
ഒൻപതു വര്ഷങ്ങള്ക്കു മുൻപുള്ള ഒരു ജനുവരി മാസം.. ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയത്താണ് എന്റെ ഒരു ചേട്ടൻ വഴി റെയിൽവേയിൽ ഒരു ജോലി ഓഫർ വരുന്നത്... അവനു വന്നതാണ്.. പക്ഷെ അവനു പോകുവാൻ സാധിക്കാത്തതിനാൽ എന്നോട് പറഞ്ഞു... കേട്ടിട്ട് കുഴപ്പമില്ല എന്ന്.തോന്നിയത് കൊണ്ട് ഞാനും അവന്റെ ആകെയുള്ള i അളിയനും കൂടി പോകാൻ തീരുമാനിച്ചു..നാളെ രാവിലെ കോയമ്പത്തൂർ ചെല്ലണം... നാളെ തന്നെ ജോലിക്കും കയറണം.... ജോലി ചെയ്തോണ്ടിരുന്നിടത്തു അത്യവശ്യമായി അവധി പറഞ്ഞിട്ട് ഞാനും അളിയനും കൂടി അത്യാവശ്യം വേണ്ട സാധനങ്ങളും ബാഗിലാക്കി കോയമ്പത്തൂർക്ക് വിട്ടു... രാവിലെ ഒൻപതു മണി ആയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തി.... ഫോൺ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും... മക്കളേ എന്ന് നീട്ടി വിളിച്ചു കൊണ്ട് ഒരാൾ ഞങ്ങളുടെ മുൻപിലെത്തി.. ഞങ്ങൾ പരിചയപെട്ടു... അച്ചായന്റെ പേര് ജോജി.. ഏറിയാൽ ഒരു മുൻപത്തഞ്ചു വയസ്സ് കാണും... നമുക്ക് ഒരു ചായ കുടിക്കാം എന്നു പറഞോണ്ടു മുന്നിൽകണ്ട ടീഷോപ്പിലേക്കു കയറി.. കൂടെ ഞങ്ങളും...
മക്കളേ മൂന്നു ചായ....
ചായയുമായി ഒരു മലയാളി ചേട്ടൻ വന്നു... ഇതൊക്കെ നമ്മുടെ പിള്ളാരാന്നെ...
.. ചേട്ടൻ ഞങ്ങളെ നോക്കിയൊന്നു ചിരിച്ചിട്ട് അച്ചായനോട് ചോദിച്ചു.....
വണ്ടി കിട്ടിയില്ലേ അച്ചായാ..... ?
ഇല്ലടാ മക്കളേ... ഇന്ന് തരാമെന്നാ പറഞ്ഞേക്കുന്നെ...
ഞങ്ങളോടായി പറഞ്ഞു.. എന്റെ വണ്ടി സർവീസിന് കൊടുത്തതാ.... ഇന്നലെ തരാമെന്നു പറഞ്ഞു... ചെന്നപ്പോ..... അയ്യോ.. അച്ചായാ പണി തീർന്നില്ല ഇന്ന് തരാമെന്നു... നമ്മുടെ മലയാളി പിള്ളാരാന്നെ... അതുകൊണ്ടു ഞാൻ ഒന്നും പറഞ്ഞില്ല.... ഇന്ന് ഉച്ച കഴിയുമ്പോൾ കിട്ടും.... വണ്ടി കയ്യിലില്ലേൽ ഭയങ്കര ടെൻഷനാ എനിക്ക്... ചായ കുടിക്കുന്നതിനിടയിൽ അച്ചായൻ ജോലിയെ പറ്റി ഒരു ചെറു വിവരണം നടത്തി... ജോലി പാന്ററി മാനേജർ ട്രയിനിലെ പാൻട്രിക്കാർക്കു ട്രെയിനിൽ വിക്കുവാൻ വേണ്ട ഭക്ഷണ സാധനങ്ങൾ കൊടുക്കക..... ക്യാഷ് മേടിക്കുക അത് സുരക്ഷിതമായി കൊണ്ടുവരിക .... ക്യാഷ് എന്ന് പറഞ്ഞാൽ ചെറിയ തുകയല്ല . ഒരു ട്രിപ്പ് പോയിട്ട് വരുമ്പോളേക്കും ഒരു അമ്പതിനായിരം രൂപയോളം നിങ്ങളുടെ കയ്യിൽ kanum... അതിന്റെ റിസ്ക് നിങ്ങൾക്കായിരിക്കും .. നാലു വണ്ടിയാണ് ഞാൻ കോൺട്രാക്ട് എടുത്തേക്കുന്നെ . രണ്ടു വണ്ടിയിലേക്ക്....... ഒന്ന് ബാംഗ്ലൂർ.. .. തിരുവന. ന്തപുരം .... മറ്റേത് . ബാംഗ്ലൂർ... ചെന്നൈ... ഇതിലാണ് ഇന്ന് കേറേണ്ടതു നിങ്ങൾ ശമ്പളം .12000 രൂപ പിന്നെ family ടിക്കറ്റ് 3 എണ്ണം ..ഒരു സൈഡിലേക്ക് ..അത് നിങ്ങള്ക്ക് ഇഷ്ടമുള്ളവരെ കൊണ്ടുപോകാം ...ഇല്ലേൽ മറിച്ച്ചു വിക്കാം ...ടിക്കറ്റും ചോദിച്ചോണ്ടു ഇഷ്ട്ടം പോലെ ആൾക്കാര് വിളിക്കും ....ചെന്നൈ വണ്ടിയിൽ സിനിമാക്കാർ ഒക്കെ വിളിക്കും ..അവർക്കറിയാം നിങ്ങളുടെ കയ്യിൽ ടിക്കറ്റ് ഉണ്ടന്ന് ..ഒരാഴ്ച കഴിയുമ്പോൾ നിങ്ങൾക്ക് എല്ലാം മനസിലാകും
....ഞാനും അളിയനും സന്തോഷമായി ഇതെല്ലാം കേട്ടിരുന്നു ....ചായ കുടിച്ചിട്ട് ഞങ്ങൾ എണീറ്റു
....ചായയുടെ കാശ് മക്കൾ കൊടുത്തോളില്ലേ... ?
...ഓ...പിന്നെന്താ... .ഞാൻ പെട്ടന്ന് കാശ് കൊടുത്തു
....ഞങ്ങൾ പുറത്തോട്ടിറങ്ങി
.....നിങ്ങൾ ഒരു റൂം എടുത്തു ഒന്ന് ഫ്രഷ് ആകു കേട്ടോ .. ഞാൻ ഐഡന്റി കാർഡ് ശെരിയാക്കുന്ന സാറിനെ ഒന്ന് കണ്ടിട്ട് വരാം ...
അച്ചായൻ ഒരു ഓട്ടോ വിളിച്ചു .ഓട്ടോക്കാരൻ അണ്ണാച്ചിയോടു നളന്ദ ലോഡ്ജിൽ കൊണ്ട് വിടാൻ പറഞ്ഞു .....
.ഓട്ടോയിലിരിക്കുമ്പോൾ ... അളിയൻ എന്നോട് ചോദിച്ചു
എങ്ങനെയുണ്ട്..കാര്യങ്ങൾ ഒക്കെ....കേട്ടിട്ട് കുഴപ്പമില്ല അല്ലെ
..ഇല്ലന്ന് തോന്നുന്നു.. ഞാൻ പറഞ്ഞു.....
അണ്ണാ റൂം എത്തിയാച്....
ഓട്ടോക്കൂലിയും കൊടുത്തു ഞങ്ങൾ ലോഡ്ജിലെത്തി റൂമെടുത്തു ..ഡബിൾ റൂം 500 രൂപ ...750രൂപ കൊടുക്കണം ....250 രൂപ റൂം ചെക്ക് ഔട്ട് ചെയ്യുമ്പോൾ തിരികെ തരും .....ഞങ്ങൾ റൂമിലെത്തി .. ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോഴേക്കും അച്ചായൻ എത്തി ..കയ്യിൽ രണ്ടു വെള്ള പേപ്പറും ഉണ്ട് കുളിച്ചോ..... ?
ഇല്ല ഇന്ന് ഞാൻ പറഞ്ഞു
ബ്രെഷും, പേസ്റ്റും, സോപ്പും ഒക്കെ മേടിക്കണം ....അളിയൻ പറഞ്ഞ
താഴെ കടയുണ്ട് .. പോയിട്ട് വാ ...അതിനു മുൻപ്
ഈ പേപ്പറിൽ നിങ്ങളുടേ പേര്,
വൈഫിന്റെ പേര്, ..രണ്ടു മക്കളുടെ പേര് .,..പിന്നെ നിങ്ങടെ ഐഡി പ്രൂഫിന്റെ ഓരോ കോപ്പി, ...രണ്ടു ഫോട്ടോ, ....
ഐഡന്റി കാർഡിനും, ഫാമിലി ടിക്കറ്റിനും വേണ്ടിയാടാ മക്കളേ.......
ഞാൻ വായും പൊളിച്ചു നിന്നു ..ഞാൻ ഒരു പെങ്കൊച്ചിനെ സ്നേഹിക്കുന്നുണ്ടന്നല്ലാതെ . എനിക്ക് വൈഫും ഇല്ല മക്കളും ഇല്ല .....അളിയനാണെൽ ഒരു കൊച്ചേ ഉള്ളു ....
.ഞങ്ങടെ നിൽപ് കണ്ടിട്ട് അച്ചായൻ എന്നോട് ചോദിച്ചു....
നീ പെണ്ണ് കെട്ടിയിട്ടില്ല അല്ലെ... !
ഞാൻ പറഞ്ഞു ഇല്ല.........
അളിയനോട് ..നീയും ഇല്ല.......
ഞാൻ കെട്ടി.. .ഒരു കൊച്ചും ഉണ്ട് ..ഇത്രയും പെട്ടന്ന് ഒരു കൊച്ചിനെ കൂടി എങ്ങെനെ ഉണ്ടാക്കുന്നെ എന്ന് ഞാൻ ആലോചിക്കുവാരുന്നു ....അളിയൻ ചിരിച്ചോണ്ട് പറഞ്ഞു ...
നീ ഇനിയും ഉണ്ടാകാൻ പോകുന്ന കൊച്ചിന്റെ പേര് എഴുതിക്കോ ...അച്ചായൻ പറഞ്ഞു....... ..
അച്ചായൻ എന്നോട് ചോദിച്ചു ....നിനക്ക് ലൈൻ വല്ലതും ഉണ്ടോ... ?..ഞാൻ പറഞ്ഞു ഇല്ല... !
.നിന്റെ മുഖം കണ്ടിട്ട് അങ്ങെനെ അല്ലല്ലോ തോന്നുന്നേ..
അളിയൻ ഒറ്റ ചിരി... .അളിയന്റെ ചിരി അല്പം ഉച്ചത്തിലായി പോയി...
സത്യമല്ലേ അളിയാ ഞാൻ പറഞ്ഞത് ..
അച്ചായൻ ചോദിച്ചു......
പരമസത്യം ....അളിയൻ പറഞ്ഞു
ആ പെങ്കൊച്ചിന്റെ പേരെഴുതിക്കോ ..രണ്ടു പിള്ളാരുടെയും പേര് എഴുതിക്കോ ..അച്ചായൻ എന്നോട് പറഞ്ഞു....
ഞാൻ എന്റെയും, ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെയും പേരെഴുതി
.അളിയോ ...പിള്ളേരുടെ പേര് എന്താ എഴുതുന്നെ.. ....?
അതാ ഞാനും ആലോചിക്കുന്നേ ..ആൺകൊച്ഛ് വേണോ പെൺകൊച്ചു വേണോന്നു ഒരു കൺഫ്യൂഷൻ.. അളിയൻ പറഞ്ഞു ...
ഞങ്ങൾ പേപ്പറിൽ ഇല്ലാത്ത മക്കളുടെ പേര് എഴുതികൊടുത്തു ...ഐഡി പ്രൂഫിന്റെ കോപ്പി ഇല്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്...
അച്ചായൻ പറഞ്ഞു.. .എന്നാ നിങ്ങൾ പോയി കോപ്പി എടുത്തു ...സോപ്പും, പേസ്റ്റും, ഒക്കെ മേടിച്ചിട്ടു വാ...
അങ്ങെനെ ഞങ്ങൾ പുറത്തോട്ടു പോയി......... തിരിച്ചുവന്നപ്പോൾ അച്ചായൻ ചോദിച്ചു.. അളിയന്റെ ബാഗിൽ ഡ്രെസ് ഒക്കെ നനഞ്ഞാണല്ലോ ഇരിക്കുന്നെ... ഞാൻ ഒരു തോർത്ത് കിട്ടുമോന്നു നോക്കിയതാ.. ഒന്ന് ബാത്‌റൂമിൽ പോകാൻ...
തോർത്ത് എന്റെ അരയിൽ കെട്ടിയേക്കുവാ... പാന്റ് ഒരെണ്ണം അലക്കിയിട്ടു ഒണങ്ങാനുള്ള സമയം കിട്ടിയില്ല.. പെട്ടന്നുള്ള വരവല്ലായിരുന്നോ.. അളിയൻ പറഞ്ഞു
.... നിങ്ങൾ കോപ്പി എടുത്തോ...
എടുത്തു...
.... എന്നാ എല്ലാ പേപ്പറിലും ഒപ്പിട്ടോ... ഞാൻ പോയി ഐഡന്റികാർഡും, ഫാമിലി പാസ്സും ശരിയാക്കികൊണ്ടു വരാം... എന്നിട്ടു നമുക്ക് ഷോപ്പിംഗിനു പോകാം.യൂണിഫോം, ഷൂസ്, ടൈ ഒക്കെ മേടിക്കണം...
ടൈയും കെട്ടണോ... അളിയൻ ചോദിച്ചു
......പിന്നെ നമ്മുക്ക് ഒരു എക്സിക്യൂട്ടീവ് ലുക്ക് ഒക്കെ വേണ്ടേ..,.. പിന്നെ ഒരു രണ്ടായിരം രൂപയുടെ കാര്യം പറഞ്ഞിട്ടില്ലാരുന്നോ.. ?
പറഞ്ഞാരുന്നു.. കൊണ്ടുവന്നിട്ടുണ്ട്.. ഞാൻ പറഞ്ഞു
.... ഈ രണ്ടായിരം രൂപ നിങ്ങടെ ഫാമിലി പാസിന്റെ ചിലവാ കേട്ടോ... ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.. എന്നാ മക്കൾ റസ്റ്റ് എടുത്തോ...ഞാൻ പോയിട്ട് പെട്ടന്ന് വരാം....
ഞങ്ങൾ കുളിയൊക്കെ കഴിഞ്ഞു കാപ്പി കുടിക്കാനായി താഴെയുള്ള ഹോട്ടലിലേക്ക് പോയി... രണ്ടു മസാലദോശക്കും ഓർഡർ കൊടുത്തു ഇരിക്കുമ്പോൾ .... മക്കളേ എന്ന വിളിയുമായി അച്ചായൻ.....
അച്ചായൻ എന്നാ കഴിക്കുന്നേ.. അച്ചായനും കൂടി ഓർഡർ കൊടുക്കാൻ വേണ്ടി ഞങ്ങൾ ചോദിച്ചു...
ഓ.. എനിക്ക് ഇപ്പൊ ഒന്നും വേണ്ട മക്കളേ.... ആ സാറന്മാര് പോകുന്നതിനു മുൻപ് നിങ്ങടെ ഐഡന്റി കാർഡും, ഫാമിലി പാസ്സും റെഡി ആക്കണം.. നാളെ ശനി.. നാളെകഴിഞ്ഞു ഞായർ... ഇന്ന് ശെരിയാക്കിയില്ലേൽ പിന്നെ രണ്ടു ദിവസം കഴിയണം .. നമ്മുക്ക് ഇന്ന് വൈകിട്ട് ഡ്യൂട്ടിക്ക് കേറേണ്ടതല്ലേ.... അവർക്കു ഇച്ചിരി എക്സ്ട്രാ കൊടുക്കണം... ഇവിടെ രണ്ടു എടിഎം ൽ നോക്കിയിട്ടും ക്യാഷ് ഇല്ല.... മക്കളുടെ കയ്യിൽ എത്രയാ ഉള്ളത്... ഇങ്ങു താ... ഞാൻ ഉച്ച കഴിയുമ്പോൾ ഷോപ്പിംഗിനു പോകുമ്പോൾ അവിടന്ന് എടുത്തു തരാം...
ഞങ്ങടെ കയ്യിൽ കാര്യമായിട്ട് ഒന്നുമില്ല.. എന്ന് പറഞ്ഞോണ്ട് .. അളിയൻ പേഴ്‌സ് എടുത്ത് തുറന്നു.... അളിയന്റെ കയ്യിൽ 400 രൂപ.... എന്റെ പേഴ്സിൽ 565 രൂപ....
അതിൽ 65രൂപ ഹോട്ടലിലെ ബിൽ കൊടുക്കാനായി മാറ്റിവച്ചിട്ടു 900രൂപ അച്ചായന് കൊടുത്തു...
വല്യ ഉപകാരം മക്കളേ.... ഒത്തിരി നന്ദി.. എന്നും പറഞ്ഞു അച്ചായൻ പോയി..
ദൈവത്തിനറിയാം..... അളിയൻ എന്നേ നോക്കി ആത്മഗതം നടത്തി...
ഹോട്ടലിലെ ബിൽ 42രൂപയും കൊടുത്തു ബാക്കി ഞങ്ങളുടെ കയ്യിലുള്ള 23 രൂപയും കൊണ്ട് ഞങ്ങൾ റൂമിലേക്ക് പോയി
രാത്രിയിലെ യാത്രയുടെ ഷീണം കാരണം ഞങ്ങൾ ഒന്ന് മയങ്ങാൻ കിടന്നു... ടൈയും കെട്ടി ജോലി ചെയ്യുന്നതും..... ടിക്കറ്റിനുവേണ്ടി സിനിമക്കാരൊക്കെ വിളിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു ഉറക്കത്തിലേക്കു വഴുതി വീണപ്പോൾ അളിയൻ ഒരു ചോദ്യം
എടാ നീ ഉറങ്ങിയോ...
എന്താ അളിയാ... ഞാൻ ചോദിച്ചു
എടാ ഈ ടൈ എങ്ങെനെ കെട്ടുമെന്നാ ഞാൻ ആലോചിക്കുന്നേ .... ?
അളിയൻ ഉന്നയിച്ച ചോദ്യം ഒരു ഒന്നര ചോദ്യമാണ്...
നമ്മുടെ അച്ചായൻ അല്ലെ ഉള്ളത്... പിന്നെന്തിനാ നമ്മുക്ക് ടെൻഷൻ... ഞാൻ പറഞ്ഞു
എടാ ഇതു വല്ലതും നടക്കുവോ..... ?അളിയന്റെ അടുത്ത സംശയം....
ഞാൻ തല പൊക്കി അളിയനെ നോക്കി...
അതെന്താ അളിയാ.. ?
പറ്റീരു കേസ് ഒന്നും അല്ലായിരിക്കും അല്ലേടാ...
അളിയൻ ചുമ്മാ ടെൻഷൻ അടിപ്പിക്കല്ലേ.....
ഇല്ലാത്ത പിള്ളേരെയും ഉണ്ടാക്കി...... ചിരിച്ചോണ്ടു അളിയൻ പറഞ്ഞു.....
എനിക്ക് നല്ല ആത്മവിശ്വാസം ആയിരുന്നു..... ഞാൻ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി...
എടാ എണീക്കടാ..... അളിയന്റെ വിളി കേട്ട് ഞാൻ എണീറ്റു...
എന്താ അളിയാ..... ?
എടാ സമയം നാലു മണി ആയി....
നാലു മണി ആയോ.. ? ഞാൻ ചാടി എണീറ്റു... അച്ചായൻ വന്നില്ലേ.... ?
ഞാനും ഇപ്പൊ എണീറ്റതേ ഉള്ളു...അളിയൻ താടിയും തടവികൊണ്ട് ചോദിച്ചു...
പണി കിട്ടിയോ... ?
എനിക്കും സംശയമായി... ഞാൻ മൊബൈൽ എടുത്തു അച്ചായനെ വിളിച്ചു.......... പരിധിക്കു പുറത്താണ് എന്നുള്ള മറുപടിയാണ് കിട്ടിയത്.. വീണ്ടും, വീണ്ടും വിളിച്ചു നോക്കി .... ഒരു മണിക്കൂറോളം ...... മറുപടി ഒന്ന് മാത്രം .... ഇടക്കു ഒന്ന് ബെല്ലടിച്ചു .... പെട്ടന്ന് തന്നെ കട്ട് ചെയ്തു ...... പിന്നെ വിളിക്കുമ്പോൾ ..... പരിധിക്കു പുറത്തു എന്നു തന്നെ മറുപടി വന്നു..... പറ്റിക്കപ്പെട്ടിരിക്കുന്നു.... എന്നാലും എനിക്ക് അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ലായിയുന്നു...... അതുപോലാരുന്നു അച്ചായൻറെ സംസാരം... ഞങ്ങൾ യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നു... ഇനിയും അവിടെ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസിലായ ഞങ്ങൾ ഇത്രയേ പോയുള്ളു എന്ന് സമാധാനിച്ചു റൂം ചെക്ക് ഔട്ട് ചെയ്തു... ബാക്കി ഉണ്ടായിരുന്ന 250രൂപയും ഭക്ഷണം കഴിച്ചതിന്റെ ബാക്കി 25 രൂപയും ചേർത്ത് 275 രൂപയാണ് കൈയിലുള്ളത്... കോയമ്പത്തൂരിൽ നിന്നു ബാംഗ്ലൂർക്കു നേരിട്ട് ഒരാൾക്ക് 150രൂപയാകും..മൈസൂർ വഴി ഉള്ള വണ്ടിക്കു 130 രൂപയും.. ഞങ്ങൾ അതിനു ടിക്കറ്റ് എടുത്തു... തിരിച്ചു പോകാനുള്ള ക്യാഷ് പോലും ഇല്ലാതെ നിന്നിട്ടും കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു ഞങ്ങൾ ചിരിച്ചു കൊണ്ടേയിരുന്നു.... നല്ലപോലെ വിശക്കുന്നുമുണ്ട്.... വല്ലതും കഴിച്ചാൽ വണ്ടിക്കൂലി തികയില്ല... ഓരോ കുപ്പി വെള്ളവും വാങ്ങി വിശപ്പിനെ അടക്കി ഞങ്ങൾ സീറ്റിൽ ഇരിപ്പുറപ്പിച്ചു.. എനിക്ക് അന്ന് വിശന്നപോലെ ജീവിതത്തിൽ ഒരിക്കലും പിന്നെ വിശന്നിട്ടില്ല... അളിയനും ഞാനും മുഖത്തോട്ടു നോക്കിയാൽ ചിരിക്കും.... ആകെയുള്ള ആശ്വാസം ബാംഗ്ലൂരിലെ ജോലിയിൽ നിന്നു ലീവ് പറഞ്ഞിട്ടേ ഉള്ളാരുന്നു.... തലേദിവസം ലീവ് ചോദിച്ചപ്പോൾ തരാതിരുന്ന മുതലാളിയോട്..... പണി വേണ്ടാന്ന് പറയാൻ തുടങ്ങിയിട്ടും പറയാതിരുന്നതിനെ ഓർത്തു ഞാൻ ആശ്വസിച്ചു..പിന്നീട് പല പ്രാവശ്യം ഞങ്ങൾ അച്ചായൻ എന്ന ആ.......... ആളിനെ ബന്ധപ്പെടാൻ നോക്കിയെങ്കിലും കിട്ടിയിട്ടില്ല... ഇപ്പോഴും ആരേലും ഒക്കെ അയാളുടെ തന്ത്രങ്ങളിൽ വീഴുന്നുണ്ടാവും....... അന്ന് ഞാൻ ആ പേപ്പറിൽ എഴുതിയ പെൺകുട്ടി ഇന്നെൻറെ രണ്ടു മക്കളുടെ അമ്മയാണ്... അന്നെഴുതിയ ഇല്ലാത്ത മക്കളുടെ പേര് ഓർമയില്ലാത്തതിനാൽ ഇപ്പൊ ഉള്ള മക്കളുടെ പേര് വേറെയാ.....പിന്നെ...... അളിയന് അന്നും ഇന്നും ഒരു കുട്ടിയെ ഉള്ളു......
By: Bins Thomas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക