Slider

ദുരവസ്ഥ

0

ദുരവസ്ഥ
®®®®®®
പണത്തിനുമീതെ നീതിതൻ ജാമ്യം പിറക്കുന്നു.
പഠിക്കുവാൻ പോയ മക്കൾ
പിണമായി തിരിച്ചെത്തുന്നു
പാഠം പഠിപ്പിക്കേണ്ടവർ പീഡകരാകുന്നു
നീതിക്കുവേണ്ടി കേണ അമ്മ-
തെരുവിൽ വലിച്ചിഴക്കപ്പെടുന്നു.
മകളായ് കാണേണ്ടവളെ മാംസമായി കാണുന്നു
നീതിയില്ലാതെ നിണമൊഴുകുന്നു നിരന്തരം.
കാക്കിക്കുള്ളിലെ കാട്ടാളരൂപങ്ങൾ-
രാഷ്ട്രത്തിനല്ല, രാഷ്ട്രീയത്തിന് സേവകാരാകുന്നു.
ദുരവസ്ഥ താണ്ടി ലോകം എന്നിനി നല്ലവസ്ഥയാകും.
----------
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo