Slider

പോലീസുകാരനോടാണോടാ കളി ?

0

പോലീസുകാരനോടാണോടാ കളി ?
...................................................................
നേരം വളരെ വൈകിയാണ് രാജേട്ടൻ ഉണർന്നത്.
"ദൈവമേ ഒമ്പത് മണി.. ഇന്നും ഡ്യൂട്ടിക്ക് പോകാൻ വൈകുമല്ലോ..."??
ഉറക്കമുണർന്ന ഉടനെ രാജേട്ടൻ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. ഉറക്കം വിട്ടുമാറാത്തത് കാരണം ബാലൻസ് തെറ്റിയതും തൊട്ടടുത്ത മേശപ്പുറത്തേക്ക് മലർന്നടിച്ചു വീണതും ഒരുമിച്ചായിരുന്നു.
സമയക്കുറവുകാരണം അതൊന്നും കാര്യമാക്കാതെ രാജേട്ടൻ തന്റെ ദിനചര്യകളെല്ലാം ഒരു വിധത്തിൽ കാട്ടിക്കൂട്ടി... നേരെ മുറിയിലേക്ക് പോയി. അധികാരത്തിന്റെ അല്ലെങ്കിൽ മറ്റുള്ളവരുടെ മെക്കിട്ട് കയറാനുള്ള ലൈസൻസായ തന്റെ കാക്കി പാൻറ് എടുത്തിട്ടു.ഒപ്പം പൊടിപിടിച്ച് കറുപ്പു നിറത്തിൽ നിന്നും കാക്കി നിറത്തിലേക്ക് കൂടുമാറിയ തന്റെ ഷൂസും ധരിച്ചു.....
നേരെ ബസ് സ്റ്റോപ്പിലേക്ക്.. കിട്ടിയത് ലിമിറ്റഡ് സ്റ്റോപ്പ് ബസും... രാജേട്ടൻ കയറി സീറ്റിലിരുന്നു. കണ്ടക്ടർ വന്നു.
" ടിക്കറ്റ്... ടിക്കറ്റ് എവിടേക്കാ..."??
രാജേട്ടൻ കമ്മീഷണർ സിനിമ ഓർത്ത് പോയി
"കാക്കിയിട്ടവന്റെ നേരെ ടിക്കറ്റ് ഓങ്ങിയാൽ........"
പിന്നെ തന്റെ അധികാര ശബ്ദത്തിൽ പറഞ്ഞു....
" പീ...... സീ ............"
കണ്ടക്ടർ രാജേട്ടനെ ഒഴിവാക്കിയതിനു ശേഷം തൊട്ടടുത്ത് നിന്ന സ്കൂൾ കുട്ടിയോട്
"ഏത് സ്കൂളിലാടാ പഠിക്കുന്നത്... പാസെടുക്കെടാ..."
ഇത് കേട്ട രാജേട്ടന്റെ ഉള്ളിലെ ജനമൈത്രി പോലീസ്‌ ഉണർന്നു.
"ചെറുക്കൻ യൂണിഫോമിട്ടത് കണ്ടില്ലേടാ.... "
ഇത് കേട്ട കണ്ടക്ടർ അല്ലം ഭയത്തോടെ
"സോറി സർ... "
കണ്ടക്ടർ ചെറുക്കനെയുംഒഴിവാക്കി.
തന്റെ ഓഫീസിനടുത്ത്എത്തിയപ്പോൾ രാജേട്ടൻ സീറ്റിൽ നിന്നും എഴുന്നേറ്റ് ഡോറിനടുത്തെത്തി.
രാജേട്ടൻ പോലീസ് ആണെന്ന് പാവം ക്ലീനർക്ക് മനസ്സിലായില്ല.
" ഇത് ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് ഇവിടെ നിർത്തില്ല.തനിക്ക് ലോക്കൽ ബസ്സിൽ കയറിക്കൂടെടോ.... "
ഇത് കേട്ട രാജേട്ടൻ
"നിർത്തെടാ വണ്ടി "
ക്ലീനർ : ഇവിടെ നിർത്താൻ പറ്റില്ല
രാജേട്ടൻ ദേഷ്യം കൊണ്ടു വിറച്ചു..
" പോലീസുകാരനോടാണോട നിന്റെ കളി.... നിർത്തെടാ വണ്ടി .അല്ലെങ്കിൽ നേരെ സ്റ്റേഷനിലേക്ക് പോവാം..."
ഇത് കേട്ട കണ്ടക്ടർ ഓടി വന്നു
"സോറി സാർ അവൻ ആളറിയാതെ പറഞ്ഞതാ... പുതിയ പയ്യനാണ്. "
ഉടനെ ബസ് നിർത്തി. പുറത്തിറങ്ങിയ രാജേട്ടൻ ക്ലീനർ പയ്യന്റെ മുഖത്ത് നോക്കി പറഞ്ഞു.
" പോലീസുകാരനോടാണോടാ കളി "
നേരെ തന്റെ ഓഫീസിലെത്തിയ രാജേട്ടൻ തന്റെ എല്ലാമെല്ലാമായ പോലീസ് ജീപ്പ് അടിമുടിയൊന്നു നോക്കിയതിന് ശേഷം അതിൽ കയറിയിരുന്നു.
പിന്നീട് തന്റെ പോലീസ് ജീപ്പായ തയ്യൽ മെഷീൻ സ്റ്റാർട്ട് ചെയ്തു. രമണി ചേച്ചിയുടെ ബ്ലൗസ് തയ്ക്കാൻ.....
തയ്യൽക്കാരൻ രാജേട്ടൻ. അല്ല പിന്നെ
"പോലീസ് കാരനോടാ കളി ''
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo