Slider

ടിഷ്യൂ പേപ്പർ

0
Image may contain: 1 person, smiling, selfie, closeup and indoor
ഫോൺ ചെവിയിൽ ചേർത്ത് പ്രതികരണത്തിനായി അവൾ,
'എന്തേ.. ഫോൺ എടുക്കാത്തത് ' ,ഇന്ന് വരവില്ലേ, ഒരു നൂറായിരം ഉത്തരമില്ലാത്ത ചോദ്യങ്ങൾ ക്ലാരയുടെ മനസ്സിൽ കിടന്ന് വീർപ്പുമുട്ടി.
ജനലഴികളിൽ പിടിച്ച് അവൾ അകലേക്ക് കണ്ണോടിച്ചു...
ഒരു മിന്നാമിനുങ്ങിന്റെ വെട്ടം... വലുതായി വലുതായി അടുത്തു വരുന്നോ,.....
ക്ലാരയുടെ കണ്ണുകൾ വിടർന്നു... കവിളുകൾ തുടുത്തു, അവൾ മെഴുതിരിയുടെ പ്രകാശത്തിൽ തിളങ്ങുന്ന മാതാവിന്റെ തിരുരൂപത്തിലേയ്ക്ക് മിഴികളുയർത്തി...
"അമ്മേ...
ഇന്നെങ്കിലും എന്റെ പ്രാർത്ഥനയ്ക്ക് ഒരു മറുപടി;
ജനൽ ചില്ലിലൂടെ വലുതായി വലുതായി കടന്നു വന്ന പ്രകാശം മറ്റൊരു ദിക്കിലേയ്ക്ക് ദിശമാറിപ്പോകുന്നത്, തളർച്ചയോടെയാണ് അവൾ കണ്ടത്..
തേങ്ങലടക്കിയവൾ ബെഡിൽപ്പോയി വീണു.. മാസങ്ങളായി തന്റെ കണ്ണീർ തുടച്ച് തന്നെ ആശ്വസിപ്പിക്കുന്നതലയിണയിലവൾ മുഖമമർത്തി...
ഫോൺ എടുത്തവൾ വീണ്ടും....
"പ്രണയമേ ഈ രാവിൽ നമ്മെ ഇഴച്ചേർക്കുക "..
മറുതലയ്ക്കൽ തന്റെ സ്വപ്നങ്ങളെ ഭ്രാന്തു പിടിപ്പിക്കുന്ന ആ വരികൾ....
ഇല്ല... വീണ്ടുമവൾ ശ്രമിച്ചു..
ഒടുവിൽ, ....."
"ഹായ് ഹണീ... സോറി' ഡിയർ. .....
"ഞാനിപ്പോഴും ഓഫീസിൽ വർക്കി ലാ ണ്... ഈ പ്രോജക്ട് വിജയിച്ചാലല്ലേ നീയാ ഗ്രഹിച്ച ,ആ സ്വപ്ന സൗധം നമുക്ക് സ്വന്തമാക്കാൻ കഴിയൂ..
കായലിന്റ മനോഹാരിതയിലേയക്ക് മിഴി തുറക്കുന്ന വാതയനങ്ങളുള്ള... " "
" ഞാൻ വരാം...
"ഇല്ല ഇച്ചായാ....
"എന്റെ സ്വപനങ്ങളതല്ല..... എനിക്ക് എന്നിലെ എന്നെയറിയണം"...
"എന്റെഗർഭപാത്രം ഒരു ഉഷൗരഭൂമിയല്ലെന്ന് തെളിയിക്കണം.... ഞാനൊരു പുരുഷന്റെ കൂടെയാണ് ജീവിക്കുന്നതെന്ന് തെളിയിക്കണം....
അവളുടെ ശബ്ദം ഇടറിത്തേങ്ങി...'
"ഒ.കെ...ഒ.കെ.. ഞാൻ വരാം നീ ധൃതി വയ്ക്കാതെ...
"ഞാൻ തിരക്കിലാണ്, വിളിക്കാം.. "
കോൾ കട്ടു ചെയ്യുന്നതോടൊപ്പം മറുതലയ്ക്കൽ അവന്റെ അടക്കിയ പിറുപിറുക്കൽ കേട്ടവൾ ഞെട്ടി....
"ബിച്ച് "...
മിന്നുചാർത്തിയവന്റെ അവഗണനയ്ക്കു മുമ്പിൽ അവളുടെ സ്ത്രീത്വം ചുട്ടുപൊളളി...
അവനപ്പോൾ ബാല്യകാല സുഹൃത്തിന്റെ മടിത്തട്ടിലേക്ക് അമരുകയായിരുന്നു... സ്വവർഗ്ഗ രതിയുടെ മായിക ലോകത്തിൽ ആത്മാവ് നഷ്ടപ്പെട്ട രണ്ട് രൂപങ്ങൾ.....
രതിവൈകൃതത്തിന്റെ കാണാപ്പുറങ്ങളിൽ തന്റെ വൈകല്യങ്ങളെ മറയ്ക്കാൻ അവൻ ശ്രമം നടത്തുകയായിരുന്നു..
രാവിന്റെ ഇരുളിൽ ഉടഞ്ഞുവീണ ഒരു പകൽ മാന്യബിംബം...
ഒരിക്കൽ മാത്രം ഉപയോഗിച്ച് ചുരുട്ടിയെറിഞ്ഞ ടിഷ്യൂ പേപ്പർ പോലെ ക്ലാരയപ്പോഴും ബെഡ്ഡി ന്റെ മൂലയ്ക്ക് ചുരുട്ടു കൂടിക്കിടക്കുകയായിരുന്നു....
ഇതേപോലെ നെടുവീർപ്പിൽ ജീവിതം ഹോമിക്കുന്ന അനേകം സ്ത്രീത്വത്തിന്റെ പ്രതിച്ഛായായി അവൾ........ പാവം ക്ലാര".... "
. (സുമ ആനന്ദ് )...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo