സാഹചര്യം വരുത്തിയ തെറ്റിദ്ധാരണ
------------------------------------------------------
അമ്പലത്തിൽ കയറി തൊഴുതു ....പുറത്തു പറമ്പിൽ ഇറങ്ങി കെട്ടുകാഴ്ചയുടെ വരവും കാത്തു നിൽക്കുകയാണ് 11വയസുകാരി ആവണിയും അമ്മ സുജിതയും ...കെട്ടുകാഴ്ചയെ വരവേൽകുവാൻ പറമ്പ് അകെ പരിസര വാസികളെകൊണ്ട് നിറഞ്ഞു .കലർബൾബ്കളുടെ അലങ്കാര പണികളും ....ലൈറ്റിന്റെ പ്രകാശവും എല്ലാം കൂടി ആരാത്രിയെ മനോഹരമാക്കിയിരിക്കുന്നു .പറമ്പിന്റെ ഒരു സൈഡിലാകെ ബലൂൺ കച്ചവടക്കാരും .....മറ്റു സാധനങ്ങൾ വില്കുന്നവരയും കൊണ്ടു നിറഞ്ഞിരിക്കുന്നു ....സുജിതയാകട്ടെ അടുത്ത് നിൽക്കുന്ന കൂട്ടുകാരിയോട് വാതോരാതെ സംസാരിച്ചുകൊണ്ടിരികയാണെങ്കിലും ആവണിയുടെ കൈയിലെ പിടിത്തം മുറുകി തന്നെ വച്ചിരിക്കുകയാണ് .ആവണിയുടെ മനസ്സിൽ അപ്പോൾ വരുന്ന കെട്ടുകാഴ്ചയുടെ ഭംഗിയോ ...അവിടെ പലരൂപങ്ങളിലും കത്തിക്കൊണ്ടിരിക്കുന്ന കലർബൾബ്കളുടെ ഭംഗിയോ ....വിവിധ നിറങ്ങളിൽ പറന്നു നിൽക്കുന്ന ബലൂണുകളുടെ ഭംഗിയോ ഒന്നും അല്ലാരുന്നു .കൂട്ടുകാരി അമ്മുസ് പറഞ്ഞ അമ്പലത്തിന്റെ പുറകിലായി താൻ ഇതുവരെയും കണ്ടിട്ടില്ലാത്ത ആമ്പൽ പൂവുകൾ വിടർന്നു നിൽക്കുന്ന കുളത്തിന്റെ ചിന്തകൾ മാത്രമായിരുന്നു .ആവണിയുടെ കുഞ്ഞു മനസിൽ എങ്ങനെയെകിലും അതൊന്നു പോയികാണണും എന്ന ആഗ്രഹം അടക്കാൻ വയ്യാത്തതായി മാറിയിരിക്കുന്നു .
ദൂരെ നിന്നും കെട്ടുകാഴ്ചയുടെ ആരവം കേട്ടു തുടങ്ങി ....സുജിതയുടെ മൊബൈൽ ശബ്‌ദിക്കുവാൻ തുടങ്ങി അവൾ ആവണിയുടെ കൈയിലെ പിടിത്തംവിട്ടിട്ടു പേഴ്സിൽ നിന്നും മൊബൈൽ എടുത്തു ...ഹെലോ ചേട്ടാ ഞാൻ അമ്പലത്തിൽ നിൽക്കുകയാണ് ഒരു അരമണിക്കൂർ കൂടി കഴിഞ്ഞു വിളിക്കു ...സുജിത മൊബൈൽ കട്ട് ചെയ്തു പഴയപോലെ പേഴ്സിൽ വച്ചു ...അപ്പോഴേക്കും കെട്ടുകാഴ്ച പറമ്പിൽ എത്തിയിരുന്നു .സുജിത കെട്ടുകാഴ്ചയിൽ നോക്കികൊണ്ട് ആവണിയുടെ കൈയിൽ മുറുകെ പിടിച്ചു ...പക്ഷെ അതു അടുത്തുനിന്ന മറ്റൊരുകുട്ടിയുടെ കൈയാണന്നു സുജിത അറിഞ്ഞില്ല .ആരും ആരെയും ശ്രദ്ധിക്കുന്നില്ല എല്ലാരുടെയും കണ്ണുകൾ കെട്ടുകാഴ്ചയുടെ മനോഹാരിതയിൽ ആയിരുന്നു .ആവണി അമ്മയെ നോക്കി ഇല്ല അമ്മയും കാഴ്ചയിൽ മയങ്ങി നില്കുന്നു ..അവൾ മെല്ലെ അവിടെനിന്നും അമ്പലത്തിന്റെ പുറകിലുള്ള കുളം ലക്ഷ്യമാക്കി നടന്നു ......ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്ന മനോഹരമായ കുളം അവളുടെ കണ്ണുകളിൽ അപ്പോൾ അവിടെ മദ്യപിച്ചുകൊണ്ടിരിക്കുന്ന അയാളെയൊന്നും കണ്ടില്ല കുളത്തിന്റെ ഭംഗി മാത്രമേ കണ്ടുള്ളു ആവണി കുളത്തിനടുത്തേക്കു നീങ്ങി കൂടുതൽ കൂടുതൽ അടുത്തേക് നീങ്ങി കൊണ്ടിരുന്നു ....പൂവിൽ തൊടുവാനായി ആവണി എത്തിവലിഞ്ഞു കൈകൾ നീട്ടി ....അവളുടെ കുഞ്ഞുകാലുകൾ ഒന്ന് തെറ്റി കുളത്തിലേക്കു ആഞ്ഞു.ആ സമയം അയാൾ പുറകിൽ നിന്നും ആവണിയെ കടന്നു പിടിച്ചു ..........

മോളെ...കാണാൻപറ്റുന്നുണ്ടോ നിനക്ക് ..എന്ന് ചോദിച്ചുകൊണ്ട് സുജിത ആവണിയെ നോക്കിയപ്പോളാണ് താൻ പിടിചിരുന്നത് ആവണിയെ അല്ലെന്നു മനസ്സിലായത് .അവൾ ചുറ്റും നോക്കി ആവണിയെ കാണുന്നില്ല ..ഈശ്വര എന്റെ മോള് ...സുജിതയ്ക് പൊട്ടിക്കരയണോ .അതോഉറക്ക നിലവിളിക്കണോ എന്തു ചെയ്യണുമെന്നു ഒരു രൂപവും കിട്ടിയില്ല .സുജിത ആവണിയെയും തിരഞ്ഞു അവിടെയൊക്കെ നടന്നു .ആൾക്കാരെല്ലാം കെട്ടുകാഴ്ചയിൽ മയങ്ങി നില്കുന്നു സുജിത അമ്പലത്തിന്റെ പുറകിലേക്കു നീങ്ങി ....ആവണി ആവണി എന്ന് ഉറക്കെ വിളികുനുണ്ട് ....ചെണ്ടകളുടെയും മറ്റും സൗണ്ടു കാതിൽ തുളച്ചു കയറുന്നുണ്ടെകിലും സുജിതകേട്ടു തന്റെ മകളുടെ അമ്മേ എന്നുള്ള ദയനീയമായ വിളി ....അവൾ ഓടി കുളത്തിനടുത്തേക്കു ...അവിടെ കണ്ടതോ തന്റെ പൊന്നുമകൾ ചോരയൊലിക്കുന്ന ചുണ്ടുകളും കിറിയ വസ്ത്രവും ഇട്ടു കരഞ്ഞുകൊണ്ട് നില്കുന്നു ..അടുത്തായി മദ്യപിച്ചുലെക്ക്കെട്ടു രാമേട്ടനും ....എന്നാലും രാമേട്ടാ നിങ്ങള് എന്റെ മോളോട് ഇങ്ങനെ ചെയ്തല്ലോ എന്നും പറഞ്ഞു അവിടെ കിടന്ന ഒരു കല്ലെടുത്തു അയാളുടെ തലയ്ക്കിട്ടു ഒറ്റയടിയാരുന്നു ...അയ്യോ എന്ന് വിളിച്ചു ചോര ഒലിക്കുന്ന തലയിൽ പൊത്തിപിടിച്ചു കൊണ്ട് രാമേട്ടൻ എന്തോ പറയാൻ ശ്രമിച്ചു ..അപ്പോഴേക്കും സുജിത ആവണിയെയും പിടിച്ചുകൊണ്ടു നടന്നുപോയിരുന്നു ....
വീട്ടിലെത്തിയ സുജിത....കരഞ്ഞു കൊണ്ട് ആവണിയുടെ ചുണ്ടിൽ മരുന്ന് വയ്ക്കുകയാണ് ......അപ്പോഴാണ് ആവണിയുടെ ഒരു ചോദ്യം ..അമ്മേ..അമ്മ എന്തിനാണനമേ രാമനപ്പൂപ്പന്റെ തലയടിച്ചു പൊട്ടിച്ചത് .....പിന്നെ നിന്നോട് ഇങ്ങനെചെയ്ത അയാള ഞാൻ എന്തു ചെയ്യണുമാരുന്നു...അമ്മേ എന്ന രാമനപ്പൂപ്പൻ കുളത്തിൽ വീഴാതെ രക്ഷിക്കയല്ലേ ചെയ്തത് .....രക്ഷിച്ചോ മോള് എന്താണ് പറയുന്നത് ....അതെ അമ്മെ ഞാൻ പൂപറിക്കാൻ നോക്കിയപ്പോ കാലുതെറ്റി കുളത്തിൽ വീഴാൻ പോയി അപ്പോഴു അപ്പൂപ്പൻ എന്റെ ഉടുപ്പിൽ കയറിപ്പിടിച്ചു അത് കീറി ...ഞാൻ തറയിൽ വീണു ചുണ്ടു മുറിഞ്ഞു വേദനകൊണ്ടു കരഞ്ഞപ്പോ .....അപ്പൂപ്പൻ വീട്ടില്കൊണ്ടകന്നുപറഞ്ഞു .....വരാൻതുടങ്ങിയപ്പോഴാ അമ്മ അവിടെ വന്നത് .....ഈശ്വര മോളുടെ ജീവൻരക്ഷിച്ച മനുഷ്യനയാണല്ലോ ഞാൻ .........അയാൾക്കു ഒന്നും വരുത്തരുതേ എന്നു ദൈവത്തോട് അപേക്ഷിച്ചിട്ടു ആ രാത്രി പുലരുവാനായി കാത്തിരുന്നു
വെളുപ്പിനെ തന്നെ സുജിത രാമേട്ടന്റെ വീട്ടിലെത്തി ...ഭാഗ്യം തലയിൽ ഒരു കെട്ടുമായി അയാൾ മുറ്റത്തു നില്കുന്നു .....രാമേട്ടാ എന്നോട് ക്ഷമിക്കു ......ഓ സാരമില്ല മോളെ ...കുഞ്ഞു എല്ലാം പറഞ്ഞല്ലേ ......സുജിത കരഞ്ഞു കൊണ്ട് തലയാട്ടി ...കരയെന്നുവേണ്ട കേട്ടോ ...അപ്പൂപ്പൻ വരെ കൊച്ചുമകളെ പീഡിപ്പിക്കുന്ന ഇ കാലഘട്ടത്തിൽ ....മോള് എന്നല്ല ആരായാലും ആ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കുമോ അതുമാത്രമേ മോളും ചെയ്തിട്ടുള്ളു .......മോള് പൊയ്ക്കോളൂ എനിക്കു കുഴപ്പൊന്നും ഇല്ല ......അവിടെനിന്നും സുജിത തിരിക്കപോകുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ പീഡിപ്പിക്കുന്ന ഇ കാലഘട്ടത്തിൽ സ്വന്തം മോളെ അതുപോലെ ഒരുസാഹചര്യത്തിൽ കണ്ടാൽ ഏതൊരു അമ്മയും പ്രതികരിക്കുന്നപോലെയെ ഞാനും പ്രതികരിച്ചുള്ളു ..അത് എന്റെ കുറ്റമല്ല ഇ കാലഘട്ടത്തിന്റെ കുറ്റമാണ് ....എന്ന് ചിന്തിച്ചുകൊണ്ട് സുജിത സമാദാനത്തോടെ നടന്നു പോയി ...............
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക