അനാഥൻ
അപ്പാ .!!!...നിങ്ങളെന്നെ പടിയടച്ചു ഇരിക്കപ്പിണ്ഡം വെയ്ക്കുമ്പോൾ
അത് എന്നോട് ഒരു ദിവസ്സം മുൻപ് പറഞ്ഞിരുന്നു എങ്കിൽ ...!!
ഒരു ദിവസവും വേണ്ടായിരുന്നപ്പാ ..!!!!.ഒരു മണിക്കൂർ മതിയായിരുന്നു ...!!!
അപ്പയും അമ്മയും എന്നെ മനസ്സിൽ നിന്ന് കൊട്ടിയടക്കുമ്പോൾ
ആ ഒരു മണിക്കൂർ മുൻപ് എന്നോട് പറഞ്ഞിരുന്നു എങ്കിൽ
ഞാൻ സന്തോഷത്തോടെ ഇറങ്ങി പോയേനെ ..!!!

ഇതിപ്പ ഓതിക്കന്മാരും മറ്റും വന്നു ...
നാളും പേരും ചൊല്ലി
ദർഭ കൈവിരത്തുമ്പിൽ കെട്ടി .. ഇളം തൂശനിലയിൽ
ഉണക്കലരി ചോറ് എള്ളും പൂവും കൂട്ടി ഉരുട്ടി ഉരുളകളാക്കി
ദിക്കും കണക്കും നോക്കി വെയ്ക്കുമ്പോൾ
അമ്മയുടെ കണ്ണുകളിൽ കനലുകളായിരുന്നോ ..?

ആ ഉരുളകൾ 'അമ്മ എനിക്ക് നൽകിയിരുന്നെങ്കിൽ !!!
... അങ്ങനെ ഞാൻ ആഗ്രഹിച്ചു പോയി ..!!......
മുലപ്പാലിൻറെ മണമുള്ള ....വാത്സല്യത്തിൻറെ താളമേളമുള്ള
വിരൽത്തുമ്പിലൂടെ ഒഴുകിയിറങ്ങുന്ന ഒരു സ്‌നേഹനിലാവിനു
കൊതിച്ചിട്ടും ...കിട്ടാതെയായപ്പോൾ ഞാൻ പരാതികൾ
ഒന്നും പറഞ്ഞിരുന്നില്ല ..!!......

എനിക്കറിയാം ... ഞാനൊരു പരാജയമായിരുന്നു എന്ന് ..!!...
...ന്നാലും ഞാൻ കണ്ടിരുന്നു ...അമ്മായെന്നും അപ്പായെന്നും
ഞാൻ മനസ്സിൽ വിളിച്ചിരുന്നു ..!! ശബ്ദം പുറത്തു കേട്ടപ്പോളൊക്കെ തന്നെ
വടക്കിനിയുടെ തേപ്പുകൾ അടർന്നു തുടങ്ങിയ തിണ്ണയിൽ ക്ലാവ് പിടിച്ച ചെമ്പു
പാത്രം കലമ്പിയിരുന്നു ....എന്നാലും അതിലെ ചോറിൻറെ വറ്റിനു അമ്മയുടെ വാത്സല്യമുണ്ടായിരുന്നു ..!!

....ഇനി ഇറങ്ങിക്കൊള്ളുക .......എന്ന് ഓതിക്കൻ പറയുമ്പോൾ ..ഇടറുന്ന നെഞ്ചിൻറെ വേദന
നിങ്ങളാരും കേട്ടില്ല അല്ലേ ...?....!!..........ഇനി ഞാൻ വരില്ല ..!!......പട്ടിണി ആവട്ടെ ..!!.....
നൊന്തു പെറ്റ മകനോളം വരില്ല ...വടക്കിനിയുടെ അടുക്കളത്തിണ്ണയിൽ പുറംജോലിക്കാരി
ഉപേക്ഷിച്ചു പോയ ഞാനെന്ന അസ്തിത്വം ....!!...............അവകാശങ്ങളും അധികാരങ്ങളും
എനിക്ക് വേണ്ടിയിരുന്നില്ല ....!! ....ആഗ്രഹിച്ചതുമില്ല ..!!...........അമ്മാ എന്നും അപ്പാ എന്നും വിളിച്ചു
ശീലിച്ചു പോയി ... ഉണരുമ്പോൾ നിങ്ങളുടെ ദൃഷ്ടിയിൽ പെടാതെ മാറി നിന്നു ഒരു നന്മ മരം പോലെ കണി കണ്ടിരുന്നു ഞാൻ .......!!!.....ഞാൻ ഇറങ്ങിയിട്ട് വേണം ബലിക്കാക്കകൾക്കു പിണ്ണം ഉണ്ണാൻ .....
ഇനി ഞാൻ പോവട്ടെ ..!!.........
കടൂരാൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക