Slider

രണ്ടു വിഭാഗത്തിനായി ഞാനീ പോസ്റ്റ് സമർപ്പിക്കുന്നു ..

0

കൂട്ടുകാരൊത്തു മദ്യപിച്ചു രാത്രിയേറെ വൈകി വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസമാണ് ഞാൻ മദ്യം തകർക്കുന്ന കുടുംബ ബന്ധങ്ങളെ പറ്റിയൊരു കുറിപ്പ് തയാറാക്കിയത്.
അതു വായിച്ചു താങ്കളൊരു നല്ല കുടുംബനാഥനും ഭർത്താവും ആണെന്നു പറഞ്ഞു ഒട്ടേറെ പേർ എന്നെ അനുമോദിച്ചു.
പിന്നീടു കൃത്യം രണ്ടാഴ്ച കഴിഞ്ഞു കാണണം...
ഒരു ഞായറാഴ്ച ...
അന്നാണ് വല്യമ്മയെ നോക്കാൻ വന്ന ഹോം നേഴ്സിനെ കേറിപ്പിടിച്ചതും അവളെന്റെ ചെകിട്ടത്തടിച്ചതും ..
അന്ന് രാത്രി ഏറെ ആലോചിച്ചു ചെയ്ത എഴുത്തും വളരെ അധികം ശ്രദ്ധിക്കപ്പെട്ടു...
വർദ്ധിച്ച് വരുന്ന സത്രീ പീഡനങ്ങളും പ്രതിരോധ മാർഗങ്ങളും എന്നായിരുന്നു തലക്കെട്ട്‌.
ഹോം നേഴ്സിനെ കേറിപ്പിടിച്ച വിവരമറിഞ്ഞ് ഭാര്യ പെട്ടിയും കിടക്കയുമായി അവളുടെ വീട്ടിലേക്കു പോയപ്പോഴും ഞാൻ തളർന്നില്ല .
സംതൃപ്ത ദാമ്പത്യം എന്ന പേരിൽ വേറൊരെണ്ണം എഴുതി...
ഇങ്ങനൊരു ഭർത്താവിനെ കിട്ടിയവൾ ആരായാലും അവൾ ഭാഗ്യവതിയാണെന്നു പറഞ്ഞു പലരും...
മക്കളുടെ വികൃതി സഹിക്കാൻ വയ്യാഞ്ഞു അവറ്റകളെ ബോർഡിങ്ങിൽ കൊണ്ടു ചെന്നാക്കിയ സമയത്താണ് കുട്ടികളെ സ്നേഹിക്കേണ്ടതെങ്ങിനെ എന്ന വിഷയത്തെക്കുറിച്ച് ഞാനെഴുതിയത്.
എപ്പോഴുമുള്ള ചുമയും കുഴമ്പിന്റെ മനം പിരട്ടുന്ന മണവും വീട്ടിൽ വരുന്ന അതിഥികളെ അലോസര പ്പെടുത്തുമോയെന്നുള്ള ഭയം കാരണം അവരു വരുമ്പോഴൊക്കെ അമ്മയെ തൊട്ടകലെയുള്ള അമ്മാവന്റെ വീട്ടിലാക്കും...
പകഷെ എന്റെ അമ്മയോടുള്ള സ്നേഹത്തെ കുറിച്ചെഴുതിയ വരികൾ വായിച്ചു കരഞ്ഞവർ ഒരുപാടുണ്ടാരുന്നു .
ഇനിയുമേറെയുണ്ടു് പറയാൻ ...
സമയവും പോസ്റ്റിനു ദൈർഘ്യം കൂടുമോയെന്നുള്ള ഭയവും കാരണം തൽക്കാലം നിർത്തുന്നു ...
ഓ ഒരു കാര്യം മറന്നു ..
ആർക്ക് വേണ്ടിയാണീ പോസ്റ്റെന്നു പറഞ്ജീല്ലാലോ ഞാൻ ...
രണ്ടു വിഭാഗത്തിനായി ഞാനീ പോസ്റ്റ് സമർപ്പിക്കുന്നു ..
ഒന്നു പോസ്റ്റുകൾ എഴുത്തുകാരന്റെ സ്വന്തം അനുഭവവുമായി ചേർത്തു വായിക്കുന്നവർക്കു ..
രണ്ട് : പോസ്റ്റിലൂടെ ഒഴുക്കുന്ന സ്നേഹവും നന്മയുമോക്കെ അതെഴുതുന്ന ആൾക്കും ഉണ്ടാവുമെന്ന് വിശ്വസിച്ചു എഴുത്തുകാരനെ പൂർണമായി വിശ്വസിച്ചു നടക്കുന്നവർക്ക് .

By
Rayan Sami

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo