Slider

വെളുത്ത ചോര

0
Image may contain: 1 person, smiling, indoor

ചുടലപ്പറമ്പിലെ തീച്ചൂളയിൽ 
കത്തിയമർന്നൊരെൻ ദേഹിയോട്
ഒരുമാത്ര ആത്മാവുചോദിച്ചുപോയ്‌
നിന്റെ നിണം ശ്വേതനിറമായി തീർന്നതെന്തേ ?
സ്വാർത്ഥത കൂട്ടിനായ് വന്നവഴികളിൽ
ഇറ്റിറ്റായി വാർന്നുപോയി ചുവന്നരക്തം
തണുത്തുമരവിച്ച തൂലിക പേറി ഞാൻ
മഷിമാറി പ്രതിഷേധം കാവ്യമാക്കി
അറുത്തും മുറിച്ചും ഞെരിച്ചും കൊലചെയ്ത
കണ്ണുകൾ ഉന്തി കൈകാലുകൾ വിറകൊണ്ട
എത്രെയോ ദാരുണ ഹത്യകൾ കണ്ടുഞാൻ
തിളച്ചുമറിഞ്ഞില്ലെൻ സിരയിൽ രക്തം
മടിച്ചു പീഡനകഥയിൽ ദൗത്യം
വികാരം തീണ്ടാത്ത വിചാരങ്ങൾ പേറി
ഞാൻ പ്രതികരിക്കാൻ മുതിരാതെ കഥയെഴുതി
"എഴുത്തിൽ പ്രതികാരം
മനസ്സിൽ നിർവികാരം "
എങ്ങനെ എൻ രക്തം നിറംചുമക്കും ?
ഇന്ന് ....
അയല്പക്കത്തെ വീട്ടിലെ ജീർണ്ണിച്ച ജഡത്തിൻ
ദുർഗന്ധം സഹിക്കാതെ വാതിലടച്ചു നീ
നാളെ .....
പൂമുഖവാതിലിനപ്പുറം സ്നേഹത്താൽ
കെട്ടിപ്പണിത നിൻ ഭിത്തിതൻ _
അസ്ഥികൾ വെട്ടിമുറിക്കുമ്പോൾ ഞെട്ടരുത്
ചേതനയറ്റ നിൻ മക്കൾ തൻ മാംസത്തെ
ശവംതീനിയുറുമ്പുകൾ കൂട്ടമായിവന്നിട്ടു
കടിച്ചുവലിക്കുമ്പോൾ കരയരുത്
ജാലകവാതില് തള്ളിത്തുറന്നു നീ
പൊട്ടിക്കരയുന്ന കാഴ്ചകാണാൻ
തൂലിക നിറയെ മഷിയും ഒഴിച്ചോണ്ട്
കഥയും കവിതയും വെളിയിൽ നിൽപ്പൂ
..........
ചുവന്ന നിറമുള്ള ചോര ഇന്ന്
അറപ്പുപുരയിൽമാത്രം അവശേഷിപ്പു .
jaya .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo