രണ്ടു മാസമായി ഒറ്റയൊരുത്തന്റെയും ശല്യമില്ലായിരുന്നു. ജൂൺ വന്നു, എല്ലാം കൂടെ ഇരച്ചു കയറി വന്നു. വാടാ.. വാ.. വന്നെന്റെ മുതുകത്തോട്ടു കേറിയിരിക്ക്.. ശ്ശേ..!! എന്തൊരു ബഹളമാ ഇത്..!! നിങ്ങക്കൊക്കെ ഒന്നു മിണ്ടാതിരുന്നൂടെ ..!
അവധിക്കാലത്ത് നാടുനീളെ കറങ്ങി നടന്ന് മാങ്ങയും ചക്കയുമൊക്കെ തിന്ന് എല്ലാരും ഒന്നു മിനുങ്ങിയിട്ടുണ്ട്... വെയിറ്റും കൂടുന്നുണ്ട് കേട്ടോ.. എത്ര വളർന്നാലും നിന്റെയൊന്നും കുറുമ്പുകൾക്ക് ഒരു മാറ്റവും വരില്ലേ..??

ആ ഇവിടുത്തെ വില്ലൻ വരുന്നുണ്ടല്ലോ.. എന്റമ്മോ..!! എന്നതാ അവന്റെ കയ്യിൽ?! ബാഗ് തന്നെയാണോ. ഹെന്റമ്മച്ചിയേ....!!!!! മുതുകത്തോട്ടിറക്കി വക്കുമ്പോ ഒരു മയത്തിലൊക്കെ വേണ്ടേ മോനേ... ഇപ്പൊ നടുവൊടിഞ്ഞേനെ..
ഏഹ്.. ഇതെന്താ എല്ലാരും പെട്ടന്ന് ഏഴുന്നേറ്റെ??? ഓ.. മാഷെത്തിയോ.. എവിടാരുന്നു മാഷേ ഇത്രേം നേരം.. നല്ല ഒന്നാംതരം ബെഞ്ചുകൾ ഉണ്ടാക്കിയിട്ടിട്ടും ഇവർക്കൊക്കെ എന്റെ മുതുകത്ത് കാവടി തുള്ളാതിരിക്കാൻ മേലന്നേ. ഇനിയിപ്പോ ലേലം വിളി തുടങ്ങും. അനന്തു.. അമൽ.... ബിന്ദു... ശ്യാമ.... ആഹാ.. എല്ലാരും ഉണ്ടല്ലോ..
ഈ മാഷെന്താ രാവിലെ ചൂരലും പിടിച്ച് എന്റെ നേർക്ക് വരുന്നേ?? "മിണ്ടാതിരിയെടാ പിള്ളേരേ... സ്കൂളു തുറന്നില്ല.. അപ്പളേക്കും തുടങ്ങി. ഇതെന്താ ചന്തയോ..." അയ്യോ മാഷേ അതിനു മാഷ് എന്നെ തല്ലല്ലേ.... ആ പിള്ളേർക്കിട്ടു കൊടുക്ക്... ഹോ എന്തൊരു വേദനയാ... അങ്ങനെ ഈ വർഷത്തെ കൈനീട്ടം ആയി... ഇനിയെങ്കിലും ഒന്നു അടങ്ങിയിരിക്കെന്റെ കുഞ്ഞുങ്ങളെ..
തല്ലു കൊള്ളാൻ വയ്യ..
"അവധിക്കാലമെല്ലാം ആഘോഷമാക്കിയോടാ മക്കളേ...??"
"ഉവ്വ് മാഷേ.."
തല്ലു കൊള്ളാൻ വയ്യ..
"അവധിക്കാലമെല്ലാം ആഘോഷമാക്കിയോടാ മക്കളേ...??"
"ഉവ്വ് മാഷേ.."
ആഹാ.. ഇനി കുറേ വിശേഷങ്ങൾ കേൾക്കാം.. വേനലിൽ ക്രിക്കറ്റ് കളിച്ചതും, വിഷുവിന് കണി കണ്ടതും, ഈസ്റ്ററിന് മൂക്കുമുട്ടെ ഇറച്ചിയും മീനും തിന്നതും, കളികൾ കഴിഞ്ഞ് ഒരുമിച്ച് നീന്തിക്കുളിച്ചതും....
ണിം..ണീം.... ണീം...
ഛേ... മുഴുവൻ കേൾക്കാൻ സമ്മതിച്ചില്ല. ആ പ്യൂണിനെകൊണ്ട് തോറ്റു. ഇനി അടുത്ത പീരിയഡിൽ അടുത്ത കഥ കേൾക്കാം. അല്ലാ... ഇതെന്താ ഒരു കൂർത്ത സാധനം എന്റെ നേരെ ഇങ്ങനെ പാഞ്ഞു വരുന്നത്..? യ്യോ.... കോമ്പസ്... നാട്ടുകാരേ... ഓടിവായോ... ഈ ചെക്കൻ എന്നെ ഇപ്പൊ കുത്തി കൊല്ലുവേ.... ആരോടു പറയാൻ... ആരു കേൾക്കാൻ... നീ അടുത്തു കിടന്നു ചിരിക്കണ്ട. നിന്റെയടുത്തും വരും ഒരു കോമ്പസ്... നോക്കിയിരുന്നോ... എടാ കുഞ്ഞേ കുത്താതെടാ... നിന്റെ പേരെഴുതി വയ്ക്കാൻ ഞാൻ പുസ്തകമല്ലടാ... സമാധാനമായല്ലോ... എന്റെ മുഖം വരച്ചു വൃത്തികേടാക്കിയപ്പോ സമാധാനമായല്ലോ...
ഉച്ചക്കഞ്ഞിയുടെ മണം വരുന്നുണ്ടല്ലോ.. ഇത്ര വേഗം ഉച്ചയായോ... എത്ര തവണ മുതുകിലിരുന്നു ഇടികൂടിയാലും ഉച്ചയാകുമ്പോൾ എല്ലാരും കൂടെ എന്റെ ചുറ്റുമിരുന്ന് കറികളൊക്കെ പങ്കിട്ടെടുത്തു കഴിക്കുന്നത് കാണുമ്പോഴാ ഒരു സന്തോഷം.. ആ സ്നേഹം തന്നെയല്ലേ നിങ്ങളെ ഒക്കെ ചേർത്തു നിർത്തുന്നത്.. അല്ലേലും ഇനിയങ്ങോട്ട് എന്നോട് സ്നേഹം കൂടും. ഉച്ചകഴിഞ്ഞാൽ അതൊരു പതിവാണല്ലോ. ജോഗ്രഫിയും ഹിസ്റ്ററിയുമൊക്കെ ആണെങ്കിൽ പിന്നെ പറയുവോം വേണ്ട... കെട്ടിപ്പിടിച്ച് എന്നെ സ്നേഹിച്ച് കൊല്ലും. പാവം പിള്ളേര്.. അവരേം കുറ്റംപറയാൻ പറ്റില്ല.. ഇതൊക്കെ എങ്ങനെയാന്നു വച്ചാ പഠിക്കണത്.. എന്തോരം പഠിച്ചാലാ.. നിങ്ങള് വാടാ മക്കളേ.. കുറച്ചു നേരം ഉറങ്ങിയെന്ന് വച്ച് ഒരു കുഴപ്പോം ഇല്ല. പരീക്ഷക്ക് തോറ്റ് മാനം കളയാതിരുന്നാ മതി.
ഞാൻ ഇത്രയൊക്കെ മിണ്ടിയിട്ടും നിങ്ങളെന്താ ഒരക്ഷരം പോലും എന്നോട് പറയാത്തത്... തിരക്കായിരിക്കും അല്ലെ.. കൂട്ടുകാരോടു മുഴുവൻ വർത്തമാനം പറഞ്ഞു തീരണ്ടേ... അതിനിടെ.. ചില "പ്രിയപ്പെട്ടവരും" ഏത്... എല്ലാം ഞാൻ കാണുന്നുണ്ടെടാ മക്കളേ... ഇവരൊക്കെ ചുറ്റുമുള്ളപ്പോ എന്നോട് എന്ത് മിണ്ടാനാ അല്ലേ.. സാരമില്ല... പക്ഷേ ഒരു ദിവസം വരൂട്ടോ.. ഇന്നും നാളെയും ഒന്നുമല്ല.. വർഷങ്ങൾ കഴിയുമ്പോ... നിങ്ങളൊക്കെ വല്യ ചേട്ടന്മാരും ചേച്ചിമാരും ആകുമ്പോ.. അന്ന് നിങ്ങൾ വരും.. ഇവിടെ എന്റെ അടുത്ത് വന്നിരിക്കും.. ചിലപ്പോ ചിരിക്കും.. ചിലപ്പോ കരയും.. ഇന്ന് നിങ്ങൾ എന്റെ മുഖത്തു വരച്ചതിന്റെ മുകളിൽ അന്ന് നിങ്ങൾ നിങ്ങടെ മുഖം ചേർത്തു ചുംബിക്കും... തലോടും... അപ്പോ നമ്മൾ മാത്രേ കാണൂ.. അന്ന് നിനക്കെന്നോട് പറയാൻ ഒത്തിരി കാര്യങ്ങളുണ്ടാകും. ഞാൻ ഇന്ന് നിന്നോട് പറയുന്ന ഓരോ വിശേഷവും അന്ന് പൊട്ടും പൊടിയും വിടാതെ എന്നോട് പറയും..
അതൊരു സത്യമാ.. ഉള്ളിലുള്ള ബാല്യത്തെ എന്നും താലോലിക്കുന്ന ഒരു പിടി മനസ്സുകൾ കാലങ്ങളായി തെളിയിച്ച സത്യം.

by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക