തേപ്പ് പല.. (നർമ്മകഥ )
ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടപ്പഴാ ഓർമ്മ വന്നത്. ഒന്നര വർഷം മുമ്പാണ് സംഭവം.
ഞാൻ ഉപയോഗിച്ചിരുന്ന എന്റെ മഹതിയായ സാംസങ്ങ് മൊബൈൽ ഇടയ്ക്കിടെ പണിമുടയ്ക്കാൻ തുടങ്ങിയതോടെ പുതിയ ഒരു മഹതിയെ സ്വന്തമാക്കണമെന്ന മോഹം വല്ലാതങ്ങണ്ട് പിടികൂടിയിരുന്ന സമയം.
ഞാൻ ഉപയോഗിച്ചിരുന്ന എന്റെ മഹതിയായ സാംസങ്ങ് മൊബൈൽ ഇടയ്ക്കിടെ പണിമുടയ്ക്കാൻ തുടങ്ങിയതോടെ പുതിയ ഒരു മഹതിയെ സ്വന്തമാക്കണമെന്ന മോഹം വല്ലാതങ്ങണ്ട് പിടികൂടിയിരുന്ന സമയം.
ബിരിയാണി തിന്നുന്ന മാതിരി എളുപ്പമുള്ള കാര്യമല്ലല്ലോ ഒരു മൊബൈൽ സ്വന്തമാക്കുക എന്നത്. പൈസ കൊടുത്ത് മുമ്പെ വാങ്ങിശീലമില്ലാത്തോണ്ട് തന്ത്രപരമായി നീങ്ങാൻ തന്നെ തീരുമാനിച്ചു. സിം ഊരി വച്ച് അത്യാവശ്യകാര്യങ്ങൾക്ക് വൈഫിന്റെ മൊബൈൽ ഉപയോഗിച്ചു.
ദിവസം അധികം വേണ്ടി വന്നില്ല.തന്ത്രം ഏറ്റു എന്ന് പറയേണ്ടതില്ലല്ലോ. ദാ വരുന്നൂ ഒരു തേപ്പ് പല.
അത്യാവശ്യം നീളവും വീതിയുമുള്ള മൊബൈലിനെ ഞങ്ങൾ തേപ്പ് പല എന്ന് അസൂയയോടെ പറയും.
അത്യാവശ്യം നീളവും വീതിയുമുള്ള മൊബൈലിനെ ഞങ്ങൾ തേപ്പ് പല എന്ന് അസൂയയോടെ പറയും.
വെറുതെ കിട്ടുന്നതല്ലെ എന്തും പറയാല്ലൊ. അതും പുത്തനാ.. പെട്ടി പീസ് എന്ന് പറയും. അങ്ങനെ പുതു മണവാട്ടിയെ അണിയിച്ചൊരുക്കാൻ തന്നെ തീരുമാനിച്ചു.അതിനായി നല്ല മേൽവസ്ത്രം നോക്കി അങ്ങാടിയിലെ പത്തോളം വരുന്ന കടകളിലും അലഞ്ഞു.ആ മോഡൽ ഡ്രസ് അവിടെ നിന്നൊന്നും കിട്ടിയില്ലന്നെ.
ആളുകളുടെ കണ്ണേറ് തട്ടാതിരിക്കാൻ വസ്ത്രം അനിവാര്യമാ. അപ്പോഴാണ് നമ്മളെ കടക്കാരനായ സുഹൃത്ത് തിരൂർ ഫോറിൻ മാർക്കറ്റിൽ പോണത്. അവൻ പറഞ്ഞു ഞാൻ കൊണ്ടത്തരാം എന്ന്.
അങ്ങനെ മോഡൽ നമ്പറൊക്കെ എഴുതിയെടുത്ത് അവൻ സാധനം എന്റെ കൈയില് തന്നെ കൊണ്ട ത്തന്നു.
വീട്ടിൽ വന്ന് പുതുമണവാട്ടിയെ വസ്ത്രം അണിയിച്ചപ്പൊ മൂട്ടിലെ ഓട്ടയിൽ, അതായതചാർജ് ചെയ്യുന്ന ഹോൾസിലേക്ക് വസ്ത്രം ഇറങ്ങിക്കിടക്കുന്നുണ്ട്.
വീട്ടിൽ വന്ന് പുതുമണവാട്ടിയെ വസ്ത്രം അണിയിച്ചപ്പൊ മൂട്ടിലെ ഓട്ടയിൽ, അതായതചാർജ് ചെയ്യുന്ന ഹോൾസിലേക്ക് വസ്ത്രം ഇറങ്ങിക്കിടക്കുന്നുണ്ട്.
ചാർജറിന്റെ പിന്ന് കുത്തി നോക്കിയപ്പോ ചെരിഞ്ഞാ ഇരിക്കുന്നെ.ചാർജ് കയറുന്നുണ്ട് ഭാഗ്യം. ഒരാഴ്ച കഴിഞ്ഞു. ഒരീസം ചാർജ് ചെയ്യാൻ വച്ച് ഒരിടം വരെ പോകാനുള്ള ഒരുക്കം തുടങ്ങി.ഒരുക്കം കഴിഞ്ഞ് മൊബൈലും എടുത്തു പോകാൻ നോക്കിയപ്പോ മൊബൈല് ചാർജ് കാലി.സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. വരാതിരിക്കോ..
പഞ്ചായത്ത് ഇലക്ഷന്റെ ടൈമാ.സോഷ്യൽ മീഡിയകളിലൂടെ വോട്ടർമാരെ ഇളക്കിവിടുന്ന ഉത്തരവാദിത്തം മുഴുവനായും ഏറ്റെടുത്തിട്ടുണ്ടായിരുന്ന തിനാൽ മൊബൈലില്ലാതെ ഒരു നിമിഷം പോലും മുന്നോട്ട് നീങ്ങാൻ കഴിയിലായിരുന്നു.
ആകെ കലി കയറി എന്ന് പറയേണ്ടതില്ലല്ലോ. ചാർജ് കയറാതിരിക്കാൻ കാരണം കവർ ആണെന്ന് മനസിലായി. ഒരൊറ്റ വലിക്ക് കവർ ഊരി ഒരൊറ്റ ഏറ്.....
ഞാനാരാ മോൻ.... എന്നോടാ കളി..
അങ്ങിനെ ചാർജറിൻെറ പിന്ന് കൈയിലെടുത്ത്മൂട്ടിലെ ഓട്ട തപ്പിക്കൊണ്ടിരുന്നപ്പഴാ ഞാൻ ശ്രദ്ധിച്ചത്.കയ്യിൽ കവറാണല്ലൊ ഇരിക്കുന്നത്..?
പുറത്തേക്ക് നോക്കിയപ്പോഴുണ്ട് നമ്മുടെ പുതുമണവാട്ടി.. എനിക്ക് സഹിക്കാൻ കഴിയണില്ല സൂർ ത്തുക്കളെ..

ഹുസൈൻ എം കെ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക