
നെയ്യാമ്പലിനോടൊരുമ്മ ചോദിച്ച..
കുഞ്ഞാറ്റക്കിളിയുടെ നാണം കണ്ട്...
പൊൻകതിരൊളികൾ.. കണ്ണു ചിമ്മി...
പകലോന്റെ കവിളിലും അരുണശോഭ...!!
കുഞ്ഞാറ്റക്കിളിയുടെ നാണം കണ്ട്...
പൊൻകതിരൊളികൾ.. കണ്ണു ചിമ്മി...
പകലോന്റെ കവിളിലും അരുണശോഭ...!!
പൂത്തുമ്പികൾ.. തേനിലലിഞ്ഞലിഞ്ഞ്...
മാനത്ത് തത്തിക്കളിച്ചിടുമ്പോൾ...
കാറ്റത്തൂയലാടുന്നോലപ്പീലികൾ...
കയ്യാട്ടി... വിളിച്ചിടുന്നീണത്താലതു വഴി...!!
മാനത്ത് തത്തിക്കളിച്ചിടുമ്പോൾ...
കാറ്റത്തൂയലാടുന്നോലപ്പീലികൾ...
കയ്യാട്ടി... വിളിച്ചിടുന്നീണത്താലതു വഴി...!!
ചുണ്ടിലൂറും പാലിൻ മധുരം...
നാവിനാൽ വീണ്ടും ചേർത്ത് നക്കി....
പൂവാലിപ്പൈക്കിടാവ്... അകിടിൻ
തുമ്പിൽ.. തുള്ളി തുള്ളിയിടിച്ചിടുമ്പോൾ..!!
നാവിനാൽ വീണ്ടും ചേർത്ത് നക്കി....
പൂവാലിപ്പൈക്കിടാവ്... അകിടിൻ
തുമ്പിൽ.. തുള്ളി തുള്ളിയിടിച്ചിടുമ്പോൾ..!!
പറന്നിറങ്ങിയ അപ്പൂപ്പൻ താടിയിൽ...
കരിയിലത്തണ്ടൊരു പാട്ട് മൂളവെ..
കൊഴിയാൻ വെമ്പി നിൽക്കും...
മഞ്ഞയിലക്കൊരു കൊതിയുണർന്നു..!!
കരിയിലത്തണ്ടൊരു പാട്ട് മൂളവെ..
കൊഴിയാൻ വെമ്പി നിൽക്കും...
മഞ്ഞയിലക്കൊരു കൊതിയുണർന്നു..!!
ഇലച്ചാർത്തിൽ നിന്നടരുവാൻ....
കൊതിച്ചൊരു.. തൂമഞ്ഞുതുള്ളി...
കാത്തു നിൽക്കുന്നു മന്ദമാരുതൻ...
പരാഗവും പേറിവരും വഴിയോരത്ത്...!!
............................................................
കൊതിച്ചൊരു.. തൂമഞ്ഞുതുള്ളി...
കാത്തു നിൽക്കുന്നു മന്ദമാരുതൻ...
പരാഗവും പേറിവരും വഴിയോരത്ത്...!!
............................................................
ഓർമ്മകളിങ്ങനെ വെളിച്ചമായി..
ഹൃദയത്തെ തുയിലുണർത്തിടുമ്പോൾ.....
ഹൃദയത്തെ തുയിലുണർത്തിടുമ്പോൾ.....
സ്വയമൊതുങ്ങിയ തടവറയിലെ-
ചുവരിലേന്നോ കോറിയിട്ട....
വരികളിന്നു തനിയേ രൂപമാർന്നു..
ഭംഗിയാർജ്ജിച്ച്...ചിറകടിക്കുമ്പോൾ...
പറത്തി വിടാതിരിക്കാനാവില്ല...
വെൺപിറാവേ...
ഈ നീലവിഹായസിലേക്ക്....... ആർജ്ജവമോടെനിക്ക്...!!!
ചുവരിലേന്നോ കോറിയിട്ട....
വരികളിന്നു തനിയേ രൂപമാർന്നു..
ഭംഗിയാർജ്ജിച്ച്...ചിറകടിക്കുമ്പോൾ...
പറത്തി വിടാതിരിക്കാനാവില്ല...
വെൺപിറാവേ...
ഈ നീലവിഹായസിലേക്ക്....... ആർജ്ജവമോടെനിക്ക്...!!!
രാജേഷ്.ഡി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക