Slider

അറബി പെണ്ണ് പറഞ്ഞ മലയാളം, ! (നർമ്മകഥ )

0

ഖത്തറിൽ അറബിയുടെ വീട്ടിൽ ഹൗസ്
ഡ്രെെവർ ജോലിക്ക് പോയി പെട്ടന്ന് മടങ്ങി വന്ന ഷെമീറിനെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ഒരു സിനിമാ ഡയലോഗാണ്,
ഒരു ജോലി കിട്ടീട്ട് വേണം ലീവെടുക്കാൻ '',ലീവിൽ വന്നതായിരിക്കും, !!
അവനെ കണ്ടതേ ഞാൻ തിരക്കി,
എന്തു പറ്റിയെടാ ??
ഒന്നും പറയണ്ടാ എന്റെളിയാ !! പിന്നെ കേട്ടത് ഒരു ദീർഘ നിശ്വാസമാണ്, !!
എന്താടാ ഉണ്ടായത് പറ, !! അറബി ശമ്പളം തന്നില്ലേ, ?
എല്ലാ സുഖങ്ങളുമുണ്ടായിരുന്നു, !!
പിന്നെന്താ, !!
അറബി പെണ്ണിനെ മലയാളം പഠിപ്പിക്കാൻ ശ്രമിച്ചതേ എന്റെ കഷ്ടകാലം തൊടങ്ങിയളിയാ !!
അറബി പെണ്ണിനെ മലയാളം പഠിപ്പിച്ചോ ? ആര് ? നീയോ ??
അതേന്ന്, അതായത് ,ഗൾഫിൽ പോയ പലരും പറയുന്നത് കേട്ടിട്ടുണ്ട് , അറബി പെണ്ണുമായി ചങ്ങാത്തം കൂടിയാൽ അവരെന്തും തന്ന് നമ്മളെ സഹായിക്കുമെന്ന് !!
ചില ഹൗസ് ഡ്രെെവറന്മാർ ഗമയോടെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട് , ! എന്നിട്ട്, ?
എന്റെളിയാ, ഞാനവിടത്തെ അറബീടെ ഭാര്യയുമായി സൗഹ്യദത്തിലായി, അന്നേരം അവൾക്ക് ഒരാഗ്രഹം, !!
എന്തോന്ന്, ഞാനവന്റെ മുഖത്തേക്ക് ആകാംക്ഷ യോടെ നോക്കി, !!
അവൾക്ക് മലയാളം പഠിക്കണമെത്രേ, !!
പണ്ഡാരം അതാണോ , വെറുതെ മനുഷ്യേനെ കൊതിപ്പിച്ചല്ലോടാ, ങാ പറ എന്നിട്ട്, ??
ഞാനവളെ മലയാളം പഠിപ്പിച്ചു, ഇഷ്ടം, പ്രണയം, സ്നേഹം, സ്നേഹിക്കുക, കരയുക, ചിരിക്കുക, തിന്നുക, കുടിക്കുക, കിടക്കുക, വരെ പഠിപ്പിച്ചു, !!
കിടന്നോ ??
ഹേയ്, കിടന്നില്ലാ,
 അങ്ങനെ ഞങ്ങൾ നല്ല ഫ്രണ്ടായി പോകുന്നവസരത്തിലാണ് സംഭവം !!
എന്ത് സംഭവം,
അത്, അന്ന് ഒരു വെളളിയാഴ്ചയായിരുന്നു,
പളളിയിൽ പോയി വന്ന ഞാൻ റൂമിലിരിക്കുകയായിരുന്നു,
അപ്പോൾ എന്താണുണ്ടായത്, ??
വീട്ടിൽ ആരുമില്ലായിരുന്നു,
ഭാഗ്യം, പറ്റിയ ടെെം, എന്നിട്ട്,
അവളെന്നെ ബഡ്റൂമിലേക്ക് ക്ഷണിച്ചു, !!
അടി സക്കെ, എന്നിട്ട് ! ആഹാ, പറയെടാ ഭാഗ്യവാനേ, !!
ഞാൻ മടിച്ച് മടിച്ച് അകത്തേക്ക് കയറി, ! അപ്പോൾ തന്നെ അവൾ വാതിൽ ചാരി !
ഹെന്റെ വികാര ദെെവങ്ങളെ എനിക്ക് കൺട്രോൾ തരണെ ! എന്നിട്ട് പറ മുത്തേ, !
കട്ടിലിനോട് ചേർന്നിരിക്കുന്ന അലമാര ആദ്യം മാറ്റാൻ പറഞ്ഞു, !!
അതവളുമാരുടെ നമ്പരാ , ! എന്നിട്ട്,
ഞാൻ അലമാരയുടെ ഒരു സെെഡിൽ പിടിച്ച് നീക്കി, ! അവളപ്പോഴും എന്നെ നോക്കുകയായിരുന്നു, !
ങും, പറയെടാ മുത്തേ, !!
ഞാൻ വീണ്ടും അലമാര ഉന്തി തളളിമാറ്റിയതും, അവളോടി എന്റെടുത്തേക്ക് വന്നളിയാ !
എന്നിട്ട്,
നെെസായ ഡ്രസ്സായിരുന്നു അവൾ ധരിച്ചിരുന്നത്, !
ഹെന്റെ കിടപ്പറ ഭഗവാനെ, എന്നിട്ട്, ?
അവളെന്റെ മുന്നിൽ നിന്നു കൊണ്ട് പറയുകയാ , മലയാളത്തിൽ '' സ്നേഹിക്ക്, സ്നേഹിക്കെന.ന്ന്,!!
നേരമല്ലാത്ത നേരം, അറബിയില്ലാത്ത വീട്,
സുന്ദരിയായ ഒരു പെണ്ണ്
 മുന്നിൽ വന്ന് നിന്ന് സ്നേഹിക്കാൻ പറഞ്ഞാൽ, ഞാനൊരു മലയാളിയല്ലേ അളിയാ, സ്നേഹിക്കാതിരിക്കോ,
കേൾക്കേണ്ട താമസം, ഞാനവളെ വാരിപ്പുണർന്ന് ചുണ്ടുകൾ കൊണ്ട് ചറ പറാന്ന് സ്നേഹിക്ക ൻ തുടങ്ങി, !!
എനിക്കു വയ്യ,
പെട്ടന്നവൾ എന്നെ തളളി മാറ്റി യളിയാ !! എന്നിട്ട് അറബീ ഭാഷയിൽ കുറെ തെറിയും
അതെന്താ, ,
ആദ്യം എനിക്ക് മനസ്സിലായില്ല, പിന്നീടവൾ അലമാരയുടെ ഭാഗത്തേക്ക് കെെ ചൂണ്ടി , അന്നേരമാണളിയാ സംഗതി പിടി കിട്ടിയത്,
എന്താടാ, !
അലമാരയുടെ ഇടയിൽ ഒരു പാമ്പ്, ആ പാമ്പിനെ കണ്ട് പേടിച്ചാണളിയാ അവൾ ഇംഗീഷിൽ
 ''സ്നേയിക്ക്, സ്നേയിക്കെന്ന് '' വിളിച്ച് കൂകിയത്, ഞാൻ വിചാരിച്ചു, മലയാളത്തിൽ സ്നേഹിക്കാനാണെന്ന്, ,!!
അറബി വീട്ടിൽ കിടന്ന പാമ്പിനെ,
വേണ്ടാത്തിടത്ത് വച്ച എന്റെ പിന്നീടുളള അവസ്ഥ അളിയന് ഊഹിക്കാവുന്നതല്ലേ യുളളു, !!!
===========.
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
23/04/2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo