നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇനി ഞാനുറങ്ങട്ടെ........


ഇനി ഞാനുറങ്ങട്ടെ........
=========================
അച്ചോ ........!!!......ഒന്നും പറഞ്ഞില്ല ..........!!!....
പള്ളിമേടയിലേക്കുള്ള വഴിയരികിലെ കൂറ്റൻ പുളിമരച്ചുവട്ടിൽ നിന്നിരുന്ന ഫാദർ ഡാനിയേൽ വളഞ്ഞ കൈപ്പിടിയുള്ള തൻറെ ശീലക്കുട ശ്രദ്ധയോടെ മടക്കി.......... കുടയുടെ ശീല ഭംഗിയായി പിരിച്ചു ചുരുട്ടി ബന്ധിച്ചു ... ഒരു ദീർഘ നിശ്വാസം എടുത്ത ഫാദർ ഡാനിയേൽ കോൺസ്റ്റബിൾ തോമായെ ശ്രദ്ധിക്കാതെ താഴെ കുന്നിൻചരുവിലൂടെ ഒഴുകുന്ന പമ്പാ നദിയിൽ കളിച്ചു തിമിർക്കുന്ന കുട്ടികളെ നോക്കി ..
അച്ചോ ........!!!....കോൺസ്റ്റബിൾ തോമാ പിന്നെയും തല ചൊറിഞ്ഞു ...!!!...... ഉച്ചവെയിൽ അയാളുടെ തിളങ്ങുന്ന തലയിൽ തട്ടി ചിതറി ... തന്നെ ശ്രദ്ധിക്കാതെ കൈകൾ പുറകിൽ കെട്ടി അതിൽ കുടയും വെച്ചു നടന്നു നീങ്ങുന്ന അച്ചനു പിന്നാലെ അനുസരണ ഉള്ള കുഞ്ഞാടായി തോമയും നടന്നു ....!!.
പള്ളിമേടയിലേക്കു കയറിയ അച്ചനു മുൻപിൽ കയറി തോമാ മുട്ട് കുത്തി നിന്നു . ആ കണ്ണുകളിലെ യാചനാ ഭാവം കണ്ട ഫാദർ ഡാനിയേൽ എന്ന വന്ദ്യ വയോധികൻ തോമായെ അലിവോടെ നോക്കി ..ആ നോട്ടത്തിൽ തൻറെ ആവശ്യം സമ്മതിച്ചത് മനസ്സിലായ തോമ ആ മെല്ലിച്ച കരങ്ങളെടുത്തു മെല്ലെ ചുംബിച്ചു ... യാത്ര പറഞ്ഞിറങ്ങി ....!!..... അയാളുടെ മോട്ടോർ ബൈക്കിൻറെ പടപടാ ശബ്ദം കുന്നിൻ ചരുവിൽ പ്രതിധ്വനിച്ചു ... പിന്നെ നേർത്തു നേർത്തു ഇല്ലാതെയായി ....
അടുത്ത ദിവടസം രാവിലെ തന്നെ കൂറ്റൻ ജയിൽ കവാടത്തിനു മുന്നിൽ വന്നു നിന്ന ആട്ടോറിക്ഷയിൽ നിന്നും ഫാദർ ഡാനിയേൽ മെല്ലെയിറങ്ങുന്നതു കണ്ട തോമാ ഓടി വന്നു .. അച്ചനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ... അരണ്ട വെളിച്ചമുള്ള ഇടനാഴികളിൽ മരണ ഗന്ധം ഒഴുകിയിറങ്ങിയിരുന്നു ..അരൂപികളായ ദുഷ്ടാത്മാക്കൾ ഇടുങ്ങിയ ഇടനാഴിയിൽ പതിയിരിക്കുന്നതുപോലെ തോന്നി ..
"....അച്ചോ ..........ഇനി അവനു മൂന്നു ദിവസം കൂടിയേ ഉളളൂ ....!!......അവനു പറയുവാനുള്ളത് അച്ചൻ കേൾക്കണം ...!!......അച്ചനോട് മാത്രേ പറയൂ എന്നവൻ വാശിയിലാണ് .!!!......മറ്റൊന്നും അവൻറെ അന്ത്യാഭിലാഷം ആയി പറഞ്ഞതില്ല .... അച്ചനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നു മാത്രം ...!!!.... അച്ചൻ ഇവിടെ ഇരുന്നോളൂ ....!!!..
തോമ ചൂണ്ടിക്കാട്ടിയ കസേരകളൊന്നിൽ അച്ചൻ ഇരുന്നു ..അച്ചൻറെ മനസ്സുപോലെ അവിടെ ഒരു ട്യൂബ് ലൈറ് കുറച്ചു നേരം മിന്നിക്കളിച്ചു ... പിന്നെ ഒരു മൂളലോടെ അത് മങ്ങിയ വെട്ടം ചൊരിഞ്ഞു നിന്നു ...
"... വരേണ്ടിയിരുന്നില്ല എന്ന് തോന്നി ഫാദറിനു .... രക്തത്തിൽ കുളിച്ച രണ്ടു മൃതദേഹങ്ങളും അതി ക്രൂരമായി ബലാൽക്കാരം ചെയ്യപ്പെട്ടപ്പോൾ മരണപ്പെട്ട പതിനാറു വയസ്സുപോലും പ്രായമില്ലാത്ത അവരുടെ ജോലിക്കാരിയുടെയും ഭീതി ജനകമായ മുഖങ്ങൾ ആ വന്ദ്യ വയോധികൻറെ മനസ്സിൻറെ സ്വസ്ഥത നശിപ്പിച്ചു .. ശവങ്ങൾക്കു കാവലിരിക്കുന്ന ശ്‌മശാന സൂക്ഷിപ്പുകാരനെ പോലെ ഒരു കസേരയിൽ ഒരു കയ്യിൽ മദ്യവും മറു കൈയിൽ രക്തം പുരണ്ട വാക്കത്തിയുമായി ഇരിക്കുന്ന ഒരു മധ്യവയസ്‌ക്കൻറെ രൂപം . ... രക്തത്തിനു ചുറ്റും വലിയ ഈച്ചകൾ മൂളിപ്പറക്കുന്നുണ്ടായിരുന്നു ..!! .അയാളുടെ ചപ്രച്ഛ തലമുടിയിൽ രക്തക്കറകൾ പുരണ്ടിരുന്നു .. കണ്ണുകളിൽ വല്ലാത്ത ക്രൗര്യവുമായി ഇരിക്കുന്ന അയാളുടെ രൂപം ഞെട്ടലുളവാക്കി ...ലഹരി ഉപയോഗിച്ചിരുന്ന അവൻറെ കറ പിടിച്ച പല്ലുകൾ ഒരു ചെന്നായുടേതിനു സമയമായിരുന്നു ...
മോഷണം തൊഴിലാക്കിയ ഒരു പക്കാ ക്രിമിനൽ ...!!!..........ഗൃഹനാഥനേയും ഭാര്യയേയും മൃഗീയമായി കൊത്തിയരിഞ്ഞു ശേഷം വേലക്കാരി പെണ്ണിനെ മാനഭംഗപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കുകയും ചെയ്തിരിക്കുന്നു ... ഒരു ചൂട് നിശ്വാസം കൈകളിൽ തട്ടിയ ഫാദർ കണ്ണ് തുറന്നപ്പോൾ മുട്ട് കുത്തി നിൽക്കുന്ന കൊലയാളിയുടെ രൂപം കണ്ടു പേടിച്ചു ഞെട്ടിയെഴുന്നേറ്റു .. വേച്ചു പോയ ഫാദറിനെ കൊലയാളി തൻറെ കൈയാൽ താങ്ങി ....സ്ഥാനം തെറ്റിയ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു ഫാദർ തെല്ലൊരു വേവലാതിയോടെ അവനെ നോക്കി ...!!!!
"........അച്ചോ .......!!!.......ചുവപ്പും കറുപ്പും കലർന്ന ദ്രവിച്ചു തുടങ്ങിയ പല്ലുകൾ കാട്ടി അയാൾ വൃഥാ ചിരിക്കാൻ ശ്രമിച്ചു . ഫാദറിനു അത് കൂടുതൽ അരോചകമായി തോന്നി ..
"......നീ ........എന്തിനാ ,,,,,,,,ന്നെ കാണണം ന്നു ആവശ്യപ്പെട്ടത് ...!!...?/?
....പരിഭ്രമം കൊണ്ട് അച്ചൻറെ തൊണ്ട വരളുകയും വാക്കുകൾ ഇടറുകയും ചെയ്തു ... അത് മനസ്സിലാക്കിയിട്ടാവണം അയാൾ വക്കുകൾ ഉടഞ്ഞ ഒരു മൺ കൂജ അച്ചനു നേരെ നീട്ടി ... അച്ചൻ അത് തിരസ്ക്കരിച്ചു ....!!..
"...ന്താ ... നിനക്ക് പറയുവാനുള്ളത് ...!!!................നിൻറെ പേര് ...........അച്ചൻ കണ്ണാടി ഊരി ളോഹയുടെ തുമ്പ് കൊണ്ട് ചില്ലുകൾ വൃത്തിയാക്കി ....
ഇനി പേരിൽ എന്തിരിക്കുന്നച്ചോ .......!!........ഞാനിപ്പോൾ 618 ആണ് ,,, അക്കങ്ങൾ മാത്രമേയുള്ളു ....!!...അതുമിനി മൂന്നു ദിവസത്തേക്കു ......!!!!! ....പരുപരുത്ത ആ ശബ്ദത്തിനു നിസ്സംഗതയുടെ അകമ്പടി ഉണ്ടായിരുന്നു ..
"..........അച്ചോ ... ഞാൻ കള്ളനാണ് ........മോക്ഷണം ഒരു തൊഴിൽ തന്നെ ആയിരുന്നു എനിക്ക് ......!!........പലപ്പോഴും ഞാൻ പിടിക്കപ്പെട്ടു ....!!.. മോശമല്ലാത്ത ശിക്ഷയും കിട്ടി ......!!........ ഒന്ന് നിർത്തി കൂജയിലെ വെള്ളം കുറെ കുടിച്ചു പുറംകൈ കൊണ്ട് ആ ചുണ്ടുകൾ തുടച്ചു അയാൾ തുടർന്നു ...
"...........ശിക്ഷ കഴിഞ്ഞു ഇറങ്ങുന്ന കാലയളവിൽ എനിക്ക് പലയിടങ്ങളും ബന്ധങ്ങളും ഉണ്ടായിട്ടുണ്ട് ....!!.. വർഷങ്ങൾ പോയതും ... ആരോഗ്യം ക്ഷയിക്കുന്നതും തിരിച്ചറിഞ്ഞപ്പോൾ എല്ലാം നിർത്തി പോവാനൊന്നും കഴിയില്ലാരുന്നച്ചോ ...!!!........
അടർന്നു തുടങ്ങിയ കുമ്മായ ഭിത്തിയിൽ ചാരിയിരുന്നു അയാൾ കാലുകൾ നിവർത്തി വെച്ചു ...കണ്ണുകൾ ഇറുക്കി അടച്ചു ...
"..മൂന്നുപേരെ കൊന്നു തള്ളിയിട്ടും നിസ്സംഗതയോടെ സംസാരിക്കുന്ന അവനെ നോക്കുവാൻ തന്നെ ഫാദറിനു ഭയമായി ....
"...അച്ചോ ...ഞാൻ ആദ്യമായും അവസാനമായും ചെയ്ത കൊലപാതകം ആണത് ...!!!.......അയാളൊന്നു ചിരിച്ചു ..!!....ശേഷം പിന്നെയും തുടർന്നു .....ഞാനന്നു ആ വീട്ടിൽ മോക്ഷണം നടത്തുവാനൊന്നും പോയതല്ലാച്ചോ ....!!......
"....പിന്നേ .......ഒരു കള്ളനായ നീ എന്തിനാ വീട്ടിൽ പോയി .....?..........അതും അന്നവിടെ അവരുടെ ബിസിനസ് പങ്കാളികളുമായി പാർട്ടി ഉണ്ടെന്നു മണത്തറിഞ്ഞല്ലേ നീ പോയത് ...!!!....മോക്ഷണം നടത്തുവാൻ ഇതിലും നല്ല സാഹചര്യം നിനക്ക് .. ലഭിക്കില്ലാരുന്നല്ലോ ...!!...അതല്ലേ നീ നേരത്തെ തന്നെ അവിടെ കയറി ഒളിച്ചിരുന്നത് ...!!.....ഒരു തോക്കിൻ കുഴലിലൂടെന്ന പോലെ അച്ചൻ അവനെ വെറുപ്പോടെ നോക്കി ..!!
".....ഹമ് ..........ബിസിനെസ്സ് .......!!.........വെളുത്ത കുപ്പായത്തിലെ ചൂടുള്ള നോട്ടുകൾ കാണുമ്പൊൾ കർത്താവും ചിരിക്കുമായിരിക്കും അല്ലെ അച്ചോ ...?....അതിനു പിന്നിലെ കറുത്ത കച്ചവടം ആരും അറിയില്ലാലോ ...!!.... തന്റെ മൊട്ടത്തല തടവി അവൻ ഉറക്കെ ചിരിച്ചു ...പിന്നെ തുടർന്നു ..!!
:..ശരിയാണച്ചോ ...........ഞാൻ നേരത്തെ തന്നെ അവിടെ കയറി ഒളിച്ചിരുന്നു ...!!........പുറത്തെ സ്റ്റോർ മുറിയിലായിരുന്നു ഞാൻ ഒളിച്ചതു ....എനിക്കതിനുള്ള സൗകര്യം ഒരുക്കി തന്നതു ആ ജോലിക്കാരി കുട്ടി ആയിരുന്നു ...!!.........അത് പറയുമ്പോൾ അയാളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു ..
അച്ചൻ അവിശ്വസനീയതയോടെ അയാളെ നോക്കി ......".........എന്നിട്ടു അവളെ പോലും നീ വെറുതേ വിട്ടില്ലാലോ ...!!.............നിനക്കു മരണത്തിൽ കുറഞ്ഞൊന്നും കർത്താവ് ശിക്ഷിക്കില്ല ...ഇത് നിൻറെ വിധി ആണ് ...!!....
"............അച്ചോ .......ഞാൻ പുറത്തു ഒളിച്ചിരിക്കുമ്പോൾ ആ വലിയ വീട്ടിൽ വലിയ പാട്ടും സംസാരവും ഒക്കെ ആയിരുന്നു .. അതിഥികളിൽ പലരും കാലുപോലും നിലത്തുറയ്ക്കാതെ ആണ് അവിടെ നിന്നിരുന്നത് ....!!.............ആളുകളുടെ കണ്ണിൽ പെടാതെ ഞാൻ ആ വീടിൻറെ പിന്നിലെത്തി ...ആളും ആരവങ്ങളും കുറഞ്ഞിരുന്നു അപ്പോൾ ... വീടിൻറെ പുറംഭിത്തിയോട് ചേർന്ന് നിന്ന ഞാൻ ആ മുറിക്കുള്ളിൽ അമർത്തിയ കരച്ചിലും ചീറലും കേട്ടു ... പാടുപെട്ടു പാരപ്പെറ്റിൽ വലിഞ്ഞു കയറിയ ഞാൻ എയർ ഹോളിലൂടെ കണ്ടത് ജോലിക്കാരി കുട്ടി ഒരു തടിയൻറെ കയ്യിൽ കിടന്നു കുതറുന്നതാണ് ....!!........ഏറ്റവും അതഭുതം തോന്നിയത് വീട്ടുകാരനും ഭാര്യയും ആണതിനു കൂട്ടു നിന്നതെന്ന കാഴ്ച്ച ആയിരുന്നു ,,,!!,,,,,,,,
"......മരിക്കാൻ പോവുന്ന സമയത്തെങ്കിലും നുണകൾ പറയരുത് ...... !!!...തൂങ്ങി നിന്ന ആ കുട്ടിയുടെ ദേഹത്തും മറ്റും നിൻറെ കൈവിരൽപ്പാടുകൾ ഉണ്ടായിരുന്നു ..!!......രക്തക്കറകൾ ഉണ്ടായിരുന്നു അവൾ തൂങ്ങി നിന്നിരുന്ന ബെഡ്ഷീറ്റിൽ ..!!........."... ഒരു കിതപ്പോടെ പറഞ്ഞ അച്ചൻറെ മുഖം ക്ഷോഭം കൊണ്ട് തുടുത്തു ...!!!
അച്ചൻറെ ഭാവ മാറ്റം കണ്ട അയാൾ ഒന്ന് അമ്പരന്നു ...പിന്നെ അത് ശ്രദ്ധിക്കാത്ത പോലെ കണ്ണുകൾ അടച്ചു പിടിച്ചു ... അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ അയാൾ കൈകൾ മാറത്തു പിണച്ചു വെച്ചു ... പിന്നെയും തുടർന്നു ...
"....നുണകൾ അല്ലച്ചോ ....!!!........ഞാൻ മെല്ലെ അവിടെ നിന്നും ഇറങ്ങി ...വീടിനു പിന്നിലെ മാവിൻ ചുവട്ടിൽ ഇരുന്നു ....വിരുന്നുകാർ എല്ലാം പോയി ...ലൈറ്റുകൾ എല്ലാം അണഞ്ഞു എന്ന് ഉറപ്പായപ്പോൾ ഞാൻ അടുക്കള വാതിലിൽ ചെന്നു മെല്ലെ മുട്ടി .....ജോലിക്കാരി വന്നു കതകു തുറക്കുമെന്നു ഉള്ള എൻറെ പ്രതീക്ഷ അസ്തമിച്ചു ....!!......തിരികെ സ്റ്റോർ റൂമിൽ വന്ന ഞാൻ കുറച്ചു നേരം കൂടി കാത്തു ....!!...അവിടെ നിന്ന് എനിക്ക് ചെറിയൊരു കമ്പി കഷണവും കൊടുവാളും കിട്ടി ..!!..
"......വളരെ നേരത്തെ പരിശ്രമം കൊണ്ട് അടുക്കള വാതിൽ തുറന്നു കിട്ടി ... വഴികൾ എനിക്ക് നിശ്ചയമുണ്ടായിരുന്നു ....ജോലിക്കാരിയുടെ മുറിയിൽ എത്തിയ ഞാൻ മെല്ലെ തീപ്പട്ടി ഉരച്ചു വെളിച്ചമുണ്ടാക്കി ....അയാളുടെ ശബ്ദമൊന്നു ഇടറിയ പോലെ അച്ചനു തോന്നി ...അയാൾ കൈകൾ നിവർത്തി നിലത്തു കുത്തിപ്പിടിച്ചു ...പിന്നെയും തുടർന്നു ...!!.......അച്ചോ ........ആ കുട്ടി അവിടെ അപ്പോൾ തൂങ്ങി നിൽക്കുകയായിരുന്നു ...!!............ഞാൻ അതിനെ കാലിൽ പിടിച്ചു ഉയർത്തി ...തണുപ്പ് ബാധിച്ച കാലുകളിൽ നിന്നും ജീവൻ വിട്ടുപോയിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞു ...!!.....
"......വലതു കൈയിൽ മൂർച്ചയുള്ള കൊടുവാൾ ഭദ്രമായി പിടിച്ചു കൊണ്ട് ഞാൻ വീട്ടുകാർ ഉറങ്ങുന്ന മുറിയുടെ വാതിൽ മെല്ലെ തുറന്നു .....ധൃതി കൂടിപ്പോയിട്ടുണ്ടാവുമച്ചോ ....അവർ ഉണർന്നു ...എന്നെ കണ്ടു ബഹളം വെച്ച അവർ എന്നെ തള്ളി മാറ്റി ഹാളിലേക്കു ഓടി ... ..!!........പതറിപ്പോയ ഞാൻ ഒരു കഴുകൻറെ വിരുതോടെ അവർക്കു മുൻപിൽ പറന്നിറങ്ങി ...........തുരുതുരാ വെട്ടി ....ചുടു ചോരയുടെ മടുപ്പിക്കുന്ന ഗന്ധം ... പശിമ ....!!!....മരിച്ചു എന്നുറപ്പായപ്പോൾ ഞാൻ പിന്നെയും ആ കുട്ടിയുടെ മുറിയിൽ പോയി ... കൊഴുത്ത തുപ്പൽ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു .... ഞാനവളെ മെല്ലെ തലോടി ...!!
"...മതി ..........നിർത്തൂ ......!!..... ആ രംഗം നേരിൽ കണ്ടത് പോലെ അച്ചനും ഞെട്ടി അവനോടു ആജ്ഞാപിച്ചു ..ശവത്തെ പോലും തലോടുന്ന ഭീകരത ഓർത്തു അച്ചൻ ഭയന്നു .......ആ രംഗത്തിൻറെ പൈശാചികത ആസ്വദിക്കുന്ന പോലെ അയാൾ ഭിത്തിയിൽ ചാരിയിരുന്നു ശബ്ദമില്ലാതെ ചിരിച്ചു .....!!
"...എന്തിനായിരുന്നെടാ മഹാ പാപി ...........നീ അവരെ കൊന്നത് ..... നിനക്ക് അവർ ചെയ്ത ദുഷ്ട പ്രവർത്തി നാട്ടുകാരെ അറിയിച്ചു കൂടാരുന്നോ .... അതിനു പകരം ശവത്തെ പ്പോലും......!!.......ഛേ ....!!.............അച്ചൻ കൈകൾ കൂട്ടി ത്തിരുമ്മി ...
"...അച്ചോ ..................!!.........ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ .....?/...!!............. കൊല്ലണ്ടേ അവരെ ...!!!....
"... എന്തിനു .... എന്തിനു വേണ്ടി ...?......നീ മനുഷ്യനല്ല .......പിശാച് ............പിശാച് ..!!..............അച്ചൻ കോപം കൊണ്ട് വിറച്ചു ...!!..
"......ചെയ്യണം അച്ചോ ...!!.................ചെയ്യണം .......!!........ കാരണം ...... അവൾ .. ൻറെ മകളായിരുന്നു ...!!. നിങ്ങളൊക്കെ വേലക്കാരി എന്ന് പറഞ്ഞു തെമ്മാടിക്കുഴിയിലിട്ടത് ൻറെ മകളായിരുന്നു ...!!......ൻറെ പൊന്നുമകൾ ...!!!.........
".. അച്ചൻ ഞെട്ടി തിരിഞ്ഞു .....കേട്ടത് .. സത്യമാണൊന്നു അറിയാതെ വിറങ്ങലിച്ചു നിന്നു .......പിന്നെ കണ്ണുകളടച്ചു ചുവരും ചാരി ചിരിച്ചിരിക്കുന്ന അയാളുടെ ചുമലിൽ പിടിച്ചു കുലുക്കി ....ഒരു തൂവൽ പോലെ അച്ഛൻറെ മുൻപിലേക്ക് ഊർന്നുവീണ അയാളുടെ കടവായിൽ നിന്നും രക്ത തുള്ളികൾ ഇറ്റിറ്റു വീണു ... അപ്പോഴും അയാളുടെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു .... സത്യത്തിൻറെ തെളിമയുള്ള പുഞ്ചിരി ...!!
അനിൽ കടൂരാൻ

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot