Slider

ഭീരു

0
Image may contain: 2 people, people standing
ഞാൻ ഒരു ഭീരുവാണ് ,ഉണ്ണി ഓർത്തു പോയി, എന്തിനാണ് അങ്ങനെ ഓർമിക്കുന്നത് .
നീ, ഭീരുവോ, ഉണ്ണിയുടെ മനസ് അവനോട്
തന്നെ ചോദിച്ച് തുടങ്ങി.
ഞാൻ ഭീരുവല്ല!
ഞാനെന്തിനാണ് ഭീരുവാകുന്നത്, നീ നിന്നോട് തന്നെ ചോദിച്ച് നോക്കൂ,
പത്ത് മാസം ഗർഭപാത്രത്തിൽ ചുമന്ന നിന്റെ അമ്മ എവിടെ ?
നീ ഗർഭ പാത്രത്തിൽ ഉരുവായ കാലം മുതൽ നിന്നെ പ്രതി സ്വപ്നങ്ങൾ നെയ്ത്
കൂട്ടിയ നിന്റെ അമ്മ എവിടെ.
നിന്റെ കൂടെയുണ്ടോ.ഉണ്ണീ നീ നിന്നിലേക്ക് മടങ്ങി പോകൂ.
നിന്റെ കൈ പിടിച്ച് നിന്റെ അമ്മ നടന്നിരുന്ന വഴികളിലേക്ക് തിരിച്ച് പോവുക നീ.
ഉണ്ണീ, നീ കണ്ണാടിയുടെ മുന്നിൽ നോക്കൂ ,
അവിടെ നിന്റെ പ്രതിബിംബം കാണാം. ആ പ്രതിബിംബത്തിനപ്പുറത്ത് രണ്ട് രൂപങ്ങൾ കാണാം. ആ പ്രതിബിംബങ്ങളിൽ നിന്നാണ് നീ
ഉരുവായത്.
ഓർമിച്ച് നോക്കൂ ...
ബാല്യത്തിൽ, കൗമാരത്തിൽ, യൗവ്വനത്തിൽ നിന്റെ അച്ഛനമ്മമാർ നിനക്ക് വേണ്ടി സഹിച്ചത് നീ ഓർക്കുന്നില്ലായിരിക്കാം.
നിന്റെ അമ്മയും അച്ഛനും തന്ന ഊർജമാണ് നീ.അവർ തന്ന പ്രകാശനാളമായിരുന്നു നിന്റെ പ്രതീക്ഷ,
എന്നാണ് ഉണ്ണീ ,അത് അസ്തമിച്ചത് .
ഓർക്കൂ, തിരിച്ച് പോവൂ...
കുറ്റബോധത്താൽ അവന്റെ ഉള്ള് നീറി പുകഞ്ഞു. സ്വയം ലജ്ജ തോന്നിയ നിമിഷത്തിൽ അവനാ തീരുമാനമെടുത്തു.
എന്റെ മാതാ പിതാക്കളെ തിരിച്ച് കൊണ്ട് വരിക
മാപ്പ്
ഹൃദയം കൊണ്ട്.
( വാൽകഷണം: ഉണ്ണി എന്ന കഥാപാത്രത്തിലൂടെ നമ്മെ ഓരോരുത്തരെയും തന്നെ ആണ് വെളിപ്പെടുത്തുന്നത്, ജീവിച്ചിരിക്കുന്ന
കാലത്ത് അച്ഛനമ്മമാരെ സ്നേഹിക്കൂ.)
സ്നേഹപൂർവ്വം
റിന്റു മനോജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo