Slider

"എന്റെ മകൻ ഒരിക്കലും അങ്ങനെയാവില്ല........"

0

മോന് ഒരു വയസുള്ളപ്പോ കണ്ടതാണ് അവനെ.... പിന്നീടെല്ലാം ഭാര്യ അയക്കുന്ന ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും മാത്രമേ കണ്ടിട്ടുള്ളു ഞാൻ അവനെ....
ഇപ്പൊ നാല് വർഷം തികയുന്നു...
അവനെ ഒന്ന് കാണാൻ കൊതിയാകുന്നു....ശെ അവരോടു എയർപോർട്ടിൽ വരണ്ടാന്നു പറയണ്ടായിരുന്നു...
പോകുന്ന വഴിക്ക് കൃഷ്ണേട്ടന്റെ വീട്ടിൽ ഒന്ന് കയറണം അതാ പിന്നെ അവരോടു വരണ്ടാന്നു പറഞ്ഞത്...
കൃഷ്ണേട്ടൻ...
എന്റെ ഒൻപതു കൊല്ലത്തെ പ്രവാസത്തിനിടയിൽ ഒരിക്കലും മറക്കാനാവാത്ത മുഖം.....
വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ ചെകുത്താനെന്നും അന്നേരത്തു ഒരു തുള്ളി വെള്ളം തരുന്നവനാണ് യഥാർഥ ദൈവമെന്നും മനസിലാക്കി തന്ന വ്യക്തി...
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തളർന്നു പോയപ്പോൾ കൈ പിടിച്ചുയർത്തിയ ഒരു മനുഷ്യസ്നേഹി...
നീണ്ട മുപ്പതു വർഷത്തെ പ്രവാസത്തിനു വിരാമമിട്ടു കൊണ്ട് രണ്ടു വർഷത്തിന് മുൻപാണ് സുഖമില്ലാതെ അദ്ദേഹം നാട്ടിലേക്കു വന്നത്....
പിന്നീട് വല്ലപ്പോഴുമോരു ഒരു ഫോൺ കാൾ അല്ലെങ്കിൽ ഒരു മെസ്സേജ് അത്രയേ ഉണ്ടായിരുന്നുള്ളു...
എല്ലാം വെട്ടിപിടിക്കാനുള്ള ഓട്ടത്തിനിടയിൽ പിന്നീട് എപ്പോഴോ അദ്ദേഹത്തെ എനിക്ക് നഷ്ടപ്പെട്ടിരുന്നു.....
ഇപ്പോ എന്തിനായിരിക്കും എന്നെ കാണണം എന്ന് കൃഷ്ണേട്ടൻ പറഞ്ഞത്...
ഓരോന്നും ചിന്തിച്ചു സമയം പോയതറിഞ്ഞില്ല....
സാർ പറഞ്ഞ സ്ഥലമെത്തി....ഡ്രൈവറാണ്..
വലിയ തിരക്കൊന്നും ഇല്ലാത്ത സ്ഥലമാണ്
ഒരു പെട്ടിക്കട കണ്ടു അവിടെ....
ചേട്ടാ ഈ കൃഷ്ണേട്ടന്റെ വീട് അറിയോ...
ഒരുപാട് വർഷം ഗൾഫിൽ ഉണ്ടായിരുന്ന...
ആര് ദുബായ് കൃഷ്ണേട്ടൻ ആണോ...
അതു ദാ ആ കാണുന്ന രണ്ടു നില വീടാ...
അത് കേട്ട് ഞാനൊന്നു ചിരിച്ചു...
ഗേറ്റ് തുറന്നു അകത്തേക്ക് കയറുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു ഒരു മനുഷ്യന്റെ ഊണും ഉറക്കവും ഇല്ലാത്ത മുപ്പതു കൊല്ലാതെ അധ്വാനത്തിന്റെ ഫലമാണു ഈ കാണുന്നതൊക്കെ...
കോളിങ് ബെല്ലിൽ കൈ അമർത്തിയപ്പോൾ ആണ് അകത്തെ ബഹളം ഞാൻ ശ്രെദ്ധിച്ചത്.....
ദേ പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങളോട് അടങ്ങി ഒതുങ്ങി ജീവിച്ചോളണമെന്നു
എന്നെ പഠിപ്പിക്കാൻ വരണ്ട എനിക്കറിയാം എങ്ങനെ ജീവിക്കണമെന്ന് മര്യാദക്ക് മിണ്ടാതെ കിടന്നോണം ഒരു മൂലയ്ക്ക്...
ഒരു പണിക്കും പോകാതെ മക്കള ചിലവിലു ചുമ്മാ ഇരുന്നു തിന്നു മുടിപ്പിക്കാനായിട്ടു.....
നാശം ചാവേമില്ല മനുഷ്യന് സമാധാനോം തരില്ല...
ദേഷ്യത്തിൽ വാതിൽ തുറന്നപോഴാണ് അവൻ എന്നെ കണ്ടത്...
ആരാ എന്ത് വേണം..
കൃഷ്ണേട്ടൻ ഇല്ലേ ഞങ്ങൾ ഒരുമിച്ചയിരുന്നു ജോലി ചെയ്തിരുന്നത്...
ആ അകത്തുണ്ടാകും.. അമ്മേ ദേ ആരോ വന്നിരിക്കുന്നു എന്ന് പറഞ്ഞു ദേഷ്യത്തിൽ അവൻ പുറത്തേക്കു പോയി...
ആരാ അവിടെ....ഒരു നിഴൽ പോലെ ആരോ..
ആ രൂപം എന്റെ മുന്നിലെത്തിയതും ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു കൃഷ്ണേട്ടൻ...
എനിക്ക് വിശ്വസിക്കാനായില്ല.....
ആകെ മെലിഞ്ഞു കവിളുകൾ ഒട്ടി ശെരിക്കും ദൈന്യത നിറഞ്ഞ ഒരു രൂപം..
ഈശ്വരാ രണ്ടു വർഷം കൊണ്ട് ഒരാൾ ഇങ്ങനെ മാറുമോ...
എന്നെ തിരിച്ചറിഞ്ഞതും ഒരു കരച്ചിലോടെ കൃഷ്ണേട്ടൻ എന്നെ കെട്ടിപ്പിടിച്ചു.....
ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു കട്ടിലിൽ ഇരുത്തി....
എന്താ കൃഷ്ണേട്ടാ ഉണ്ടായേ
ആരാ വഴക്കുണ്ടാക്കി പുറത്തേക്കു പോയത്...
അൽപ നേരം അദ്ദേഹം ദയനീയമായി എന്റെ മുഖത്തേക്ക് നോക്കിയിരുന്നു....
എന്റെ മകനാ....
ആര് കണ്ണനോ വിശ്വസിക്കാനാവാതെ ഞാൻ കൃഷ്ണേട്ടനെ നോക്കി...
അതെ കണ്ണൻ.....
അവനെ എതിർത്ത് സംസാരിച്ചതിനുള്ള മറുപടിയാണു ഇപ്പൊ കേട്ടത്...
എനിക്കൊന്നും മനസിലാകുന്നില്ല കൃഷ്ണേട്ടാ തെളിച്ചു പറയു എന്താ ഉണ്ടായതെന്ന്...
മോന് അറിയാമല്ലോ
ജീവിതത്തിൽ എല്ലാം നേടിയെന്ന് അഹങ്കരിച്ചിരിന്നവൻ ആണ് ഞാൻ..
എന്റെ കുടുംമ്പം ആയിരിന്നു എന്റെ അഹങ്കാരം അല്ല ഞാൻ അങ്ങനെ വിശ്വസിച്ചിരുന്നു
കഴിഞ്ഞ മുപ്പതു വർഷങ്ങൾ അവർക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്....
എന്റെ മകന്റെ ഒരാഗ്രഹങ്ങളൾക്കും ഞാൻ എതിര് നിന്നിട്ടില്ല അവനു ഇഷ്ടപെട്ട പെൺകുട്ടിയും ആയുള്ള അവന്റെ വിവാഹത്തിന് പോലും.....
സുഖമില്ലാതെ അവിടുന്ന് വന്ന ശേഷം ഒരു ഹോസ്പിറ്റലിൽ ചെക്കപ്പ് നടത്തിയപ്പോഴാണ് എന്നെ ബാധിച്ചിരിക്കുന്നത് കാൻസർ ആണെന്നു മനസിലായത്...നിങ്ങളെയൊന്നും വിഷമിപ്പികണ്ട എന്ന് കരുതിയാണ് ഞാൻ ആരെയും ഒന്നും അറിയിക്കാത്തതു.... ചികിത്സക്കും മറ്റുമായി ഒരുപാട് പണം ചിലവാക്കി....
മരുന്നിന്റെ പച്ചയിൽ ഇപ്പൊ ഈ ശരീരത്തിൽ അല്പം ജീവനുണ്ട് എന്നേയുള്ളു ശെരിക്കും ഒന്നെഴുന്നേറ്റു നിൽക്കാനുള്ള ആരോഗ്യം പോലും ഇന്നെനിക്കില്ല....
ചോദിക്കുമ്പോൾ നൽകാൻ കൈയിൽ പണമില്ലാതായപ്പോൾ മകനും അവന്റെ ഭാര്യക്കും ഞാൻ ഒരു ബാധ്യത ആയി.....
എന്തിനു എന്റെ ഭാര്യ പോലും എന്നെ അകറ്റി നിർത്തി...
കുടുംബത്തിന് വേണ്ടി ജീവിതത്തിന്റെ നല്ല സമയം മുഴുവൻ കഷ്ടപ്പെട്ട എനിക്ക് അവസാന സമയത്തു സ്വന്തം ഭാര്യ പോലും കൂടെയില്ലാത്ത അവസ്ഥയായി....
മകന്റെ ആവശ്യങ്ങൾക്കും ധൂർത്തിനും പണമില്ലാത്തയപ്പോൾ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതു ഓരോന്നായി അവർ വിറ്റു തുലച്ചു....ഇനി ആകെയുള്ളത് ഈ കാണുന്നത് മാത്രമാണ്....
ഇപ്പൊ ഈ വീട് അവരുടെ പേരിൽ എഴുതി കൊടുക്കാത്തതിന്റെ പേരിലാണു അവനെന്നെ...
അവനതു നൽകാൻ എനിക്ക് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല പക്ഷെ ഇതും കൂടി വിറ്റാൽ പിന്നെ ഈ ആവതില്ലാത്ത ശരീരവുമായി ഞാൻ എങ്ങോട്ടു പോകും....
ഒരു മകന്റെ വായിൽ നിന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്തത് പലതും ഞാൻ കേട്ടു ...എന്നിട്ടും അവനെ ഞാൻ വെറുത്തില്ല ഒരച്ഛനും അതിനു സാധിക്കില്ല
അത്രമാത്രം സ്നേഹിച്ചിരുന്നു ഞാൻ അവനെ....
ഇനി എത്ര നാൾ ഉണ്ടാകുമെന്നു അറിയില്ല കുഞ്ഞേ അതാ നീ വരുന്നുന്നു അറിഞ്ഞപ്പോൾ ഒന്ന് കാണണം എന്ന് ഞാൻ പറഞ്ഞത് ഇനി ചിലപ്പോ അതിനു സാധിച്ചില്ലെങ്കിലോ....
പക്ഷെ നീ വന്ന ദിവസം എന്തായാലും നന്നായി മോനേ....ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല ഈ ദിവസം....
ഒരുപാടു ആശകളോടെ സ്നേഹിച്ചു ലാളിച്ചു വളർത്തി വലുതാക്കിയ എന്റെ മോൻ ആദ്യമായി അച്ഛന്റെ ദേഹത്ത് കൈ വച്ച ദിവസമാണ് ഇന്ന്....അതിന്റെ കൂടെ ഞാനൊന്നു ചത്ത് കിട്ടണെന്നുള്ള എന്റെ മകന്റെ പ്രാർഥന കൂടി കേട്ടപ്പോ നിന്ന നിൽപ്പിൽ അങ്ങ് മരിച്ചു പോയിരുനെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി മോനേ....
താങ്ങാവുന്നതിനും അപ്പുറം ആയതു കൊണ്ട് ആകണം അദ്ദേഹം എന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞു.....
എന്ത് പറഞ്ഞു അദ്ദേഹത്തെ അശ്വസിപ്പിക്കണം എന്നെനിക്കു അറിയില്ലായിരുന്നു....
എന്തായാലും ഞാൻ ഒന്ന് വിളിച്ചപ്പോ നീ വന്നല്ലോ എനിക്കതു മതി... ചെല്ലു മോനെ അവളും മോനും നിന്നെ കാത്തിരിക്കുന്നുണ്ടാകും....
 മക്കളെ സ്നേഹിക്കരുത് എന്നൊരിക്കലും കൃഷ്ണേട്ടൻ പറയില്ല പക്ഷെ നാളെ അവര് ആ സ്നേഹം തിരിച്ചു തരും എന്ന് പ്രതീക്ഷിച്ചു കൊണ്ട് എന്റെ മോൻ ഒരിക്കലും ആരെയും സ്നേഹിക്കരുത്.....
അദ്ദേഹം എന്റെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു....
കുറച്ചു പണം നിർബന്ധിച്ചു അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിട്ട്
വിഷമത്തോടെ യാത്ര പറഞ്ഞു ഞാനിറങ്ങി....ഗേറ്റ് കഴിഞ്ഞു ഒന്നുകൂടി ഞാൻ അകത്തേക്ക് നോക്കി
അപ്പോഴും കൃഷ്ണേട്ടൻ നിറഞ്ഞ കണ്ണുകളോടെ എന്നെത്തന്നെ നോക്കി അവിടെ നില്പുണ്ടായിരുന്നു....
മടക്കയാത്രയിൽ മുഴുവൻ കൃഷ്ണേട്ടൻ പറഞ്ഞ വാക്കുകൾ ആയിരിന്നു എന്റെ മനസ്സിൽ...
മകന്റെ വിശേഷങ്ങൾ വാ തോരാതെ സംസാരിച്ചിരുന്ന...
അവന്റെ ഓരോ വളർച്ചയിലും ഊറ്റം കൊണ്ടിരുന്ന....
എല്ലാറ്റിനുമുപരി കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന കൃഷ്ണേട്ടന്റെ ഇന്നത്തെ അവസ്ഥ എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു
കാർ വീടിന്റെ മുറ്റത്തു കയറിയപ്പോഴാണ് ചിന്തകളിൽ നിന്ന് ഞാനുണർന്നതു...
അവളും മകനും എന്നെ കാത്തു പുറത്തു തന്നെ നില്പുണ്ടായിരുന്നു...
എന്റെ മകൻ.. അവനും വളർന്നിരിക്കുന്നു..
ഞാൻ അവനെ വാരിയെടുത്തു..... പെട്ടെന്നാണ് കൃഷ്ണേട്ടന്റ വാക്കുകൾ ഞെട്ടലോടെ ഞാൻ ഓർത്തത്....
ഞാൻ അൽപനേരം അവന്റെ മുഖത്തേക്കു നോക്കി നാളെ നീയും അതുപോലെ ആകുമോ എന്ന ഭാവത്തിൽ.....
ആ പിഞ്ചു മനസ്സിൽ കള്ളമില്ലാത്തതു കൊണ്ടോ
ഒന്നും മനസ്സിലാവാത്തതു കൊണ്ടോ എന്നറിയില്ല നിഷ്കളങ്കമായി അവൻ എന്നെ നോക്കി ചിരിച്ചു.....ഞാൻ അവന്റെ മുടിയിൽ തലോടി.. വാത്സല്യത്തോടെ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്ത് ഉമ്മകൾ നൽകി....
അവളെയും മോനെയും ചേർത്ത് പിടിച്ചു ഞാൻ അകത്തേക്ക് നടന്നു.....
അതെ ഞാനും ഒരു അച്ഛനാണ്....
ഞാനും നിന്നെ വിശ്വസിക്കുകയാണ്....
ഏതൊരു അച്ഛനും വിശ്വസിക്കും പോലെ ഞാനും ആ വാക്കുകളെ വിശ്വസിക്കുകയാണ്....
"എന്റെ മകൻ ഒരിക്കലും അങ്ങനെയാവില്ല........"
ഉണ്ണി ആറ്റിങ്ങൽ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo