ബന്ദിപ്പൂർ വനത്തിനടുത്ത് അപകടങ്ങൾ പതുങ്ങിയിരിക്കുന്ന ഇടനാഴിയിലൂടെ അമിതിവേഗതയിൽ വണ്ടിയോടിക്കുന്നവർക്കു ഇന്നും ഒരു ഭ്രാന്തന്റെ മുന്നറിയിപ്പും തേങ്ങലും കേൾക്കാം..."ഹേയ് ഭ്രാന്താ... !! വേഗത കുറക്കൂ..... അമിതവേഗത ആപത്താണ്... അത് നിങ്ങൾക്ക് നഷ്ടങ്ങൾ നൽകും...".അതിവേഗ ഇടനാഴിയുടെ തുടക്കത്തിൽ തന്നെ ഒരു ആൽമരം നില്പ്പുണ്ട്. അടുക്കും ചിട്ടയുമില്ലാതെ ചില്ലകൾ വളർത്തി ആകാശത്തെ മറച്ചുകൊണ്ട് സുര്യനെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു ആൽമരം.ആൽമരത്തിന്റെ ചുവട്ടിൽ കന്നടയിൽ "ഭ്രാന്തന്റെ ആൽമരം" എന്നെഴുതി വച്ചിരിക്കുന്നു. ആൽമരത്തിൽ ഒരു ചുവന്ന പട്ടു ചുറ്റി അതിൽ മഞ്ഞളും ഭസ്മവും ചാർത്തി ആരൊക്കെയോ ചേർന്ന് മരത്തെ ദൈവീകമാക്കിയിരിക്കുന്നു. മരത്തിന്റെ ചുവട്ടിലായി ഒരു കാണിക്കവഞ്ചിയും ഒരു ചെറിയ കൽവിളക്കും കാണാം. ഈ ആൽമരം ഇടനാഴിയിലെ കാവൽക്കാരൻ ഭ്രാന്തനാണെന്നും, ഭ്രാന്തന്റെ അനുഗ്രഹം അപകടങ്ങൾ കുറയ്ക്കും എന്നാണ് ആളുകൾ പറയുന്നത്.ഇതൊക്കെ വെറും കഥകളും അന്ധവിശ്വാസവും ആണെന്നുള്ള തർക്കം തുടങ്ങും മുൻപ് ഭ്രാന്തന്റെ ഈ മുന്നറിയിപ്പ് പലരുടെയും ജീവൻ അപകടത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് എന്ന കാര്യം ഓർമ്മിക്കുക.
ബന്ദിപ്പൂർ വനത്തിന്റെ തുടക്കത്തിൽ തന്നെ അശാസ്ത്രീയമായി പണിത ഒരു അതിവേഗ ഇടനാഴി ഉണ്ട് .റോഡിന്റെ നിർമൃതിയിലെ തെറ്റുകൊണ്ടോ എന്തോ ഈ വഴിയിൽ
അപകടങ്ങൾ സ്ഥിരം കാഴ്ചയാണ്. വഴിയോരത്തുള്ള ഗ്രാമത്തിലെ ആളുകൾ പറയുന്നത് ശാപം കിട്ടിയ വഴിയാണിതെന്നാണ്. അതിനാലാണത്രെ ഇത്രയേറെ അപകടങ്ങൾ ഇവിടെ സംഭവിക്കുന്നതെന്ന്.അപകടങ്ങൾ ഒളിച്ചിരിക്കുന്ന ഈ വഴിയരുകിൽ ഒരു ഭ്രാന്തൻ ജീവിച്ചിരുന്നു.വർഷങ്ങൾക്കുമുൻപ് ഈ സ്ഥലത്തു എങ്ങനെയോ വന്നു ചേർന്നതാണയാൾ. വിചിത്രമായ സ്വഭാവവിശേഷങ്ങളുള്ള അയാൾക്ക് നമ്മുടെ കണ്ണിൽ ഒരു ഭ്രാന്തന് വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നു. ജടപിടിച്ച നീണ്ട മുടി.. അൽപ്പം നരയോടുകൂടി അനുസരണയില്ലാതെ വളർന്നു നിൽക്കുന്ന താടി.. മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രം ... കട്ടിയുള്ള ചാക്ക് മുറിച്ചു കാലുകളിൽ ഷൂ ഇട്ട പോലെ കെട്ടിവച്ചിരിക്കുന്നു... ശരീരത്തിലാകമാനം പലപ്പോഴയായി വീണതിന്റെ മുറിവുകൾ....ഭ്രാന്തൻ എന്ന് നാട്ടുകാർ വിളിക്കാൻ പലരും പല കാരണങ്ങൾ പറഞ്ഞു.റോഡരുകിലെ ചായ കടയുടെ അടുത്തുള്ള ആൽ മരത്തിന്റെ ചുവട്ടിൽ തന്റെ സമ്പാദ്യങ്ങളായ അഗ്രം കൂർത്ത ഒരു വടിയും കീറിയ ചാക്കും സൂക്ഷിച്ചു വച്ച് അതിന്റെ അരികിലായാണ് ആളുടെ താമസം. രാവിലെ അയാൾ ഇത് വഴിയെ പോകുന്ന വണ്ടിക്കാർ റോഡരുകിൽ വലിച്ചെറിയുന്ന ചപ്പു ചവറുകൾ അഗ്രം കൂർത്ത കമ്പ് കൊണ്ട് കുത്തിയെടുത്ത് ചാക്കിൽ ശേഖരിച്ചു ഒഴിഞ്ഞ കോണിൽ കൂട്ടി വക്കും. രാത്രിയിൽ ഇതേ ചപ്പു ചവറുകൾ തീയിട്ടു കത്തിച്ചു അതിന്റെ ചൂടിൽ കിടന്നുറങ്ങും. പലപ്പോഴും ചായക്കടക്കാരൻ ഭ്രാന്തന് ഭക്ഷണം നൽകിയിട്ടും അവയൊന്നും അയാൾ അവിടെയിരുന്ന് കഴിച്ചില്ല. പാതയോരത്തുള്ള തെരുവുനായ്ക്കളുടെ കൂടെ എച്ചിൽ കൂനയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിൽ അയാൾ ആനന്ദം കണ്ടെത്തി.

എപ്പോഴും അമിത വേഗതയിൽ ആ വഴിയിലൂടെ പോകുന്ന വാഹനങ്ങളുടെ പുറകെ ഓടി ഉച്ചത്തിൽ ഭ്രാന്തൻ അലറും.."അരുത്..വേഗത കുറക്കൂ... ഹേയ് ഭ്രാന്താ... അമിത വേഗത ആപത്താണ് ". ചിലവണ്ടിക്കാർ വണ്ടി നിർത്തി നോക്കും.ചിലർ വണ്ടിനിർത്തി ആളുടെ നേരെ കല്ലെടുത്തെറിയും. ഭൂരിഭാഗം ആളുകൾ ഇതൊന്നും ശ്രദ്ധിക്കാതെ വണ്ടിയോടിച്ചു പോകും. മുന്നറിയിപ്പനുസരിച്ചു ഏതെങ്കിലും വണ്ടി അപകടം പറ്റാതെ വേഗത കുറച്ചു ശ്രദ്ധിച്ചു പോയാൽ ഭ്രാന്തൻ റോഡിന്റെ അരുകിലിരുന്നു ഉച്ചത്തിൽ കരയും.മറിച്ചു ഏതെങ്കിലും വണ്ടിക്ക് അപകടം പറ്റിയാൽ അവിടെചെന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്ന ആളുകളെ നോക്കി അയാൾ അട്ടഹസിക്കും . കുറച്ചു നേരം ആ രംഗം ആസ്വദിച്ചശേഷം ഭ്രാന്തൻ കയ്യിൽ കിട്ടുന്ന കമ്പ് കൊണ്ട് റോഡിൽ ചിതറിക്കിടക്കുന്ന ചോരത്തുള്ളികൾ ഒപ്പിയെടുക്കും എന്നിട്ടു അട്ടഹസിച്ചു കൊണ്ട് തന്റെ വാസസ്ഥലത്തേക് ഓടി വരും. ആ കമ്പുകൊണ്ടു ആൽ മരത്തിൽ ഓരോ വരകൾ വരക്കും.എന്നിട്ടു താൻ വരച്ച വരകൾ പല പ്രാവിശ്യം എണ്ണി തിട്ടപ്പെടുത്തും. ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും അയാൾ അപകടങ്ങളുടെ എണ്ണം അടയാളപ്പെടുത്തുന്നതാണെന്നു.വര്ഷങ്ങളോളം ഭ്രാന്തൻ തന്റെ കർത്തവ്യം അതേപടി തുടർന്നുവന്നു. ഭ്രാന്തന്റെ മുന്നറിയിപ്പും പുറകെയുള്ള ഓട്ടവും കാരണം ആളുകൾ കൂടുതൽ ശ്രദ്ധയോടെ ആ വഴിയിലൂടെ വണ്ടിയോടിക്കാൻ തുടങ്ങി.ഭ്രാന്തന്റെ ശല്യം ആളുകളെ ജാഗ്രതയുള്ളവരാക്കി മാറ്റി എന്നുവേണം പറയാൻ. നാളുകൾ പിന്നിട്ടു, ക്രമേണ റോഡിലെ അപകടങ്ങൾ കുറഞ്ഞു വന്നു .അശ്രദ്ധയോടെ വണ്ടിയോടിക്കുന്നവർ, ആരെങ്കിലും പുറകെ വിളിച്ചു ശ്രദ്ധിക്കണം എന്ന് പറയുമ്പോൾ ആർക്കും അൽപ്പം സൂക്ഷ്മത കൈവരുമെന്നും അങ്ങനെ ആപത്തുകൾ കുറയുന്നതാണെന്നും ഗ്രാമത്തിലെ ചില ബുദ്ധിജീവികൾ അഭിപ്രായപ്പെട്ടു. കരണമെന്തായാലും ഭ്രാന്തൻ നിമിത്തം റോഡിലെ ചിതറിയ ചോരക്കാഴ്ചകൾ അപൂർവമായി മാറി. ഇതുകാരണമാകും ഭ്രാന്തൻ ഏതോ വല്യ മന്ത്രവാദിയാണെന്നു ഗ്രാമത്തിലെ ചില ആളുകൾ വിശ്വസിച്ചു പോന്നു.അവർ പറയുന്നത് ആളാണ് ഈ വഴിയിലെ ആപത്തുകൾ അകറ്റുന്നത്, ഇവിടുത്തെ ദുഷ്ടശക്തികളെ അകറ്റിയായതെന്നു. അവരിൽ ചിലർ വെള്ളിയാഴ്ച ദിവസങ്ങളിൽ ഭ്രാന്തന്റെ അടുത്തു വന്നു അനുഗ്രഹം വാങ്ങിക്കുകയും ഭക്ഷണം നല്കുകയും ചെയ്യും. ഭ്രാന്തനാകട്ടെ കിട്ടിയ ഭക്ഷണം എച്ചിൽ കൂനയിൽ കൊണ്ടിട്ട് നായ്ക്കളോടൊപ്പം അവിടെനിന്നും വാരികഴിച്ചു തൃപ്തിയടയും.
ഗ്രാമത്തിലെ പോസ്റ്റ് മാന് ഭ്രാന്തനെ എന്നും സംശയമാണ്. അയാൾ ഭ്രാന്തനോന്നുമല്ല വേഷം മാറി വന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് അയാൾ എപ്പോഴും പറയാറുള്ളത്. ഭ്രാന്തന്റെ വേഷമണിഞ്ഞു വനത്തിനുള്ളിലുള്ള കഞ്ചാവ് കൃഷിക്കാരെ പിടിക്കാനാണ് അയാൾ ഭ്രാന്തനായി അഭിനയിക്കുന്നതെന്ന് അയാൾ കഥകൾ പ്രചരിപ്പിച്ചു. ഈ വാർത്ത അറിഞ്ഞിട്ടാണോ എന്തോ ഒരുദിവസം ആരൊക്കെയോ ചേർന്ന് അയാളെ രാത്രിയിൽ വന്നു തല്ലി ചതച്ചു സത്യം അറിയാൻ ശ്രമിച്ചു. അടികൊണ്ടപ്പോഴും ഭ്രാന്തൻ ചിരിച്ചു, ഒരു പക്ഷെ യഥാർത്ഥ വേദന എന്താണെന്ന തിരിച്ചറിവ് കാരണമാകും.
ഗ്രാമത്തിലെ പ്രായം ചെന്ന ആളുകൾ അൽപ്പം വിശ്വസനീയമായ കഥകൾ മെനഞ്ഞു. അവർ പറയുന്നത് വർഷങ്ങൾക്കുമുൻപ് ഭ്രാന്തന്റെ ഭാര്യയും കുഞ്ഞുo അയാളുടെ അശ്രദ്ധ മൂലം ഇതേ സ്ഥലത്തു വച്ചുള്ള അപകടത്തിൽ മരിച്ചുപോയി.അന്ന് പരിക്ക് പറ്റി ജീവൻ രക്ഷപെട്ട ഇയാളിങ്ങനെ ഭ്രാന്തനായി തന്റെ പ്രീയപ്പെട്ടവരെ തേടി ഇവിടെ അലയുന്നു.
മറ്റാർക്കും തന്റെ അവസ്ഥ വരാതിരിക്കാൻ അയാൾ തന്റെ ജീവിതം ഭ്രാന്തനായി ജീവിച്ചു തീർക്കുന്നു.

ഭ്രാന്തനെക്കുറിച്ചു അറിയാവുന്നവർ പറയുന്നത് ഇതെല്ലാം അയാളുടെ ഭ്രാന്തൻ വിനോദങ്ങളാണെന്നാണ്. അല്ലെങ്കിൽ സാധാരണ ആളുകൾ ചെയ്യുന്നതിന് വിപരീതമായി മാത്രമേ എന്തും ഭ്രാന്തൻ ചെയ്യുകയുള്ളൂ.മഴപെയ്യുമ്പോഴും മരംകോച്ചുന്ന മകരമാസത്തിലും മാത്രം ഭ്രാന്തൻ അടുത്തുള്ള കുളത്തിൽ കുളിച്ചു പോന്നു. പലപ്പോഴായി വീണു പരിക്ക് പറ്റിയ പല മുറിവുകൾ ഒരുമിച്ചു ഉണങ്ങാനായി, ഉണങ്ങിയ മുറിവുകൾ വീണ്ടും വീണ്ടും മുറിച്ചു കൊണ്ട് വേദനയിൽ ആനന്ദം കണ്ടെത്തി ഭ്രാന്തൻ.ആറേഴുവര്ഷങ്ങളായി അദ്ദേഹം അവിടുള്ളവർക്കു സുപരിചിതനാണ്. പുതിയതായി വരുന്നവരും ചില സ്ത്രീകളും കുട്ടികളും മാത്രം അയാളെ ഭയപ്പെട്ടു.കുട്ടികൾ കളിച്ചിട്ട് വയ്കി വീട്ടിലെത്തുമ്പോഴും രാവിലെ സ്കൂളിൽ താമസിച്ചെത്തുമ്പോഴും കാരണമായി പറഞ്ഞകള്ളങ്ങൾ ഭ്രാന്തൻ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ്.ഓഫീസുകളിൽ വൈകിയെത്തുന്ന സ്ത്രീകളും പലപ്പോഴും ഇതേ കള്ളങ്ങൾ പറഞ്ഞു. ഭ്രാന്തനോടുള്ള ഭയം ഇവരൊക്കെ വളരെ സമർത്ഥമായി വൈകിയെത്തുന്നതിനുള്ള കാരണങ്ങളായി ഉപയോഗിച്ചു പോന്നു.പക്ഷെ ഭ്രാന്തൻ ആരെയെങ്കിലും ഉപദ്രവിച്ചതായി ആർക്കും അറിവില്ല.
വർഷങ്ങളോളം ഭ്രാന്തനും അയാളുടെ മുന്നറിയിപ്പും അനേകം ആളുകളുടെ ജീവൻ രക്ഷിച്ചുപോന്നു. ഒരു വർഷം മുൻപ് ഭ്രാന്തൻ എങ്ങനയോ കൊല്ലപ്പെട്ടു. രാത്രിയിൽ നടന്ന ആ കൃത്യത്തിനു സാക്ഷികളാരും തന്നെ ഇല്ലായിരുന്നു . അവകാശികൾ ആരും തന്നെ ഇല്ലാത്തതു കൊണ്ട് വണ്ടിയിടിച്ചു ഒരു നായ മരിക്കുന്ന ലാഘവമേ ആളുകൾ ആ മരണത്തിന് നല്കിയുള്ളു..ഭ്രാന്തന്റെ മരണം കള്ളം പറയുന്ന കുട്ടികളെയും വൈകിയെത്തുന്ന സ്ത്രീകളെയും ഒരുപോലെ വിഷമിപ്പിച്ചു. ഭ്രാന്തന്റെ അഭാവം അവർക്കിനി പുതിയ ഏതെങ്കിലും കാരണം കണ്ടെത്തണമല്ലോ എന്ന വിഷമം നൽകി. എങ്കിലും അവരാരും തന്നെ ഭ്രാന്തന് വേണ്ടി രണ്ടു തുള്ളി കണ്ണുനീർ വെടിഞ്ഞില്ല. ഭ്രാന്തന്റെ മരണം നാട്ടുകാർക്ക് കെട്ടുകഥകൾ മെനയാനുള്ള ഉപകരണം നഷ്‌ടമായ പ്രതീതി നൽകി. പക്ഷെ അന്നേദിവസം നാട്ടുകാർക്ക് ഭ്രാന്തന്റെ പേരിൽ കഥകൾ മെനയാൻ അവസാന അവസരം കൂടെ ലഭിച്ചു. ഭ്രാന്തനെ തിരക്കി അവിടെ ഒരു സുന്ദരിയായ സ്ത്രീ വന്നു.അയാളെ തിരക്കി നാളിന്നുവരെ ആരും തന്നെ ആ സ്ഥലത്ത് വന്നിട്ടില്ല.അതുകൊണ്ട് തന്നെ ആ സ്ത്രീയെ ആളുകൾ ശ്രദ്ധയോടെ നോക്കിക്കണ്ടു. രൂപം കൊണ്ടും സംസാരം കൊണ്ടും ഒരു പരിഷ്ക്കൃതയായ സ്ത്രീ ആയിരുന്നു അവർ. അവർ മാത്രം ഭ്രാന്തന്റെ മൃതശരീരം കണ്ടു കരഞ്ഞു.അവിടെ നിന്ന പോലീസ് ഉദ്യോഗസ്ഥരോട് ആ സ്ത്രീ എന്തൊക്കെയോ പറഞ്ഞു ദേഷ്യപ്പെട്ടു. അതിനു ശേഷം പോലീസ്‌കാർ ഭ്രാന്തന്റെ മൃദദേഹത്തോടു അളവിൽ കവിഞ്ഞ ബഹുമാനം കാണിക്കുന്നത് പോലെ നാട്ടുകാരിൽ ചിലർക്ക് അനുഭവപ്പെട്ടു.
അവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ആളുകള്ക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആരെയും പോലീസ്‌കാർ അങ്ങോട്ട് കടക്കാൻ അനുവദിച്ചില്ല. കുറച്ചു നേരത്തിന് ശേഷം അവിടെ ഒരു ആംബുലൻസ് വന്നു. പോലീസ്‌കാർ വളരെ ശ്രദ്ധയോടെ ഭ്രാന്തന്റെ മൃദദേഹം അതിലേക്കു എടുത്തു കയറ്റി. ആ സ്ത്രീയുടെ കാറിനു പുറകെ ആ ആംബുലൻസും വേഗതയിൽ എങ്ങോട്ടോ പോയി മറഞ്ഞു.
ഇതൊക്കെ കണ്ട് അമ്പരന്ന നാട്ടുകാർ ഭ്രാന്തന്റെ മരണവും പല തരത്തിൽ വ്യഖ്യാനിച്ചു. ഭ്രാന്തൻ മരിച്ചതിന്റെ അന്ന് രാത്രി ആരൊക്കെയോ ചേർന്ന് ഒരു സ്ത്രീയെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചെന്നും, ഭ്രാന്തൻ അവരിൽ നിന്നും ആ സ്ത്രീയെ സ്വന്തം ജീവിതം നൽകി രക്ഷപെടുത്തി എന്ന കഥയായിരുന്നു കൂടുതൽ കേട്ടത്. അതിനു തെളിവായി അതുവരെ അവിടെ കാണാത്ത ഒരു സ്ത്രീ അന്ന് അവിടെ വന്ന കാര്യം അവർ നിരത്തി. ചിലരുടെ മനസിലെ ആശയം വ്യത്യസ്തമായിരുന്നു. അവർ ആ സ്ത്രീയേ ഭ്രാന്തന്റെ മകളും പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുമായി ചിത്രീകരിച്ചു. അതിനു കാരണമായി അവർ പറഞ്ഞത് ആ സ്ത്രീ പോലിസിനോട് ദേഷ്യപ്പെട്ടതും പോലീസ്‌കാർക്കു അതിനു ശേഷം മൃദദേഹത്തോടു കാണിച്ച ബഹുമാനവും ആയിരുന്നു. ഗ്രാമത്തിലെ പോസ്റ്മാൻ തന്റെ നിഗമനത്തിൽ ഉറച്ചു നിന്നു.ഭ്രാന്തൻ വേഷം മാറി വന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നും, ഭ്രാന്തനെ കഞ്ചാവ് കൃഷിക്കാർ കൊന്നതാണെന്നും അയാൾ പറഞ്ഞു. ആ സ്ത്രീ പറഞ്ഞപ്പോഴാണ് പോലീസ്‌കർക്കു പോലും സത്യം മനസിലായത്, അതിനാലാണത്രെ അവർ അവസാനം ഭ്രാന്തനോട് ആദരവ് കാണിച്ചതെന്നും അയാൾ വാദിച്ചു.

മരണശേഷവും ഭ്രാന്തൻ കഥകളിലൂടെ ആ വഴിയരുകിൽ ജീവിച്ചു പോന്നു.ഭ്രാന്തന്റെ മരണശേഷവും ആ വഴിയിലൂടെ അമിത വേഗതയിൽ വണ്ടിയോടിച്ചു പോകുന്ന പലരും ഭ്രാന്തന്റെ മുന്നറിയിപ്പ് കേട്ടതായി പറയുന്നു. ഭ്രാന്തന്റെ വാസസ്ഥലമായ ആൽ മരം അതുവഴി പോകുന്ന വാഹനങ്ങളുടെ തുണയാണെന്നും പറഞ്ഞു ആളുകൾ ആ മരത്തെ ഇന്നും പൂജിക്കുന്നു. ചില യുക്തിവാദികൾ പറയുന്നത് ഭക്തിയുടെ മറവിൽ ആരൊക്കെയോ നടത്തുന്ന തട്ടിപ്പാണിതെല്ലാം എന്നാണ്. എന്തായാലും ഭ്രാന്തന്റെ മുന്നറിയിപ്പ് അശ്രദ്ധയോടെയും അമിതവേഗതയോടെയും വണ്ടിയോടിക്കുന്നവരുടെ കാതിൽ ഇനിയും മുഴങ്ങട്ടെ.വർഷാ വർഷം അമിത വേഗവും അശ്രദ്ധയും മൂലം റോഡ് അപകടങ്ങളിൽ പൊലിഞ്ഞു പോകുന്ന നഷ്ടങ്ങൾ കുറക്കാൻ എല്ലാ തെരുവുകളിലും ഇത് പോലൊരു ഭ്രാന്തൻ ഉണ്ടായിരുന്നെങ്കിൽ..??!!!
by Vinu Mohan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക