
രാവിലെ ഒരു കപ്പ് കാപ്പിയുമായി ബാൽക്കണിയിൽ നിന്ന് തുടങ്ങിയ ആലോചനയാണ്.ഗർഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്നറിഞ്ഞ അമ്മയുടേത്പോലുള്ള അവസ്ഥയായിരുന്നു രവിയുടേത്.ഒറ്റയ്ക്ക് ആ ഫ്ളാറ്റ്മുറിയിലിരുന്ന് പിന്നെയും പിന്നെയും തൻറ്റെ രചന വായിച്ചറിഞ്ഞു.ഓരോ തവണയും ഉമയുടെ അഭി(പായത്തിലെ വസ്തുനിഷ്ഠത (പകടമാകാൻ തുടങ്ങി.
പുരാതനമായ കോവിലകവും മാമൂലുകളും വെടിഞ്ഞ് ഒരുപാട് ദൂരെ ഈ ഫ്ളാറ്റ്മുറിയുടെ ഏകാന്തതയിൽ തളച്ചിടപെട്ടിട്ട് വർഷങ്ങൾ ഏറെയാകുന്നു.ശാപത്തിൻറ്റെ നീർച്ചുഴിയിൽ അകപെട്ട് പാപത്തിൻറ്റെ അഗ്നിബാധയിൽ വെണ്ണീറായിതുടങ്ങിയ കോവിലകംവിട്ട് അച്ഛൻറ്റെ കൈപിടിച്ച് അമ്മയോടും മുത്തശ്ശിയോടുമൊപ്പം ഇറങ്ങുംബോൾ ആ പ(ന്തണ്ട് വയസ്സ്കാരൻറ്റെ കണ്ണിലും മനസ്സിലും പച്ചകുത്ത് പോലെ പതിഞ്ഞ ഓർമ്മകൾക്കും ചി(തങ്ങൾക്കും കഥകൾക്കും ഇന്നും മങ്ങലേറ്റിട്ടില്ല.
അച്ഛൻറ്റെയും അമ്മയുടേയും മുത്തശ്ശിയുടെയും മരണശേഷം ഏകാന്തതയുടെ മരവിപ്പിലുംകൂട്ടിനുണ്ടായത് തൂലികയാണ്.ആ തൂലികയിൽനിന്നൂർന്ന് വീണ ഓരോ വാക്കിലും കോവിലകവും നാഗക്കാവും സർപ്പപ്പാട്ടും കളമെഴുത്തുംകഥകളിയും കെട്ട്കഥകളും നിറഞ്ഞാടി.കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കഥകളിൽ രവിയെ എറെ സ്പർശിച്ചത്അവളുടെ കഥയായിരുന്നു.നാഗയക്ഷിയുടെ സൗന്ദര്യവും ഹരിചന്ദനത്തിൻറ്റെ മണവും (പണയമുണർത്തുന്ന കണ്ണുകളുമുള്ള സുഭ(ദ.
കുട്ടികാലത്ത് (പതികാരത്തിൻറ്റെ തീഗോളവുമായി കോവിലകം നശിപ്പിച്ചുകൊണ്ടിരുന്ന സുഭ(ദയെന്ന യക്ഷിയുടെ കഥകേൾക്കുംബോൾ കുട്ടികളെല്ലാം ഭയന്ന് വിറച്ചിരുന്നു.പക്ഷേ സുഭ(ദയെക്കുറിച്ച് ഓർക്കുംബോൾ രവിയുടെ നാസികകളിൽ നിറഞ്ഞത് ചുടുചോരയുടെ ഗന്ധമല്ല മറിച്ച് കഥകളിൽ കേട്ടറിഞ്ഞ ഹരിചന്ദനത്തിൻറ്റെ ഗന്ധമായിരുന്നു.
കോവിലകത്ത് സുഭ(ദയുടെ (പതികാരാഗ്നി ജ്വലിച്ച് കത്താൻതുടങ്ങിയ കാലത്ത് സ്വന്തം ജീവൻറ്റെ നിലനിൽപ്പ് ഭയന്ന് നഗരത്തിലേക്ക് ചേക്കേറിയ രവിയുടെ കുടുംബം പതിയെ ആ ഓർമകളിൽ നിന്ന് മുക്തിതേടിതുടങ്ങി.വർഷങ്ങൾക്ക് ശേഷം ഉണ്ടായ ഒരപകടത്തിൽ രവിയ്ക്ക് അച്ഛനമ്മമാരെയും മുത്തശ്ശിയെയും നഷ്ടപെട്ടു.ജീവിതത്തിൽ ഏകനായിതീർന്ന അയാൾക്ക് പുതുജീവനേകിയത് സഹപാഠിയായ ഉമയുടെ സൗഹൃദമായിരുന്നു.ദുഃഖം തളർത്തിയപ്പോൾ കൈയ്യിൽനിന്നൂർന്ന് വീണ തൂലിക മുറുകെപിടിയ്ക്കാൻ ശക്തിനൽകിയതും അവളായിരുന്നു.അങ്ങനെ രവിവർമ്മ എന്ന സാഹിത്യകാരൻ അനുവാചകനു (പിയപ്പെട്ടവനാകാൻ തുടങ്ങി.ഇപ്പോഴും ഏതൊരു രചനയും ആദ്യം നൽകുക ഉമയ്ക്കാണ്.അവളുടെ അവലോകനത്തിനുശേഷം മാ(തമേ അത് (പസിദ്ധീകരിക്കാറുള്ളു.
ഏതോ നിമിഷത്തിൽ ഉള്ളിൽ കെട്ടണഞ്ഞ് കിടന്ന സുഭ(ദ എന്ന വിളക്കിൽ തിരിതെളിക്കപ്പെട്ടു.കോവിലകത്തിൻറ്റെ തകർച്ചയും തൻറ്റെ കുടുംബത്തിനു സംഭവിച്ച ദുരന്തവുമുൾപ്പെടെ സുഭ(ദ കാരണമാണ് എന്ന് പലരും പറഞ്ഞിട്ടും മരണത്തിൻറ്റെ കൈകളിൽപെട്ട് ഒടുങ്ങിയ ആ നനുത്ത ചെംബനീർപൂവിന് ആരോടും (പതികാരം തീർക്കാൻ കഴിയുമെന്ന് അയാൾ വിശ്വസിച്ചിരുന്നില്ല.എന്തായാലും കേട്ടതൊക്കെ പേപ്പറിലേക്ക് പകർത്താൻ തോന്നി.എന്നിട്ട് അനുവാചകൻ തീരുമാനിക്കട്ടെ.
വർഷങ്ങുൾക്കുമുൻപ് കോവിലകത്തെ ഐശ്വര്യമായിരുന്നു സുഭ(ദ.ഒരു മനോഹരശിൽപംപോലെ സുന്ദരിയായ അവൾ (കൂരമായ കൊലപാതകത്തിനു ഇരയാകുകയായിരുന്നു.സ്വന്തം കുടുംബത്തിലുള്ളവർ തന്നെ ചെയ്ത (കൂരകൃത്യത്തിനെക്കുറിച്ച് പല കഥകളും പലരും പറഞ്ഞു.മരണശേഷം തൻറ്റെ മരണത്തിന്പിന്നിലുള്ള സ്വന്തംകുടുംബത്തിൻറ്റെ വേരുകളടക്കം നശിപ്പിക്കാൻ ഉ(ഗരൂപിയായി അവളെത്തി എന്നൊക്കെ കഥകൾ പാടിപറഞ്ഞു.അത്തരത്തിൽ അവളുടെ അടങ്ങാത്ത (പതികാരം ഓരോ തല മുറയെയും പിന്തുടരാൻ തുടങ്ങി.
രവിയുടെ രചനയിലൂടെ കടന്ന് പോയ ഉമ ഒരു ചെറുചിരിയോടെ പറഞ്ഞു"രവിയുടെ ഏതൊരു കഥയും വായിക്കാൻ തുടങ്ങുന്ന പോലുള്ള ആത്മവിശ്വാസത്തോടെയാണ് ഇതും ഞാൻ വായിച്ച് തുടങ്ങിയത്.പക്ഷേ രവി എന്തെഴുതുംബോഴും ആ കൺസപ്റ്റിനോടുള്ള ആത്മബന്ധം എനിക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു.പക്ഷേ ഇവിടെ അതിനു കഴിയുന്നില്ല.ഇത് റീറൈറ്റ് ചെയ്യണം ,വെറുതെയല്ല ആ ആത്മബന്ധംകണ്ടെത്തിയശേഷം."
അങ്ങനെ തുടങ്ങിയതാണ് രാ(തിമുതലുള്ള പരി(ശമം.ഒടുവിൽ ഒരു പരിഹാരം രവി തന്നെ കണ്ടെത്തി.വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയ തറവാട്ടിലേക്ക് ഒരു മടക്കയാ(ത."നന്നായി...ഈ തീരുമാനംലോജിക്കലാണ്.പ(ന്തണ്ടാം വയസ്സിൽ ഉപേക്ഷിച്ച കോവിലകവും പരിസരങ്ങളും രവിയുടെ മനസ്സിൽ അവ്യക്തമായ ചില ചി(തങ്ങൾ മാ(തമാണ്.അവയോട് കൂടുതൽ അടുക്കാൻ ഈ യാ(ത സഹായിക്കും.കഥയിൽ പറഞ്ഞപോലുള്ള സുഭ(ദയുടെ ഹരിചന്ദനത്തിൻറ്റെയും അഞ്ചനത്തിൻറ്റെയും സുഗന്ധമൊന്നും അനുഭവിച്ചറിയാൻ കഴിയുമൊ എന്നറിയില്ല.അഥവാ കഴിഞ്ഞാൽ യൂ ആർ ലക്കി.ആദ്യമായി ആ കഥ എനിക്ക് തന്നെ വായിക്കണം".ഉമയുടെ വാക്കുകൾ ആത്മവിശ്വാസം പകരുന്നവയായിരുന്നു.
പിറ്റേദിവസം രാവിലെതന്നെ യാ(ത പുറപ്പെട്ടു.മണിക്കൂറുകൾ നീണ്ട യാ(തയ്ക്കൊടുവിൽ അവിടെയെത്തുംബോൾ കോവിലകംസൂക്ഷിപ്പുകാരൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.അയാളുടെ കൈയ്യിൽനിന്ന് താക്കോൽ വാങ്ങി രവി അകത്തേക്ക് കടന്നു.കോവിലകം ഒരുപാട് മാറിയിരിക്കുന്നു.(ദവിച്ച് തുടങ്ങിയ ചുവരുകളും ഐശ്വര്യം കെട്ടടങ്ങിയ അന്തരീക്ഷവും.സർപ്പകാവ് മാ(തം വലിയ വ്യത്യാസങ്ങളില്ലാതെ പഴയ (പൗഢിയോടെ നിലനിൽക്കുന്നുണ്ട്.വിളക്ക് തെളിയിക്കാൻ തിരിയുമായി നിൽക്കുന്ന സുഭ(ദയെ താനവിടെ കാണുന്നുണ്ടോ??രവി ഒരു സ്വപ്നത്തിൽനിന്നെന്നോണം ഞെട്ടിയുണർന്നു ആ നിമിഷം.
ഇരുട്ടുമൂടിയ ഉള്ളറകളിൽ വാതിൽപഴുതിലൂടെ ഊർന്നെത്തിയ സൂര്യ(പകാശം മാ(തമായിരുന്നു വെളിച്ചം.അവിടെ ഓരോ മുക്കുംമൂലയും അയാൾ നടന്ന് കണ്ടു.പലയിടത്തും അയാൾ സുഭ(ദയെ കാണുന്നുണ്ടായിരുന്നു.ഉമ പറഞ്ഞത്പോലെ .ഹരിചന്ദനത്തിൻറ്റെയും അഞ്ചനത്തിൻറ്റെയുംഗന്ധംപോലും അനുഭവിക്കാൻ കഴിയുന്നുണ്ട്.
ഉള്ളിൽ പച്ചകുത്ത് പോലെ തെളിഞ്ഞകിടക്കുന്ന കഥ അയാൾ പിന്നെയും പിന്നെയും ഓർത്തെടുക്കാൻതുടങ്ങി.ഒരിക്കൽപോലും തൻറ്റെ ചിന്തകളിൽ കടന്ന് വരാത്ത കഥാപാ(തങ്ങളും കഥാതന്തുക്കളും ഒരു സ്വപ്നത്തിലെന്നോണം ഉള്ളിൽ തെളിഞ്ഞ് വരുന്നു.തൻറ്റെ ഉള്ളിലുരുന്ന് താൻ കേട്ടതിനപ്പുറമുള്ള കഥ ആരോ മ(ന്തിക്കുന്നത്പോലെ.
അന്ന് വൈകിട്ട് കഥയുടെ പുനരെഴുത്ത് ആരംഭിച്ചു.ഇപ്പോൾ മുൻപത്തെക്കാൾ തൻറ്റെ വാക്കുകളിൽ യാഥാർത്ഥ്യത നിറയുന്നു.പൂർവാധികം ആത്മവിശ്വാസത്തോടെ കഥയെഴുതി അവസാനിപ്പിക്കുംബോൾ പടിഞ്ഞാറൻ ച(കവാളത്തിൽ അവസാനതുള്ളിവെളിച്ചവുംപടിയിറങ്ങിയിരുന്നു .ജീവീതത്തിൽ ഏറ്റവും കുറഞ്ഞ നിമിഷംകൊണ്ട് നടത്തിയ രചന...കഥാകൃത്ത് താനാണെന്ന് പൂർണമായി അവകാശപ്പെടാൻ കഴിയാത്ത രചന...
കോവിലകത്തെ കഥകളി അരങ്ങേറിയിരുന്ന അരങ്ങിലിരുന്നായിരുന്നു അയാൾ കഥയെഴുതിയത്.രാ(തിയുടെ വരവോടെ അവിടെനിറഞ്ഞ ഇരുളിൽ ആ തണുത്ത നിലത്ത് അയാൾ കിടന്നു.എല്ലാരും ഭീതിയോടെ കണ്ട (പതികാരരൂപിയായ സുഭ(ദയെ താനൊരിക്കലും ഭയന്നിട്ടില്ല.മറിച്ച് ഒരുതരം (പണമായിരുന്നു.സാങ്കൽപ്പിക കഥാപാ(തത്തോട് തോന്നുന്ന ബാലിശമായ അഭിനിവേശം എന്നേ മറ്റുള്ളവർക്ക് അതിനെ നിർവചിക്കാൻ കഴിയൂ.പക്ഷേ സുഭ(ദ അത് മനസ്സിലാക്കിയിട്ടുണ്ടാവാം.അല്ലെങ്കിൽ തൻറ്റെ ഉള്ളിലിരുന്ന് ആരോരും അറിയാത്ത ആ കഥ മ(ന്തിക്കുമായിരുന്നില്ല.
പിറ്റേന്ന് (പഭാതഭക്ഷണവുമായി എത്തിയ കോവിലകംസൂക്ഷിപ്പുകാരൻ തെല്ലുനടുങ്ങലോടെയാണ് രവിയുടെ നീലിച്ച ചലനമറ്റ ശരീരം കണ്ടത്.എഴുതിതീർത്ത കഥയുടെ കടലാസുകൾ വെറും ചാംബലായി മാറിയിരുന്നു.അവൾ വന്നിരിക്കാം രവിയെയും ഒപ്പം തൻറ്റെ കഥയും കൊണ്ടുപോയിരിക്കാം.ആ കഥ ആദ്യം വായിക്കാൻ കാത്തിരിക്കുന്ന ഉമയടക്കം ഈ ലോകത്താരും അതറിയണ്ട എന്നവൾ ആ(ഗഹിച്ചിരിക്കാം.ആ ഇരുളറയിലാകെ തങ്ങിനിന്ന അവളുടെ ഹരിചന്ദനത്തിൻറ്റെ ഗന്ധം അതിൻറ്റെ തെളിവാകാം........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക