ഒരു പ്ലിങ്ങിയ കഥ
*****************
*****************
ചോദ്യപേപ്പർ കിട്ടിയപ്പോളെ ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി. ദൈവമേ ഒറ്റഒരെണ്ണം അറിയുന്ന ചോദ്യമില്ല....
കട്ടപ്പനയിലെ ദാസപ്പനെ മനസ്സിൽ ധ്യാനിച്ചു വേറെ ചോദ്യപേപ്പർ ഉണ്ടോന്നു ചോദിച്ചാലോ ? അല്ലേൽ വേണ്ട എന്തിനാ വെറുതെ ജൂനിയർസിന്റെ മുന്നിൽന്ന് നാണംകെടുന്നെ.
എവിടെയോ കേട്ട് പരിചയമുള്ള രണ്ട് ചോദ്യത്തിന് മനസ്സിൽ തോന്നിയ എന്തൊക്കെയോ എഴുതി പിടിപ്പിച്ചു ഞാൻ വെറുതെ ഇരിക്കൽ ആരംഭിച്ചു.
എവിടെയോ കേട്ട് പരിചയമുള്ള രണ്ട് ചോദ്യത്തിന് മനസ്സിൽ തോന്നിയ എന്തൊക്കെയോ എഴുതി പിടിപ്പിച്ചു ഞാൻ വെറുതെ ഇരിക്കൽ ആരംഭിച്ചു.
ഞാൻ ബുജി ആണെന്നും എല്ലാം പെട്ടന്ന് എഴുതി തീർന്നു എന്നും തോന്നിയിട്ടാവണം അടുത്തിരിക്കുന്ന ഫസ്റ്റ് ഇയറിലെ ചെറുക്കൻ എന്നോട് ചോദിച്ചു,
"അക്ക ഈ ഫോർത് ക്വസ്റ്റിയന്റെ ആൻസർ അറിയാമോ?"
മനസ്സിൽ വീണ്ടും കട്ടപ്പന കയറി വന്നു
'എന്നെ കണ്ടാൽ ഇതിന് ആൻസർ അറിയുന്നവളാണെന്നു തോന്നുന്നുണ്ടോ മോനെ ' എന്ന് മനസ്സിൽ പറഞ്ഞു അവന്റെ എല്ലാ തെറ്റുധാരണയും മാറ്റാനായി ഞാൻ അവനോട് പറഞ്ഞു,
'മോനെ ഇന്നലെ പഠിപ്പിച്ച ഉത്തരം അറിയാത്തതു കൊണ്ടാണ് ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നത് പിന്നല്ലെ രണ്ട് വർഷം മുൻപ് പഠിച്ച കാര്യം. നി വിവരമുള്ള ആരോടേലും ചോദിക്ക് ' അതും പറഞ്ഞു ഞാൻ മുന്നിലിരിക്കുന്ന കാൽക്കുലേറ്റർ എടുത്ത് എന്റെ പേര് ടൈപ്പ് ചെയ്യാൻ ഒരു ശ്രമം നടത്തി.
അപ്പോളാണ് അടുത്തിരിക്കുന്ന സെക്കന്റ് ഇയർ പെൺകുട്ടീടെ ഒരു ചോദ്യം,
"അക്ക ഉങ്കൾക്ക് ഇന്ന് സിസ്റ്റമിക് ഡിസീസ്താനേ എക്സാം. എതുക്ക് കാൽക്കുലേറ്റർ ?"

'ഓ..... എന്റെ എക്സാം എന്റെ കാൽക്കുലേറ്റർ ഞാൻ അത് ഒപ്റ്റിക്സ്നും യൂസ് ചെയ്യും സിസ്റ്റമിക് ഡിസീസിനും യൂസ് ചെയ്യും. അത് എന്റെ ഇഷ്ട്ടം, എന്റെ സ്വാതന്ത്ര്യം ഞാൻ അത് ചെയ്യും ' ഇത്തവണ മനസ്സിൽ വന്നത് മെക്സിക്കൻ ആയിരുന്നു. മനസ്സിൽ അങ്ങനെ വിചാരിച്ചു ഞാൻ അവളോട് പറഞ്ഞു മാർക്സ് കാൽക്കുലേറ്റ് ചെയ്യുവാന്.
അപ്പോളാണ് അവളുടെ നെക്സ്റ്റ് ചോദ്യം "എനിക്ക് ഇന്ന് ഒപ്റ്റിക്സ് എക്സാം ആണ് കാൽക്കുലേറ്റർ തരുമോന്നു "
അപ്പോളാണ് അവളുടെ നെക്സ്റ്റ് ചോദ്യം "എനിക്ക് ഇന്ന് ഒപ്റ്റിക്സ് എക്സാം ആണ് കാൽക്കുലേറ്റർ തരുമോന്നു "
' ഇതാ എടുത്ത് പോ' ഞാൻ കാൽക്കുലേറ്റർ അവൾക്ക് മുന്നിലേക്ക് വച്ച് കൊടുത്തു.
ഞാൻ നേരെ ജനലിലൂടെ പുറത്തോട്ട് നോക്കി പ്രകൃതി ഭംഗി ആസ്വദിക്കാൻ തുടങ്ങി. അല്ലേലും പരീക്ഷ സമയത്തു ജനലിനരികിൽ ഇരുന്നാൽ ആണല്ലോ പ്രകൃതിക്ക് ഇത്രയും സൗന്ദര്യമുണ്ടെന്ന് മനസിലാക്കാൻ കഴിയുക.
അപ്പോളാണ് ഒരു ചുള്ളൻ ചെക്കൻ കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് വരുന്നത് കണ്ടത്. 'ങേ.... ഇതാരാ അതും നമ്മുടെ കോളേജിലേക്ക് ?' മനസ്സിൽ നൂറ് നൂറ് സംശയങ്ങൾ കടന്നു വന്നു.
'എന്തായാലും തൊട്ടടുത്ത ഐ ടി കമ്പനിയിൽ ഉള്ള ആരുമല്ല. അങ്ങനാണേൽ ഞാൻ അറിയാതിരിക്കുമോ ? എക്സാം ഹാളിൽ നിന്നും ഒന്ന് പുറത്തു കടന്നാൽ അറിയാമായിരുന്നു. അയാൾ കണ്ണിൽ നിന്നും മറയുംതോറും ഞാൻ ജനലിലൂടെ എത്തിയെത്തി നോക്കികൊണ്ടിരുന്നു. സാറിന്റെ കയ്യിൽ ഇരുന്ന വൈറ്റ് ബോർഡ് മാർക്കർ എന്റെ തലയിൽ പതിച്ചപ്പോൾ ആണ് എനിക്ക് പരിസരബോധം ഉണ്ടായത്.

ലാസ്റ്റ് ബെൽ അടിച്ചപ്പോൾ ആൻസർ ഷീറ്റും കൊടുത്തു ഞാൻ പി ടി ഉഷയെക്കാളും സ്പീഡിൽ താഴേക്കോടി. ഞാൻ ചെല്ലുമ്പോൾ അയാൾ സെക്യൂരിറ്റിയോട് സംസാരിക്കുവായിരുന്നു. ഞാൻ മുഖത്തുനോക്കാതെ അവരെ കടന്നു മുന്നോട്ട് പോയി.
"ഹേയ് അപർണ " പെട്ടന്നായിരുന്നു പുറകിൽ നിന്നുള്ള വിളി.
"ഹേയ് അപർണ " പെട്ടന്നായിരുന്നു പുറകിൽ നിന്നുള്ള വിളി.
'ങേ എന്റെ പേര് വിളിക്കുന്നു. മോളേ..... മനസ്സിൽ ലഡു പൊട്ടി ' ഞാൻ മുഖത്തു ഒരു കൃത്രിമ ഗൗരവം വരുത്തി തിരിഞ്ഞു നോക്കി.
"ഇവിടെ വാ. താനല്ലേ അപർണ?"
'കർത്താവേ ദേ മലയാളം.....' മോളേ മനസ്സിൽ ഒരായിരം ലഡു പൊട്ടി.
ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.
"എന്നെ അറിയാമോ ?"
"എന്നെ അറിയാമോ ?"
ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലകുലുക്കി.
"എന്നാൽ അറിയണ്ട. തന്റെ കോളേജ് ഐഡി കാർഡ് എവിടെ?"
ഇയാൾ എന്തിനാ ഇതൊക്കെ ചോദിക്കുന്നേ എന്നോർത്തു ഞാൻ ബാഗിൽ ഐഡി കാർഡ് തിരഞ്ഞു.
'അയ്യോ കാണുന്നില്ലാലോ. എവിടെ പോയി ?'
"കാണില്ല '' പെട്ടന്നയാൾ പോക്കറ്റിൽ നിന്നും ഐഡി കാർഡ് എടുത്ത് എനിക്ക് നേരെ നീട്ടി.
"ഇത് എനിക്ക് ഹോസ്പിറ്റലിൽ നിന്നും കിട്ടിയതാ. പ്രിൻസിപ്പാൾനെ ഏല്പിക്കാൻ അറിയാഞ്ഞിട്ടല്ല വെറുതെ പ്രോബ്ലം ഉണ്ടാക്കേണ്ട എന്നോർത്തിട്ടാണ്. ഇനിയെങ്കിലും ഇതൊക്കെ ശ്രദ്ധിക്കണം മനസ്സിലായോ ?"
അപ്പോളാണ് ഞാൻ അയാളുടെ കഴുത്തിൽ ഉള്ള ഐഡി കാർഡ് ശ്രദ്ധിക്കുന്നത്.
'ദൈവമേ നമ്മുടെ ഹോസ്പിറ്റലിലെ സ്റ്റാഫ്... '
'ദൈവമേ നമ്മുടെ ഹോസ്പിറ്റലിലെ സ്റ്റാഫ്... '
'സോറി സർ ' ഞാൻ ഐഡി കാർഡ് വാങ്ങിച്ചു പറഞ്ഞു.
"ശരി പോയിക്കോളൂ ".
ഫസ്റ്റ് ഇമ്പ്രെഷൻ തന്നെ നല്ല ബെസ്ററ് ഇമ്പ്രെഷൻ ആയ സങ്കടത്തിൽ ഞാൻ നടന്നു.
പിറ്റേന്ന് ഹോസ്പിറ്റലിൽ ചെന്ന് ഞാൻ നേരെ അയാളുടെ റൂമിലേക്ക് നടന്നു.
"ഇതാരാ അപർണയോ ? തനിക്ക് ഇന്ന് ഇവിടെയാണോ പോസ്റ്റിങ്ങ് ?" എന്നെ കണ്ട ഉടനെ അയാൾ ചോദിച്ചു.
"ഇതാരാ അപർണയോ ? തനിക്ക് ഇന്ന് ഇവിടെയാണോ പോസ്റ്റിങ്ങ് ?" എന്നെ കണ്ട ഉടനെ അയാൾ ചോദിച്ചു.
'അതെ സർ' ഞാൻ വിനയത്തോടെ പറഞ്ഞു. (ഞാൻ ചോദിച്ചു വാങ്ങിയ പോസ്റ്റിങ്ങ് ആണെന്ന് എനിക്കല്ലേ അറിയൂ )
"ശരി കയറി വാ. ഇരിക്ക് " അയാൾ പറഞ്ഞു.
'താങ്ക് യു സർ '. ഞാൻ അവിടെ ഇരുന്നു.
"അപർണ കാസർഗോഡ് ആണല്ലേ ?" അല്പനേരത്തെ മൗനത്തിനു ശേഷം അയാൾ ചോദിച്ചു.
'അതെ. സർ എവിടെയാണ് ?'
" പാലക്കാട്. പിന്നെ സർ എന്നൊന്നും വിളിക്കണ്ടാട്ടൊ. എന്റെ പേര് ജിതിൻ. വേണെങ്കിൽ ജിത്തു ഏട്ടാന്ന് വിളിച്ചോളൂ "
ഞാൻ ശരി എന്ന അർത്ഥത്തിൽ ഒന്ന് ചിരിച്ചു. വൈകാതെ ഞങ്ങൾ നല്ല കൂട്ടായി. പഠിക്കേണ്ട കാര്യങ്ങളിൽ ഒക്കെ ജിത്തു ഏട്ടൻ എന്നെ നന്നായി സഹായിച്ചു. വേണമെങ്കിൽ അങ്ങേരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഞാൻ നന്നായി പഠിക്കാൻ തുടങ്ങി എന്നും പറയാം.
പെട്ടന്ന് ഒരു ദിവസം ജിത്തു ഏട്ടൻ വന്ന് എന്നോടൊരു കാര്യം പറഞ്ഞു.
"അപ്പു ഇന്ന് വൈകിട്ട് എന്റെ കൂടെ വീട്ടിലേക്ക് വരണം. ഒരു കാര്യമുണ്ട്. "
പെട്ടന്ന് ഒരു ദിവസം ജിത്തു ഏട്ടൻ വന്ന് എന്നോടൊരു കാര്യം പറഞ്ഞു.
"അപ്പു ഇന്ന് വൈകിട്ട് എന്റെ കൂടെ വീട്ടിലേക്ക് വരണം. ഒരു കാര്യമുണ്ട്. "
'ങേ ഞാനോ. ഞാനെങ്ങും വരത്തില്ല. ' ഞാൻ പറഞ്ഞു.
"നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഞാൻ കൊല്ലാനൊന്നുമല്ല കൊണ്ട് പോകുന്നത്. വന്നേ പറ്റൂ ഇല്ലെങ്കിൽ ഞാൻ പിന്നെ മിണ്ടില്ല. "
'ദൈവമേ ഇപ്പോ എന്ത് ചെയ്യും ? എന്തിനാവും ഇയാൾ എന്നെ വീട്ടിലോട്ട് വിളിക്കുന്നെ ' എന്റെ നെഞ്ചിടിപ്പ് കൂടി.
അന്ന് വൈകിട്ട് മനസില്ലാ മനസ്സോടെ ഞാൻ ജിത്തു ഏട്ടന്റെ കൂടെ ചെന്നു.
വീട് നന്നായി അലങ്കരിച്ചിട്ടുണ്ടായിരുന്നു. ജിത്തു ഏട്ടൻ എന്നെയും കൂട്ടി അകത്തേക്ക് ചെന്നു. ഞാൻ ഒന്നും മനസിലാകാതെ പകച്ചു നിന്നു.
"അമ്മേ.... അനു..... ഒന്നിങ്ങു വന്നേ." ജിത്തു ഏട്ടൻ അകത്തേക്ക് നോക്കി വിളിച്ചു.
അടുക്കളയിൽ നിന്നും രണ്ടുപേർ ഇറങ്ങി വന്നു. അവരോടായി ജിത്തു ഏട്ടൻ പറഞ്ഞു "ഇതാണ് അപ്പു ഞാൻ പറയാറില്ലേ ".
ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"അപ്പൂന് മനസ്സിലായോ ഇത് എന്റെ അമ്മ പിന്നെ ഇത് അനു എന്റെ വൈഫ് ആണ്. "
"അപ്പൂന് മനസ്സിലായോ ഇത് എന്റെ അമ്മ പിന്നെ ഇത് അനു എന്റെ വൈഫ് ആണ്. "
'കർത്താവേ......ഇങ്ങേരൊന്നു കെട്ടിയതാണോ...... !
പറഞ്ഞത് ഒരല്പം ഉറക്കെ ആയി പോയോന്നൊരു സംശയം, മൂന്ന് പേരും എന്റെ മുഖത്തേക്ക് നോക്കി.
പറഞ്ഞത് ഒരല്പം ഉറക്കെ ആയി പോയോന്നൊരു സംശയം, മൂന്ന് പേരും എന്റെ മുഖത്തേക്ക് നോക്കി.
"ഇന്ന് എന്റെ മോളുടെ ഒന്നാം പിറന്നാൾ ആണ്. അതിനാണ് ഞാൻ അപ്പുനെ വീട്ടിലേക്ക് ക്ഷണിച്ചത്. "
' ങേ അപ്പോ കൊച്ചും ഉണ്ടായിരുന്നോ ' ഞാൻ മനസ്സിൽ ചോദിച്ചു.
" ഓ ഞാൻ അനുനേം മോളേം പറ്റി അപ്പുനോട് പറഞ്ഞിട്ടില്ല അല്ലേ. നേരിട്ട് പരിചയപെടുത്താം എന്ന് വിചാരിച്ചിട്ടാണ് ഞാൻ പറയാഞ്ഞത്. ഇന്നെന്തായാലും അപ്പു സെലിബ്രേഷൻ ഒക്കെ കഴിഞ്ഞു പോയാൽ മതി. ഇവിടെ ഞങ്ങൾക്ക് അധികം ഫ്രണ്ട്സും റിലേറ്റീവ്സും ഒന്നുമില്ല. " അങ്ങേരു പറയുന്നതൊന്നും എന്റെ ചെവിയിൽ പോയില്ല.
'ദൈവമേ ഇങ്ങേരെ ആണോ ഞാൻ ഇത്രേം കാലം വായും നോക്കി നടന്നത്. എന്നാലും ഒരു വാക്ക് പറയായിരുന്നു എന്നോട്. കണ്ടാൽ പറയുവോ ഒന്ന് കെട്ടിയിട്ട് ഒരു കൊച്ചും ഉണ്ടെന്ന്. ' ഞാൻ എന്നോട് തന്നെ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.
"എന്ത് പറ്റി അപ്പു ?" ജിത്തു ഏട്ടൻ ചോദിച്ചു.
ഓ ഇനി ഇതിൽ കൂടുതൽ എന്നാ പറ്റാനാ. ആരോടേലും പറയാൻ പറ്റുമോ ഈ പ്ലിങ്ങിയ കഥ. ചിലപ്പോൾ ഇങ്ങേരായിരിക്കും സന്തൂർ ഡാഡി......
ഞാനൊരു പ്ലിങ്ങിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മനസ്സിൽ വിചാരിച്ചു തലയിൽ കൈയ്യും വെച്ചു അവിടെയിരുന്നു .......... !
അപർണ

super...appu 👌 👌 👌
ReplyDelete