"അയ്യോ ........ എല്ലാം പോയേ......"
മേട പുലരിയിൽ തലേ ദിവസം പൈയ്ത ചെറു മഴയുടെ കുളിരിൽ സുഖലോലുപനായി കിടന്നുറങ്ങുമ്പോഴാണ് കിടന്ന കട്ടിലിനെ പോലും കുലുക്കുമാറ് ശകുന്തള ചേച്ചീടെ നിലവിളി.
അയലത്തെ വീട്ടുകാരി ആണ് കെട്ടോ
വല്ലപ്പോഴുമൊക്കെ കെട്ടിയോൻ എടുത്തിട്ട് പൂശുമ്പോൾ ഈ നിലവിളി പതിവാണ്.
ഇടക്കൊക്കെ ചെന്ന് ഇടപെട്ടിട്ടുണ്ട്. അതിന്റെ ക്ഷീണം മാറീട്ടുമില്ല. അവരങ്ങ് ഒന്നാകും, ഇടപെട്ട ഞാൻ ശത്രുവും ആകും. എന്റെ ഒരു കാര്യം.
ഇടക്കൊക്കെ ചെന്ന് ഇടപെട്ടിട്ടുണ്ട്. അതിന്റെ ക്ഷീണം മാറീട്ടുമില്ല. അവരങ്ങ് ഒന്നാകും, ഇടപെട്ട ഞാൻ ശത്രുവും ആകും. എന്റെ ഒരു കാര്യം.
അതു കൊണ്ട് തന്നെ കേൾക്കാത്ത മട്ടിൽ പുതപ്പിനുള്ളിലേക്ക് വീണ്ടും ചുരുണ്ടു കൂടി.
"ദേ മനുഷ്യാ...... ഒന്നെഴുന്നേറ്റേ അപ്പുറത്തെന്തോ പ്രശ്നം ഉണ്ട് എണീക്ക് ഒന്നവിടം വരെ ചെല്ല്. എന്താണെന്നറിയാല്ലോ. "
പ്രിയതമക്ക് എന്താണെന്നറിയാൻ ആകാംഷ.
പ്രിയതമക്ക് എന്താണെന്നറിയാൻ ആകാംഷ.
"പിന്നേ അതവിടെ പതിവുള്ളതല്ലെ നീ നിന്റെ കാര്യം നോക്ക്. " നിന്റെ വാക്കും കേട്ട് പോയതിന്റെ കാര്യമൊക്കെ മറന്നോ?"
എന്നിലെ മടിയൻ പറഞ്ഞു.
എന്നിലെ മടിയൻ പറഞ്ഞു.
"അതല്ല അതങ്ങേര് വൈകിട്ട് കുടിച്ചിട്ട് വന്നിട്ടല്ലെ ഇതിപ്പോരാവിലെ അല്ലെ . അയാൾക്കെങ്ങാനും എന്തെങ്കിലും............ ഒന്ന് ചെന്ന് നോക്ക് മനുഷ്യാ."
"അയ്യോ വല്ല ആറ്റാക്കെങ്ങാനും ".....
"അയ്യോ വല്ല ആറ്റാക്കെങ്ങാനും ".....
"അയൽപക്കമായാൽ നമ്മളല്ലെ കാര്യങ്ങൾ അന്വഷിക്കേണ്ടത്."
അവളെന്നെ പുതപ്പിനുള്ളിൽ നിന്നും വലിച്ചിറക്കി.
കണ്ണും തിരുമി പുറത്തേക്ക്.
പ്രിയതമ സംശയം പറയുമ്പോൾ നോക്കണമല്ലോ, ?
കണ്ണും തിരുമി പുറത്തേക്ക്.
പ്രിയതമ സംശയം പറയുമ്പോൾ നോക്കണമല്ലോ, ?
ശകുന്തള ചേട്ടത്തിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുന്നുണ്ട്
"അയ്യോ എന്റെ എല്ലാം പോയേ "
അവർ അതു തന്നെ ആവർത്തിച്ചു വിളിച്ചുകൊണ്ടിരുന്നു.
അവർ അതു തന്നെ ആവർത്തിച്ചു വിളിച്ചുകൊണ്ടിരുന്നു.
ഭാഗ്യം അവരുടെ ഭർത്താവിനൊന്നും പറ്റിയില്ല. ദാ പുറത്ത് നിൽക്കുന്നു. പുറത്തുനിൽക്കുന്ന അയാളെ കണ്ടപ്പോൾ സമാധാനമായി.
കൂടിനിൽക്കുന്നവർ പരസ്പരം കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ട്, ആളുകൾ പിന്നെയും ഓടിവന്നുകൊണ്ടിരിക്കുന്നു. വരുന്നവർ വരുന്നവർ മറ്റുള്ളവരോട് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.
ഞാനും ആദ്യം കണ്ട ആളിനോട് ചോദിച്ചു.
"എന്താ പ്രശ്നം"
"കള്ളൻ കയറിന്നാ പറയുന്നേ"
"ങ്ങേ ..... കള്ളനോ....?"
"അതെ..... "
അതിന് ആ വീട്ടിൽ എന്താ ഉള്ളത്
എനിക്ക് അത്ഭുതമായി......
പണമോ സ്വർണ്ണമോ ഉളളതായിട്ട് അറിയില്ല. തട്ടിക്കൊണ്ടുപോകാൻ പെൺമക്കളും ഇല്ല. പിന്നവിടുന്നു എന്തുകൊണ്ടുപോകാനാ.
അന്നന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന കുടുബം
എനിക്ക് അത്ഭുതമായി......
പണമോ സ്വർണ്ണമോ ഉളളതായിട്ട് അറിയില്ല. തട്ടിക്കൊണ്ടുപോകാൻ പെൺമക്കളും ഇല്ല. പിന്നവിടുന്നു എന്തുകൊണ്ടുപോകാനാ.
അന്നന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന കുടുബം
"അയ്യോ എന്റെ ഇത്രയും ദിവസത്തെ കഷ്ടപ്പാടെല്ലാം വെറുതേ ആയേ .....
അവരുടെ നിലവിളി ഉയർന്നു."
അവരുടെ നിലവിളി ഉയർന്നു."
"എടീ നീ ഒന്ന് മിണ്ടാതിരിക്ക് നാട്ടുകാർ ഒക്കെ വന്നു.
പോയത് പോയി ഇങ്ങനെ കിടന്ന് മോങ്ങാതൊ"
പോയത് പോയി ഇങ്ങനെ കിടന്ന് മോങ്ങാതൊ"
"പോടാ കാലമാടാ.......... നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാം എന്റെ എത്ര ദിവസത്തെ കഷ്ട്ടപ്പാടിന്റെ ഫലമാണ് കളളൻ കൊണ്ട് പോയതെന്ന് അറിയുമോ."
നിങ്ങളോടുപറഞ്ഞാൽ കേൾക്കുമോ ഒന്നു സഹായിക്കുപോലും ചെയ്തിട്ടില്ല.
അയ്യോ ...... "
നിങ്ങളോടുപറഞ്ഞാൽ കേൾക്കുമോ ഒന്നു സഹായിക്കുപോലും ചെയ്തിട്ടില്ല.
അയ്യോ ...... "
അവർ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി.
"അതിന് വീട്ടിലെ സാധനങ്ങൾ ഒന്നും പോയിട്ടില്ല. സ്വർണ്ണവും പണവും ഒന്നുമില്ല. പിന്നിങ്ങനെ നിലവിളിച്ച് ആളെ കൂട്ടിയിൽ .നാണക്കേടാണ് "
" എന്ത് നാണക്കേട്, സ്വർണ്ണം, പണം. അതുമാത്രമേ ഉള്ളോ വിലപ്പെട്ടതായി "
"ഇപ്പോ അതിനേക്കാളൊക്കെ വലുതല്ലായിരുന്നോ."
"ഞാൻ ആരും കാണാതെ രാത്രി രാത്രി അപ്പുറത്തെ സുമതീടേം, ബിന്ദൂന്റേം , സരളേടേം വീട്ടിൽ നിന്നൊക്കെ രഹസ്യമായി കോരിക്കൊണ്ട് വന്ന വെള്ളം. ശുദ്ധമായ കിണർ വെള്ളം കന്നാസോടു കൂടി കൊണ്ട് പോയില്ലേ......"
" അയ്യോ....." കള്ളാ.............
" അയ്യോ....." കള്ളാ.............
"എന്താ അയാൾക്കെന്താ പറ്റിയത് "....? പ്രിയതമയുടെ ചോദ്യം
"അയാൾക്കൊന്നും പറ്റിയില്ല "
ഞാൻ കിണറിനരികിലേക്ക് ചെന്നു.
ഉള്ളിലേക്ക് നോക്കി. മുഖം തറപറ്റിക്കിടക്കുന്ന വെള്ളത്തിൽ തുള്ളിക്കളിക്കുന്നു.
ഉള്ളിലേക്ക് നോക്കി. മുഖം തറപറ്റിക്കിടക്കുന്ന വെള്ളത്തിൽ തുള്ളിക്കളിക്കുന്നു.
"ടീ..... നമുക്കൊരു പട്ടിയെ വാങ്ങണം
കള്ളൻമാർ വെള്ളവും മോഷ്ടിച്ച് തുടങ്ങി. കിണറ്റിനും കാവൽ വേണേ..... "
കള്ളൻമാർ വെള്ളവും മോഷ്ടിച്ച് തുടങ്ങി. കിണറ്റിനും കാവൽ വേണേ..... "
എസ് കെ
Sk Tvpm
Sk Tvpm

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക