Slider

ഫേസ്ബുക്കിൽ തോണ്ടിക്കൊണ്ടിരിക്കാതെ

0

ഫേസ്ബുക്കിൽ തോണ്ടിക്കൊണ്ടിരിക്കാതെ ഈ മീനൊന്നു വെട്ടി വെക്കെടാ... സഹമുറിയന്റെ ഓർഡർ, തിരിച്ചൊന്നും പറഞ്ഞില്ല. കാരണമുണ്ട്, വന്ന കാലം മുതൽ പാവം പിടിച്ചവൻ വെച്ചുണ്ടാക്കുന്നതാ തിന്നിട്ടുള്ളത്. മനസ്സില്ലാ മനസ്സോടെ അധികം പരിചയമില്ലാത്ത ആ കർമ്മത്തിലേക്ക് ഞാൻ പ്രവേശിച്ചു... പത്തു പതിനഞ്ചു ചാള മീനാണ്... ഏതാണ്ടൊക്കെ തിന്നു കിടന്ന മീനാണ്, അത്യാവശ്യം ആരോഗ്യമൊക്കെയുണ്ട്.. അത്ര എളുപ്പമല്ല എന്ന ഉത്തമ ബോധ്യത്തോടെ മീൻ വെട്ടൽ ചടങ്ങിലേക്ക് കടന്നു:
•••••°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°•••••
ഇപ്പോ എന്തൊരു കളിപ്പീരാ ... 50 രൂപായ്ക്ക് മീൻ വാങ്ങിയിട്ട് 10 എണ്ണമാ കിട്ടിയത്, അതും വിരലിന്റെ അത്രേയും ഉള്ളത്, എങ്ങനെ വാങ്ങാതിരിക്കും... ഇവിടെ ഓരോരുത്തർക്ക് മീൻ ഇല്ലാതെ ചോറ് ഇറങ്ങുമോ?...അമ്മയുടെ പാഴാംഗം കേട്ടാണ് ഞാൻ അടുക്കള ഭാഗത്തേക്ക് ചെല്ലുന്നത് ... തേക്കിലയിൽ പൊതിഞ്ഞ മീൻ ചട്ടിയിൽ വച്ച് വടക്കേപ്പുറത്തുള്ള തെങ്ങിന്റെ മൂട്ടിലേക്കാണ് അമ്മയുടെ നടത്തം.. അവിടെയാണ് അമ്മ മീൻ വെട്ടാൻ സ്ഥിരം ഇരിക്കാറ്... കറിച്ചട്ടിയുടെ വക്കിൽ കത്തി ഉരച്ച് എന്തൊക്കെയോ പറഞ്ഞ് മീൻ വെട്ടാൻ തുടങ്ങി... ഓരോ മിനും കയ്യിലെടുത്ത് തലങ്ങും വിലങ്ങും പിടിച്ച് ചെതുമ്പലൊക്കെ കളഞ്ഞ്... ഒടുവിൽ കല്ലുപ്പിട്ട് മീൻ ചട്ടിയിലിട്ട് കറക്കി കഴുകി, കിട്ടുന്നത് കൊത്തി പറക്കാൻ തക്കം പാർക്കുന്ന കാക്കയെ ഓടിച്ച് മൂന്നാലു വെള്ളത്തിൽ കഴുകി, അങ്ങനെ ഒരു നീണ്ട പ്രക്രീയ .... അര മണിക്കൂറോളം നിരങ്ങിയും നീങ്ങിയും അമ്മ കഷ്ടപ്പെടുന്നു. അന്നു ഞാൻ മീൻ കറി കൂട്ടിയപ്പോൾ അമ്മയുടെ അദ്ധ്വാനത്തെ പ്രകീർത്തിച്ചു പറഞ്ഞതൊഴിച്ചാൽ മീൻ വെട്ടുന്നതുമായി എനിക്ക് യാതൊരു ബന്ധവും ഉണ്ടായിട്ടില്ല....
എന്തായാലും മീൻ വെട്ടി തീർന്നു... ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് പലപ്പോഴും നാം അറിയാറില്ല. ടേബിളിനു മുമ്പിൽ കഴുകി വച്ച പാത്രത്തിൽ പകർന്നെടുത്ത് ... ആദ്യ വായിൽ തന്നെ അതിന്റെ പോരായ്മ കണ്ടെത്തുന്നതാണ് ശീലം... ഓർക്കുക അതിന്റെ അദ്ധ്വാനത്തെ മാനിച്ചെങ്കിലും പോരായ്മയെ കാണാതെ രുചിയോടെ കഴിക്കുക." ( ചെതുമ്പലെങ്ങാനും പോകാനുണ്ടെങ്കിൽ എന്നോടും ക്ഷമിക്കുമല്ലോ)
ശുഭരാത്രി...
ശ്യാം മോഹൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo