Slider

ജിഷ്ണുവിന് ഞാനൊരു റിക്വസ്റ്റും മെസെജ്ഉം അയച്ചിട്ടുണ്ട് .

0

ജിഷ്ണുവിന് ഞാനൊരു റിക്വസ്റ്റും മെസെജ്ഉം അയച്ചിട്ടുണ്ട് . 
.
പൊറുക്കപ്പെടാത്ത തെറ്റുകൾ വാഴുന്ന നാട്ടിൽ നിന്നും രക്ഷപ്പെട്ടതിൽ അവനോട് അസൂയ ഉണ്ടെന്നു അറിയിച്ചുകൊണ്ട് .. 
.
ഒരിക്കൽ നിന്നെയും ഇന്ന് നിന്റമ്മയെയും ഹാഷ് ടാഗിൽ കയറ്റി പ്രതിഷേധം അറിയിച്ച സമൂഹത്തിൽ ഞാനുമുണ്ടെന്നതിൽ കണ്ണ് പൊത്തിപിടിച്ചു തല താഴ്ത്തി ഒരു സ്മൈലി അയച്ചിട്ടുണ്ട് .
നാളെ ഹർത്താൽ നടത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കാനിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ പോസ്റ്റിലും എന്റെ ലൈക് വീഴില്ല എന്നെഴുതി കറുത്ത കണ്ണട വെച്ചൊരു സ്മൈലിയും ഇട്ടിട്ടുണ്ട് .
എന്നെങ്കിലും എന്റെ പേരിലും എന്റെ ചോരയുടെ പേരിലും ഹാഷ് ടാഗ് നിറയുന്ന കാലം വരെ ഞാൻ റോഡിൽ ഇറങ്ങാതെ പ്രധിഷേധം അറിയിക്കും എന്ന് പറഞ്ഞിട്ടുണ്ട് .
അന്നെനിക്ക് ഇതുപോലെ റിക്വസ്റ്റും മെസേജുമയാക്കാൻ എന്റെ പ്രൈവസി സെറ്റിംഗ്സ് മാറ്റിയിട്ടുണ്ടെന്നു പറഞ്ഞു ഒരു കള്ളച്ചിരി സ്മൈലി ഇട്ടിട്ടു ഞാൻ അവന്റെ ഇൻബോക്സ് ബ്ലോക്ക് ചെയ്‌തിട്ടുണ്ട് .
അവൻ എങ്ങാനും തിരിച്ചു ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയാൽ മരിച്ചവന്റെ മുൻപിലും ഉത്തരമില്ലാതെയിരിക്കുന്നതിനേക്കാൾ ഉത്തമം അതാണ് .......
അൻവർ മൂക്കുതല
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo