Slider

ഹൃദയമില്ലാത്ത പ്രണയം

0

ഹൃദയമില്ലാത്ത പ്രണയം
------------------------------------------
ഞാൻ അവളുടെ കവിളിൽ മെല്ലെ തലോടികൊണ്ടിരുന്നു ..അവൾ നല്ല ഉറക്കത്തിൽ ആണ് ,ആശുപത്രിയുടെ മണം എന്റെ ഉറക്കം കെടുത്തിയിട്ട് കുറെ ആയി ...പേടിയാണ് ഉറങ്ങാൻ, ഉറങ്ങിയാൽ അവളെ കൊണ്ട് പോയാലോ .
"നിന്നെ ഡോക്ടർ വിളിക്കുന്നു " ചുമലിൽ തട്ടിക്കൊണ്ടു സുഹൃത്താണ് പറഞ്ഞത്
ഞാൻ അവനെ നോക്കി ..."വേഗം ചെല്ലൂ ..അത്യവശ്യമാണെന്നു പറഞ്ഞു "
ഞാൻ കണ്ണ് തുടച്ചുകൊണ്ട് വേഗത്തിൽ പുറത്തേക്കു നടന്നു ...ഡോക്ടറുടെ ക്യാബിനകത്ത് കയറിയപ്പോൾ വേറെ ആരോ ഒരാൾ കൂടെയുണ്ട് ..ഡോക്ടർ എന്നെ നോക്കി കൊണ്ട് പറഞ്ഞു
"..ഒരു ആക്സിഡന്റ് കേസ് വന്നിട്ടുണ്ട് ..ബ്രെയിൻ ഡെത്ത് ആണ് ..ആ കുട്ടി ഓർഗൻ ഡോണറ്റ് ചെയ്യാൻ സമ്മത പത്രം നൽകിയ കുട്ടിയാണ് ..കുറച്ചു ഫോര്മാലിറ്റി ഉണ്ട് എന്നാലും ആ കുട്ടിയുടെ ഹൃദയം ഇയാളുടെ ഭാര്യക്ക് ഒരു ജീവിതം കൊടുക്കും ..ഉടനെ തന്നെ ഒപ്പേറഷന് തയ്യാറാവണം ..ബാക്കിയുള്ള കാര്യങ്ങൾ ഞാൻ അറിയിക്കാം .."
പിന്നെയെല്ലാം ...പെട്ടന്നായിരുന്നു,..എന്റെ പ്രാർത്ഥന ദൈവം കേട്ടു ..അത്രയ്ക്ക് മനമുരുകി പ്രാർത്ഥിച്ചിട്ടുണ്ട് ജീവിച്ചു കൊതി തീരും മുന്നെയാണ് .അസുഖം ഞങ്ങൾക്കിടയിൽ വില്ലനായത് ..അസുഖം ഹൃദയത്തിനാണ് എന്നറിഞ്ഞപ്പോൾ ഒരു മരവിപ്പായിരുന്നു ..
അവളെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയപ്പോൾ ..ഞാൻ ആലോചിക്കുക ആയിരുന്നു ആരായിരിക്കും ആരുടേതായിരിക്കും ആ ഹൃദയം ..
"എടാ ..ഇതാണ് ആ കുട്ടി " സുഹൃത്ത് ..മൊബൈൽ ഫോൺ എന്റെ നേർക്ക് നീട്ടികൊണ്ടു പറഞ്ഞു
"നിനക്ക് അങ്ങനെ കിട്ടി ..."
"അതൊക്കെ ഉണ്ട് ..നീ കണ്ടോ പക്ഷെ ഭാര്യയെ കാണിക്കണ്ട .."
ഞാൻ അവന്റെ മൊബൈൽ വാങ്ങി ..ഫോട്ടോ നോക്കി ..നെഞ്ചിൽ ഒരു പിടച്ചിൽ .ഹൃദയം നിന്നപോലെ തോന്നി ഞാൻ മൊബൈൽ അവനു തിരിച്ചുകൊടുത്തു വേഗത്തിൽ പുറത്തേക്കു നടന്നു
ആൻസി ...ഞാൻ മനസ്സിൽ പറഞ്ഞു ..ഞാൻ എന്നാണ് അവളെ കണ്ടത് .കൃത്യമായി ഓർമയില്ല . ..പക്ഷെ ഓർമ്മയിൽ മായാത്ത ഒരു കാഴ്ചയുണ്ട്
ബൈക്കിൽ ഓഫീസിലേക്ക് വരുമ്പോൾ ആണ് ഞാൻ അത് കാണുന്നത് റോഡിൽ .നാലഞ്ചു ആളുകൾ കൂടി നിൽക്കുന്നു .നടു റോഡിൽ ഒരു വൃദ്ധൻ ഏതോ വണ്ടി തട്ടി കിടക്കുകയാണ് ..രക്തം വാർന്ന് റോഡിൽ തളം കെട്ടി കിടക്കുന്നുണ്ട് ..ഞാൻ ഒന്ന് വലിഞ്ഞു ശരിക്കുമോന്നു നോക്കി അറിയുന്ന ആരുമല്ല ..മെല്ലെ ബൈക്ക് മുന്നോട്ടു എടുക്കാൻ ശ്രമിക്കുമ്പോഴാണ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ഒരു ബസിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി ഓടി വരുന്നത് കണ്ടത് ..
അവളുടെ മുഖത്തെ ഭാവം കണ്ടാപ്പോൾ അവളുടെ ആരോ ആണ് കിടക്കുന്നത് എന്നു എനിക്ക് തോന്നി ..അവൾ ഓടി അയാളുടെ അരികിൽ ഇരുന്നു പിന്നെ നെഞ്ചിൽ മെല്ലെ തല ചേർത്തുകൊണ്ട് ഹൃദയ മിടിപ്പ് നോക്കുന്നത് കണ്ടു ..പിന്നെ ഷാൾ കൊണ്ട് അയാളുടെ തലയിലെ മുറിവിൽ കെട്ടി ..പിന്നെ സഹായത്തിനായി ചുറ്റും നോക്കി ..
അത് കണ്ടപ്പോൾ എന്നിലെ മനുഷ്യ സ്നേഹി ഉണർന്നു ..ഞാൻ വണ്ടി സൈഡ് ആക്കി ഓടി അവളുടെ അരികിലെത്തി ..അയാളെ മെല്ലെ പിടിച്ചുയർത്തി .പിന്നെ അതിലെ പോയ ഓട്ടോ കൈകാണിച്ചു നിർത്തി ഞാനും അവളും അയാളെ ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി ..
പോകുന്ന വഴിയിൽ ഞാൻ സംസാരിക്കാൻ ചെറിയ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല .അങ്ങനെ .അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു ..അയാളെ അകത്തേക്ക് കൊണ്ട് പോയതും ഞാൻ അവളുടെ മുന്നിലേക്ക് മാറി നിന്നു കൊണ്ട് ചോദിച്ചു ..
"പേടിക്കാൻ ഒന്നും ഇല്ലന്ന് തോന്നുന്നു ,അല്ല കുട്ടിയുടെ ആരാണ് അത് "
അവൾ ബാഗിൽ നിന്നും കർച്ചീഫ് എടുത്തുകൊണ്ടു കയ്യിലെ ബ്ലഡ് എല്ലാം തുടച്ചുകൊണ്ട് എന്നെ നോക്കി "
"എന്റെ ആരും അല്ല ..വഴിയിൽ കിടക്കുന്നത് കണ്ടപ്പോൾ എത്തിച്ചു അത്രയേ ഉള്ളു "
ഞാൻ കുറച്ചു നേരം അങ്ങനെ നിന്നുപോയി ...ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ ..ആണായ ഞാൻ പോലും മടിച്ചു നിന്നതാണ്
"എനിക്ക് എക്സാം ഉണ്ട് ..ഞാൻ പോവാണ് ട്ടോ ..ഇല്ലെങ്കിൽ എഴുതാൻ പറ്റില്ല " പറഞ്ഞു കൊണ്ട് അവൾ മെല്ലെ നടന്നു നീങ്ങി ..
അവൾ നടന്നു മറയുന്നത് വരെ ഞാൻ അങ്ങനെ നോക്കി നിന്നു,.എല്ലാം കഴിഞ്ഞു .ഓഫീസിലേക്ക് പോകുന്ന സമയത്തെല്ലാം എന്റെ മനസ്സിൽ അവൾ ആയിരുന്നു ..അവൾ ആരാണെന്നോ പേര് എന്താണെന്നോ പോലും ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല ..
ഞാൻ അവളെ പിന്നീട് കാണുന്നത് ..കുറച്ചു മാസങ്ങൾക്ക് ശേഷം ആണ് ..അതും മറ്റൊരു വ്യത്യസ്ത കാഴ്ചയോടെ ..ഞാൻ സിറ്റിയിലെ ഒരു കഫെയിൽ കാപ്പചീനൊ ..നുണയുമ്പോഴാണ് അവൾ അവിടേക്കു കയറി വരുന്നത് കണ്ടത് ..എന്നെ അത്ഭുത പെടുത്തിയ കാഴ്ച അതായിരുന്നില്ല ..അവളുടെ കൂടെ മുഷിഞ്ഞ നാറിയ വസ്ത്രങ്ങൾ എല്ലാം ധരിച്ച പത്തോളം തെരുവ് കുട്ടികൾ
അവൾ ഒരു കോർണറിലേ ഒരു ടേബിളിന്റെ അടുത്തു പോയി നിന്നു ..കൂടെ ഉണ്ടായിരുന്ന കുട്ടികളെ എല്ലാം അവിടെ ഇരുത്തി കൊണ്ട് ..അവൾ ഒരു ചെയർ വലിച്ചു അവരുടെ അടുത്തിരുന്നു ..
എല്ലാവർക്കും കാപ്പച്ചിനോയും ..ചോകൊലെറ്റ് കേക്കും ..ഓർഡർ ചെയ്തു ..ഇതെല്ലം നോക്കി ഇരുന്നപ്പോഴാണ് ഒരു വെയ്റ്റർ അവിടെ അവളുമായി തർക്കിക്കുന്നത് ഞാൻ കണ്ടത് ..ഞാൻ മെല്ലെ എഴുനേറ്റു അവരുടെ അടുത്തേക്ക് നടന്നു ..
ഞാൻ കാര്യം ചോദിച്ചപ്പോൾ ..ഇതുപോലുള്ള കുട്ടികളെ അവിടെ ഇരുത്തിയാൽ നല്ല കസ്റ്റമേഴ്സ് അവിടേക്കു വരില്ലത്രെ ..ഞാൻ വെയ്റ്റർ മെല്ലെ പറഞ്ഞു വിട്ടു ..അവളെ നോക്കി ചിരിച്ചു ..
"എന്നെ അറിയുമോ ..നമ്മൾ ഒരിക്കൽ ഒരാളെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു "
അവൾ ചിരിച്ചുകൊണ്ട് എഴുനേറ്റു .."ഓർമയുണ്ട് ഞാൻ ഈവെനിംഗ് അവിടെ പോയിരുന്നു പിന്നെ ..ഇന്ന് എന്റെ ഫസ്റ്റ് സാലറി കിട്ടി അതൊന്നു ആഘോഷിക്കാൻ തീരുമാനിച്ചു ..അങ്ങനെ വന്നതാ "
ഞാൻ കണ്ണ് മിഴിച്ചുകൊണ്ടു അവളെ നോക്കി ..
"അതെ ..അവര് പറയുന്നതിലും കാര്യമുണ്ട് ..ഇങ്ങനെയുള്ള ആളുകൾ വന്നാൽ ..നല്ല കസ്റ്റമേഴ്സ് ഒന്നും ഇവിടെ വരില്ല ..ഇതിന്റെ ക്ളാസ് .അത് ഇല്ലാതാവും " ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു ..
അവൾ ഒന്നും പറഞ്ഞില്ല ..ചെറുതായി ഒന്ന് ചിരിച്ചു പിന്നെ കസേരയിൽ അമർന്നിരുന്നുകൊണ്ട് പറഞ്ഞു ."സാർ .പോയ്കൊള്ളു ..ഞങൾ ഇപ്പോൾ ഇറങ്ങും ."
അവൾ തിരിഞ്ഞുകൊണ്ടു ...കുട്ടികളോട് സംസാരിയ്ക്കാൻ തുടങ്ങി ...ഞാൻ മെല്ലെ എന്റെ സീറ്റിലേക്ക് മടങ്ങി വേണ്ടായിരുന്നു അങ്ങനെ പറയേണ്ടായിരുന്നു എന്നൊരു തോന്നൽ ...അപ്പോഴാണ് മനസ്സിലേക്ക് വന്നത്,
അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല ...അവളുടെ പ്രീതി നേടുന്നതിന് പകരം ഞാൻ അവളെ വേദനിപ്പിക്കുയാണ് ചെയ്തത് ..എന്നൊരു തോന്നൽ എന്നെ അലട്ടി കൊണ്ടേ ഇരുന്നു ,
ഇനി അവളെ കാണുകയാണെങ്കിൽ ഒരു സോറി പറയണം ..അവളെ പരിചയപ്പെടണം ഞാൻ ഉറപ്പിച്ചു ..പക്ഷെ എങ്ങനെ എവിടെ വെച്ച് കാണുമെന്ന കാര്യത്തിൽ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല ..
കാലം അവളെ പിന്നെയും എന്റെ മുന്നിൽ എത്തിച്ചു ..അന്ന് ഞാൻ അവസരം മുതലെടുത്തു ..അവളെ പരിചയപെട്ടു ..പരിചയം പിന്നെ പ്രണയത്തിലേക്ക് വഴിമാറി ..എനിക്ക് അവൾ അദ്ഭുതമായിരുന്നു ..നന്നായി ചിന്തിക്കുന്ന ..ദേഷ്യപ്പെടാത്ത ..അപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു പെൺകുട്ടി ..ഞാൻ എത്ര വഴക്കിട്ടാലും ചിത്ത പറഞ്ഞാലും ഒരു ചിരിയിൽ എന്നെ മയക്കുന്ന എന്റെ മാത്രം സുന്ദരി
പ്രണയം ..വിവാഹത്തിലേക്ക് നീങ്ങി കൊണ്ടിരുന്നപ്പോഴാണ് ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നം ഉണ്ടാവുന്നത് .
അവൾ അവളുടെ ഒരു വൃക്ക ദാനം ചെയ്യാൻ തിരുമാനിച്ചുപോലും ...അവൾ സന്തോഷത്തോടെ എന്റെ അടുത്ത് വന്നു പറയുമ്പോഴാണ് ഞാൻ അറിയുന്നത് ..
"നിനക്കെന്താ വട്ടുണ്ടോ ...ഞാൻ സമ്മതിക്കില്ല "ഞാൻ അവളുടെ നേരെ നിന്നുകൊണ്ട് പറഞ്ഞു ..
"ഞാൻ സമ്മതിച്ചു ..പേപ്പർ ഒപ്പിട്ടു ..ടെസ്റ്റും ചെയ്തു .." അവൾ വിക്കി വിക്കി പറഞ്ഞു
ഞാൻ മറുപടി കൊടുത്തത് കൈകൊണ്ടാണ് ...കവിളിൽ തന്നെ കൊടുത്തു ...അവൾ അടികൊണ്ടു നിലത്തിരുന്നുപോയി ..അൽപ സമയം ഞങ്ങൾ ഒന്നും മിണ്ടിയില്ല ..പിന്നെ ഞാൻ അവളെ നോക്കി ചോദിച്ചു
"നീ ഉറപ്പിച്ചോ ..."
അവൾ ഒന്നും പറഞ്ഞില്ല . മുറിഞ്ഞ ചുണ്ട് ..കൈപ്പത്തിയുടെ പുറം ഭാഗം കൊണ്ട് തുടച്ചുകൊണ്ട് എന്നെ നോക്കി ..
"നീ ..എന്തെങ്കിലും ഒന്ന് പറയൂ ...എന്നോട് പറയാതെ വാക്ക് കൊടുക്കാൻ ആര് പറഞ്ഞു ..ശരി വാക്കല്ല മാറ്റാവുന്ന കാര്യമല്ലേ ...നീ വിളിച്ചു പറയു ..പറ്റില്ലെന്ന് .."
അവൾ നിസ്സഹായതയോടെ എന്നെ നോക്കി ..."ഞാൻ ഇ അവസരത്തിൽ കൈ വിട്ടാൽ അവർക്കു വേറെ ഒരു വഴിയും ഉണ്ടാവില്ല ..ഇപ്പോൾ തന്നെ ക്രിട്ടിക്കൽ ആണ് ..പിന്നെ അവരുടെ സാമ്പത്തിക സ്ഥിതിയും അത്ര നല്ലതല്ല "
"നീ ആരാണ് മദർ തെരേസയോ ...നീ വൃക്ക കൊടുത്തു ആരെയും രക്ഷിക്കേണ്ട ..അതിനൊക്കെ വേറെ ആളുണ്ടാവും ..നിനക്ക് ഒരു ആവശ്യവും വന്നാൽ ആരും ഉണ്ടാവില്ല .."
അവൾ എന്റെ കൈ പിടിച്ചു ..."പാവങ്ങൾ അല്ലെ അവർ ..ഒന്നും തിരിച്ചു കിട്ടാൻ അല്ലല്ലോ നമ്മൾ ഒരാളെ സഹായിക്കുന്നെ .."
ഞാൻ അവളുടെ കൈ തട്ടി മാറ്റി .."ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ...നീ ആ വഴിക്കു ചിന്തിക്കുക ആണെങ്കിൽ എനിക്ക് ഇ ബന്ധം മുന്നോട്ടു കൊണ്ട് പോവാൻ താല്പര്യം ഇല്ല "
അവളെ വിട്ടു പോരുമ്പോൾ അവൾ വിളിക്കുമെന്നും തിരുമാനം മാറ്റുമെന്നും കരുതിയിരുന്നു ...പക്ഷെ ഒന്നും ഉണ്ടായില്ല ...പിന്നെ ഒരു ബന്ധവും ഉണ്ടായിട്ടില്ല ..അവൾ ഇടയ്ക്കിടെ വിളിക്കുമെങ്കിലും ഞാൻ ഫോൺ എടുക്കാറുണ്ടായിരുന്നില്ല ...അല്ലെങ്കിലും എന്നെ അനുസരിക്കാത്ത ഒരു കുട്ടി എന്തിനാണ് എനിക്ക് ....
ഫോൺ റിങ് ചെയ്തപ്പോഴാണ് ..ബോധം വരുന്നത് ..ഞാൻ മെല്ലെ ..ഫോൺ ചെവിയോട് ചേർത്തു .
".ഓപ്പറേഷൻ വിജയം ആണ് .. "
വിജയിച്ചത് ...ആര് തോറ്റത് ആര് ...
സ്നേഹപൂർവം
sanju calicut
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo