Slider

പൂവിതൾ തുമ്പിലെ മഞ്ഞിൻതുള്ളി

0

പൂവിതൾ തുമ്പിലെ മഞ്ഞിൻതുള്ളി
&&&&&&&&&&&&&&&&&&&&&&&
""...ഗീതേ ......പെണ്ണേ ..... എന്നതാടി .....എന്താ ഉണ്ടായേ ...?
കാലിൽ പറ്റിയിരുന്ന മണൽത്തരികളും ചെളിയും അടുക്കള വശത്തെ പൈപ്പിൻ ചുവട്ടിൽ നിന്നും കഴുകി കളയുകയായിരുന്ന ആ വൃദ്ധ തെല്ലൊരു വേവലാതിയോടെ അടുക്കളയിലേക്കു നോക്കി തൻറെ മരുമകളോട് . ഉറക്കെ വിളിച്ചു ചോദിച്ചു......... . അനന്തരം അവർ അടുക്കളയിലേക്കു കയറി ..!!!
".....എന്നതാടി .........എന്നതാ ഉണ്ടായേ ...? എന്തിനാ അവൻ ഒച്ച വെച്ചത് ...? ആരോടാ ദേഷ്യപ്പെട്ടതു ..?
"..ആർക്കറിയാം ....?... ഞാൻ ചെല്ലുമ്പോൾ ദേ മോളു നിന്നു കരയുന്നു ..!!!.. എന്താണന്നു ചോദിച്ചിട്ടു രണ്ടും മിണ്ടുന്നില്ല . ..അവനാണെകിൽ വെട്ടു കൊണ്ട പോത്തിനെ പോലെ നിൽക്കുകയും .....!!!. ഞാനിതിനെ പിടിച്ചു ഇങ്ങോട്ടു കൊണ്ടുവന്നു ..!!...........ഏങ്ങലടിച്ചു വിതുമ്പി കരയുന്ന . മരുമകളെ ചൂണ്ടി ഗീത പറഞ്ഞു ...
".....ൻറെ നല്ല ജീവനങ്ങു പോയി ...!!..........എന്താ മോളേ ....?.......എന്താ ഉണ്ടായത് ...?....എന്തിനാ തെമ്മാടി മോളോടു ഒച്ചവെച്ചതു ...?.!!............അച്ഛമ്മയുടെ മോളു കരയണ്ടാട്ടോ ....!!!.............അച്ഛമ്മ ചോദിക്കാലോ അഹങ്കാരിയോട് ...!!!......അലിവുള്ള മുത്തശ്ശി കൊച്ചുമകൻറെ ഭാര്യ ആയ നീതുവിനെ മാറോടു ചേർത്തു പിടിച്ചു ..
"......കാലത്തു ഇവിടെ വന്ന ഭിക്ഷക്കാരി ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ അതിൻറെ കുഞ്ഞുമോൾ ഹാളിൽ കയറി വന്നു .... ........ ഷോക്കേസിൽ ഇരുന്ന പാവയെ കണ്ടു വേണംന്ന് പറഞ്ഞു കരഞ്ഞു ... ഞാനതു എടുത്തു കൊടുത്തു ........!!!........തിരിച്ചു .....വാങ്ങാൻ ...മറന്നു പോയി ഞാൻ ...!!......അതിനു ...എന്നോടു ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു .....!!!..... കണ്ടുപോവരുതെന്നും ....!!!...... ഒരു നാലുവയസ്സുകാരിയുടെ ഭാവവാഹാദികളോട് കൂടി രണ്ടുകുട്ടികളുടെ അമ്മയായ നീതു നിന്നു വിതുമ്പി ...
"...ആഹാ ...അതാണോ കാര്യം .........!!...........അതിനായിരുന്നോ ചട്ടമ്പി ഇത്ര അലറിയതു ..!!.......അച്ചമ്മ ചോദിക്കാലോ അവനോടു .... മോളു കരയാതെ ...ഹല്ലേ ...!!.... അഹങ്കാരി !!.....ന്‍റെ . കൊച്ചിനെ കരയിച്ചോ ..?!!
തന്‍റെ ചെറുമകനെ ശകാരിക്കാനായി ഹാളിലേക്ക് ചെന്ന ആ മുത്തശ്ശിയെ കളിയാക്കിക്കൊണ്ടു ചെറുമകൻ തൻറെ സന്തത സഹചാരി ആയ ബുള്ളറ്റിൽ കയറി പാഞ്ഞു പോയി ..
"...ഗീതേ ..........ന്തോ കാര്യമായ സംഗതി ആണല്ലോ ...!!......ആദ്യമായിട്ടാ അവൻറെ ഒച്ച ഇത്രയും കേൾക്കുന്നതും ഇങ്ങനെ പാഞ്ഞു പോവുന്നതും ...!!...തനിക്കു പിന്നാലെ വന്ന മരുമകളെ നോക്കി ആയമ്മ മെല്ലെ പറഞ്ഞു ..
ചുവരിലെ ഘടികാരത്തിൽ നിന്നും വാതിൽ തുറന്നു പുറത്തു വന്ന കുഞ്ഞിക്കിളി പലതവണ ചിലച്ചു ..തൻറെ ചെറുമകൻ എവിടെ പോയതാണ് അറിയാതെ ആ വൃദ്ധ ഹൃദയം തപിച്ചു !! ...പൂമുഖത്തിണ്ണയിൽ വഴിയിലേക്ക് കണ്ണുംനട്ട് ചെവികൂർപ്പിച്ചും ആയമ്മ ഇരുന്നു .........ഉച്ചഭക്ഷണ സമയമായിട്ടും ചെറുമകനെ കാണാതായ മുത്തശ്ശി അങ്കലാപ്പിലായി ..........വിളമ്പി വെച്ച ഭക്ഷണം കഴിക്കും മുൻപ് അവർ തൻറെ മുഖ കണ്ണാടി എടുത്തു വെച്ചു കലണ്ടറിൽ കുറിച്ചിട്ടിരിക്കുന്ന ചെറുമകൻറെ ഫോൺ നമ്പർ നോക്കി റിസീവർ എടുത്തു ചെവിയോട് ചേർത്തു വെച്ചു നമ്പർ കുത്തി ..... അവരെ കളിയാക്കി ചിരിക്കുന്ന പോലെ വലിയ മുഖമുള്ള ആ ഫോൺ സെറ്റിയിൽ കിടന്നു ചിരിച്ചു കലമ്പൽ കൂട്ടി ..!!!
"...'അമ്മ വല്ലതും കഴിക്കുന്നുണ്ടോ ....?.....ഇനി ഷുഗർ കൂടിയിട്ട് ഓടാൻ നിൽക്കണ്ട ..!!...........ഇള്ളക്കുട്ടി ഒന്നുമല്ലാലോ ...!!.......പോയതുപോലെ .....ഇങ്ങുവരും ..!!.... മരുമകളുടെ സ്നേഹ ശകാരം അവരെ തീൻ മേശയിലെത്തിച്ചു ..കഴിച്ചെന്നു വരുത്തി പിന്നേയും ദിനപത്രവും എടുത്തു അവർ പൂമുഖപടിയിൽ കാത്തിരുന്നു ..
"......ദേവകിയമ്മോ ..............!!!.....നിങ്ങടെ കൊച്ചുമോനെന്താ പറ്റിയേ ....!!?......പെരുമാൾ പുരത്തു അമ്പലപ്പറമ്പിൽ ഇപ്പ കുറെ ഭിക്ഷക്കാരു വന്നു കൂടിയിട്ടുണ്ട് ..!!......അതിലൊരു കൊച്ചിനു പുതിയ പാവയെ വാങ്ങിച്ചു കൊടുക്കുന്നു ....അതിൻറെ കയ്യിലിരുന്ന പഴയ പാവയുടെ ഇളകിപ്പോയ കുപ്പായവും തലമുടിയും ഒക്കെ പശ വാങ്ങിച്ചു ഒട്ടിക്കുന്നു ,,,!!.....കൂട്ടിനു ആ വട്ടച്ചിറയിലെ ചെക്കനും ഉണ്ട് ........ശശിയുടെ ചായക്കടയുടെ പിന്നിലുള്ള ആൽത്തറയിൽ ഇരിപ്പുണ്ട് രണ്ടെണ്ണവും കൂടി ...!!................. രണ്ടു പിള്ളാരുടെ അപ്പനായിട്ടും ചെക്കനു കുട്ടിക്കളി മാറിയില്ലാ ...!!!......
പെരുമാൾ പുഴയിൽ അലക്കുവാനായി പോയി വന്ന രമണിയുടെ വർത്തമാനം ആ തപിക്കുന്ന വൃദ്ധഹൃദയത്തെ ആശ്വസിപ്പിക്കാനുതകുന്നതായിരുന്നു ..വെയിൽ ചാഞ്ഞു തുടങ്ങിയപ്പോൾ പടപടാ ശബ്ദമുണ്ടാക്കി വരുന്ന മോട്ടോർ ബൈക്കിൻറെ ഒച്ച കേട്ടപ്പോൾ അവർ പിടഞ്ഞെഴുന്നേറ്റു ........പോർച്ചിൽ വന്നു കയറിയ ബൈക്കിനു മുകളിൽ നിന്നും ഒരു ചെറു ചിരിയോടെ ഇറങ്ങി വന്ന അവൻറെ കൈകളിൽ ആ പാവക്കുട്ടി ഉണ്ടായിരുന്നു ....!!!.....അവനെ കണ്ടു മുഖം ഘനപ്പിച്ചു അമ്മയും ഭാര്യയും ഇരുന്നു .. തൻറെ കയ്യിലിരുന്ന പാവക്കുട്ടിയെ അവൻ അതീവ ശ്രദ്ധയോടെ ആ ചില്ലുകൂട്ടിനുള്ളിൽ വെച്ചു ..
വെയിൽ മാഞ്ഞു തുടങ്ങിയ സായാഹ്നത്തിൽ പുറത്തു പോയിരുന്ന ഗൃഹനാഥൻ കയ്യിലൊരു പൊതിയുമായി തിരികെയെത്തി തൻറെ മരുമകളെ വിളിച്ചു .. ദുഃഖം ഘനീഭവിച്ച മുഖവുമായി വന്ന അവൾ അച്ഛൻ നീട്ടിയ പൊതി വാങ്ങി ..
"... എന്താ മോളേ....എന്താ മുഖം വാടിയിരിക്കുന്നതു ...?.......ഗീതാ ......!!...എന്താ നീതുവിനു പറ്റിയത് ...?..
എന്താ മോളേ ...?........ കുടുംബകാര്യത്തിൽ വളരെ ശ്രദ്ധാലുവായ ആ മനുഷ്യൻ അലിവോടെ മരുമകളെ നോക്കി !!!... പെയ്യാൻ വിതുമ്പി നിന്ന കാർമേഘത്തിനു മേലുള്ള ശീതക്കാറ്റിൻറെ തലോടൽ പോലെ അവൾ പെയ്തു തുടങ്ങി ...!!......
"....ന്താന്നോ ......!!...........ദേ ... ഈ കുന്തം അവളിന്നു ഇവിടെ വന്ന ഭിക്ഷക്കാരിയുടെ മോൾക്ക് എടുത്തു കൊടുത്തു ... ...അവളാണെങ്കിൽ അതു വാങ്ങാനും മറന്നു .!!......അതവനു ഇഷ്ടായില്ല !!!.....അവളുടെ നേരെ ഒരു ചാട്ടം .....!!...... വീട്ടിൽ നിന്ന് ഇറങ്ങി പൊയ്ക്കോണം കണ്ടു പോകരുതെന്നും പറഞ്ഞു ...!!!... ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി ഗീത ഷോകേസിനുള്ളിൽ നിന്ന് ആ പാവക്കുട്ടിയെ വലിച്ചെടുത്തു സെറ്റിയിലേക്കെറിഞ്ഞു ..!!..
"....... ഇറങ്ങി പോവാനോ .....?...............എങ്ങോട്ടു ....?.......എന്തിനു ...?..!!...............ആ പിതാവ് കൂടുതൽ കാർക്കശ്യക്കാരനായി .. ഉത്തരവാദിത്തമുള്ളവനായി ..!!
"......ൻറെ ഗീതേ ......നിനക്കിപ്പ എന്താ വേണ്ടേ ....?..........പാവ അവൾ കൊടുത്തു .....!!.. അതവൻ പോയി വാങ്ങിക്കൊണ്ടു വന്നു ...ഇനി ഇതിൻറെ പേരിലൊരു വിചാരണ വേണ്ടാന്നു ഞാൻ പറഞ്ഞതല്ലേ ...?
തൻറെ മടിയിൽ കിടക്കുന്ന ചെറുമകൻറെ തലയിൽ തലോടിക്കൊണ്ടിരുന്നു വൃദ്ധ കൈയ്യെത്തിച്ചു ആ പാവയെ എടുക്കുന്നതിനൊപ്പം പറഞ്ഞു ...!!
"...അമ്മയാ ഇവനെ ഇങ്ങനെ വഷളാക്കുന്നു ...!!........ അവനെ ആരും ഒന്നും പറയാൻ വിടില്ല ...!!......പണ്ടും ഇതുപോലെ ആയിരുന്നു .... പഴയ വീടു പൊളിച്ചപ്പോൾ അവൻറെ ചേച്ചി ഈ പാവയെ എടുത്തു എവിടെയോ വെച്ചൂന്നും പറഞ്ഞു അവളെ കൊന്നില്ലാന്നേ ഉള്ളൂ...!!!.എന്താ ഇതിനകത്തിത്ര തേൻ പുരട്ടി വെച്ചേക്കുന്നതു ...!!?
".....അഭീ ..........!!............നീയൊന്നു എഴുന്നേറ്റേ...!!.....!!......"......പിതാവിൻറെ ശബ്ദം കൂടുതൽ കാർക്കശ്യമുള്ളതായിരുന്നു . അവൻ അച്ഛമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു ചോദ്യ ഭാവത്തിൽ പിതാവിനെ നോക്കി ..
"......ഇന്നു..... ഇപ്പോൾ .......ഈ നിമിഷം .... നീ ഞങ്ങളോടു പറയണം ....എന്താണു നിനക്കു ഈ പാവയുമായി ഉള്ള അടുപ്പമെന്നു ....!!......,,,,,,,,,,....ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് കേവലം നൂറോ ഇരുന്നൂറോ രൂപയ്ക്കു കിട്ടുന്ന ഒരു പാവക്കുട്ടി ആണ് ...!!.... ..നിൻറെ 'അമ്മ പറഞ്ഞത് പോലെ ഇത് നഷ്ടപ്പെടുമ്പോൾ ഇത്രയധികം ദേഷ്യം വരാനുള്ള കാരണം....,,,,,,,,.. അതെന്താണെന്ന് ഇപ്പോൾ പറയണം ..!!!...... നീ മെഡിക്കൽ റെപ്പ് ആയി നടന്ന കാലത്തു ആണു ഈ പാവയുമായി വരുന്നതു .....!!...കൃത്യമായി പറഞ്ഞാൽ നീ ഏറ്റുമാനൂർ താമസിക്കുമ്പോൾ ...!!............ആ പ്രായത്തിൽ നിനക്ക് കിട്ടുന്ന ഒരു സമ്മാനമായി മാത്രേ ഞാനതിനെ കണ്ടതുള്ളൂ ...!!........ആ പാവയുടെ പിന്നാലെ നിൻറെ കൈയും പിടിച്ചു ആരേലും വരുമൊന്നു ഒരു ശങ്ക നിൻറെ അമ്മയ്ക്കും പെങ്ങൾക്കും ഉണ്ടായിരുന്നു ...!!..........എന്തായാലും പറഞ്ഞേ തീരൂ ...!!....
കർക്കശക്കാരനായ പിതാവിൻറെ ദാക്ഷിണ്യമില്ലാത്ത ശബ്ദം വല്ലാത്തൊരു നിശബ്ദത നൽകി .. കാൽ മുട്ടിൽ കൈകളുറപ്പിച്ചു അതിൽ മുഖം താങ്ങി താഴേക്കു നോക്കിയിരുന്ന അഭി ദീർഘമായി നിശ്വസിച്ചു .. തൻറെ ചെറുമകൻ അസ്വസ്ഥനായി എന്ന് കണ്ട ആ വൃദ്ധ മാതാവ് അവനെ തന്നോടു ചേർത്തു പിടിച്ചു ..ചെറിയ ഒരു ഇടവേളയ്‌ക്കു ശേഷം .. അവൻ പറഞ്ഞു തുടങ്ങി ..!!.......
"...ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപമുള്ള വീനസ് ലോഡ്ജിൽ ആയിരുന്നു അന്നു ഞാൻ താമസിച്ചിരുന്നത് ..!!......ഒരു വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു റൂമിലെത്തിയ ഞാൻ റൂമിൻറെ കതകിൽ ലോഡ്ജുടമസ്ഥനായ സ്വാമിയുടെ ചെറിയൊരു കുറിപ്പ് കണ്ടു ....!!...
".. ഒരു ട്രീസ വിളിച്ചിരുന്നു ...!!......മൂന്നാലു തവണ വിളിച്ചു ...തിരികെ വിളിക്കണം ...".........ഇതായിരുന്നു കുറിപ്പ് . മൂന്നാലു തവണയെങ്കിലും വിളിക്കണമെങ്കിൽ എന്തോ അത്യാവശ്യമെന്നു മനസ്സിലാക്കിയ ഞാൻ അങ്ങോട്ടു വിളിച്ചു ..അവിടെ ഫോൺ എടുത്തത് ട്രീസാമ്മച്ചി ആയിരുന്നു ..!!!.
"...അഭിക്കുട്ടാ .....!!!...........നീ നാളെ വരുമ്പോൾ സ്നേഹാലയം വഴി വരണം കേട്ടോ ...!!!...സിസ്റ്റർ ട്രീസയുടെ അലിവോലു ന്ന ശബ്ദം ....എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോൾ ഒന്നൂലാ ... എന്നെ ഒന്ന് കാണണം എന്ന് മാത്രം പറഞ്ഞു ..അടുത്ത ദിവസം ഉച്ച ആയപ്പോൾ ഞാൻ ഇങ്ങോട്ടേക്കു തിരിച്ചു ബൈക്കിൽ ...!!.
...നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നു .....നൂലുപോലെ പെയ്തിറങ്ങുന്ന ചാറ്റൽ മഴയിൽ വണ്ടിയോടിക്കാൻ നല്ല രസം . !!! ..സ്നേഹാലയത്തിൻറെ ഗേറ്റിനു മുൻപിൽ വണ്ടി നിർത്തുമ്പോൾ ട്രീസാമ്മച്ചി നിറഞ്ഞ ചിരിയുമായി ഓടിവന്നു .. മഴ നനഞ്ഞതിനു ശകാരിച്ചു ..!!.
ആയമ്മ തന്ന ടൗവൽ കൊണ്ട് ഞാൻ തല തുവർത്തി ... അപ്പോഴേക്കും അവർ നെറുകയിൽ രാസ്നാദി പൊടിയിട്ടു തിരുമി തന്നു ..........അപ്പോൾ ചായ സമയമായിരുന്നു ..!!.........എന്താണ് എന്നെ കാണണം എന്ന് പറഞ്ഞതെന്ന് അന്വേഷിക്കുമ്പോൾ അതിനുള്ള മറുപടി ആയി ട്രീസാമ്മച്ചി എന്നെ പള്ളിയോടു ചേർന്നുള്ള ആശ്രയഭവനത്തിലേക്കു കൂട്ടി കൊണ്ടുപോയി ..!!...
ധ്യാനം കൂടാനും പ്രാർത്ഥനകൾക്കും മറ്റും ദൂരെ നിന്ന് വരുന്നവർ ചിലപ്പോഴൊക്കെ അവിടെ താമസിക്കാറുണ്ടായിരുന്നു .....അതിലൊരു മുറിയുടെ വാതിലിൽ ട്രീസാമ്മച്ചി മെല്ലെ മുട്ടി ...തുറക്കുവാൻ കാത്തു നിൽക്കാതെ ട്രീസാമ്മച്ചി എന്നേയും കൈക്കു പിടിച്ചു അകത്തു കയറി ..
ആ മുറിയിൽ കുന്തിരിക്കത്തിൻറെ ഹൃദ്യമായ മണം തങ്ങി നിന്നിരുന്നു ....... അവിടെ കസേരയിൽ ഒരമ്മച്ചി ചായയും കുടിച്ചു ഇരിപ്പുണ്ടായിരുന്നു ......... വില കൂടിയ ചട്ടയും മുണ്ടും ധരിച്ച ആയമ്മയുടെ കഴുത്തിൽ സ്വർണ്ണത്തിൽ തീർത്ത ഒരു കൊന്തയും അതിലൊരു ക്രൂശിത രൂപവും ഉണ്ടായിരുന്നു ..!!..അതവരുടെ പ്രൗഡി
വിളിച്ചു പറഞ്ഞു ......അപ്രതീക്ഷിതമായി കടന്നു വന്ന ഞങ്ങളെ കണ്ടിട്ടാവണം ചായ അവരുടെ തൊണ്ടയിൽ തടഞ്ഞു വല്ലാതെ ചുമച്ചു ..!!........ശേഷം ആയമ്മ വല്ലാത്തൊരതിശയത്തോടെ ഞങ്ങളെ മാറിമാറി നോക്കി ....!!
..................പൊടുന്നനെ ആയമ്മ ഓടിവന്നു എന്നെ ചേർത്തു പിടിച്ചു ..!!!!.. വലിയ വായിലെ കരഞ്ഞു നിലവിളിച്ചു ... !!!.....പെട്ടന്നുള്ള അവരുടെ വരവിൽ കാലിടറിയ ഞാൻ ആ തറയിൽ മുട്ടുകുത്തി നിന്നുപോയി .. ... എന്നെ എഴുന്നേൽക്കാൻ സമ്മതിക്കാതെ ആ സ്ഥൂലിച്ച ശരീരം തൻറെ തടിച്ച കൈകൾ കൊണ്ടെൻറെ മുഖം കോരിയെടുത്തു ........... ആ കണ്ണിൽ നിന്നുമുള്ള കണ്ണീർത്തുള്ളികൾ എൻറെ മുഖത്തു വീണു ചിന്നി ചിതറി ... അവർ ൻറെ മുഖത്തു നോക്കുകയും പേർത്തും പേർത്തും പുണരുകയും ചെയ്തു ... അവരുടെ വിരലുകൾ എൻറെ മുഖത്തും തലയിലും ആയി ഇഴഞ്ഞു നടന്നു ... ഇടയ്ക്കിടയ്ക്ക് നെറ്റിയിൽ മുത്തി ...!!....എൻറെ അസ്വസ്ഥതയും നിസ്സഹായതയും കണ്ട ട്രീസാമ്മച്ചി ബലം പ്രയോഗിച്ചു അവരെ മാറ്റാൻ ശ്രമിച്ചു ..!!....
".... പൊടുന്നനെ അ വർ എഴുന്നേറ്റു ... എൻറെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് പള്ളി ലക്ഷ്യമാക്കി ഓടിയും നടന്നും പോയി ..,,,,,,,,,, അവിടെ അൾത്താരയിൽ നിന്നും കൈകളുയർത്തി ക്രൂശിത രൂപത്തെ നോക്കി കരഞ്ഞു .. പിന്നെ നന്ദി പറഞ്ഞു ആ തറയിൽ ചുംബിച്ചു ... പിന്നെയും അവർ എന്നെ ചേർത്തു പിടിച്ചു ...ഞാനവരെ തള്ളിയകറ്റി ... അവരൊന്നു അമ്പരന്നു ... പിന്നെ അവർ എൻറെ കൈകൾ വിട്ടു ആശ്രയ ഭവൻ ലക്ഷ്യമാക്കി ഓടി ...ഞാനും അങ്ങോട്ട് ചെന്നു .. !!!
"...പോയ അതെ വേഗതയിൽ തിരിച്ചു വന്ന അവരുടെ കൈകളിൽ ഒരു പാവക്കുട്ടി ഉണ്ടായിരുന്നു ... അവരതു എനിക്കു നേരെ നീട്ടി ...പിന്നെ അവർ വിളിച്ചു ..............ജോക്കുട്ടാ എന്നു ..!!............ആ പാവക്കുട്ടിയെ ഓർമയുണ്ടോന്നു ചോദിച്ചു ...... അവർ എൻറെ മുടിയിഴകളിൽ തലോടി ... നിഷേധാർഥത്തിൽ തലകുലുക്കിയ എന്നെ അവർ അവിശ്വസനീയതയോടു നോക്കി ....പിന്നെയും......... മോനേ....... ജോക്കുട്ടാ....... എന്നു വിളിച്ചു ...!!...ഒരു ജന്മത്തിലെ മുഴുവൻ സ്നേഹ വാത്സല്യങ്ങളും ആ ഒരു വിളിയിലുണ്ടായിരുന്നു ..!!! എന്നെ പുണർന്നിരുന്ന ആ കൈകൾ മെല്ലെ അയഞ്ഞു തുടങ്ങി ..!!.......ഒരു പൂവിതൾ പോലെ അവർ താഴേക്കു ഊർന്നിരുന്നു ..!!!..
ഞങ്ങൾ ആയമ്മയെ കോരിയെടുത്തു കട്ടിലിലേക്കു മെല്ലെ കിടത്തി .. സ്നേഹാലയത്തിലെ ഡോക്ടർമാർ ഓടിവന്നു അവരെ ആശുപത്രിയിലേക്ക് മാറ്റി .......അഞ്ചു വയസ്സുള്ളപ്പോൾ പുറത്തു കളിച്ചു നിന്ന തൻറെ മകനെ കാണാതെ പോയ അമ്മയുടെ ദുഃഖം ട്രീസാമ്മച്ചി ആ ഇടനാഴിയിൽ നിന്നും വാക്കുകൾ കൊണ്ട് വരച്ചിട്ടു .. അന്നു ആ മകൻറെ കൈകളിലുണ്ടായിരുന്ന പാവയായിരുന്നു അത് ..ട്രീസാമ്മച്ചിയുടെ മുറിയിൽ കുഞ്ഞു മറിയേയും എടുത്തു കൊണ്ട് അവളുടെ ഒന്നാം പിറന്നാളിന് ഞാൻ നിൽക്കുന്ന ഫോട്ടോ കണ്ടിട്ട് അത് തൻറെ മകൻ ആണെന്നും കാണണമെന്നും ആയമ്മ നിർബന്ധം പിടിച്ചു ..!!....കടുത്ത മാനസിക വ്യഥയും മറ്റു രോഗങ്ങളും അലട്ടിയിരുന്ന ആയമ്മ ആശുപത്രിയിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിലെ കിടക്കയിൽ മയങ്ങി കിടന്നു ..!!...ഞാൻ മെല്ലെ ആ കിടക്കയുടെ അരികിലെത്തി ..!!..............സ്വർണ്ണ തലമുടിയുള്ള ആ പാവക്കുട്ടിയെ അമ്മയുടെ അരികിലായി കിടത്തി ...!!......... ആ നെറ്റിയിലൊരുമ്മ നൽകി ...!!....എൻറെ നെഞ്ചിൽ അമ്മേയെന്നൊരു വിളി തിക്കുമുട്ടി ...!!!
"........തിരികെ ഇവിടെ വരുമ്പോൾ മനസ്സ് വല്ലാതെ വിഷമത്തിൽ ആയിരുന്നു .. അപ്പോഴും മഴ ചാറ്റൽ ഉണ്ടായിരുന്നു .. 'അമ്മ നൽകിയ തോർത്തു തിരികെ കൊടുക്കുമ്പോൾ രാസ്നാദിയുടെ ഗന്ധം തിരിച്ചറിഞ്ഞ 'അമ്മ എന്നെ ചോദ്യ ഭാവത്തിൽ നോക്കി ..!!............സ്നേഹാലയത്തിൽ പോയെന്ന മറുപടി അമ്മയുടെ മുഖം കറുപ്പിച്ചു ..!!........ രാത്രി നല്ല മഴ ആയിരുന്നു ..!!... രാവിലെ ഇറയത്തിരിക്കുമ്പോൾ കുഴിവെട്ടുകാരൻ തോമാച്ചനെ കണ്ട അമ്മയുടെയും അച്ഛമ്മയുടെയും മുഖം കറുത്തു ..!! അയാൾക്ക് പിന്നാലെ ഞാൻ സ്നേഹാലയത്തിലെത്തി ..!!
"....ചിന്നിയും വിതുമ്പിയും പയ്യാരം പറഞ്ഞു പൊഴിയുന്ന മഴത്തുളികൾ ... ...!!!......അവയെ അവഗണിച്ചു കൊണ്ടു പള്ളി മുറ്റത്തു ധാരാളം ആളുകളുണ്ടായിരുന്നു ..!!.. എന്നെ കണ്ട ആളുകൾ അത്ഭുതത്തോടെ നോക്കുന്നതു കണ്ടു ... കണ്ടവർ കാണാത്തവരെ വിളിച്ചു കാട്ടി ...!!....ആളുകൾ എന്നെ നോക്കി അടക്കം പറഞ്ഞു ..!!...ആശ്രയ ഭവനിലെ ആ മുറിയുടെ മുൻപിൽ ട്രീസാമ്മച്ചി നിന്നിരുന്നു ...ട്രീസാമ്മച്ചി എന്നെ കൈ പിടിച്ചു അകത്തു കയറ്റി .........അവിടെ ആ കട്ടിലിൽ വെളുത്ത പുതപ്പും മൂടി .. ഒട്ടും അഴുക്കില്ലാത്ത തൂവെള്ള ചട്ടയും മുണ്ടും ഉടുത്തു കൈകളിലൊരു വെള്ളിക്കുരിശും പിടിച്ചു ആയമ്മ കിടന്നിരുന്നു ....ശാന്തമായി ഉറങ്ങിയിരുന്നു ....!!!... കണ്ണുകളടച്ചു കിടക്കുന്ന അവരുടെ മുഖത്തു ഒളിപ്പിച്ചു വെച്ച പുഞ്ചിരി ഉണ്ടായിരുന്നു ..!!.....ഞാൻ ആ തലയ്ക്കൽ മുട്ട് കുത്തി ഇരുന്നു ...!!........കണ്ണുകളിൽ നീർ തിങ്ങി കാഴ്ചകൾ അവ്യക്തമായി . !!.. ഞാൻ മരണം തണുപ്പിച്ച ആ തൂനെറ്റിയിൽ ഒരുമ്മ കൊടുത്തു .... അമ്മേ .......എന്നുള്ള ഒരു വിളി തൊണ്ടയിൽ കുരുങ്ങി ചിന്നിച്ചിതറി ......!!....
"...............ആളും ഒച്ചയും ഒഴിഞ്ഞു .. ... പള്ളിമുറ്റത്തു നിന്നും വാഹനങ്ങൾ ഒന്നൊന്നായി പോയി മറഞ്ഞു ...ഞാൻ എഴുന്നേറ്റു .... ആ കട്ടിലിൽ അൽപ നേരമിരുന്നു ........അവിടെ വെറും നിലത്തു ആയമ്മയുടെ പാവക്കുട്ടി അനാഥമായി കിടന്നിരുനിന്നു ..!!.......ആയമ്മ അതെടുത്തു എനിക്കു നേരെ നീട്ടി ...."......ജോക്കുട്ടാ ........!!!....ന്നു വിളിക്കുന്ന പോലെ ... !!!! ഞാൻ ഓടിച്ചെന്നു അതെടുത്തു ........ചേർത്തു പിടിച്ചു ...!!!
".. കൈകളിൽ മുഖമമർത്തി വിതുമ്പുന്ന ചെറുമകനെ ഗദ്ഗദത്തോടെ അച്ഛ മ്മ ചേർത്തു പിടിച്ചു ... ഒരു കൊടുങ്കാറ്റു പോലെ നീതു അവൻറെ മടിയിലേക്കു പെയ്തിറങ്ങി ..!!......അവൻറെയമ്മ ആ പാവക്കുട്ടിയെ കൈയ്യെത്തിച്ചു എടുത്തു തൻറെ സാരി തുമ്പിനാൽ പൊടിയും അഴുക്കും തുടച്ചു ..എന്നിട്ടതീവ ശ്രദ്ധയോടെ അത് ഷോകേസിൽ വെച്ചു ..!!...അപ്പോൾ തൊട്ടടുത്ത പള്ളിയിൽനിന്നും സന്ധ്യാ പ്രാർത്ഥനയ്ക്കുള്ള വാങ്കുവിളി മുഴങ്ങി ...!!!.........
അനിൽ കടൂരാൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo