ചിരിക്കാന്‍ മറന്നവന്‍ ,കരയാന്‍ മറന്നവന്‍,
നിര്‍വ്വികാരനായ് നില്‍ക്കുന്നിവനൊരു കാവല്‍ക്കാരന്‍ !
നിര്‍വ്വികാരനായ് നില്‍ക്കുന്നിവനൊരു കാവല്‍ക്കാരന്‍ !
ആത്മാക്കള്‍ നടമാടും; കൂരിരുള്‍ ചുവര്‍ ചാരി-
സ്വപ്‌നങ്ങള്‍ കടം നല്‍കി നിര്‍വിഘ്നം കര്‍മം ചെയവോന്‍!
രാവിലീ പ്രേതത്മാക്കള്‍ പല്ലിളിച്ചടുക്കവേ –
ഭീതിയാം വികാരത്തെ തച്ചു തീര്‍ത്തവന്‍; ധീരന്‍ !
സ്വപ്‌നങ്ങള്‍ കടം നല്‍കി നിര്‍വിഘ്നം കര്‍മം ചെയവോന്‍!
രാവിലീ പ്രേതത്മാക്കള്‍ പല്ലിളിച്ചടുക്കവേ –
ഭീതിയാം വികാരത്തെ തച്ചു തീര്‍ത്തവന്‍; ധീരന്‍ !
മരണം തൂലികയാല്‍ കയ്യൊപ്പു ചാര്‍ത്തും ദേഹ –
ത്തലിഞ്ഞ വികാരങ്ങള്‍ തുടച്ചു മാറ്റുമ്പോഴും !
പിഞ്ഞിയ കീറപ്പായില്‍ ദേഹിയെ പൊതിഞ്ഞോരോ –
ശയ്യയില്‍ തണുപ്പിന്റെ മഞ്ചലിലേറ്റുമ്പോഴും ;
ത്തലിഞ്ഞ വികാരങ്ങള്‍ തുടച്ചു മാറ്റുമ്പോഴും !
പിഞ്ഞിയ കീറപ്പായില്‍ ദേഹിയെ പൊതിഞ്ഞോരോ –
ശയ്യയില്‍ തണുപ്പിന്റെ മഞ്ചലിലേറ്റുമ്പോഴും ;
ചിരിക്കാന്‍ മറന്നവന്‍ ,കരയാന്‍ മറന്നവന്‍!
നിര്‍വികാരനായ് നില്‍ക്കുന്നിവനൊരു കാവല്‍ക്കാരന്‍ !
നിര്‍വികാരനായ് നില്‍ക്കുന്നിവനൊരു കാവല്‍ക്കാരന്‍ !
ചതഞ്ഞ മുഖങ്ങളില്‍ ;ഉണങ്ങും നിണച്ചാലില്‍ ;
ചുളിഞ്ഞ കരങ്ങളില്‍ ,തകര്‍ന്ന തലച്ചോറില്‍ ;
വികാരം മരിച്ചവന്‍ ;കരയാന്‍ മറന്നവന്‍
നിര്‍വികാരം നില്പൂ ഇവനൊരു കാവല്‍ക്കാരന്‍ !
ചുളിഞ്ഞ കരങ്ങളില്‍ ,തകര്‍ന്ന തലച്ചോറില്‍ ;
വികാരം മരിച്ചവന്‍ ;കരയാന്‍ മറന്നവന്‍
നിര്‍വികാരം നില്പൂ ഇവനൊരു കാവല്‍ക്കാരന്‍ !
പിഞ്ചിളം പെണ്ണുടലില്‍ കാമനീ മരണത്തെ
കൊണ്ടിടുമ്പോഴും വ്യഥയുള്ളിലായ് ഒളിപ്പിച്ചോന്‍!
മുറിച്ചു തുന്നികൂട്ടും അഹംഭാവിയാം മേനിക്കടുപ്പ്
കൂട്ടുമ്പോഴും കരയാന്‍ മറന്നവന്‍ !
കൊണ്ടിടുമ്പോഴും വ്യഥയുള്ളിലായ് ഒളിപ്പിച്ചോന്‍!
മുറിച്ചു തുന്നികൂട്ടും അഹംഭാവിയാം മേനിക്കടുപ്പ്
കൂട്ടുമ്പോഴും കരയാന്‍ മറന്നവന്‍ !
അമ്മതന്‍ വിലാപത്തില്‍ ;പൈതലിന്‍ കണ്ണീര്‍ച്ചാലില്‍
വിങ്ങിടും നെഞ്ചകത്തെ കല്ലുപോലുറപ്പിച്ചോന്‍ !
വിങ്ങിടും നെഞ്ചകത്തെ കല്ലുപോലുറപ്പിച്ചോന്‍ !
ചിരിക്കാന്‍ മറന്നവന്‍ ;കരയാന്‍ മറന്നവന്‍ ;
നിര്‍വികാരനായ് നില്‍ക്കും ഇവനൊരു കാവല്‍ക്കാരന്‍ !
നിര്‍വികാരനായ് നില്‍ക്കും ഇവനൊരു കാവല്‍ക്കാരന്‍ !
By: Preetha Shiji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക