കുരിശേറി മരിക്കുന്നു സ്ത്രീത്വമീ ഭൂമിയിൽ
കുരുതിക്കളങ്ങളിൽ പെണ്ണുടലുകൾ കുമിയുന്നു.
കുരുsയാം നീതിയുടെ കൺകൾ തുറക്കയില്ല..
കുഴിവെട്ടിക്കുഴയുന്നതോ കാലത്തിൻകൈകളും!
കുരുതിക്കളങ്ങളിൽ പെണ്ണുടലുകൾ കുമിയുന്നു.
കുരുsയാം നീതിയുടെ കൺകൾ തുറക്കയില്ല..
കുഴിവെട്ടിക്കുഴയുന്നതോ കാലത്തിൻകൈകളും!
ഭാഗധേയങ്ങൾ മുൻപേ വിരചിച്ചതാണെങ്കിൽ
ഭാഗ്യനിർഭാഗ്യങ്ങൾക്കിവിടെന്താണ് സാംഗത്യം
വിധിയെന്നയാശാരി പണിയുന്ന കുരിശുകൾ
വിലവാങ്ങാതവനേകും നമ്മൾക്കത് നിശ്ചയം..!
ഭാഗ്യനിർഭാഗ്യങ്ങൾക്കിവിടെന്താണ് സാംഗത്യം
വിധിയെന്നയാശാരി പണിയുന്ന കുരിശുകൾ
വിലവാങ്ങാതവനേകും നമ്മൾക്കത് നിശ്ചയം..!
നന്മകൾ ഒട്ടൊക്കെയും കുരിശേറി മരിച്ചുപോയ്
നാട്യങ്ങൾ നിത്യഹരിതനായകരായ് ജീവിക്കുന്നു.
നഷ്ടമായ സ്വർഗ്ഗം ദൂരെ മരുപ്പച്ച തീർത്തീടുന്നു...
നരജന്മമലയും നിത്യം,വെറുതെയാപ്പൊയ്യും തേടി
നാട്യങ്ങൾ നിത്യഹരിതനായകരായ് ജീവിക്കുന്നു.
നഷ്ടമായ സ്വർഗ്ഗം ദൂരെ മരുപ്പച്ച തീർത്തീടുന്നു...
നരജന്മമലയും നിത്യം,വെറുതെയാപ്പൊയ്യും തേടി
ആകർഷകഗോളം ഭൂമി, കാഴ്ചക്ക്മാത്രം പക്ഷേ,
അഗ്നിയായ് പൊള്ളിച്ചീടും ജീവിതഭാരങ്ങളെന്നും
ആറ്റുനോറ്റെല്ലാരും സമ്പത്തിനെയാർജ്ജിക്കുന്നു
അനിവാര്യമരണം,ചാരെവന്നുനിൽക്കുമ്പോഴും.!
അഗ്നിയായ് പൊള്ളിച്ചീടും ജീവിതഭാരങ്ങളെന്നും
ആറ്റുനോറ്റെല്ലാരും സമ്പത്തിനെയാർജ്ജിക്കുന്നു
അനിവാര്യമരണം,ചാരെവന്നുനിൽക്കുമ്പോഴും.!
By: Mujeeb
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക