Slider

സാക്ഷി

0
Image may contain: 3 people, people smiling, closeup


മഴ…
ഒരു നോട്ടമെറിഞ്ഞെന്നിൽ
നിന്നെ കണ്ടെത്തിയതിന്നേക സാക്ഷി
മഴ…
തിരക്കിൽ തിരയുന്ന മുഖം
നിൻെറയെന്നറിഞ്ഞതിന്നേക സാക്ഷി
മഴ…
പ്രണയമെന്നെന്നോടോതിയ
സായാഹ്നത്തിനേക സാക്ഷി
മഴ…
ഒരു കുടക്കീഴിലെന്നധരം
നീ കവർന്നതിന്നേക സാക്ഷി
മഴ…
രാപകലുകൾ കണ്ട സ്വപ്നത്തിൽ
നീമാത്രമെന്നറിഞ്ഞതിന്നേക സാക്ഷി
മഴ…
ഇരവിൻെറ കുളിരിൽ
നാമൊന്നായതിന്നേക സാക്ഷി
മഴ…
ഒരു പുതുനാമ്പെന്നിൽ വളരുന്നു_
ണ്ടെന്നറിഞ്ഞതിന്നേക സാക്ഷി
മഴ…
കാത്താരിപ്പിനൊടുവിൽ
നീയില്ലെന്നറിഞ്ഞതിന്നേക സാക്ഷി
മഴ…
വെറുക്കപ്പെട്ടവളായ് പടി_
യിറക്കപ്പെട്ടതിന്നു മൂകസാക്ഷി
മഴ…
തെരുവിലലറിക്കരഞ്ഞു
പൊട്ടിച്ചിരിച്ചതിന്നു മൂകസാക്ഷി
ഒടുവിലീ ജനലഴികളും
പിഞ്ചോമനയുമെന്നെ
യാത്രയാക്കിയപ്പോൾ
മഴ…
നിറഞ്ഞ പുഴയായ്
കൈകൾ നീട്ടിയെന്നെ
മാടി വിളിച്ചു…
വിട…
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo