പിൻഗാമി (ഭാഗം രണ്ട്)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ശരീരം ഭയങ്കര തളർച്ച! ഒന്നുറങ്ങണമെന്നുണ്ട്. അല്ലെങ്കിൽ താൻ എവിടെയെങ്കിലും വീണു പോവും. പഠിക്കുന്ന സമയത്ത് ഉറങ്ങിയാൽ ഉസ്താദിൽ നിന്ന് തല്ല് കിട്ടും. ഏതായാലും വേണ്ടില്ല. ഇന്ന് സ്കൂളില്ലല്ലോ.ഉസ്താദും എവിടെയോ പോയിരിക്കുന്നു. സഹപാഠികളും വളരെ കുറവ്.
വേഗം വസ്ത്രങ്ങളെല്ലാം കഴുകിയിട്ട് ഭക്ഷണം കഴിച്ച് കിടക്കാം. എപ്പോഴും ശുദ്ധിയിലിരിക്കണമെന്നാണ് ഉസ്താദിന്റെ നിയമം.നിയമം തെറ്റിച്ചാൽ ശിക്ഷ ഭയങ്കരമാണ്. ചവിട്ടിക്കൂട്ടി ഒരു മൂലയിലിടും.
കഴുകാനുള്ള വസ്ത്രങ്ങളുമെടുത്തു കൊണ്ട് ഞാൻ കാന്റീനില് പിറകിലെ തിരുമ്പു കല്ലുകൾക്കടുത്തേക്ക് പാഞ്ഞു.
അവിടെ മജീദ് കാക്കയുണ്ട് വസ്ത്രം അലക്കുന്നു. അലക്കു കല്ലിനടുത്തെത്തിയപ്പോഴേക്കും ആകെ തളർന്നു കഴിഞ്ഞിരുന്നു. കുളിമുറികളിൽ ആരൊക്കെ കുളിക്കുന്നുണ്ട്. കുന്നിറങ്ങി താഴെ എത്തിയാൽ പള്ളിക്കുളമുണ്ട്. അതിൽ നിന്ന് കുളിക്കാം. അലയ്ക്കാൻ പാടില്ല. വെളളം മലിനമാകും.വേനൽക്കാലമല്ലെ. ഒഴുക്കില്ലല്ലോ.
താഴെ ഇറങ്ങി പോയാൽ അതുപോലെ കയറി വരികയും വേണം. അതിനുള്ള മടി കാരണമാണ് പലരും കുളിമുറിയിൽ നിന്ന് കുളിക്കുന്നത്.ഉസ്താദറിഞ്ഞാൽ അതിനും അടി കിട്ടും.

വടക്ക് ഭാഗം മുഴുവൻ ഖബർസ്ഥാൻ ആണ്. ഒറ്റപ്പെട്ട കശുമാവിൻ മരങ്ങളും പൊടിയണ്ണി മരങ്ങളും ഉണ്ട്. കുളിമുറിയുടെ അടുത്തായതിനാൽ നനവ് കിട്ടുന്നതിനാൽ മരങ്ങൾ പടർന്ന് പന്തലിച്ച് കൊമ്പുകൾ താഴേക്ക് തൂങ്ങിക്കിടക്കുന്നുണ്ട്. അതിൽ നിറയെ കശുമാങ്ങ തൂങ്ങിക്കിടക്കുന്നത് കാണാൻ വളരെ ഭംഗിയാണ്.
എന്റെ ആലോചന കണ്ടിട്ടാവണം മജീദ് കാക്ക അടുത്തേക്ക് വന്നു. എന്നെപ്പോലെ ഉമ്മയും ഉപ്പയും ഇല്ലാത്തയാളാണ് മജീദ് കാക്ക.പക്ഷെ ഒരു പെങ്ങളുട്ടിയുണ്ട്. മറ്റുള്ള എല്ലാ ബന്ധുക്കളും ളണ്ട്. പക്ഷെ തനിക്ക് ഉമ്മയും ഉപ്പയും മാത്രമല്ല ആരും ഇല്ലല്ലോ.. പേരിനു പോലും ഒരു ബന്ധു.
"ഇന്നലെ ഉമ്മാനെ സ്വപ്നം കണ്ടോ?".
മജീദ് കാക്കാന്റെ ചോദ്യമാണ്.
ഞാൻ മജീദ് കാക്കാനെ നോക്കി.
ഞാൻ മജീദ് കാക്കാനെ നോക്കി.
അതെ താനിന്നലെ ഉമ്മാനെ സ്വപ്നം കണ്ടിരുന്നല്ലൊ'. ഇന്നലെ മാത്രമല്ല ഇടയ്ക്കിടക്ക് കാണുന്നുണ്ടല്ലൊ .പക്ഷെ ഇന്നലെ ആകെ ഭയപ്പെടുത്തിക്കളഞ്ഞു. ഹോസ്പിറ്റലും ചോരയും എല്ലാം കൂടി. ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്.
" അലറി വിളിക്കുകയായിരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും ഉണർന്നു".
" നീ കിടന്ന് വിറക്കുകയായിരുന്നു. കുറെ കഴിഞ്ഞിട്ടാ നീ ഉറങ്ങിയത്".
" നീ കിടന്ന് വിറക്കുകയായിരുന്നു. കുറെ കഴിഞ്ഞിട്ടാ നീ ഉറങ്ങിയത്".
മജീദ് കാക്ക അതെല്ലാം പറയുമ്പോഴും എന്റെ ശ്രദ്ധയെല്ലാം കാട് പോലെ കിടക്കുന്ന കശുമാവിൻ കൂട്ടത്തിലേക്ക് പോയിരുന്നു'. അവിടെ എന്തോ ഇളകുന്നുണ്ട്.
എന്താണത്?
ഹൊ! ഒരു മയിൽ.
ഹൊ! ഒരു മയിൽ.
ഞാൻ ആശ്ചര്യത്തോടെ അതിനെ നോക്കിക്കൊണ്ടിരുന്നു.ഞാൻ മജീദ് കാക്കയെ നോക്കി. അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.മജീദ് കാക്ക എന്റെ വസ്ത്രങ്ങളെല്ലാം എടുത്ത് അലക്കിക്കഴിഞ്ഞിരിക്കുന്നു.
ഹൊ! മോശമായി. തന്നേക്കാൾ ആറ് വയസ്സ് മൂപ്പുണ്ട് മജീദ് കാക്കാക്ക്. താനങ്ങോട്ട് ബഹുമാനിക്കേണ്ടയാൾ.
" അത് ഞാൻ കഴുകിയിരുന്നല്ലൊ" ഞാൻ പറഞ്ഞു.
" ഇതോ ഇത് കഴിഞ്ഞു ".
" അത് ഞാൻ കഴുകിയിരുന്നല്ലൊ" ഞാൻ പറഞ്ഞു.
" ഇതോ ഇത് കഴിഞ്ഞു ".
"മജീദ് കാക്ക മയിലിനെ കാണണൊ"
" എവിടെ?".
ഞാൻ മയിലിനെ ചൂണ്ടിക്കാണിച്ചു കൊടുത്തെങ്കിലും മജീദ് കാക്ക ആശ്ചര്യത്തോട് കൂടി എന്നെ നോക്കി..
ഞാൻ മയിലിനെ ചൂണ്ടിക്കാണിച്ചു കൊടുത്തെങ്കിലും മജീദ് കാക്ക ആശ്ചര്യത്തോട് കൂടി എന്നെ നോക്കി..
"എവിടെ? ഒന്നും കാണുന്നില്ലല്ലോ?.
"നിങ്ങൾക്ക് കാണാനില്ലെ?. എനിക്ക് കാണുന്നുണ്ടല്ലൊ?.
അതിനു മജീദ് കാക്കാന്റെ മറുപടി ഒരു പുഞ്ചിരിയായിരുന്നു.
അപ്പോഴേക്കും കുളിമുറികളിലുണ്ടായിരുന്ന മറ്റുള്ളവരും പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.
മജീദ് കാക്ക അവരോടായി ചോദിച്ചു.
അപ്പോഴേക്കും കുളിമുറികളിലുണ്ടായിരുന്ന മറ്റുള്ളവരും പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.
മജീദ് കാക്ക അവരോടായി ചോദിച്ചു.
" അവിടെ ഒരു മയിലിനെ കാണാനുണ്ടോ?.
അവർ അവിടെയെല്ലാം ഒന്ന് ചുഴിഞ്ഞ് നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.
അവർ അവിടെയെല്ലാം ഒന്ന് ചുഴിഞ്ഞ് നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.
മജീദ് കാക്ക അടുത്തേക്ക് വന്ന് എന്റെ തലയിൽ തലോടി. മയിലിനെ കണ്ടത് എന്റെ തോന്നലാണോ?
ഹേയ് ! അല്ല.. മയിൽ അവിടെത്തന്നെയുണ്ടല്ലൊ. പിന്നെന്താ അവർക്കൊന്നും കാണാത്തെ?.
ഹേയ് ! അല്ല.. മയിൽ അവിടെത്തന്നെയുണ്ടല്ലൊ. പിന്നെന്താ അവർക്കൊന്നും കാണാത്തെ?.
മജീദ് കാക്ക എന്നോട് കുളിക്കാൻ പറഞ്ഞ് വസ്ത്രങ്ങൾ മറ്റുള്ളവരെ ഏൽപിച്ച് താഴെ കുളത്തിലേക്ക് പോകുന്ന വഴിയിലൂടെ നടന്ന് നീങ്ങി.
എല്ലാവരും പരിസരം വിട്ടു എന്നുറപ്പായപ്പോൾ ഞാൻ മെല്ലെ കശുമാവിൻ ചോട്ടിലേക്ക് നടന്നു.ഇപ്പോൾ അവിടെ മയിലിനെ കാണാനില്ല.
മയിൽ എവിടെ പോയി. ഒരു മയിൽപീലി കിട്ടുമോ? ഒന്നു തിരഞ്ഞു നോക്കാം. കരിയിലകളും ഉണക്കപ്പുല്ലുകളും നിറഞ്ഞ കശുമാവിൻ ചോട്ടിൽ ശബ്ദമുണ്ടാക്കാതെ ഞാൻ മുന്നോട്ട് നടന്നു.പക്ഷെ അവിടെയൊന്നും മയിലിനെയോ മയിൽ പീലിയേയോ കണ്ടില്ല.
തൂങ്ങിക്കിടക്കുന്ന കശുമാവിൻ കൊമ്പുകൾക്കിടയിലൂടെ മീസാൻ കല്ലുകൾ കാണാം.ഒരു കാലത്തെ വമ്പൻമാരായിരുന്നവർ.പോക്കിരിമാരായിരുന്നവർ.
കാലത്തിന്റെ ഗതിയിൽ അനിവാര്യമായ യാഥാർത്ഥ്യങ്ങളിൽ നഷ്ടപ്പെട്ട പ്രതാപങ്ങളുടെ ശേഷിപ്പുകളായി പേരെഴുതിയതും എഴുതാത്തതുമായ മീസാൻ കല്ലുകൾ.അതിനപ്പുറം അങ്ങിങ്ങ് മുഴച്ചു നിൽക്കുന്ന പാറപ്പുറം. അതിനപ്പുറം വിശാലമായ കശുമാവിൻ കാട്.
പള്ളിപ്പറമ്പിന്റെ മൂന്നിൽ രണ്ട് ഭാഗവും കാടാണ്. ഇതുവരെ ഒരു മനുഷ്യജീവി കടന്നു ചെന്നിട്ടില്ലാത്ത കശുമാവും പൊടിയണ്ണിയും മറ്റു പടു മരങ്ങളും തിങ്ങി നിൽക്കുന്ന കാട്. ജിന്നുകളുടെ ആവാസ കേന്ദ്രമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. രാത്രി പളളിയുടെ വടക്ക് ഭാഗത്തേക്ക് ഒരു കാരണവശാലും പോകരുതെന്ന് കർശനമായ നിർദ്ദേശമുണ്ട്.പല അരുതാത്ത സംഭവങ്ങളും ആളുകൾ പർങ്കൂച്ചിക്കാട് എന്ന് പറയുന്ന ഈ കാടിനെ പറ്റി പറഞ്ഞ് കേട്ടിട്ടുണ്ട്..

കരിയിലകൾ അമരുന്ന ശബ്ദം. പിന്നിലാരോ ഉള്ളത് പോലെ.ചിലപ്പോൾ അലയ്ക്കാൻ വന്ന ആരെങ്കിലുമായിരിക്കും. ഞാൻ തിരിഞ്ഞു നോക്കി.പക്ഷെ അവിടെ ആരേയും കണ്ടില്ല.ഇനി വല്ല പെരുച്ചാഴിയോ.. പാമ്പോ. അതോമയിലോ ആയിരിക്കും. എന്നാൽ ഒന്നും കാണാനില്ലല്ലോ?.വെറുതെ തോന്നിയതായിരിക്കും. ഏതായാലും ഒന്നു കൂടി മയിൽ പീലി തിരയാം.
പക്ഷെ.. വീണ്ടും കരിയിലകൾ അമരുന്ന ശബ്ദം.. ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി. അവിടെ ഒരു രൂപം നിൽക്കുന്നു.ഉൾക്കിടിലത്തോടെ ഞാൻ നോക്കി.. ശരീരം ആകെ തളരുന്നു.. വിറയ്ക്കുന്നു. കണ്ണിനെന്തോ ഒരു മങ്ങൽ... താഴെ വീഴാതിരിക്കാൻ തൂങ്ങിക്കിടക്കുന്ന മരച്ചില്ലയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ താഴെ വീണു കഴിഞ്ഞിരുന്നു.

തുടരും ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക