"ഡാ അവൻ ഒരു വൻ കോഴി തന്നെയാണ് അല്ലെ.." അവൻ ഇപ്പൊ സംസാരിച്ചു കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ കണ്ടോ..അവന്റെ പഴയകാല പ്രണയിനിയാണ്... നോക്ക് അവളെയാണ് ഭാര്യക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.."
"ഇവനേ ഒക്കെ സമ്മതിക്കണം ..എന്റെ അറിവിൽ രണ്ടു പ്രണയം ഉണ്ടായിരുന്നു...അതിൽ ഒന്ന് തലയ്ക്കു പിടിച്ച പ്രണയം ആയിരുന്നു..എന്നിട്ട് വിവാഹം കഴിച്ചതോ ഇതൊന്നും അല്ലാത്ത വേറെ ഒരു കുട്ടിയെ .. നല്ല കുട്ടിയാണ്.. പോരാത്തതിന് നല്ല ജോലിയും..."
"നീ അറിയോ അവനേ..!!"
"ഇല്ല.. "
"നമ്മുടെ പടിഞ്ഞാറ്റുമൂലയിൽ അമ്പലത്തിന്റെ പുറകിലാണ് അവന്റെ വീട്... ആള് നാട്ടിൽ അല്ല.. പുറത്താണ് ജോലി..
കഴിഞ്ഞ ആഴ്ച ആയിരുന്നു കല്യാണം.. ഞാൻ പോയിരുന്നു... ഇന്ന് രണ്ടുപേരും കൂടി അമ്പലത്തിൽ വന്നതാണ്.. "
കഴിഞ്ഞ ആഴ്ച ആയിരുന്നു കല്യാണം.. ഞാൻ പോയിരുന്നു... ഇന്ന് രണ്ടുപേരും കൂടി അമ്പലത്തിൽ വന്നതാണ്.. "
"നിങ്ങൾ എങ്ങനാ പരിചയം ..കൂട്ടുകാരാണൊ ??"
"അതെ..ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്.. ഒരുമിച്ചാണ് പഠിച്ചത്.. പ്ലസ് ടുവിന് പഠിക്കുമ്പോൾ തന്നെ അവന് ഒരു പ്രണയം ഉണ്ടായിരുന്നു കുറച്ചു കാലം കഴിഞ്ഞപ്പോൾ അവൾക്ക് താത്പര്യം ഇല്ലായെന്ന് പറഞ്ഞു അവൾ പോയി..."
"അതിനു ശേഷമാണ് ഇപ്പോൾ കണ്ട ഈ കുട്ടി ഇവളെയും കുറേ നാൾ പ്രേമിച്ചു നടന്നു..തലയ്ക്കു പിടിച്ച പ്രണയമായിരുന്നു.. അവളെ കാണാൻ എത്രനാള് ഞാൻ കൂട്ട് പോയിട്ടുണ്ടെന്ന് അറിയാമോ??..
എന്നിട്ട് ഇപ്പൊ വിവാഹം കഴിച്ചതോ വേറേ ഒരു പെണ്ണിനേയും... "
"ഡാ അവൻ അല്ലേ ആ വരുന്നത്.. തൊഴുത് കഴിഞ്ഞു എന്ന് തോന്നുന്നു.. അവന്റെ പഴയ കാമുകിയെ കാണാൻ നേരത്തെ ഇറങ്ങിയതാകും... അവള് പോയി എന്ന് പാവത്തിന് അറിയില്ലല്ലോ...അല്ലെ.."
" നീ നോക്കിക്കോ .. ഞാൻ ഒരു രസം കാണിക്കാം..
മച്ചാനെ അവള് പോയെടാ... അവളെ നോക്കി ഇറങ്ങിയതാകും അല്ലേ..നടക്കട്ടെ..പാവം ഭാര്യ... "
പറഞ്ഞു തീർന്നതും മറുപടി ഒന്നും പറയാതെ അവൻ ചിരിച്ചു... പക്ഷേ ഞാൻ വിടാൻ ഉദ്ദേശിച്ചില്ല.. "നിന്നേ സമ്മതിക്കണം ..ഞാൻ അറിഞ്ഞിട്ട് രണ്ടു പ്രണയം ഉണ്ടായിരുന്നു നിനക്ക് ഒന്ന് കഴിഞ്ഞാൽ അടുത്തത് അത് കഴിഞ്ഞാൽ അടുത്തത് എങ്ങനെ സാധിക്കുന്നു ഇതൊക്കെ...അവസാനം ഇപ്പോൾ ഒരു പ്രണയ വിവാഹവും.. അല്ല ശരിക്ക് നിന്റെ യഥാർഥ പ്രണയം ഏതാണ്...?? ഇതിനെല്ലാം പ്രണയം എന്ന് പറയുമോ...??"
"രണ്ടല്ല മൂന്നെണ്ണം ഉണ്ടായിരുന്നു ഇത് നാലാമത്തേത് ആണ്... മറ്റതെല്ലാം ബ്രേക്ക് അപ്പ് ആയി.. ചിലർക്ക് പ്രണയിക്കാൻ മാത്രം മതി ജീവിതത്തിൽ വേണ്ട, ചിലർക്ക് ഞാൻ സ്റ്റാറ്റസിന് ചേർന്നില്ല അങ്ങനെ പലർക്കും പല കാരണങ്ങൾ.."
"എന്നെ വേണ്ട എന്ന് വച്ച് പോയവർക്കു വേണ്ടി ഞാനെന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്..??
നീ പറഞ്ഞ പോലെ ആദ്യത്തെ പ്രണയിനി പോയപ്പോൾ പഠിപ്പിൽ ഉഴപ്പി ഞാൻ എന്റെ ജീവിതം കളയണമായിരുന്നോ...!!
നീ പറഞ്ഞ പോലെ ആദ്യത്തെ പ്രണയിനി പോയപ്പോൾ പഠിപ്പിൽ ഉഴപ്പി ഞാൻ എന്റെ ജീവിതം കളയണമായിരുന്നോ...!!
അല്ലെങ്കിൽ എന്നേ വേണ്ട എന്ന് പറഞ്ഞവൾക്ക് വേണ്ടി കുടിച്ച് എന്റെ ആരോഗ്യം നശിപ്പിക്കണമായിരുന്നോ..!!
കിട്ടിയ ജോലിക്ക് പോകാതെ രണ്ടു ദിവസം മുറി അടച്ചിട്ടിരിക്കണമായിരുന്നോ...??
അതോ അവരേ ഓർത്ത് ആത്മഹത്യക്ക് ശ്രമിക്കണമായിരുന്നോ...!!
അതുമല്ലെങ്കിൽ മുഖപുസ്തകത്തിൽ പ്രണയം തകർന്നതിൽ വിഷമമുണ്ടെന്നു കാണിക്കാൻ കാലത്തും വൈകീട്ടും ഓരോ സെന്റി സ്റ്റാറ്റസ് ഇടണമായിരുന്നോ..???
അതോ വിവാഹം ഒന്നും കഴിക്കാതെ ഒരു ഒറ്റത്തടിയായി ഞാൻ എന്റെ ജീവിതം കളയണമായിരുന്നോ .??
ഇതെല്ലാം ചെയ്ത് എന്റെ വീട്ടുകാരുടെ സന്തോഷം കളയുമ്പോഴേ
ഞാൻ അത്മാർത്ഥമായി സ്നേഹിച്ചിരുന്ന കാമുകനാകുകയുള്ളു എന്നാണോ....???
ഞാൻ അത്മാർത്ഥമായി സ്നേഹിച്ചിരുന്ന കാമുകനാകുകയുള്ളു എന്നാണോ....???
ഈ പറഞ്ഞതൊക്കെയാണ് ഒരു കാമുകന് വേണ്ട ഗുണങ്ങളെങ്കിൽ ഞാൻ ഒരു കാമുകൻ അല്ല.. എനിക്ക് അങ്ങനെ ആകാനും കഴിയില്ല...
നമ്മളെ തള്ളി പറഞ്ഞവർക്കും വേണ്ട എന്ന് പറഞ്ഞവർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര ഉയരങ്ങളിൽ എത്തണം.. അതാവണം ജീവിതത്തിൽ നമ്മളെ വേണ്ട എന്ന് പറഞ്ഞവർക്ക് നമ്മൾ കൊടുക്കുന്ന മറുപടി... "
"ഹരിയേട്ടാ ..... "ആ വിളി ഞങ്ങളുടെ സംസാരത്തിന് അറുതി വരുത്തി..
അവന്റെ ഭാര്യയാണ്.. അവൻ അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി ... പോകുന്നതിനു മുൻപ് അവൻ ഒന്ന് കൂടി പറഞ്ഞു... "ഞാൻ എന്റെ പഴയ പ്രണയിനിയെ കാണാൻ നേരത്തെ തൊഴുതിറങ്ങിയതൊന്നും അല്ല... സ്ത്രീകളുടെ കൂടെ അമ്പലത്തിൽ പോയാൽ അവർക്ക് പ്രാർത്ഥിക്കാൻ ഒരു മണിക്കൂർ വേണം.. എനിക്ക് തന്നെ ബോറടിക്കും അപ്പോൾ ഭഗവാന്റെ അവസ്ഥ എന്താകും.. അതുകൊണ്ട് ഞാനും കൂടി ബോറടിപ്പിക്കേണ്ട എന്ന് കരുതി ഇറങ്ങിയതാണ്.. ഇടയ്ക്ക് അമ്മയുടെ കൂടെ അമ്പലത്തിൽ പോയി നോക്ക് അപ്പോൾ മനസിലാകും...."
എന്നാൽ ശരി പിന്നെ കാണാം എന്ന് പറഞ്ഞു അവൻ നടന്നകന്നു... കോഴി എന്ന് വിളിച്ചെങ്കിലും ഇത്രയും പറഞ്ഞ് അവൻ നടന്നുനീങ്ങിയപ്പോൾ അവനോടു ഒത്തിരി ബഹുമാനം തോന്നി..
Sajith_Vasudevan(ഉണ്ണി...)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക