മഞ്ഞു പെയ്യുന്ന താഴ്വരയിലൂടെ റോസ് കൂടെ മി.സെനകോവും....
പതിവിലേറെ വൈകിയായിരുന്നു അന്ന് ജോലികഴിഞ്ഞിറങ്ങിയത്, മഞ്ഞുകാലം അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്നു. ഉച്ചക്കെപ്പോഴോ പെയ്യാൻ തുടങ്ങിയ മഞ്ഞു നിർത്താതെ അപ്പോഴും പെയ്തുകൊണ്ടിരുന്നു. ജോലി തിരക്കുകാരണം ജാലകത്തിലൂടെ ഒന്ന് പുറത്തേക്കു നോക്കുവാൻ പോലുംസാധിച്ചില്ലല്ലോ എന്ന് അപ്പോഴാണ് റോസ് ഓർത്തത്. ജാക്കറ്റും ബൂട്ടും കൈയുറകളും ഇട്ട് പുറത്തേക്കിറങ്ങി. Toronto നഗരത്തിലെ പ്രശസ്തമായ ആശുപത്രികാഭിമുഖമുള്ള പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മുന്നിലുള്ള റോഡ് മുറിച്ചുകടന്ന് നടക്കാൻ തുടങ്ങി. പതുപതുത്ത മഞ്ഞിലൂടെ തെന്നിവീഴാതെ നടക്കാൻ നല്ല ശ്രദ്ധ വേണം , ഒന്ന് പാളിയാൽ വീഴാൻ നല്ല സാധ്യത.
പിന്നിലൂടെ ,തന്റെ കൂടെ ആരോ നടക്കുന്നതായി റോസിന് തോന്നി. ഓ തന്നെ പോലെ വൈകി ജോലികഴിഞ്ഞിറങ്ങിയവർ വേറെയുമുണ്ടാകുമല്ലോ എന്നവൾ വിചാരിച്ചു.
പിന്നിലൂടെ ,തന്റെ കൂടെ ആരോ നടക്കുന്നതായി റോസിന് തോന്നി. ഓ തന്നെ പോലെ വൈകി ജോലികഴിഞ്ഞിറങ്ങിയവർ വേറെയുമുണ്ടാകുമല്ലോ എന്നവൾ വിചാരിച്ചു.
വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് ,നിരനിരയായി പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങൾ മഞ്ഞുപുതച്ചു സുഖമായുറങ്ങുന്നു. അല്ലെങ്കിലും വൈകിയിറങ്ങുന്ന ദിവസങ്ങളിലായിരിക്കും എങ്ങിനെ സംഭവിക്കുന്നതിന് അവൾ ഓർത്തു, കുറഞ്ഞത് ഒരു 15 മിനിറ്റെങ്കിലും വേണം മഞ്ഞു മാറ്റി കാറ് പുറത്തെടുക്കാൻ. നല്ല നിലാവുണ്ട് , സമയം കളയാതെ റോസ് വേഗം തന്റെ കാറിന്റെ പുറത്തു വീണുകിടന്നിരുന്ന മഞ്ഞു തുടച്ചു മാറ്റാൻ തുടങ്ങി.
റോസ് ......ആരോ വിളിക്കുന്ന പോലെ, തിരിഞ്ഞു നോക്കി ,പിന്നിൽ മി. സേനക്കൊവ് . ഓ ,മി. സേനക്കൊവ് നിങ്ങളോ ? എന്താ ഇവിടെ? അപ്പോൾ ഞാൻ നിങ്ങൾക്കു ഗുഡ്ബൈ പറഞ്ഞതായിരുന്നല്ലോ ?......
അത് സാരമില്ല റോസ് ,ചിലപ്പോൾ കാര്യങ്ങൾ അങ്ങിനെയാണ് ,നമ്മൾ ആഗ്രഹിക്കുന്നതല്ലല്ലോ സംഭവിക്കുന്നത് .... മഞ്ഞു മാറ്റാൻ ഞാനും നിന്നെ സഹായിക്കാം.അപ്പോൾ അയാൾ വളരെ ആരോഗ്യവാനായി കാണപ്പെട്ടു.
താങ്ക്യൂ മി.സേനക്കൊവ് .... അവൾ യാത്ര പറഞ്ഞു കാർ സ്റ്റാർട്ടാക്കി. " വിരോധമില്ലെങ്കിൽ എന്നെക്കൂടി നിന്റെകൂടെ യാത്രചെയ്യാൻ അനുവദിക്കണം ,നീ no പറയില്ലെന്ന്എനിക്കറിയാം , ഞാൻ നിനക്കായി കാത്തുനിൽക്കുകയായിരുന്നു ...... "75 പിന്നിട്ട ആ വൃദ്ധനെ മഞ്ഞു പെയ്യുന്ന ഈ രാത്രിയിൽ വിജനമായ ഗ്രൗണ്ടിൽ ഉപേക്ഷിച്ചുപോകുന്നത് ക്രൂരതയാണെന്നു അവളുടെ മനസ്സുപറഞ്ഞു.
എങ്കിലും ...."മി. സേനക്കൊവ് ഞാൻ ഹൈവേയിലൂടെയാണ് പോകുന്നത് ,അതാകുമ്പോൾ 110 -120 km സ്പീഡിൽ ഡ്രൈവ് ചെയ്യാം 35 km അകലെയുള്ള എന്റെ വീട്ടിൽ എളുപ്പം എത്തിച്ചേരാൻ സാധിക്കും, പക്ഷേ ഇടയ്ക്കു നിർത്താൻ സാധിക്കില്ലെന്ന് നിങ്ങൾക്കറിയാമല്ലോ? മാത്രമല്ല നിങ്ങള്കാവഴി വരേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല ......."
"റോസ് ബുദ്ധിമുട്ടിലെങ്കിൽ ഇന്നത്തേക്കു ഹൈവേ ഉപേക്ഷിച്ചു സ്ട്രീറ്റിലൂടെ പോയാലോ?.... എനിക്കത്യാവശ്യമായി ഞാൻ താമസിച്ചിരുന്ന റിട്ടയർമെന്റ് ഹോമിൽ പോകണം, എത്രയും പെട്ടന്ന് കുറച്ചു ഡോക്യൂമെന്റസ് അവിടെനിന്നും എനിക്കെടുക്കണം, പിന്നെ മി. ലോഫ്രാൻകോയുടെ ലോയേർഓഫീസിൽ എന്നെ വിട്ടിട്ട് നീ പൊയ്ക്കോളൂ ....."
എന്തായാലും വൈകി ,എന്നാൽ പിന്നെ സഹായിക്കാൻ കിട്ടിയ ഒരവസരം ഉപയോഗിച്ചുകളയാം, മഞ്ഞു പെയ്യുന്ന താഴ്വരയിലൂടെ കുത്തനെയുള്ള കയറ്റവും ഇറക്കവും മാറിമാറി വരുന്ന സ്ട്രീറ്റ് ,ഇടക്കിടെ ഇലകൾ പൊഴിഞ്ഞു അസ്ഥികൂടങ്ങൾ പോലെ തോന്നിക്കുന്ന വൃക്ഷക്കൂട്ടങ്ങൾ .....കൂടെ .....
എന്തായാലും വൈകി ,എന്നാൽ പിന്നെ സഹായിക്കാൻ കിട്ടിയ ഒരവസരം ഉപയോഗിച്ചുകളയാം, മഞ്ഞു പെയ്യുന്ന താഴ്വരയിലൂടെ കുത്തനെയുള്ള കയറ്റവും ഇറക്കവും മാറിമാറി വരുന്ന സ്ട്രീറ്റ് ,ഇടക്കിടെ ഇലകൾ പൊഴിഞ്ഞു അസ്ഥികൂടങ്ങൾ പോലെ തോന്നിക്കുന്ന വൃക്ഷക്കൂട്ടങ്ങൾ .....കൂടെ .....
"ശരി, കയറൂ, അല്പം ബുദ്ധിമുട്ടാണെങ്കിലും ഞാൻ കൊണ്ടുപോകാം" ...മി. സേനക്കൊവ് മുന്നിൽ തന്നെ അവളുടെ വലതു വശത്തെ സീറ്റിൽ തന്നെ ഇരുന്നു ."റോസ് നിനക്ക് പേടിയില്ലേ? എന്റെ കൂടെ ഈ രാത്രിയിൽ ,ഈ വിജനതയിൽ .... അയാൾ തുടർന്നു, പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് നീ എനിക്ക് ജനിക്കാതെ പോയ മകളാണെന്ന്, നീണ്ട ആശുപത്രി വാസത്തിനിടയിൽ ഭൂരിഭാഗം ദിവസങ്ങളും ഞാൻ നിന്റെ രോഗിയായിരുന്നല്ലോ ?മറവി എന്ന മഹാരോഗം (dementia ) എന്റെ എല്ലാ ഓർമകളേയും തട്ടിയെടുത്തപ്പോഴും പിന്നെ വന്ന സ്ട്രോക്ക് എന്നെ പൂർണമായി ശയ്യാവലംബിയാക്കിയപ്പോഴും നീ എന്റെ നേഴ്സ് ആയി വരുന്ന ദിവസങ്ങളിൽ എന്തോ ഒരാശ്വാസം എനിക്ക് തോന്നിയിരുന്നു.
എത്രയും വേഗം ഈ രോഗപീഡകളിൽ നിന്നും രക്ഷപെട്ടു ,ഈ ലോകത്തോടുതന്നെ വിടപറയണമെന്ന വാശിയിൽ മരുന്ന് കഴിക്കാതിരിക്കുകയും എന്തിനു വെള്ളം പോലും കുടിക്കാതിരിക്കുകയും എല്ലാവരോടും ദേഷ്യപ്പെടുകയും ചെയ്തപ്പോഴും നിന്നോട് വാശിപിടിക്കാൻ എനിക്ക് തോന്നിയിട്ടില്ല, മറവി എന്റെ ഇംഗിഷിനെ മറച്ചുകളഞ്ഞപ്പോൾ എന്നിൽ അവശേഷിച്ച മാതൃഭാഷയായ റഷ്യൻ ഭാഷയിൽ ഞാൻ ചോദിക്കുന്നതിന് നീ നിന്റെ ഭാഷയിൽ മറുപടിപറഞ്ഞിരുന്നത്...അയാൾ ചിരിച്ചു ...
"ഒരു ജോലി എന്നതിൽ കവിഞ്ഞ നിന്റെ പരിചരണവും ,തലോടലും ,വാക്കുകളും ..... അതിലൂടെ ഞാൻ അനുഭവിച്ച ആശ്വാസം ......ദിവസങ്ങൾ കഴിയവേ പലവിധ
യന്ത്രങ്ങളാൽ എന്റെ ശരീരം പ്രവർത്തിപ്പിക്കുകയും ,കുഴലുകളാൽ ബന്ധിപ്പിക്കുകയും കണ്ണുകൾ തുറക്കാൻ പോലും കഴിയാതിരിക്കുകയും ചെയ്തപ്പോഴും നിന്റെ ശബ്ദത്തിലൂടെ,തലോടലിലൂടെ നിന്റെ സാന്നിധ്യം ഞാനറിയുനുണ്ടായിരുന്നു. മറ്റുള്ളവർക്കെല്ലാം ഞാൻ മരണം കാത്തുകിടക്കുന്ന ഒരു പടു വൃദ്ധനായിരുനെങ്കിൽ, നിന്നെ സംബന്ധിച്ചു ഞാൻ അതിലും ഉപരിയാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ..""..
യന്ത്രങ്ങളാൽ എന്റെ ശരീരം പ്രവർത്തിപ്പിക്കുകയും ,കുഴലുകളാൽ ബന്ധിപ്പിക്കുകയും കണ്ണുകൾ തുറക്കാൻ പോലും കഴിയാതിരിക്കുകയും ചെയ്തപ്പോഴും നിന്റെ ശബ്ദത്തിലൂടെ,തലോടലിലൂടെ നിന്റെ സാന്നിധ്യം ഞാനറിയുനുണ്ടായിരുന്നു. മറ്റുള്ളവർക്കെല്ലാം ഞാൻ മരണം കാത്തുകിടക്കുന്ന ഒരു പടു വൃദ്ധനായിരുനെങ്കിൽ, നിന്നെ സംബന്ധിച്ചു ഞാൻ അതിലും ഉപരിയാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ..""..
"ഓ, മി.സേനക്കൊവ് ,അത്.... ഞാൻ നിങ്ങളോട് മാത്രമല്ല ,പലപ്പോഴും മറ്റു രോഗികളും കുടുംബാഗങ്ങളും ഇങ്ങിനെ എന്നോട് പറഞ്ഞിട്ടുണ്ട്" ,റോസ് അയാളെ ആശ്വസിപ്പിച്ചു.
"അങ്ങിനെയല്ല റോസ്... നീ കരുത്തും പോലെ അതൊരു ചെറിയ കാര്യമല്ല , നീ വരുന്ന ഉടനെ എന്റെ നെറ്റിയിൽ കുരിശു വരച്ചു പ്രാർത്ഥിക്കുന്നത് ..... അറപ്പും വെറുപ്പും കൂടാതെ ഞങ്ങളെ ശുശ്രൂഷിക്കുന്നത് ......അവസാനമായി എന്റെ ഹൃദയതാളം തെറ്റുകയും ശ്വാസഗതി മാറിമറിയുകയും ചെയ്തപ്പോൾ നീ എന്റെ മക്കളെ ഫോണിൽ വിളിച്ചു" യുവർ ഫാദർ ഈസ് dying , he might wish your presence ........എന്നു അറിയിച്ചതും,പിന്നീട് എന്റെ ഹൃദയമിടിപ്പുകൾ പൂർണമായും നിൽക്കുകയും ജീവവായുവിന്റെ അവസാനകാണികയും വിട്ടുപിരിയുകയും ചെയ്തപ്പോൾ നീ എന്റെ ഇളയ മകനെ വിളിച്ചു your Dad passed away, are you coming to say good bye? എന്ന് ചോദിക്കുകയും ,എല്ലാത്തിനും മറുപടിയായി അവൻ എല്ലാം ഫ്യൂണറൽ ഹോമിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും ,ബോഡി മോർച്ചറിയിലേക്കു മാറ്റിക്കൊള്ളാനും പറഞ്ഞതും ഞാൻ കേട്ടായിരുന്നു".
"എന്റെ മക്കൾ , ഞാനവർക്കായി പിറന്ന നടുവിട്ട് ഈ നാട്ടിൽ ജീവിച്ചതും ,അധ്വാനിച്ചതും ,അവരെ ലാളിച്ചതും,പോറ്റിവളർത്തിയതും എല്ലാം എന്റെ കടമായയെ കാണുന്നുള്ളു. ഞാൻ നല്ല ഒരു പിതാവാണെന്നു എന്റെ ഭാര്യാ അന്ന പറയുമായിരുന്നു, മക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ചിറകുവിരിച്ചു പറന്നുപോകാൻ അനുവദിച്ച പിതാവ് ..... എങ്കിലും അവസാന നിമിഷം ഒരു ഗുഡ്ബൈ പറയാനെങ്കിലും അവർ എന്റെ അടുത്തുവരുമെന്നു ഞാൻ കരുതി .പക്ഷേ .....മരണത്തേക്കാൾ ഭയാനകമായിരുന്നു, ഞാൻ തീർത്തും അനാഥനാണെന്ന് മനസിലാക്കിയ ആ നിമിഷം".... അപ്പോൾ അയാളുടെ കണ്ണുകൾ നിറയുകയും സ്വരം ഈടാക്കുകയും ചെയ്തു ...
റോസ് വിഷയം മാറ്റാൻ ശ്രമിച്ചു , "നോക്കൂ മി.സേനക്കൊവ് ,ഈ താഴ്വരകൾ കാണാൻ എന്ത് സുന്ദരമാണ് ..ഒറ്റയ്ക്ആയിരുന്നെങ്കിൽ ഈ വഴി വരാൻ ഞാൻ ഭയപ്പേട്ടനെ ".....
ഇതാ നമ്മൾ താങ്കൾ താമസിച്ചിരുന്ന റെട്ടർമെൻറ് ഹോമിൽ എത്തിയിരിക്കുന്നു. "വളരെ നന്ദി റോസ് ...ഞാൻ എത്രയും പെട്ടന്ന് തിരിച്ചെത്താം, ഞാൻ പറഞ്ഞല്ലോ വളരെ പ്രധാനപ്പെട്ട ഒരു ഡോക്യുമെന്റ് എനിക്കിവിടെ നിന്നും എടുക്കാനുണ്ട്"....അയാൾ ധൃതിയിൽ അകത്തേക്കുപോയി.
മഞ്ഞുപെയ്യുന്ന നിലാവുള്ള രാത്രി ,എത്ര മനോഹരം , തിരക്കുപിടിച്ച ഈ ജീവിതത്തിൽ ദൈവം തരുന്ന മനോഹരമായ കാഴ്ചകൾ പലതും നമ്മൾ ആസ്വദിക്കാതെ നഷ്ടപ്പെടുത്തി കളയുകയാണല്ലോ ..... എന്തിനോ വേണ്ടി ഓടുന്ന നമ്മൾ .... കാറിൽ നിന്നും ഇറങ്ങി ഒരു കൊച്ചു കുഞ്ഞിനെ പോലെ മഞ്ഞിൽ ഓടികളിക്കാനും , snow man നെ ഉണ്ടാക്കണമെന്നും റോസിന് തോന്നി. കൂടെ മകൾ ആയ്ഞ്ചേൽ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു ,അവൾ ഇപ്പോൾ ഉറങ്ങികാണും ,ഇന്നേ ദിവസം അവളെ കണ്ടതേയില്ല, രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ പഞ്ഞിപുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങുകയായിരുന്ന നിഷ്കളങ്കമായ ആ മുഖം .... അതാണല്ലോ എല്ലാം.....
"നമുക്കുപോകാം റോസ്" , മി. സേനക്കൊവ് തിരിച്ചെത്തി കൈയിൽ ഏതാനും ഫയലുകൾ, "നമുക്കിനി ലോഫ്രാൻകോയുടെ ലോ ഓഫീസിൽ പോകണം" , ഈ രാത്രിയിലോ ? "അത് സാരമില്ല ,ഏതു രാത്രിയിലും ബുദ്ധിമുട്ടിക്കാനുള്ള ഒരു സ്വാതന്ദ്ര്യം എനിക്കദ്ദേഹത്തോടുണ്ട് "....
വീണ്ടും മഞ്ഞു പെയ്യുന്ന പാതയും ,പൈന്മരക്കൂട്ടങ്ങളും ,ഇലപൊഴിഞ്ഞ കാടുകളും , നിലാവും,തണുത്തുറഞ്ഞ
അരുവികളും ഉള്ള താഴ്വരയിലൂടെ റോസും മി.സെനകോവും .....
അരുവികളും ഉള്ള താഴ്വരയിലൂടെ റോസും മി.സെനകോവും .....
അപ്പോഴും അയാൾ അവളുടെ ആതുരാശിശ്രൂഷയെ കുറിച്ചും അതിലൂടെ അയാളനുഭവിച്ച ആശ്വാസത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. മറുപടിയായി ഒരു വേള അവൾ പറഞ്ഞു "നിങ്ങൾക്കറിയുമോ എന്റെ സ്വന്തം നാട്ടിൽ ഏതാണ്ടൊക്കെ ഒരു വ്യത്തികെട്ട ജോലിയായാണ് ഈ ആതുര ശുശ്രൂഷയെ കാണുന്നത് ,മാലാഖമാർ എന്ന വാക്ക് പോലും അതിന്റെ വിപരീത അർത്ഥത്തിലാണ് പലപ്പോഴും ഉപയോഗിക്കുന്നത് .ഒരു പക്ഷേ നിങ്ങളെ പോലെ ജീവിതത്തിന്റെ അവസാന ശ്വാസത്തിനായി മല്ലിടുമ്പോഴായിരിക്കും ഞങ്ങളുടെ വില പലരും തിരിച്ചറിയുന്നത് . അതുവരെ ഞങ്ങളെ പലപ്പോഴും" .... എന്തോ ഒരു രോക്ഷം റോസിന്റെ ശബ്ദത്തിനുണ്ടായിരുന്നു ....
"നോക്കൂ, ഈ താഴ്വരകൾ .... എത്രയോ നാളായി നാലു ചുമരുകൾക്കുള്ളിൽ ജീവിതം തളച്ചിട്ടിരിക്കുകയായിരുന്നു ... ഒരുപക്ഷെ എനിക്കുവേണ്ടിയാവും ,അതെ എനിക്ക് വേണ്ടി തന്നെയാവും ഈ നിലാവും മഞ്ഞും ....അവസാനമായി .......റോസ് നിനക്കറിയാമോ താഴ്വരകൾക്കപ്പുറം എന്റെ ബംഗ്ലാവ് എന്ത് ഭംഗിയാണെന്നറിയാമോ .... എന്റെ അന്നയുടെ ഇഷ്ടത്തിനൊത്തു പണിയിപ്പിച്ചതാണത് .... ഇപ്പോൾ ആരും താമസിക്കാനില്ലാതെ , ചില്ലുജാലകങ്ങൾ ഏറെയുള്ള , നിറയെ ആപ്പിൾ മരങ്ങളും ബെറിച്ചെടികളും ,മറ്റു ഫലവൃക്ഷങ്ങളും ഉള്ള .... പക്ഷികളും മുയലുകളും അണ്ണന്മാരും ....എത്രസുന്ദരമാണെന്നോ ആ വീട് ..... ആ വീട് നിനക്കിഷ്ടപെടും തീർച്ച ......
അതുകേട്ടു റോസ് ചിരിച്ചു. മി. സേനക്കൊവ് , തീർച്ചയായും അതേ,പക്ഷേ അങ്ങിനെയൊരു വീട് സ്വന്തമാക്കാനുള്ള അത്ര സമ്പന്നയൊന്നുമല്ല ഞാൻ.....
പിന്നെയും അവർ ഒത്തിരി സംസാരിച്ചു നല്ല സുഹൃത്തുക്കളെ പോലെ, ഒരു അച്ഛനെയും മകളെയും പോലെ .....
ഇടത്തോട്ടു തിരിഞ്ഞു മി. ലോഫ്രാൻകോയുടെ വീടിനോടു ചേർന്നുള്ള ഓഫിസിനുമുന്പിൽ കാർ നിർത്തി, അയാൾ യാത്ര പറഞ്ഞിറങ്ങി. മനോഹരമായ ഒരു യാത്ര സമ്മാനിച്ചതിന് , സമാധാനമായി ഈ ഭൂമിയിൽ നിന്നും ,വേദനകളിൽ നിന്നും യാത്രയാക്കാൻ സഹായിച്ചതിന് ,അവസാനമായി ഗുഡ്ബൈ പറഞ്ഞതിന്, പുഞ്ചിരിതൂകിയതിന്......
ഇടത്തോട്ടു തിരിഞ്ഞു മി. ലോഫ്രാൻകോയുടെ വീടിനോടു ചേർന്നുള്ള ഓഫിസിനുമുന്പിൽ കാർ നിർത്തി, അയാൾ യാത്ര പറഞ്ഞിറങ്ങി. മനോഹരമായ ഒരു യാത്ര സമ്മാനിച്ചതിന് , സമാധാനമായി ഈ ഭൂമിയിൽ നിന്നും ,വേദനകളിൽ നിന്നും യാത്രയാക്കാൻ സഹായിച്ചതിന് ,അവസാനമായി ഗുഡ്ബൈ പറഞ്ഞതിന്, പുഞ്ചിരിതൂകിയതിന്......
പിറ്റേ ദിവസം അവധിയായതിനാൽ റോസ് വളരെ താമസിച്ചനുണർന്നെഴുനേറ്റത്. മി.സെനകോവും ,മഞ്ഞും നിലാവും ..... അല്ലെങ്കിലും ഈയിടെയായി നിനക്ക് സ്വപ്നം കാണലും , ഭാവനയും കുറച്ചു കൂടുതലാണ്, വട്ടായിപോയോ എന്ന് പലപ്പോഴും തോന്നാറുണ്ട് എന്നു പറഞ്ഞു ഭർത്താവ് മാത്യൂസ് അവളെ കളിയാക്കിയെങ്കിലും എന്തോ ഒരു.......
ഒരാഴ്ച്ചക്കുശേഷം ,ലെറ്റർബോക്സിൽ നിന്നും കിട്ടിയ കത്തുകളിൽ ഒന്ന് മി. ലോഫ്രാൻകോയുടെ ഓഫീസിൽ നിന്നായിരുന്നു, ഒരു കൊള്ളിയാൻ മിന്നിയോ? Mrs.Rose Mathew, come and meet me in person, highly confidential ........ തനിക്കായി മി.സേനക്കൊവ് താഴ്വരയിലെ ചില്ലുജാലകങ്ങൾ ഉള്ള വലിയ വീടും സ്വത്തുക്കളും രജിസ്റ്റർ ചെയ്തിരിക്കുന്നു . ഡോക്യൂമെന്റസ് ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണ് .
By Lini Jose

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക