Slider

നീ

0


നോവിൽചാലിച്ച നിറക്കൂട്ടുകൾ
തീർക്കുന്നു,നഷ്ടസ്വപ്നങ്ങളുടെ
ചാറ്റൽമഴയിൽ നിറംമങ്ങിയ
എന്റേതുമാത്രമായ മഴവില്ലുകൾ.
നിമിഷാർദ്ധങ്ങളിൽ മറയുന്നവ
നിന്റെകണ്ണിലെ നക്ഷത്രത്തിളക്കത്തിൽ
വീണ്ടുംപൂത്തു ഇളംമഞ്ഞപ്പൂക്കൾ
നീ വന്നതും നോക്കി നിന്നതും
ഞാനറിഞ്ഞു പെണ്ണേയെന്നോതി
മുഖംകുനിച്ചു..നാളെ പൊഴിയുന്ന
എന്നെ നിനക്കെന്തിനാണ്പോലും..
ആ നോക്കിലിന്നു ഞാൻ ധന്യ
ഒരുകണക്കിൽ നീയും ഞാനും
മറയുവാൻ വേണ്ടിമാത്രംകണ്ടവർ
മതിയീ ജന്മവും സഫലമായി.
ലിൻസി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo