(തുടർക്കഥ)
വലിയ ആശുപത്രി കെട്ടിടത്തിന്റെ മുന്നിൽ നിന്ന് ഞാൻ മുകളിലേക്ക് നോക്കി. പത്ത് നിലകളിലായി തല ഉയർത്തി നിൽക്കുന്ന വലിയ ആശുപത്രിക്കെട്ടിടം. ഇത്തരം ഒരാശുപത്രിയിലേക്ക് ഞാൻ ആദ്യമായാണ് വരുന്നത് - ആശുപത്രിയുടെ മുന്നിൽ ഞാനൊന്നു ശങ്കിച്ചു നിന്നു.പിന്നെ അടുത്തു കണ്ട ഒരാളോട് അഞ്ചാം നിലയിലേക്കുള്ള വഴി ചോദിച്ചു.
" വരിൻ ഞാനും അങ്ങോട്ടാണ് '' അയാൾ എന്നെ ക്ഷണിച്ചു.
ഞാൻ അയാളെ പിന്തുടർന്നു.
"പാസ്സുണ്ടോ" അയാളുടെ ചോദ്യം.
" ഇല്ല"
"അപ്പൊ കൊറച്ച് നേരം കാത്തിരിക്കേണ്ടി വരും.പരിശോധനാ സമയത്ത് പ്രവേശനം പാസ് ഉള്ളോർക്കൊള്ളു." അയാളുടെ വിശദീകരണം.
മുകളിലേക്ക് കയറാനുള്ള ഹാളിലെത്തിയപ്പോൾ ധാരാളം ആളുകൾ ലിഫ്റ്റ് കാത്തുനിൽക്കുകയാണെന്ന് മനസിലായി. കോണിപ്പടി കയറി വേഗം മുകളിലെത്താം. അവിടെ പാസ്സ് നോക്കുന്നയാളെയൊന്നും കണ്ടില്ല.

എത്രയും പെട്ടെന്ന് ഉമ്മാന്റെ അടുത്തെത്തണം.ഉമ്മാനെ കണ്ടിട്ട് കുറെ കാലമായല്ലൊ. പള്ളിയിലെ തിരക്കൊഴിഞ്ഞ് ഉമ്മയുടെ അടുത്തെത്താൻ പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. എന്തൊക്കെയൊ പല പല തടസ്സങ്ങൾ.
ഉമ്മ കാണുമ്പോൾ എന്താ പറയാ.. കെട്ടിപ്പിടിച്ചു കരയുമോ? തലമുടിയിലൂടെ വിരലോടിക്കുമോ?? നെറ്റിത്തടത്തിൽ ചുംബിക്കുമോ???അതോ ദേഷ്യപ്പെടുമോ..?
ഉമ്മയുടെ കൂടെ ആരാണാവോ ഉണ്ടാവുക? അതോ ആരും ഉണ്ടാവില്ലെ?
ഉമ്മയെ കണ്ടാൽ കരഞ്ഞുകൊണ്ടു പരിഭവം പറയണം. എന്നെ ഒന്ന് കാണാൻ വന്നില്ലല്ലോ..
ഒന്നും കൊണ്ട് വന്ന് തരാറുമില്ല.ഗോവണിപ്പടികളെ ഉമ്മയുടെ ഓർമ്മകൾ പിന്നിലാക്കിക്കൊണ്ടിരുന്നു.

അഞ്ചാം നിലയിലെത്തിയപ്പോൾ ആകെ ഒരു ബഹളമയം. ആളുകൾ പരക്കം പായുന്നു. ഒന്നുരണ്ട് സിസ്റ്റർമാർ സ്ട്രെക്ച്ചറിന്നടുത്തേക്ക് ഓടുന്നു. ഒരു സിസ്റ്റർ രക്തത്തിന്റെ പായ്ക്കറ്റുമായി ഓടുന്നു.
എവിടെയായിരിക്കും ഉമ്മ കിടക്കുന്ന മുറി. കുറച്ചാളുകൾ ഒരു മുറിയുടെ മുന്നിൽ കൂടി നിൽക്കുന്നു - അവരോട് ചോദിക്കാം.

"മാറ് - ... മാറ് .....പിന്നിൽ നിന്നുള്ള ആക്രോശം കേട്ട് ഞാൻ തെല്ലൊന്ന് ഭയന്നു. ആളുകൾ സ്ട്രക്ചറിന് മാറിക്കൊടുക്കുന്നുണ്ട്. ആളുകൾ കൂടി നിന്ന മുറിയിലേക്ക് സ്ട്രെക്ചർ തളളിക്കൊണ്ട് പോകുന്നു. ഞാനും ആ മുറിയുടെ വാതിൽക്കലെത്തി മുറിയിലേക്ക് എത്തി നോക്കി. ഒരു സ്ത്രീയെയാണ് സ്ട്രക്ചറിൽ കയറ്റുന്നത്.സ്ത്രീയുടെ വസ്ത്രത്തിലെല്ലാം രക്തം പുരണ്ടിരിക്കുന്നു.
പുറത്തേക്ക് കൊണ്ട് വന്ന ആ സ്ത്രീയെ കണ്ട് ഞാൻ ഞെട്ടി!!!

ഉമ്മയായിരുന്നു അത്. ഇത്ര കാലം കാണാൻ ആഗ്രഹിച്ച ഉമ്മ ഇതാ രക്തത്തിൽ കുളിച്ച് എന്റെ മുന്നിൽ.
" ഉമ്മാ..... ഉമ്മാ... അലറുകയായിരുന്നു ഞാൻ..
ആരൊക്കെയോ എന്നെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. പിടികൊടുക്കാതെ കുതറി ഞാൻ ഉമ്മാന്റെ പിന്നാലെ ഓടി.ഉമ്മയെ കൊണ്ടുപോയ വരാന്തയിലെല്ലാം ചോര.
ഓപ്പറേഷൻ തിയേറ്ററിലേക്കാണ് ഉമ്മയെ കൊണ്ട് പോകുന്നത്.
ഞാൻ ഓടിയെത്തിയപ്പോഴേക്കും ലിഫ്റ്റിന്റെ വാതിലടഞ്ഞു കഴിഞ്ഞിരുന്നു. തൊട്ടടുത്ത ഗോവണിപ്പടിയിലൂടെ ഞാൻ താഴേക്ക് കുതിച്ചു - താഴെ എത്തിയപ്പോഴേക്കും സ്ട്രെക്ചർ ഓപ്പറേഷൻ തിയേറ്ററിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.

പിന്നാലെ ഞാനും കുതിച്ചു. സിസ്റ്റർമാർ എന്നെ തടയാൻ ശ്രമിച്ചെങ്കിലും രക്തത്തിൽ കുളിച്ച് ബോധമില്ലാതെ കിടക്കുന്ന ഉമ്മാന്റെ മുകളിലേക്ക് ഞാൻ വീണു. സിസ്റ്റർമാർ എന്നെ ബലമായി പിടിച്ചിരിക്കുന്നു. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.
ഉമ്മാ .....എന്ന് അലറിക്കരഞ്ഞുകൊണ്ട് ഓപ്പറേഷൻ തിയേറ്ററിന്റെ തറയിൽ മലർന്നടിച്ചു ഞാൻ വീണു.

തുടരും......... ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക