മീരാ .... നിനക്കിഷ്ടമില്ലാതെയാണോ നമ്മുടെ വിവാഹം നടന്നത് ''
രോഷവും സങ്കടവും കൂടികലര്‍ന്നിരുന്നു ശരത്തിന്‍റെ ചോദ്യത്തില്‍
ശരത്തിന്‍റെ മുന്നില്‍ തലതാഴ്ത്തി
പിടിച്ച് നില്‍ക്കുന്നു മീര
പിടിച്ച് നില്‍ക്കുന്നു മീര
'' തല താഴ്ത്തി പിടിച്ച് നില്‍ക്കാനല്ല പറഞ്ഞത് ..
നിന്‍റെ ഇഷ്ടമില്ലാതെയായിരുന്നോ ഈ വിവാഹം നടന്നതെന്നാ എന്‍റെ ചോദ്യം ... സത്യം പറയ് ''
നിന്‍റെ ഇഷ്ടമില്ലാതെയായിരുന്നോ ഈ വിവാഹം നടന്നതെന്നാ എന്‍റെ ചോദ്യം ... സത്യം പറയ് ''
'' പറയടീ ...''
തൊട്ടടുത്ത് കിടന്ന ടേബിളില്‍ ശരത് ദേഷ്യത്തോടെ ശക്തിയായി ആഞ്ഞടിച്ചു
ഒരു ഞെട്ടലില്‍ മുഖമുയര്‍ത്തിയ മീരയുടെ ശരീരം
ഒന്ന് വിറച്ചതായി ശരത് വ്യക്തമായി കണ്ടു
ഒന്ന് വിറച്ചതായി ശരത് വ്യക്തമായി കണ്ടു
അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഉരുണ്ട് താഴേക്ക് വീണു
'' ന്താ നിന്‍റെ മനസില് ... ഞാന്‍ പൊട്ടനാണെന്നാണോ നീ കരുതീരിക്കണത് ...
വിവാഹം കഴിഞ്ഞിട്ട് ദിവസം ഏഴായി ...
ഇത്രയും ദിവസത്തിനുള്ളില്‍ എന്‍റെ മുഖത്തേക്ക് നേരെചൊവ്വേ ഒന്ന് നോക്കീട്ടുണ്ടോ നീയ് ..''
വിവാഹം കഴിഞ്ഞിട്ട് ദിവസം ഏഴായി ...
ഇത്രയും ദിവസത്തിനുള്ളില്‍ എന്‍റെ മുഖത്തേക്ക് നേരെചൊവ്വേ ഒന്ന് നോക്കീട്ടുണ്ടോ നീയ് ..''
'' എനിക്ക് വേണ്ടത് മറുപടിയാണ് ... നിന്‍റെ കരച്ചിലല്ല ... വാ തുറന്ന് എന്തെങ്കിലും ഒന്ന് പറയ് ''
ദേഷ്യം അടക്കാനാവാതെ ശരത് പല്ലുകള്‍ കടിച്ച് പിടിച്ചു
'' വിഷ്ണു ... HCL ടെക്നോളജീസില്‍ സോഫ്റ്റ് വെയര്‍ എഞ്ജിനീയര്‍ ആണ് ... ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായിരുന്നു ... വീട്ടിലറിഞ്ഞു ... ശരത്തേട്ടനുമായുള്ള വിവാഹം തീരുമാനിച്ചപ്പോ എതിര്‍ക്കാന്‍ കഴിഞ്ഞില്യ ''
പതിഞ്ഞ ശബ്ദത്തിലുള്ള മീരയുടെ വാക്കുകള്‍ ശരത്തിന്‍റെ കാതില്‍ വന്നലച്ചു
ശരത് മീരയെ തന്നെ തറച്ച് നോക്കി ... ദേഷ്യവും സങ്കടവും അടക്കാനാവുന്നുണ്ടായിരുന്നില്ല അവന്
പക്ഷെ ... എന്നിട്ടും മീരയോട് ഒന്നും മിണ്ടാതെ അവന്‍ തിരിഞ്ഞ് നടന്നു
അവനോര്‍ക്കുകയായിരുന്നു .... ഒട്ടും പ്രതീക്ഷിക്കാതെയാണ് മീരയുമായുള്ള വിവാഹം തീരുമാനിച്ചത് .... അതും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് .....
തറവാട്ടമ്പലത്തിലായിരുന്നു തങ്ങളുടെ വിവാഹം ... പത്ത് ദിവസം നാട്ടില്‍ നിന്നിട്ട് ചെന്നൈയിലേക്ക് തിരികെ പോകാം എന്ന കണക്കുകൂട്ടലിലായിരുന്നു ടിക്കറ്റ് വരെ ബുക്ക് ചെയ്തത് ... തിരിച്ച് പോവാന്‍ ഇനി രണ്ട് ദിവസം കൂടിയേ ഉള്ളു
ചെന്നൈയിലെത്തിയാല്‍ ബിസിനസിന്‍റെ തിരക്കുകള്‍ക്കിടയിലേക്ക് ഊളിയിട്ടാല്‍
ഔട്ടിംഗ് പോയിട്ട് മര്യാദയ്ക്ക് ഒന്നടുത്തിരുന്ന് സംസാരിക്കാന്‍ പോലും സമയം കിട്ടില്ല
ഔട്ടിംഗ് പോയിട്ട് മര്യാദയ്ക്ക് ഒന്നടുത്തിരുന്ന് സംസാരിക്കാന്‍ പോലും സമയം കിട്ടില്ല
അതറിയാവുന്നത് കൊണ്ടാണ് മീരയേയും കൂട്ടിയുള്ള ഒരാഴ്ച്ചത്തെ ട്രിപ് പ്ളാന്‍ ചെയ്തത്
പക്ഷെ ... കണക്ക് കൂട്ടലുകള്‍ ഒക്കെ തെറ്റി ...
മീര ... അവള്‍ തന്നോടെന്തോ അകല്‍ച്ച കാണിച്ചു
മീര ... അവള്‍ തന്നോടെന്തോ അകല്‍ച്ച കാണിച്ചു
ആദ്യം താനത് കാര്യമാക്കിയില്ല ... പക്ഷെ പോകെപ്പോകെ മനസിലായി അവള്‍ തന്നെ അടുപ്പിക്കാതെ മാറ്റി നിര്‍ത്തുകയാണെന്ന്
മീരയേയും കൂട്ടി ഒറ്റയ്ക്കെങ്ങോട്ടെങ്കിലും പോകാമെന്ന് വച്ചാല്‍ നൂറ് ഒഴിവ്കഴിവുകള്‍ പറഞ്ഞ് അവള്‍ ഒഴിഞ്ഞ് മാറും
അല്ലെങ്കില്‍ കൂടെ ചിറ്റയുടേയോ ഏട്ടന്‍റേയോ ഉണ്ണികളെ തങ്ങളോടൊപ്പം അവള്‍ കൂട്ടും
ഇന്ന് തേവരുടെ അമ്പലത്തില്‍ ദീപാരാധനയ്ക്ക് എല്ലാവരും കൂടി പോവുമ്പോ കൂടെ പോവാനൊരുങ്ങിയ മീരയെ താന്‍ ബലമായി പിടിച്ച് നിര്‍ത്തി
തന്നോടവള്‍ കാണിക്കുന്ന അകല്‍ച്ചയുടെ കാരണം തനിക്കറിയണമായിരുന്നു ....
ഊഹിച്ചിരുന്നു അപ്പോഴേ ഇത് പോലെ എന്തെങ്കിലും കാണുമെന്ന് ... തന്‍റെ ഊഹം തെറ്റിയില്ല
ഊഹിച്ചിരുന്നു അപ്പോഴേ ഇത് പോലെ എന്തെങ്കിലും കാണുമെന്ന് ... തന്‍റെ ഊഹം തെറ്റിയില്ല
വല്ലാത്തൊരു മാനസികാവസ്ഥയോടെ ശരത് റൂമില്‍ കയറി വാതിലടച്ചു
രണ്ട് മാസങ്ങള്‍ക്ക് ശേഷം ....
ശരത്തിന്‍റേയും മീരയുടേയും ചെന്നൈയിലെ വീട്ടിലെ ഒരു സായാഹ്നം
'' ഹലോ ''
'' വിഷ്ണു അല്ലെ ''
'' യെസ് .... ആരാണ് ''
'' ഞാന്‍ ശരത് ... എനിക്ക് വിഷ്ണുവിനെ ഒന്ന് കാണണം ''
മറുവശത്ത് നീണ്ട് നില്‍ക്കുന്ന നിശബ്ദത ശരത് തിരിച്ചറിഞ്ഞു
'' K ...മീറ്റ് ചെയ്യാം ... എവിടെ വച്ച് .... ''
'' ECR ലെ Coramandel Plaza ഷോപിംഗ് മാളിലെ Cafe Coffe Day ല്‍ കാണാം ...
ഈവനിംഗ് 4 '0' clock ന് ''
ഈവനിംഗ് 4 '0' clock ന് ''
പിറ്റേദിവസം ....
Coffe Day യില്‍ ഒരു Cold Coffe ക്ക് ഓര്‍ഡര്‍ കൊടുത്ത് വെയിറ്റ് ചെയ്യുമ്പോള്‍ ശരത്തിന്‍റെ മനസിന്‍റെ ടെന്‍ഷന്‍ അവന്‍റെ മുഖത്ത് കാണുന്നുണ്ടായിരുന്നു
ശരത് മൊബൈലെടുത്ത് ടൈം നോക്കി ...
ടൈം 4.10
ടൈം 4.10
ശരത് ഒരുനിമിഷം കണ്ണുകളടച്ച് കൈവിരലുകള്‍ നെറ്റിയില്‍ വച്ചിരുന്നു
'' ശരത് ''
ശരത് കണ്ണുകള്‍ തുറന്നു .... മുന്നില്‍ പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരന്‍
'' ആം വിഷ്ണു ... ട്രാഫിക്കില്‍ പെട്ടു ... അതാ ലേറ്റ് ആയത് ''
ശരത് വിഷ്ണുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു
'' വിഷ്ണൂന് എന്നെ എങ്ങിനെ അറിയാം ''
'' ക്ഷണിച്ചിരുന്നില്ല ... ബട്ട് ... ഞാന്‍ വന്നിരുന്നു നിങ്ങളുടെ വിവാഹത്തിന് ''
ഒരല്‍പനേരം രണ്ട് പേര്‍ക്കുമിടയില്‍ നിശബ്ദത നിറഞ്ഞ് നിന്നു
'' ശരത് .... ന്താ കാണണംന്ന് പറഞ്ഞത് ''
ആ നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് വിഷ്ണുവിന്‍റെ ചോദ്യം
'' സംസാരിക്കാനുള്ളത് മീരയെ കുറിച്ചാണ് ''
മുഖവുരകളൊന്നുമില്ലാതെ ശരത് പറഞ്ഞു
മീരയെന്ന പേര് വിഷ്ണുവിന്‍റെ മുഖത്ത് ഉണ്ടാക്കിയ ഭാവവത്യാസം ശരത് ശ്രദ്ധിച്ചു
''വിവാഹത്തിന് മുന്‍പ് ആരേയും പ്രണയിക്കാത്തവളാവണം എന്‍റെ ഭാര്യയെന്ന് എനിക്ക് നിര്‍ബന്ധമില്ല ... പക്ഷെ ....
ഞാനൊരു പെണ്ണിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയിട്ടുണ്ടെങ്കില്‍ അവളുടെ മനസില്‍ ഞാന്‍ മാത്രമെ ഉണ്ടാവാന്‍ പാടുള്ളു എന്നത് എന്‍റെ നിര്‍ബന്ധം തന്നെയാണ് ''
ഞാനൊരു പെണ്ണിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയിട്ടുണ്ടെങ്കില്‍ അവളുടെ മനസില്‍ ഞാന്‍ മാത്രമെ ഉണ്ടാവാന്‍ പാടുള്ളു എന്നത് എന്‍റെ നിര്‍ബന്ധം തന്നെയാണ് ''
'' എന്‍റെ ഡ്രസ് വാഷ് ചെയ്യാനും ... വീട് ക്ളീന്‍ ചെയ്യാനും .... വീട്ടില്‍ കുക്കിംഗ് ചെയ്യാനുമാണെങ്കില്‍ സാലറി കൊടുത്ത് ഒരു സര്‍വന്‍റ് നെ വച്ചാമതി എനിക്ക് ... അല്ലാതെ അതിന് വേണ്ടി ഒരു പെണ്ണിനെ താലി കെട്ടി ഭാര്യയാക്കേണ്ട ആവശ്യല്യ ''
'' മീരയുടെ മനസിലിപ്പോഴും
വിഷ്ണുവാണ് ഉള്ളത് ''
വിഷ്ണുവാണ് ഉള്ളത് ''
'' മനസിലൊരു പ്രതീക്ഷ ഉണ്ടായിരുന്നു ... എന്നെങ്കിലും മീര മാറ്റി ചിന്തിക്കുമെന്ന് ...
ആ പ്രതീക്ഷയ്ക്ക് അര്‍ത്ഥമില്ലെന്ന് മനസിലായി ''
ആ പ്രതീക്ഷയ്ക്ക് അര്‍ത്ഥമില്ലെന്ന് മനസിലായി ''
ശരത് അസഹ്യതയോടെ തല കുടഞ്ഞു
'' രണ്ട്മാസത്തോളമായി വിവാഹം കഴിഞ്ഞിട്ട് ...
പക്ഷെ ... ഒരു വീട്ടില്‍ അപരിചതരെ പോലേയാ ഞങ്ങളിപ്പോഴും കഴിയുന്നത് ''
പക്ഷെ ... ഒരു വീട്ടില്‍ അപരിചതരെ പോലേയാ ഞങ്ങളിപ്പോഴും കഴിയുന്നത് ''
'' സിനിമയും സീരിയലും ഒന്നുമല്ലല്ലോ ഇത് ...
ജീവിതമല്ലെ ...ഒരു വീട്ടില്‍ അന്യരെ പോലെ കഴിയാന്‍ ... അത്കൊണ്ട് ഇതിനൊരു തീരുമാനം ഉണ്ടാവണം ''
ജീവിതമല്ലെ ...ഒരു വീട്ടില്‍ അന്യരെ പോലെ കഴിയാന്‍ ... അത്കൊണ്ട് ഇതിനൊരു തീരുമാനം ഉണ്ടാവണം ''
'' വിവാഹത്തിന് മുന്‍പ് മീരയുടെ മനസ് കാണാന്‍ കഴിയാതിരുന്നത് എന്‍റെ തെറ്റ് ''
'' മീര ആഗ്രഹിച്ചത് വിഷ്ണുവിനോടൊപ്പമുള്ള ഒരു ജീവിതമാണ് ''
'' വിഷ്ണുവുമായുള്ള മീരയുടെ റിലേഷന്‍ വീട്ടിലറിഞ്ഞു ... അവരെതിര്‍ത്തു ... പണത്തിനേക്കാള്‍ അവര്‍ക്ക് പ്രാധാന്യം ഈ സൊസൈറ്റിയുടെ മുന്നില്‍ അവര്‍ക്കുള്ള
ഇമേജ് നാണ് ''
ഇമേജ് നാണ് ''
'' മീരയ്ക്ക് ഇങ്ങനെ ഒരു റിലേഷന്‍ ഉണ്ടെന്ന് നാല് പേരറിഞ്ഞാല്‍ അത് അവര്‍ക്ക് ഒരു ബ്ളാക്ക് മാര്‍ക്ക് ആയിരിക്കും ''
'' തന്നെ കുറിച്ച് അവര്‍ മീരയോട് കൂടുതല്‍ അന്വേഷിച്ചു ... പക്ഷെ .... അവള്‍ക്കറിയാമായിരുന്നു ... വിഷ്ണുവിനെ കുറിച്ച് അവരന്വേഷിക്കുന്നത് ഒരിക്കലും നല്ലതിന് വേണ്ടിയാവില്ലെന്ന് ''
'' വിഷ്ണുവിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ തന്നെ അവള്‍ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു ''
'' എന്‍റെ മുന്നില്‍ അവള്‍ താലിക്ക് തല കുനിച്ചത് ഒരിക്കലും മനസോടെ ആയിരുന്നില്ല ''
'' ഈ നിമിഷം വരെ മീരയുടെ നിഴല്‍ പോലും ഞാന്‍ തൊട്ടിട്ടില്ല ... മീരയില്‍ വിശ്വാസമുണ്ടെങ്കില്‍ വിഷ്ണുവിന് മീരയെ കൊണ്ട് പോകാം ''
'' ഇതിന്‍റെ പേരില്‍ നിങ്ങളെ ഒരാളും തൊടാതെ
ഞാന്‍ നോക്കിക്കോളാം .... ചോദിക്കാന്‍ വരുന്നവര്‍ക്കുള്ള മറുപടി എന്‍റെ കയ്യിലുണ്ട് ''
ഞാന്‍ നോക്കിക്കോളാം .... ചോദിക്കാന്‍ വരുന്നവര്‍ക്കുള്ള മറുപടി എന്‍റെ കയ്യിലുണ്ട് ''
'' മീര ആഗ്രഹിച്ച ജീവിതം തന്നെ അവള്‍ ജീവിക്കട്ടെ ''
പറഞ്ഞ് നിര്‍ത്തുമ്പോള്‍ ശരത്തിന്‍റെ
തൊണ്ട ഇടറി
തൊണ്ട ഇടറി
എല്ലാം കേട്ട് തലകുനിച്ചിരുന്ന വിഷ്ണു ശരത്തിനെ നോക്കി ... പിന്നെ ചോദിച്ചു
'' മീരയ്ക്കറിയോ ശരത് എന്നെ കാണാന്‍ വരുന്നത് ''
'' ഇല്ല .... മീരയ്ക്ക് അറിയില്ല ''
പെട്ടന്ന് വിഷ്ണു ചിരിച്ചു ... നിമിഷങ്ങള്‍ക്കകം ഉച്ചത്തിലുള്ള ഒരു പൊട്ടിച്ചിരിയായ് മാറി അത്
തനിക്ക് ചുറ്റുമുള്ളവര്‍ തന്നെ നോക്കുന്നത് കണ്ട് വിഷ്ണു ചിരി നിര്‍ത്തി
പിന്നെ ശരത്തിനോട് ഒരക്ഷരം പോലും മിണ്ടാതെ എഴുന്നേറ്റ് പുറത്തേക്കായ് നടന്നു
വിഷ്ണുവിന്‍റെ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ പകച്ചിരിക്കുകയായിരുന്നു
ശരത് അപ്പോള്‍
ശരത് അപ്പോള്‍
ഷോപ്പിന് പുറത്തേക്കുള്ള ഗ്ളാസ് ഡോറിന് അടുത്തെത്താറായതും വിഷ്ണു പെട്ടന്ന് നിന്നു ..
പിന്നെ തിരിഞ്ഞ് നടന്നു ശരത്തിന് അടുത്തേക്ക്
പിന്നെ തിരിഞ്ഞ് നടന്നു ശരത്തിന് അടുത്തേക്ക്
ശരത്തിന് മുന്നിലായ് ചെന്ന് നിന്ന് കൊണ്ട് അവന്‍ പറഞ്ഞു
'' നാളെ മോണിംഗ് ഹോളിഡേ ഇന്‍ ബീച്ച് റിസോര്‍ട്ടിലേക്ക് മീരയെ കൂട്ടി വാ ... കൂടെ വരാന്‍ തയ്യാറായാല്‍ മീരയെ ഞാന്‍ കൊണ്ട് പോയിരിക്കും ''
വിഷ്ണുവിന്‍റെ സ്വരത്തിന് വല്ലാത്ത കട്ടിയുണ്ടായിരുന്നു അപ്പോള്‍
പിറ്റേദിവസം ....
തനിക്ക് കോഫി തന്ന് തിരിഞ്ഞ് നടന്ന മീരയോട് ശരത് ...
'' മീരാ ... ഡ്രസ് ചേഞ്ച് ചെയ്യു ...
നമുക്കൊരിടം വരെ പോണം ''
നമുക്കൊരിടം വരെ പോണം ''
'' എവിടേക്ക് ''
മീരയുടെ ചോദ്യത്തിന് ശരത് മറുപടി പറഞ്ഞില്ല
ഹോളിഡേ ഇന്‍ ന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ശരത് ഇറങ്ങി ....
കൂടെ മീരയും
കൂടെ മീരയും
മീരയേയും കൊണ്ട് അവന്‍ നേരെ
ബീച്ചിലേക്ക് നടന്നു
ബീച്ചിലേക്ക് നടന്നു
തീരത്തേക്ക് അടിച്ചെത്തുന്ന എണ്ണമില്ലാത്ത തിരകളുടെ ശബ്ദം മുഴങ്ങി കേള്‍ക്കുന്നുണ്ട്
മണലില്‍ കമഴ്ത്തിയിട്ട ഒരു വഞ്ചിയില്‍ ചാരി ഒരാള്‍ നില്‍ക്കുന്നത് മീരയും ശരത്തും കണ്ടു
അയാളുടെ അരികിലായ് അവര്‍ എത്താറായപ്പോള്‍ ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞ് നോക്കി
മീര ഞെട്ടിത്തരിച്ചു ആ മുഖം കണ്ട് ...
'' വിഷ്ണു '' അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു
'' വിഷ്ണു '' അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു
അവളുടെ ഹൃദയമിടിപ്പിന്‍റെ വേഗത വര്‍ദ്ധിച്ചു ..
തന്‍റെ ശരീരം ഒരു അപ്പൂപ്പന്താടി പോലെ ഭാരമില്ലാതാവുന്നത് അവളറിഞ്ഞു
തന്‍റെ ശരീരം ഒരു അപ്പൂപ്പന്താടി പോലെ ഭാരമില്ലാതാവുന്നത് അവളറിഞ്ഞു
മീരയെ നോക്കി ശരത് പറഞ്ഞു
'' മീരാ ... ഒന്നിനെ കുറിച്ചും ചിന്തിക്കണ്ട ...
മീര ആഗ്രഹിച്ച ജീവിതം കിട്ടാന്‍ ഞാനൊരു നിമിത്തമായെന്ന് മാത്രം കരുതുക ...ഇതിന്‍റെ പേരില്‍ എന്ത് സംഭവിച്ചാലും നേരിടാന്‍ ഞാനൊരുക്കമാണ് ...
നിങ്ങളോടൊപ്പം ഞാനുണ്ട് എന്തിനും ''
മീര ആഗ്രഹിച്ച ജീവിതം കിട്ടാന്‍ ഞാനൊരു നിമിത്തമായെന്ന് മാത്രം കരുതുക ...ഇതിന്‍റെ പേരില്‍ എന്ത് സംഭവിച്ചാലും നേരിടാന്‍ ഞാനൊരുക്കമാണ് ...
നിങ്ങളോടൊപ്പം ഞാനുണ്ട് എന്തിനും ''
''മീരയ്ക്ക് പോകാം വിഷ്ണുവിനോടൊപ്പം ''
തന്‍റെ മുന്നില്‍ നടക്കുന്നത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചറിയാനാവാതെ മീര പതറി
ശരത് പറഞ്ഞതിന്‍റെ അര്‍ത്ഥം തിരിച്ചറിയാന്‍ മീരയ്ക്ക് നിമിഷങ്ങളോളം വേണ്ടി വന്നു
മീര ശരത്തിനെ നോക്കി ... പിന്നെ പതിയെ വിഷ്ണുവിനടുത്തേക്ക് ചുവടുകള്‍ വച്ചു
തന്നില്‍ നിന്നും നടന്നകലുന്ന മീരയെ നോക്കി ശരത് നിന്നു ... നെഞ്ചില്‍ തിങ്ങിക്കൂടിയ വിങ്ങല്‍ പുറത്ത് കാണിക്കാതെ
മീര വിഷ്ണുവിന് മുന്നിലായ് ചെന്ന് നിന്നു ...
തലയുയര്‍ത്തിയില്ല അവള്‍
തലയുയര്‍ത്തിയില്ല അവള്‍
വിഷ്ണുവിന്‍റെ മുഖത്തപ്പോള്‍
ഒരു പുഞ്ചിരി പരന്നു
ഒരു പുഞ്ചിരി പരന്നു
മീര വിഷ്ണുവിന് നേരെ കൈകള്‍ കൂപ്പി ...
കുനിഞ്ഞ ശിരസുമായ് നിന്ന അവള്‍ പറഞ്ഞു
കുനിഞ്ഞ ശിരസുമായ് നിന്ന അവള്‍ പറഞ്ഞു
'' ചതിയ്ക്കാരുന്നു ഞാന്‍ ''
അവളുടെ വാക്കുകള്‍ ഇടറി
അവളുടെ വാക്കുകള്‍ ഇടറി
'' അറിയാം .... മോഹിപ്പിച്ച് കൊണ്ട് വഞ്ചിച്ചത് പൊറുക്കാന്‍ കഴിയണ തെറ്റല്ലാന്ന് ... സ്വാര്‍ത്ഥയായ് പോയി ഞാന്‍ ... അച്ഛനും അമ്മയ്ക്കും കൂടപിറപ്പിനും വേണ്ടി ... മാപ്പര്‍ഹിക്കണില്ലാന്നും അറിയാം ...
ന്നാലും മാപ്പ് .... ആ കാല് പിടിച്ച് ''
ന്നാലും മാപ്പ് .... ആ കാല് പിടിച്ച് ''
മീരയില്‍ നിന്നും വാക്കുകള്‍ തുടര്‍ച്ചയില്ലാതെ ഇടറി വീണു
വിഷ്ണു കണ്ടു ... തന്‍റെ കാല്‍ക്കീഴിലെ
പൂഴി മണ്ണില്‍ വാര്‍ന്ന് വീഴുന്ന മീരയുടെ കണ്ണീര്‍
പൂഴി മണ്ണില്‍ വാര്‍ന്ന് വീഴുന്ന മീരയുടെ കണ്ണീര്‍
അപ്പോഴും അവന്‍റെ മുഖത്ത് പുഞ്ചിരി മാഞ്ഞിരുന്നില്ല
വിഷ്ണുവിന്‍റെ മുഖത്ത് ഒരിക്കല്‍ പോലും നോക്കാതെ മീര നടന്നു .... ശരത്തിന് അരികിലേക്ക്
അവള്‍ ശരത്തിനോട് പറഞ്ഞു
'' എന്‍റേതാണ് എന്ന് കരുതിയ ഒരു മുഖം മനസില്‍ പതിച്ച് വച്ചിരുന്നു ... പെട്ടന്നൊരു ദിവസം ആ സ്ഥാനത്ത് മറ്റൊരാളെ കാണണംന്ന് പറഞ്ഞപ്പോ
മനസ് അനുസരിച്ചില്യ ''
മനസ് അനുസരിച്ചില്യ ''
'' ശരത്തേട്ടന്‍റെ മുന്നില്‍ നല്ലൊരു ഭാര്യയായ് അഭിനയിക്കാന്‍ എനിക്ക് കഴിയുമായിരുന്നു ''
'' പക്ഷെ .... മനസില്‍ മറ്റൊരു പുരുഷനെ വച്ച് കൊണ്ട് ഭര്‍ത്താവുമായ് ശരീരം പങ്കിടാന്‍
എനിക്ക് കഴിയുമായിരുന്നില്യ ''
എനിക്ക് കഴിയുമായിരുന്നില്യ ''
'' കഴിയുമെങ്കില്‍ കുറച്ച് സമയം കൂടി എനിക്ക് തരണം ... ഏട്ടന്‍ ആഗ്രഹിക്കുന്ന പോലെ ഒരു ഭാര്യയാവാന്‍ നിക്ക് കഴിയോ എന്നറിയില്യ ...
എങ്കിലും ആവാന്‍ ശ്രമിക്കാം ''
എങ്കിലും ആവാന്‍ ശ്രമിക്കാം ''
'' അതല്ല .... മനസില്‍ മറ്റൊരു പുരുഷനെ കൊണ്ട് നടന്നവളെ ഭാര്യയായ് കാണാന്‍ കഴിയില്ലെങ്കില്‍ എന്നെ തറവാട്ടില്‍ കൊണ്ട് പോയി വിട്ടോളു ''
തൊണ്ട ഇടറി കൊണ്ട് മീര പറഞ്ഞ് നിര്‍ത്തി
തന്‍റെ മനസില്‍ കയറ്റി വച്ചിരുന്ന ഒരു വലിയ ഭാരം ഒരുനിമിഷം കൊണ്ട് അലിഞ്ഞില്ലാതാവുന്നത് ശരത് അറിഞ്ഞു
ശരത് മീരയുടെ തോളില്‍ കൈവച്ചു ... അവളുടെ മുഖം തനിക്ക് അഭിമുഖമായ് പിടിച്ചു
'' നോക്കൂ മീരാ .... എനിക്ക് ആവശ്യം നിന്‍റെ ശരീരമല്ല ... ആയിരുന്നെങ്കില്‍ വിവാഹം കഴിഞ്ഞ അന്ന് ഞാനത് സ്വന്തമാക്കിയേനെ ''
'' എനിക്കാവശ്യം നിന്‍റെ മനസാണ് ... എന്‍റെ ഭാര്യയുടെ മനസില്‍ ഞാന്‍ മാത്രേ ഉണ്ടാവാന്‍ പാടുള്ളു എന്നത് എന്‍റെ വാശി തന്നെയാണ് ...''
'' ഞാന്‍ കാത്തിരുന്നോളാം ... എന്‍റെ വാശി ജയിക്കുന്നത് വരെ ... എത്രനാള്‍ വേണമെങ്കിലും ''
ശരത് മീരയെ നോക്കി ചിരിച്ചു ... പിന്നെ വിഷ്ണുവിന് നേരെ നടന്നു
'' തെറ്റ്പറ്റി വിഷ്ണു ... ഞാനും മീരയും മാത്രം സംസാരിച്ചാല്‍ ഈ പ്രശ്നം തീര്‍ന്നേനെ ... അനാവശ്യമായി വിഷ്ണുവിനെ ഞാന്‍ ഇതിലേക്കെടുത്തിട്ടു ''
'' നിങ്ങളാഗ്രഹിച്ച ജീവിതത്തിന് ഞാനൊരു തടസമാവരുത് എന്ന് തോന്നി ... അതിന് എന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ഇത് മാത്രമായിരുന്നു ''
'' ബട്ട് .... മീരയെന്നെ തോല്‍പിച്ചു ''
'' മനപൂര്‍വ്വമല്ലെങ്കിലും വിഷ്ണുവിന്‍റെ മനസ് ഒരിക്കല്‍ കൂടി മുറിവേല്‍ക്കാന്‍ ഞാന്‍ കാരണക്കാരനായി .... ക്ഷമിക്കണം ... മാപ്പ് ''
അലക്ഷ്യമായ് എങ്ങോട്ടോ നോക്കി നില്‍ക്കുകയായിരുന്നു വിഷ്ണു അപ്പോഴും പുഞ്ചിരി മായാത്ത മുഖവുമായ്
ശരത് തിരിഞ്ഞ് നടന്നു .... പെട്ടന്ന് അവന്‍ വിഷ്ണുവിന് നേരെ തിരിഞ്ഞ് നിന്നു
'' വിഷ്ണു '' ശരത് വിളിച്ചു
ചോദ്യഭാവത്തില്‍ വിഷ്ണു ശരത്തിനെ നോക്കി
'' മീര കൂടെ വരില്ലെന്ന് അറിയാമായിരുന്നു അല്ലെ .... ഇന്നലത്തെ ചിരിയുടെ അര്‍ത്ഥമെന്താണെന്ന് മനസിലായത്
ഇപ്പോഴാണ് ... മീരയുടെ മനസ് ശരിക്കും മനസിലാക്കിയിട്ടുണ്ടല്ലെ ''
ഇപ്പോഴാണ് ... മീരയുടെ മനസ് ശരിക്കും മനസിലാക്കിയിട്ടുണ്ടല്ലെ ''
വിഷ്ണു ചിരിച്ചു പിന്നെയും
മീരയുടെ കൈപിടിച്ച് നടന്ന് നീങ്ങുന്ന ശരത്തിനെ വിഷ്ണു നോക്കി നിന്നു
അവന്‍ കണ്ടു .... മീര തിരിഞ്ഞ് നോക്കുന്നു
' അറിഞ്ഞ് കൊണ്ട് നഷ്ടപ്പെടുത്തുകയാണ് ഏറ്റവും പ്രിയമുള്ള ഒരിഷ്ടം ' എന്ന് അവളുടെ കണ്ണുകള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു
ആ കണ്ണുകളെ നേരിടാനുള്ള ശേഷിയില്ലാതെ വിഷ്ണു തിരിഞ്ഞ് നിന്നു ...
കടലിന് അഭിമുഖമായ്
കടലിന് അഭിമുഖമായ്
ആര്‍ത്തലച്ചടിക്കുന്ന മറ്റൊരു കടലായ് മാറിയിരുന്നു അപ്പോള്‍ അവന്‍റെ മനസ് ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക