ഇത് എന്റെ വിമര്ശന മനോഭാവമോ കുറ്റപ്പെടുത്താലോ അല്ല തിരിച്ചറിവാണ്....
കലാലയ ജീവിതം പ്രതിയേകിച്ചു കോളേജ് കാലഘട്ടം എല്ലാവരെയും ഒരുപോലെ നല്ലഒര്മകളില്ലെക്കും അനുഭവങ്ങളിലെക്കും കൂട്ടികൊണ്ടുപോകുന്ന ഒന്ന് ആണ്.പലപ്പോഴും എല്ലാവരെയും പോലെ ഞാനും അത് അസൂയയോടെ അത് കണ്ടാസ്വദിച്ചിട്ടുണ്ട്,കോളേജിൽ പഠിക്കാത്തതിനെ ഓർത്തു സ്വയം കുറ്റപെടുത്തിയിട്ടുണ്ട്.ജീവിതവ്യഗ്രതയിൽ അല്ലെങ്കിൽ കലചക്രത്തെ എളുപ്പം കൈപ്പിടിയിൽ ഉള്ള ആവേശത്തിൽ നഷ്ട്ടപെട്ടുപോയ ഏറ്റവും മനോഹരമായ സമയം ആയിരുന്നു ഞാൻ നഷ്ടപ്പെടുത്തിയ എന്റെ കോളേജ് വിദ്യാഭാസം.അതിനെ ഒരിക്കലും മറ്റെന്തു നേട്ടത്തിന്റെ തുലാസുകൊണ്ടും എനിക്കു ഒരുപോലെയാകാൻ കഴിയില്ല.എനിക്കെന്നല്ല സാഹചര്യം കൊണ്ട് കോളേജ് വിദ്യാഭ്യാസം വേണ്ടന്നുവെച്ച ആർക്കും.
പക്ഷെ ഇന്ന് സായാഹ്നത്തിൽ ഞാൻ കണ്ടറിഞ്ഞ ഒരു സംഭവം നമ്മുടെ വിദ്യാഭാസ രീതിയോട് സംസ്കാരത്തോടു അവജ്ഞ ഉണ്ടാക്കുന്ന ഒന്നാണ്..ഒരുകൂട്ടം വിദ്യാത്ഥികൾ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി തെരുവിൽ മുറവിളി കൂട്ടുന്നു ,എല്ലാവരും ഇരുപതോ അതിൽ കുറവോ പ്രായം ഉള്ളവർ,ആർക്കുവേണ്ടി,എന്തിനുവേണ്ടി ഏതു തത്വശാത്രത്തിനു വേണ്ടി, ഇ ചോദ്യങ്ങൾ എന്നെ സമകാലിക വിദ്യാഭാസ രീതിയോട് വെറുപ്പ് ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നു.ഇവിടെ ഒരു വിദ്യാർത്ഥി സംഘടനകളുടെയും ലക്‌ഷ്യം ജനനമ അല്ല,അത് അവരുടെ വളർച്ചയുടേം നിലനില്പിന്റെയും പ്രശനം മാത്രമാണ്.(എല്ലാവരും അങ്ങനെ എന്നല്ല പക്ഷെ കൂടുതലും അങ്ങനെയാണെന്ന് വിശ്വസിക്കാതിരിക്കാനും വയ്യ)
എത്ര വിദ്യാർഥികൾ ഉണ്ടാകും ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ ലക്ഷ്യംകളെ കുറിച്ചും മിഷൻ,മാനിഫെസ്റ്റോ,വിഷൻ എന്നിവയെ കുറിച്ചും പൂർണമായും മനസിലാക്കിയിട്ടുള്ളത്.വളരെ ചുരുക്കം ആളുകളെ അക്കൂട്ടത്തിൽ ഉണ്ടാവു,
ശരിക്കും ഇ ഒരു തിരിച്ചറിവിനെ അല്ലെങ്കിൽ ഇച്ഛാശക്തിയെ നേടാനുള്ള ഒരു ഉപാധി അല്ലെ വിദ്യാഭാസം.ഇത് വിദ്യാര്ഥികളാക്കു നല്കാൻ സാധിക്കാത്തിടത്തോളം നമ്മുടെ രീതി പരാജയം അല്ലെ,ശരിക്കും അദ്ധ്യാപകരും മാനേജ്മെന്റും രാഷ്ട്രീയ നേതാക്കളും ഇതിനു ഉത്തരവാദികൾ അല്ലെ ഒരു പരിധിവരെ?സിലബസ് പഠിപ്പിക്കുക,പരീക്ഷ പാസ് ആകുക,ഇത് മാത്രമാണ് വിദ്യാഭാസം എങ്കിൽ സമൂഹത്തിനു ലഭിക്കുക വ്യക്തികളെ ആയിരിക്കില്ല,പകരം ചിന്തിക്കാനും യുക്തി പരമായ തീരുമാനം എടുക്കാനും കഴിവില്ലാത്ത ഒരുപറ്റം മൃഗ വാസന നിറഞ്ഞ മനുഷ്യരെ പോലെ സാദൃശ്യം ഉള്ള രൂപങ്ങളെ ആയിരിക്കും.
അങ്ങനെയെങ്കിൽ ഇവിടെ ഡൽഹി സംഭവം ആവര്തിക്കപ്പെട്ടേക്കാം,രാഷ്ട്രീയ,ജാതി കൊലപാതങ്ങൾ ആവര്തിക്കപ്പെട്ടേക്കാം.

വീണ്ടും ആവർത്തിക്കുന്നു കുറ്റപ്പെടുത്തലോ വിമര്ശനമോ അല്ല.എപ്പോളോ തോന്നിയ ഒരു ചെറിയ തിരിച്ചറിവാണ്.തെറ്റുകുറ്റങ്ങൾ തിരുത്തുക.
by: Justin varghese
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക