ഞാനിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.... വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. അളുകൾ... പ്രത്യേകിച്ച്, വീട്ടുകാരുടെ പ്രതികരണമാണ് എന്നെ വല്ലാതെ വേദനിപ്പിച്ചത്.പെണ്ണു കേസായതിനാൽ ജാമ്യത്തിന് ശ്രമിക്കാൻ പോലും, എനിക്ക് പറയാനുള്ളത് എന്താണെന്നു കേൾക്കാൻ വീട്ടുകാർ പോലും തയ്യാറായില്ല..
പോലീസുകാരുടെ നിഗമനം വീട്ടുകാരും വിശ്വസിച്ചിരിക്കുന്നു... ഒരുവിധത്തിൽ പറഞ്ഞാൽ അവരേയും കുറ്റം പറയാൻ സാധിക്കുകയില്ല.. അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് തൊട്ടു മുമ്പ് വരെ... മണിക്കൂറുകളോളം സംസാരിച്ചതും, അതിനു മുമ്പ് ചാറ്റ് ചെയ്തതും എന്നോടാണല്ലോ... ന്യായമായും ആർക്കും സംശയം തോന്നിയേക്കാം.. ഞങ്ങളുടെ സംസാരത്തിന്റെ ഉള്ളടക്കം അറിയാവുന്നവരായി ഞാനും അവളും മാത്രം.. എന്റെ വാക്കുകൾ വീട്ടുകാർ പോലും മുഖവിലക്കെടുക്കുന്നില്ല..
ഞങ്ങൾ പരിചയപ്പെടുന്നത് ഫേയ്സ് ബുക്കിലെ അക്ഷരങ്ങളുടെ ലോകത്തു നിന്നുമാണ് .. എന്റെ എഴുത്തുകളുടെ വിമർശകയായിരുനു അവൾ.. പിന്നീട് വളർന്നു വന്ന കമന്റ ബോക്സിലെ സഹൃദം ഒരു ഘട്ടത്തിൽ കൂടെ പിറപ്പുകളോളം എത്തിയിരുന്നു... കുടുംബ ജീവതത്തിലെ പരാജയങ്ങൾ ആയിരുന്നു അവളുടെ എഴുത്തുകളിലൊക്കെയും നിഴൽ വിരിച്ചത്.
അന്നാദ്യമായി അവൾ എനിക്കൊരു മെസ്സേജ് അയച്ചു.. ശ്യാം, ഫ്രീയാണോ? എനിക്ക് കുറച്ചു സംസാരിക്കണം.... സൗകര്യമുണ്ടെങ്കിൽ ഈ നമ്പറിൽ ഇപ്പോൾ തന്നെ ഒന്ന് വിളിക്കണം... വൈകരുത് വൈകിയാൽ പിന്നെ ഞാൻ സംസാരിക്കാൻ ഉണ്ടാകില്ല... കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നിയ നിമിഷം. എന്താണവൾ അങ്ങനെ പറഞ്ഞത്. അവൾ തന്ന നമ്പറിലേക്ക് അപ്പോൾ തന്നെ വിളിച്ചു.
സംശയത്തിന്റെ കിരീടം വച്ച രാജാവായിരുന്നു അവളുടെ ഭർത്താവ്.തന്റെ ഭാര്യയെ നിരീക്ഷിക്കാൻ ഒന്നി ലധികം വ്യാജ അകൗണ്ടുകൾ അയാൾക്ക് ഫേയ്സ്ബുക്കിൽ ഉണ്ടായിരുന്നുവത്രേ. അവളുടെ കവിത കൾക്കും കഥകൾക്കും അഭിപ്രായം പറയുന്നവരെ.. അവളുമായി കെട്ടുകഥകളുണ്ടാക്കി പലപ്പോഴും വാക്കുകൊണ്ടും കായികമായും ഉപദ്രവിച്ച കാര്യങ്ങൾ വളരെ വിഷമത്തോടെ അവൾക്ക് പറയാനുണ്ടായിരുന്നു.

മരിക്കുവാൻ തന്നെ തീരുമാനിച്ചുറപ്പിച്ച പോലെ ആയിരുന്നു അവളുടെ സംസാരം.. കയ്യിൽ കരുതിയ ഉറക്കഗുളിക കഴിക്കും മുമ്പ് ഇതൊക്കെ ആരോടെങ്കിലും പറയണമെന്നുണ്ടായിരുന്നുവത്രെ... ഫോണിൽ കൂടി അരുതെന്ന് പറഞ്ഞ് ധൈര്യം പകർന്നു നൽകുമ്പോഴും മനോധൈര്യം വീണ്ടെടുക്കാൻ ഞാൻ പാടു പെടുകയായിരുന്നു.... എന്റെ ആശ്വാസ വാക്കുകൾ കേട്ടു മുഴുമിപ്പിക്കാതെ അവളുടെ ഫോൺ കട്ടായി.... വീണ്ടും വിളിച്ചെങ്കിലും ഫോൺ അപ്പോഴേയ്ക്കും സ്വിച്ച് ഓഫ് ആയിരുന്നു... ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത.. എന്നെങ്കിലും ഒരിക്കൽ കാണണമെന്നാഗ്രഹിച്ച അവളെ ഇനി കാണാനാകുമോ ?
അന്നെനിക്കുറങ്ങാൻ സാധിച്ചില്ല... രാത്രിയുടെ ഇരുണ്ട വഴികളിൽ അവളേക്കുറിച്ചുള്ള ചിന്തകളെന്നെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. അവളെ പരിചയപ്പെടേണ്ടിയിരുന്നില്ല എന്നു പോലും ചിന്തിച്ച നിമിഷങ്ങൾ ...
വെളുപ്പിനെ എപ്പോഴോ തുടങ്ങിയ ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്നത് ഫോണിന്റെ ബെൽ കേട്ടാണ്... പോലീസ് സ്റ്റേഷൻ വരെ വരണം.. കൂടുതലൊന്നും ചോദിക്കാതെ മൂളിക്കേട്ടു .. ഫോൺ കട്ടു ചെയ്തു.. ഒന്നും ചോദിക്കാൻ നാവു പൊങ്ങിയില്ല... അവൾക്കെന്തോ സംഭവിച്ചിരിക്കുന്നു.. അവസാനം അവളെ ഞാനാണ് വിളിച്ചത്.... അവളും ഇങ്ങനെയൊരബദ്ധം ഓർത്തിട്ടുണ്ടാകില്ല.. അല്ലെങ്കിലൊരിക്കലും അവളെന്നോട് വിളിക്കാൻ ആവശ്യപ്പെടില്ല.. ജീവിതത്തിലാദ്യമായി സംസാരിച്ച ഒരാൾക്ക് വന്ന അവസ്ഥ.. അവളുടെ കാര്യത്തിലും എന്റെ കാര്യത്തിലും.
എസ് .ഐ ഫോൺ വിളിച്ചു കൊണ്ട് പുറത്തേക്ക് വന്നു.. എന്നേ കടന്നു പോയ അയാൾ ഒരു സ്റ്റെപ്പ് പിറകിലേക്ക് വന്ന് എന്നോട് പറഞ്ഞു ... നിനക്ക് ഭാഗ്യമുണ്ട്... അവൾക്ക് ബോധം തെളിഞ്ഞു.. ഇനി ബാക്കിയുള്ളത് അവളോട് ചോദിക്കട്ടെ... ആശ്വാസം തിരയടിച്ച നിമിഷം.. ഒന്ന് അവൾക്ക് അത്യാസന്ന നിലയിൽ നിന്നും ബോധം വീണ്ടു കിട്ടിയിരിക്കുന്നു.. അവർക്ക് പറയാനുള്ളത്, പോലീസുകാർ കേൾക്കുമല്ലോ.. അവളുടെ ആത്മഹത്യാ ശ്രമത്തിന് ഞാനും കാരണമാണെന് പറഞ്ഞ ഭർത്താവിന്റെ കള്ളത്തരം.. ആരെങ്കിലുമൊകെ അവളുടെ വായിൽ നിന്നും മനസ്സിലാക്കുമല്ലോ..

ആശുപത്രിയിൽ നിന്നും എസ്.ഐയും സംഘവും തിരികെ എത്തിയിരിക്കുന്നു.... കൂടെ അവളുടെ ഭർത്താവും..
മുറിയിലേക്ക് കയറുമ്പോൾ എസ് ഐ എ ന്നോടായ് പറഞ്ഞു ഒപ്പിട്ടിട്ട് പൊയ്ക്കോ... വിളിക്കുമ്പോൾ വരണം...
മുറിയിലേക്ക് കയറുമ്പോൾ എസ് ഐ എ ന്നോടായ് പറഞ്ഞു ഒപ്പിട്ടിട്ട് പൊയ്ക്കോ... വിളിക്കുമ്പോൾ വരണം...
ഒപ്പിട്ടു തിരികെ നടക്കുമ്പോൾ അകത്തെ മുറ്റയിൽ, എസ്, ഐ ഭർത്താവിനെ ഉപദേശിക്കുകയാണ്.. അവളുടെ ഫോണിലെ മെസഞ്ചറിലെ മെസ്സേജുകൾ അയാളെ കാണിച്ചു കൊണ്ട്....താനിതൊന്നു നോക്കിക്കേ... തന്റെ ഭാര്യക്ക് ഓരോരുത്തരയച്ച മെസ്സേജും അതിനുള്ള മറുപടിയും.... അവൾക്കൊരു മറുപടിയേ എല്ലാവരോടും പറയാനുണ്ടായിരുന്നുള്ളു...
"സുഹൃത്തേ.... എനിക്കൊരു കുടുംബമുണ്ട്.. ഒരു സ്നേഹനിധിയായ ഭർത്താവും "
അവൾ മറുപടി അയച്ചവർക്കെല്ലാം മനസ്സിലായ അ വാചകത്തിന്റെ അർത്ഥം മനസ്സിലാക്കാതെ വിയർത്തിട്ടുണ്ടാകും അപ്പോൾ ആ ഭർത്താവ്.
ശ്യാം മോഹൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക