
ഓരോരുത്തരും സൗഹൃദങ്ങളെ സമീപിക്കുന്നത് ഓരോ തരത്തിലാണ്. വളരുന്തോറും ആളുകൾക്ക് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ആ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാനാവാത്ത സൗഹൃദങ്ങളെ ആളുകൾ ബോധപൂർവം മറന്നു കളയുന്നു. ഓരോ നിമിഷങ്ങളിലും ബന്ധങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ, അവയിലധികവും ആത്മാവുള്ള ബന്ധങ്ങളല്ല. മറിച്ചു ബന്ധങ്ങൾക്ക് വേണ്ടി ബോധപൂർവം സൃഷ്ടിച്ചെടുക്കുന്ന, ആത്മാവ് നഷ്‌ടമായ, കേവലം ബന്ധനങ്ങൾ മാത്രമാണെന്നത് വലിയൊരു സത്യമായിട്ടവശേഷിക്കുന്നു.
പിന്നിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ നമ്മൾക്കും കാണാനാവും ഓർമകളുടെ അങ്ങേയറ്റത്ത് നമ്മളുപേക്ഷിച്ച
പലരെയും............................
നമ്മുടെ വർത്തമാനകാല നിലവാരത്തിനനുസരിച്ചു നാം പുതിയ,പുതിയ സൗഹൃദ കൂട്ടങ്ങളെ ഉണ്ടാക്കിയെടുക്കുമ്പോൾ വിസ്മരിക്കാതിരിക്കുക. യാതൊരു ലാഭവും മോഹിക്കാതെ, നിറഞ്ഞ നിഷ്കളങ്കതയോടെ നമ്മളെ ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുന്ന പഴയ ചങ്ങാതിമാരെ...............................
..............................
ഓർമകളെയും, കടപ്പാടുകളെയും, ബന്ധങ്ങളെയും, സ്നേഹത്തെയും ഒരു നിമിഷം കൊണ്ട് മറന്നു കളയുന്ന ജാലവിദ്യ നമ്മൾ മനുഷ്യർക്കു മാത്രം സ്വന്തം.
പെറ്റുവളർത്തിയവരെ പോലും ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ വൃദ്ധസദനങ്ങളിൽ കൊണ്ട് തള്ളാൻ മാത്രം ഹൃദയ ശൂന്യത
ഉത്തരാധുനിക യുഗത്തിൽ
മനുഷ്യൻ സ്വയം പഠിച്ചെടുക്കുന്നതാണോ?അതോ കണ്ടും കേട്ടും അവൻ സ്വായത്തമാക്കുന്ന മോശം അറിവുകൾ അവനിലേക്ക് അവൻ പോലുമറിയാതെ ഇത്തരം സ്വഭാവങ്ങൾ സന്നിവേശിപ്പിക്കുകയാണോ ?
......നവാസ്. കെ. ടി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക