വായനക്കാര്‍ക്കായി
ഗദ്യത്തില്‍ ഒരു കവിത.
ഗദ്യത്തില്‍ ഒരു കവിത.
പ്രണയിനിക്കുറിച്ചും ഈശ്വരനെക്കുറിച്ചും എനിക്കെഴുതാനാവില്ല.
കൗമാരത്തിലെപ്പോഴോ അവരെല്ലാം പടിയിറങ്ങിപ്പോയതല്ലേ.
കൗമാരത്തിലെപ്പോഴോ അവരെല്ലാം പടിയിറങ്ങിപ്പോയതല്ലേ.
വറ്റിപ്പോയ കാട്ടരുവിയും
മുള്‍ച്ചെടിയായി അവശേഷിച്ച കാടും
അവര്‍ക്ക് പറ്റിയ ഇടമായിരുന്നില്ല.
മുള്‍ച്ചെടിയായി അവശേഷിച്ച കാടും
അവര്‍ക്ക് പറ്റിയ ഇടമായിരുന്നില്ല.
കാട്ടുചോലയില്‍ നീന്തിക്കളിച്ചായിരുന്നുവല്ലോ
ഞങ്ങള്‍ ഞങ്ങളുടെ പ്രണയകാലം ആഘോഷിച്ചത്.
ഞങ്ങള്‍ ഞങ്ങളുടെ പ്രണയകാലം ആഘോഷിച്ചത്.
ആ ചോലയിലെ വെള്ളംകൊണ്ട് അഭിഷേകം ചെയ്തും
കാട്ടുപൂക്കള്‍ കൊണ്ട് പൂജിച്ചുമായിരുന്നുവല്ലോ
ഞാനെന്റെ ഈശ്വരനെ സൃഷ്ടിച്ചത്..
കാട്ടുപൂക്കള്‍ കൊണ്ട് പൂജിച്ചുമായിരുന്നുവല്ലോ
ഞാനെന്റെ ഈശ്വരനെ സൃഷ്ടിച്ചത്..
എന്റെ വരണ്ട ഉള്ളിന്റെ വിള്ളലുകളിലൂടെ
വിഷമുള്ളുകളുള്ള ക്ഷുദ്രജീവികള്‍ പൊന്തി വരുന്നു.
അവയേറ്റുന്ന നോവിന്റെ നീറ്റം
കുറെ വാക്കുകളായി ബഹിര്‍ഗ്ഗമിക്കുമ്പോള്‍
എനിക്ക് ആശ്വാസം തോന്നുന്നു.
വിഷമുള്ളുകളുള്ള ക്ഷുദ്രജീവികള്‍ പൊന്തി വരുന്നു.
അവയേറ്റുന്ന നോവിന്റെ നീറ്റം
കുറെ വാക്കുകളായി ബഹിര്‍ഗ്ഗമിക്കുമ്പോള്‍
എനിക്ക് ആശ്വാസം തോന്നുന്നു.
ഈ വാക്കുകള്‍ എന്റെ പ്രണയനിയും ഈശ്വരനും
എനിക്കുവേണ്ടി വിട്ടു പോയവയാണ്.
നോവുകൊണ്ട് പിടയുന്ന അന്ത്യകാലത്ത്
സ്വര്‍ഗ്ഗം സ്വപ്നം കാണാനുതകുന്ന മന്ത്രങ്ങളാണവ.
എനിക്കുവേണ്ടി വിട്ടു പോയവയാണ്.
നോവുകൊണ്ട് പിടയുന്ന അന്ത്യകാലത്ത്
സ്വര്‍ഗ്ഗം സ്വപ്നം കാണാനുതകുന്ന മന്ത്രങ്ങളാണവ.
ഈ വാക്കുകളില്‍ പ്രണയിനുടെ ഗന്ധമുണ്ട്;
ഈശ്വരന്റെ ഐശ്വര്യമുണ്ട്.
ഈശ്വരന്റെ ഐശ്വര്യമുണ്ട്.
പ്രണയിനിയും ഈശ്വവരനും ഇറങ്ങിപ്പോയ
വായനക്കാരുടെ മനസ്സിന് സാന്ത്വനമേകാന്‍
ഞാനിതു സമര്‍പ്പിക്കുന്നു.
' കാട്ടുചോലയില്‍ നീന്തണം
കാട്ടുപൂക്കളില്‍ ദേവനുണ്ടെന്നറിയണം.
പ്രണയിനി ദേവതയെന്നറിയണം;
ദേവതതന്നെ പ്രണയിനിയെന്നറിയണം'
വായനക്കാരുടെ മനസ്സിന് സാന്ത്വനമേകാന്‍
ഞാനിതു സമര്‍പ്പിക്കുന്നു.
' കാട്ടുചോലയില്‍ നീന്തണം
കാട്ടുപൂക്കളില്‍ ദേവനുണ്ടെന്നറിയണം.
പ്രണയിനി ദേവതയെന്നറിയണം;
ദേവതതന്നെ പ്രണയിനിയെന്നറിയണം'
By
Rajan Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക