ആണെന്ന് വിശ്വാസം) കണ്ടിട്ടുണ്ട്.. അങ്ങനെ അത് രണ്ടും സെറ്റ് അപ്പ് ആക്കി... പിന്നെ ചേര്‍ത്ത് എന്തൊക്കെയാണെന്ന് ഓര്‍മയില്ല. എന്തായാലും അടുപ്പിലെ തീയ്ക്കൊപ്പം എന്റെ ചങ്കിലും കത്തി ഒരു ഒന്നൊന്നര തീ...!!!
സമയം നീളുന്നു... ഇടക്ക് എന്തായി സംഭവം എന്നറിയാന്‍ വേണ്ടി ചട്ടിയുടെ മൂടി പതുക്കെ പൊക്കി ഒളിഞ്ഞു നോക്കി...
ഭാഗ്യം...!! പ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കാതെ എല്ലാരും ശാന്തരായി കിടക്കുന്നു... പിന്നെയും സമയം കഴിഞ്ഞു... നോക്കുമ്പോള്‍ തിളക്കുന്നുണ്ട്... കുറച്ചെടുത്തു നാവില്‍ വെയ്ക്കണമെന്നുണ്ട്... പക്ഷെ ഭയം.... സ്വന്തം കറി നമുക്ക് തന്നെ പാര ആയാലോ???
ഒടുവില്‍ ഒന്ന് മണത്തു നോക്കി... ഭാഗ്യം....!!! മീന്‍ കറിയുടെ മണം വരുന്നുണ്ട്... ധൈര്യം സംഭരിച്ചുകൊണ്ട് കുറച്ചു ചാര്‍ എടുത്തു രുചിച്ചു നോക്കി...... ആഹാ.....!!!!! എന്താ സന്തോഷം.....!!! എന്റെ ആദ്യത്തെ മീന്‍ കറി എന്നെ ചതിച്ചില്ല.... ആ മീന്‍ ചാര്‍ പുരണ്ട സ്പൂണ്‍ കയ്യില്‍ പിടിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയി.... കര്‍ത്താവേ... നന്ദി...!!!!
By: Dona Maria
Nannayittundu...
ReplyDeleteThank you..
DeleteThis comment has been removed by the author.
ReplyDeleteKazhichavarude avastha vivarachilla
ReplyDeleteWait one month.. nerit parayatto
DeleteEyy adhinte aavashyalla.. Njan oohich edth pooripichola! Nanni namaskaram!
DeleteEnthayalum mean curry kollaam... Nannayi.. Kazhikan kollaruno
ReplyDeleteThis comment has been removed by the author.
ReplyDeleteNee Pande Puly aanallo
ReplyDelete😜
Delete