ഒരു മരച്ചില്ല തേടി (കഥ )
```````````````````````` ````````
കുറെ നാളുകളായി കാത്തിരിക്കുകയായിരുന്നു. വിഷുക്കിളിയുടെ പാട്ട് കേൾക്കാൻ..
```````````````````````` ````````
കുറെ നാളുകളായി കാത്തിരിക്കുകയായിരുന്നു. വിഷുക്കിളിയുടെ പാട്ട് കേൾക്കാൻ..
വിഷുവെത്തിയിട്ടും അവൾ എന്തേ ഇത്ര വൈകുന്നത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്
അവളുടെ പാട്ട് കേട്ടത്...
അവളുടെ പാട്ട് കേട്ടത്...
കാതോർത്തു കാത്തിരുന്ന ദിവസങ്ങൾ അനവധിയാണ് എന്ന് നീയറിയുന്നുണ്ടോ വിഷുക്കിളീ... എഴുത്തുകാർക്ക് നിന്റെ പാട്ട് കേൾക്കാതെ ജീവിതം പോലും അസാധ്യവും അസഹ്യവുമാണെന്ന് നിനക്കറിയില്ലേ...
ഇരുന്നിരുന്ന ചില്ല ഒന്നുലച്ചു കൊണ്ടവൾ പറഞ്ഞു.
ഞാൻ ആഴ്ചകളായി ഇവിടെ പറന്നിറങ്ങിയിട്ട് . അപ്പാർട്മെന്റുകളുടെ ഏറ്റവും മുകളിലെ വാട്ടർ ടാങ്കുകളിലായിരുന്നു താമസം.
അതെയോ... വന്നതറിഞ്ഞില്ലാട്ടോ,കുഞ്ഞിക്കിളീ.... എന്തേ ഇത്രയും നാളും പാടാതിരുന്നത് ?
വിഷുക്കിളി മാവിൻ കൊമ്പിലിരുന്നു പാടി എന്നല്ലേ നിങ്ങൾ കവികൾ എഴുതാറുള്ളത് ?
അതെ പൈങ്കിളിക്കുട്ടീ...
ഈ ഫ്ളാറ്റുകൾക്കും മാളുകൾക്കും ഇടയിൽ
ഇരിക്കാനൊരു മരച്ചില്ല കിട്ടേണ്ടേ, ഞാനത് തേടി പറക്കുകയായിരുന്നു...
ഇരിക്കാനൊരു മരച്ചില്ല കിട്ടേണ്ടേ, ഞാനത് തേടി പറക്കുകയായിരുന്നു...
ഓ.. സോറി കിളിപ്പെണ്ണേ..
എന്റെ ക്ഷമാപണം കേൾക്കാൻ കാത്തു നിൽക്കാതെ അവൾ മരച്ചില്ല ഒന്നും കൂടി ഉലച്ചു കൊണ്ട് പാടി...
അച്ഛൻ കൊമ്പത്ത്.. അമ്മ വരമ്പത്ത്....
***********************************************
നല്ലെഴുത്തിലെ നല്ല കൂട്ടുകാരേ.., വിഷു ആശംസകൾ നേരുന്നു...
*******************************************
Sai Sankar
സായ് ശങ്കർ,തൃശൂർ.
***********************************************
നല്ലെഴുത്തിലെ നല്ല കൂട്ടുകാരേ.., വിഷു ആശംസകൾ നേരുന്നു...
*******************************************
Sai Sankar
സായ് ശങ്കർ,തൃശൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക