എന്റെ പേര് അമ്മു .
കുറെ ദിവസായി അച്ഛമ്മ നിർത്താതെ ഫോണിൽ കൂടി എന്നെ വിളിക്കാണ്.
ചെറിയച്ചൻ ഗൾഫിൽ നിന്നു വന്നിട്ടുണ്ട് ഓണം ഒക്കെയല്ലേ ഒന്ന് ഇത്രടം വരെ വന്നിട്ട് പൊക്കൂടെന്ന് ചോദിച്ചിട്ട്
ഞാനില്ല്യാന്ന് പറഞ്ഞെങ്കിലും ഓണക്കോടി വാങ്ങാനുള്ള പൈസ ചെറിയച്ചന്റെ കയ്യിന്നു അച്ഛമ്മ വാങ്ങിച്ചു തരാംന്ന് പറഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.
ഫോൺ വെച്ച ശേഷം ഞാൻ അമ്മയോട് ചോദിച്ചു അമ്മേ അമ്മക്ക് ഒന്ന് പോക്കൂടെ ഞാൻ തന്നെ പോണോന്ന് .
അത് കേട്ട് കലി കേറി കോമരം കണക്കെ തുള്ളി കൊണ്ടു അമ്മ പറഞ്ഞു .നിന്റെ അച്ഛൻ പൈസ അയച്ചിട്ട് മാസം മൂന്നായി കത്തും ഫോൺ വിളിയും ഒന്നുമില്ല .ഏതോ പെണ്ണ് കൂടെ
കൂടിട്ടുണ്ട്ന്നൊക്കെയാ കൂട്ടുക്കാർ
പറയണത് .
ഏത് നേരത്ത് ആണവോ ഈശ്വരാ എനിക്കെന്റെ വീട്ടുക്കാരെ വേണ്ടാന്ന് വെച്ചു ഇയാൾടെ കൂടെ ഇറങ്ങി തിരിക്കാൻ തോന്നിയെ . വീട്ടുകാരെ ചതിച്ചതിനു ദൈവം തന്ന ശിക്ഷയാവുംഅനുഭവിക്കാതെ തരല്ല്യാലോ ...

ചെറിയ നിശ്ശബ്ദതക്ക് ശേഷം കണ്ണുകൾ തുടച്ചു കൊണ്ടു അമ്മ പറഞ്ഞു .ഉണ്ണാനുള്ള അരി തന്നെ കഷ്ടിചെ ഉള്ളു ഇവിടെ .ഓണായിട്ടു എന്റെ കുട്ടിക്ക് അമ്മ എന്തേലുംവെച്ചുണ്ടാക്കി തരാതെ എങ്ങിനാ .
അച്ഛമ്മ കുറച്ചു തേങ്ങയും പച്ചക്കറിയും വെളിച്ചെണ്ണ യും തരാന്ന്‌പറഞ്ഞിട്ടുണ്ട.
നാളെത്തോടെ സ്കൂൾ പൂട്ടല്ലേ നീയ്യ് പോയിട്ട് അതൊക്കെ എടുത്തോണ്ട് വായോ .

ഞാൻ കുറച്ചു പരിപ്പും പാലും ഒക്കെ ആ ചാവക്കാടന്റെപീടികയിൽ നിന്നും കിട്ടോന്ന് നോക്കട്ടെ അതും പറഞ്ഞു അമ്മ ഒരു ദീർഘ നിശ്വാസത്തോടെ നിരാശ പടർന്ന മുഖവുമായി എന്നെ തന്നെ നോക്കിയിരുന്നു .
അതേ കുട്ടി പറ്റുബുക്ക് നിറഞ്ഞു ഓണം ആയിട്ട് കടം പറയാൻ വരരുത്ട്ടോ എന്ന് പലചരക്കു കടക്കാരൻ കഴിഞ്ഞ ആഴ്ച്ച കൂടി സ്കൂൾ വിട്ടു വരുമ്പോൾ എന്നെ ഓർമ്മിപ്പിച്ചതെ ഉള്ളൂ.അമ്മക്ക് സങ്കടം ആവണ്ടന്ന് കരുതിയാണു ഞാൻ അത് പറയാതിരുന്നത് .
ഇനി എന്താപ്പോചെയ്യാ.ഓണത്തിന് അമ്മേം കൂട്ടി തറവാട്ടിൽക്ക് വായോന്ന് ഒരു വാക്ക് അച്ഛമ്മക്കും പറയാൻ തോന്നിയില്ലലോ .

പിറ്റേന്ന് സ്കൂൾ വിട്ടു വന്നതേ യൂണിഫോം പോലും മാറ്റാതെ അച്ഛന്റെ തറവാട്ടിൽ പോവാനായി ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടി .ഇരുട്ടും മുന്പേ തിരിച്ചെത്തണം .കാട് പിടിച്ച ആൾ പെരുമാറ്റം കുറഞ്ഞ ഉൾപ്രദേശത്ത് ആണ് അച്ഛന്റെ തറവാട് .
ഓണക്കോടി വാങ്ങാൻ ആയി ചെറിയച്ഛൻ തരണ പൈസ അമ്മക്ക് കൊടുത്തിട്ടു പറയണം ആ പലചരക്കു കടയിലെ കടം കുറച്ചെങ്കിലുംവീട്ടാൻ . അങ്ങിനെ പലതും മനസ്സിൽ കണ്ട് ഒരുപാട് പ്രതീക്ഷകളോടെ ഞാനാ തറവാട്ടിലേക്ക് കയറി ചെന്നു.

അച്ഛമ്മ വിളക്ക്കൊളുത്താനുള്ള ഒരുക്കത്തിൽ ആയിരുന്നു .എന്നെ കണ്ടതും ചിരിച്ചു കൊണ്ടു സ്നേഹത്തോടെ ചേർത്തു പിടിച്ചു .ആകെ കറുത്തല്ലോ മുഖം വാടിയല്ലോ എന്നൊക്കെ പരിഭവം പറഞ്ഞു .അത് ഈ യൂണിഫോം ആയോണ്ട അച്ഛമ്മേ പകുതി ഭംഗി പോയി കിട്ടും ഈ വേഷം ഇട്ടാൽ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു .
അച്ഛമ്മ മുറിയിൽ നിന്നും ഒരു സഞ്ചി നിറയെ സാധങ്ങൾ എന്റെ കയ്യിൽ ഏല്പിച്ചിട്ടു ഇപ്പൊ വരാന്നു പറഞ്ഞ് ,തുളസിയിലയും തെച്ചിപൂവും ഇട്ട് വെള്ളം നിറച്ച കിണ്ടിയും ആയി പൂജ മുറിയിലേക്ക് നടന്നു .
ഒരുപാട് അംഗങ്ങൾ ഉള്ള ആ തറവാടിന്റെ വരാന്തയിൽ ഒരു മൂലയിൽ ഒറ്റപെട്ടവളെ പോലെ ഞാനിരുന്നു .പെട്ടെന്നായിരുന്നു വീടിനുള്ളിൽ നിന്നും ചെറിയച്ചൻ വന്നത് എന്താണ് സുഖമല്ലേ എന്നൊരു ചോദ്യവുംചിരിയും,, കൂടെ മഞ്ഞ നിറത്തിലുള്ള തിളങ്ങുന്ന ഒരു പെൻസിലും തന്നു .പിന്നെ ഒരു കുഞ്ഞു കുപ്പി ചന്ദന മണമുള്ള അത്തറും.ഞാനതു സന്തോഷത്തോടെ വാങ്ങി ,അച്ഛമ്മടെ നാമജപം തീരാനായി വരാന്തയിൽ തന്നെ വീണ്ടും കാത്തിരുന്നു .

പൂജ മുറിയിലെ ഈശ്വരൻമാര്ക്ക് മുന്നിൽ വിളക്ക് കൊളുത്തി ചന്ദന തിരി കത്തിച്ചു കർപ്പൂരം ഉഴിഞ്ഞു പ്രാർത്ഥിക്കുന്ന പോലെ തന്നെ അച്ഛമ്മ ഈശോയുടെ ചിത്രത്തിനു മുന്നിലും മെഴുകുതിരി കത്തിച്ചു മുട്ട് കുത്തി നിന്നു പ്രാർത്ഥിക്കാറുണ്ട് .
അവിടെ നിന്നാണ് എല്ലാ മതവും ദൈവങ്ങളും ഒന്നാണ് എന്ന സത്യം ഞാൻ ആദ്യമായി തിരിച്ചറിഞ്ഞത് .
അതുപോലെ തന്നെ എല്ലാ വര്ഷവുംപള്ളിപെരുന്നാൾന് പോകുന്നതും അവിടെ പട്ടും എണ്ണയും സമർപ്പിക്കുന്നതും എല്ലാം അച്ഛമ്മടെ രീതികളായിരുന്നു .
വീട്ടിൽ നിന്നു പുറത്തോട്ടു ഇറങ്ങുമ്പോൾ മുന്ന് അള്ളാഹു പിന്നു അള്ളാഹു മേലും കീഴും അള്ളാഹു ഇടവും വലവും അള്ളാഹു എന്ന് എന്നെ ചൊല്ലി പഠിപ്പിച്ചത് തികഞ്ഞ ശിവ ഭക്തയായ എന്റെ അമ്മയായിരുന്നു. സന്ധ്യ നാമജപം കഴിഞ്ഞു അത്താഴത്തിനു ശേഷം ഉറങ്ങുന്നതിനു മുൻപ് ആയി അമ്മ വായിച്ചിരുന്ന ചുവന്ന ചട്ടയുള്ള ബൈബിൾ സൂക്ഷിചിരുന്നതു ഭഗവത്ഗീതക്കുംരാമായണത്തിനും ഒപ്പം തന്നെ ആയിരുന്നു .
ആ കാഴ്ചകൾ എല്ലാം എല്ലാ മതവും മനുഷ്യരും ഒന്നാണെന്ന നന്മയുടെ വെളിച്ചം എന്നിലേക്ക് പകർന്നു തരികയായിരുന്നു .
ചെറിയച്ചൻ കാശ് വല്ലതും തന്നോ അമ്മു . എന്ന ചോദിച്ഛാണ് അച്ഛമ്മ പൂജാമുറിയിൽ നിന്നു പുറത്തേക് വന്നത് തന്നെ .ഞാൻ ഇല്ലന്ന് തലയാട്ടി കൊണ്ടു ചിരിക്കാൻ ശ്രമിച്ചു .
അത് കണ്ടതും അച്ഛമ്മ ബാലാ എന്ന് നീട്ടി വിളിച്ചു .ദാ അമ്മു ഇറങ്ങാൻ നിക്കാണ് അവൾക്കു എന്തെങ്കിലും ...
പ്രതീക്ഷയോടെ നിന്ന എന്റെ അടുത്തേക്ക് ചെറിയച്ചന്റെ ഇരട്ടകളിൽ ഒരാളായ ചന്തു ഓടി വന്നു. .ചെറിയമ്മ വാതിലിന് മറവിൽ നിന്നു പറയുന്നുണ്ടായിരുന്നു മോനെ ആ പൈസ ചേച്ചിക്ക് കൊടുക്കെന്ന് .
അവനാ പത്ത് രൂപാ നോട്ട് എനിക്ക് നേരെ വെച്ചു നീട്ടുമ്പോൾ ആ രണ്ടു വയസ്സ്ക്കാരന്റെ
കയ്യിൽ നിന്നും അത് വാങ്ങുവാൻ എന്റെ ആത്മഭിമാനം സമ്മതിക്കുന്നില്ലായിരുന്നു.
എങ്കിലും പൈസയെ നിന്ധിക്കരുത് മഹാലക്ഷ്മി യാണു എന്ന് അമ്മയും അധ്യാപകരും ചൊല്ലി തന്നത് മറന്നിട്ടില്ലാത്തതു കൊണ്ടു മാത്രം ഞാനതു വാങ്ങി .

പത്ത് രൂപക്ക് ഓണക്കോടി കിട്ടുമോ ?എന്ന ചിന്ത എന്റെ കണ്ണ് നിറച്ചു .ഒരു നിമിഷത്തെക്ക് എങ്കിലും ഞാനൊരു ഭിക്ഷക്കാരിയോ അനാഥയോ ആയ പോലെ എനിക്ക് തോന്നി.
പെട്ടെന്നാണ് എത്ര രൂപാ ഉണ്ടെന്ന് അച്ഛമ്മ ചോദിച്ചത് പത്ത് എന്ന് പറയാൻ ആകാതെ കയ്യിലെ നോട്ട് ചുരുട്ടി പിടിച്ചു കൊണ്ടു ഞാൻ പൊട്ടി കരഞ്ഞു .പെട്ടെന്ന് തന്നെ പരിസര ബോധം വീണ്ടെടുത്തു മുഖം തുടച്ചു .
എല്ലാരും ചോദിച്ചു എന്തിനാ കരഞ്ഞേന്ന് എന്റെ മറുപടി അവരെ സങ്കടപെടുത്തിയാലോ എന്ന് കരുതി ഞാൻ മൗനം പാലിച്ചു .
എന്തോ മനസിലായ പോലെ അച്ഛമ്മ ബാലാ ഇരുട്ടുന്നതിനു മുന്നേ അവളെ ആ ബസ് സ്റ്റോപ്പ് വരെ ഒന്ന് കൊണ്ടാക്ക് എന്ന് പറഞ്ഞിട്ടു രാമ രാമ ജപിച്ചുകൊണ്ട് പൂജ മുറിയിലേക്ക് കയറി .
തറവാട്ടിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പ് എത്തും വരെയും ചെറിയച്ചൻ എന്തിനാ കരഞ്ഞേന്ന് പല ആവർത്തിചോദിച്ചപ്പോൾ ഗതി കെട്ടു ഞാൻ മിണ്ടി തുടങ്ങി
അച്ഛമ്മ.. ഓണക്കോടി വാങ്ങിക്കാൻ പൈസ... ചെറിയച്ചൻ... സങ്കടം കാരണം എന്റെ വാക്കുകൾ പലയിടത്തും മുറിഞ്ഞു വീണു എങ്കിലും ,ഞാൻ എങ്ങിനെയോ പറഞ്ഞു തീർത്തു .
അത് കഴിഞ്ഞപ്പോൾ അത്ര നേരം അടക്കി പിടിച്ച വീര്പ്പുമുട്ടലിനു കുറച്ചു ആശ്വാസം കിട്ടിയതായി എനിക്ക് തോന്നി .
പക്ഷെ സ്വന്തം അച്ഛനെക്കാൾ ഞാൻ ഏറെ സ്നേഹിച്ച ബഹുമാനിച്ച
ചെറിയച്ചന്റെ മറുപടി വീണ്ടും എന്നെ സങ്കടകടലിൽ ആഴ്ത്തി കളഞ്ഞു .ഇത്രനേരം കൊണ്ടു നീ ആലോചിച്ചുണ്ടാക്കിയ ഒരു നുണയല്ലേ ഈ ഓണക്കോടിയും പൈസയും എല്ലാം !!!

അത് കേട്ടപ്പോൾ മുഖത്തിനു ചുറ്റും ആവി പറക്കുന്ന പോലെയും ദേഹം മുഴുവൻ ചുട്ടു പൊള്ളുന്ന പോലെയും തോന്നി .
ആ ചോദ്യത്തിനു മുന്നിൽ എന്റെ നെഞ്ച് പൊട്ടി ,,തൊണ്ട വരണ്ടു,, കണ്ണ് നിറഞ്ഞു ...
മൂക്കിൽ നിന്നും വെള്ളം ഇറ്റുന്നത് പതിയെ തുടച്ചു കൊണ്ടു മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു തല താഴ്ത്തി ഞാൻ പറഞ്ഞു അതേ !!!

---------------------
ദീപ ബാബുരാജ് (Deepa Baburaj )
ദീപ ബാബുരാജ് (Deepa Baburaj )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക